Thursday, November 24, 2016

ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഐ-വാഷ്‌ സാങ്കേതിക വിദ്യയുമായി ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീന്‍


ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഐ-വാഷ്‌ സാങ്കേതിക വിദ്യയുമായി 
ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീന്‍ ശ്രേണി അവതരിപ്പിച്ചു

കൊച്ചി: ഗൃഹോപകരണ രംഗത്തെ രാജ്യത്തെ മുന്‍നിരക്കാരിലൊന്നായ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ പുതിയ ഐ-വാഷ്‌ സാങ്കേതികവിദ്യയുമായി ഗോദ്‌റേജ്‌ ഇയോണ്‍ ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷ്യന്‍ അവതരിപ്പിച്ചു. ഈ പുതിയ മോഡലോടെ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഫുള്ളി ഓട്ടോമാറ്റിക്‌ ശ്രേണി അതതരിപ്പിച്ചു കൊണ്ട്‌ തങ്ങളുടെ ഉല്‍പ്പന്ന നിര കൂടുതല്‍ വിപുലീകരിച്ചിരിക്കുകയാണ്‌. പുതുതായി അവതരിപ്പിച്ച വാഷിങ്‌ മെഷീന്‍ 6.5 കിലോഗ്രാം ശേഷിയും ആകര്‍ഷകമായ ഗ്രാഫൈറ്റ്‌ ഗ്രേ നിറത്തിലുമാണ്‌. മെമ്മറി ബാക്ക്‌ അപ്പോടു കൂടിയ ഓട്ടോ റീ സ്റ്റാര്‍ട്ട്‌, അഞ്ച്‌ വാഷ്‌ പ്രോഗ്രാമുകള്‍, നാല്‌ വാട്ടര്‍ ലെവലുകള്‍, പോറലുകള്‍ ഏല്‍ക്കാത്ത ഗ്ലാസ്‌ ലിഡുകള്‍. ചൈല്‍ഡ്‌ ലോക്ക്‌, അഞ്ചു വര്‍ഷ മോട്ടോര്‍ വാറണ്ടി, രണ്ടു വര്‍ഷ സമ്പൂര്‍ണ വാറണ്ടി എന്നിവയും ഇതിന്റെ സവിശേഷതകളാണ്‌. 
ഒരൊറ്റ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തന്നെ വസ്‌ത്രങ്ങള്‍ മുക്കി വെക്കുകയും കഴുകുകയും ഉണക്കുകയും എല്ലാം ചെയ്യേണ്ട സമയം സ്വയം കണക്കാക്കുന്നതാണ്‌ ഇതിന്റെ ഐ-വാഷ്‌ സാങ്കേതിക വിദ്യ. അലക്കേണ്ട സമയവും ജലത്തിന്റെ നിലയുമെല്ലാം ഇത്‌ കണക്കാക്കും. 
തുടക്കം മുതല്‍ തന്നെ ജനങ്ങളുടെ വിശ്വസ്‌തത പിടിച്ചു പറ്റിയ ബ്രാന്‍ഡ്‌ അവതരിപ്പിക്കുന്ന പുതിയ ഐ-വാഷ്‌ സാങ്കേതികവിദ്യ ഉയര്‍ന്ന ഗുണനിലവാരം കാത്തു സൂക്ഷിക്കുന്നതും ജനങ്ങളുടെ പിന്തുണ പിടിച്ചു പറ്റുന്നതുമായിരിക്കുമെന്ന്‌ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും ബിസിനസ്‌ മേധാവിയുമായ കമല്‍ നന്ദി ചൂണ്ടിക്കാട്ടി. 

ഈ വര്‍ഷം നടത്താനിരിക്കുന്ന കൂടുതല്‍ ലോഞ്ചുകളിലൂടെ തങ്ങള്‍ ഈ ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്‌ ഗോദ്‌റേജ്‌ ഇയോണ്‍ ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീനെക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ്‌ അപ്ലയന്‍സസ്‌ വാഷിങ്‌ മെഷീന്‍സ്‌ വിഭാഗം പ്രൊഡക്‌ട്‌ മേധാവി രാകേഷ്‌ സിയാല്‍ പറഞ്ഞു. 
19,400 രൂപയാണ്‌ പുതിയ വാഷിങ്‌ മെഷീന്റെ വില.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...