Saturday, May 22, 2021

ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി

 





   എറണാകുളം: ജില്ലയിലെ ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ട്രിപ്പിൾ ലോക്ഡൗൺ തീരുന്നത് വരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ  ഇവയ്ക്ക് പ്രവർത്തനാനുമതി നൽകും. സംസ്ഥാന സർക്കാർ ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകിയെങ്കിലും ജില്ലയിൽ  ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്നതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളിലായി പരിമിതപ്പെടുത്തിയത്.  പരമാവധി കുറവ് ജീവനക്കാരെ ഉപയോഗിച്ചാവണം പ്രവർത്തനം. സന്ദർശകരെ അനുവദിക്കില്ല. വീഡിയോ കോൾ പോലുള്ള ഓൺ ലൈൻ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. ഇവ സ്ഥാപനങ്ങൾ വീടുകളിൽ എത്തിച്ചു നൽകും. 
    വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും സൗജന്യ കിറ്റുകൾ വിതരണം ചെയ്യാൻ ജില്ലാ കളക്ടർ എസ്. സുഹാസ്  ഫിഷറീസ് അധികൃതർക്ക് നിർദ്ദേശം നൽകി. ചെല്ലാനത്ത് കിറ്റുകൾ ഉടൻ വിതരണം ചെയ്യും. മത്സ്യഭവനുകൾ മുഖേനയാണ് അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നത്. 
     കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ മൊബൈൽ പരിശോധനാ സംഘങ്ങളെ ഉൾപ്പെടുത്തി കോവിഡ് പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചെല്ലാനത്ത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...