Thursday, November 24, 2016

ഇബേ ഇന്ത്യയും ഓക്‌സിജനും ധാരണാപത്രം ഒപ്പിട്ടു




കൊച്ചി : പ്രമുഖ പേയ്‌മെന്റ്‌ സൊലൂഷന്‍ സേവനദാതാവായ ഓക്‌സിജന്‍ സര്‍വീസസും, ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ മുന്‍നിര സ്ഥാപനമായ ഇബേയും ധാരണാപത്രം ഒപ്പിട്ടു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഓക്‌സിജന്റെ രണ്ടുലക്ഷത്തിലധികം റീട്ടെയ്‌ല്‍ ടച്ച്‌ പോയ്‌ന്റുകളുടെ സേവനം ഇബേയ്‌ക്കു ലഭ്യമാകും. 
ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്ക്‌ ംംം.ലയമ്യ.ശി ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നൂറു മില്ല്യണ്‍ ഉത്‌പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഇബേ ഇന്ത്യ ഉപഭോക്താക്കളെയും മൊബൈല്‍ വാലറ്റ്‌ പേയ്‌മെന്റ്‌ സൊലൂഷനെയും സമന്വയിപ്പിക്കുന്ന സവിശേഷമായ ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ സംവിധാനവും ഇതുവഴി ഓക്‌സിജന്‍ അവതരിപ്പിക്കുന്നുണ്ട്‌. 
ഉപഭോക്താക്കള്‍ക്ക്‌ ഇന്ത്യയിലെ 25000 ഓക്‌സിജന്‍ ഔട്ട്‌ലെറ്റിലെത്തി ഇബേയില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്ന വിവിധ ഉത്‌പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറിലൂടെയോ സ്‌മാര്‍ട്ട്‌ഫോണിലൂടെയോ അറിയാനും ഓര്‍ഡര്‍ നല്‍കാനും സാധിക്കും. ക്രെഡിറ്റ്‌ കാര്‍ഡോ ഡെബിറ്റ്‌ കാര്‍ഡോ കൈവശമില്ലാത്തവര്‍ക്ക്‌ ഈ സേവനം ഉപയോഗപ്പെടുത്തി ഇബേ ഉത്‌പന്നങ്ങള്‍ വാങ്ങാമെന്നതാണ്‌ ഏറ്റവും വലിയ പ്രയോജനം. 
ഡിജിറ്റല്‍ പണമിടപാടുകള്‍ രാജ്യത്ത്‌ വര്‍ധിക്കുമ്പോള്‍ നോണ്‍ ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്ക്‌ യഥാസമയം സുരക്ഷിതമായി പണമടയ്‌ക്കാനുള്ള വഴികള്‍ ആവശ്യമായി വരുന്ന സാഹചര്യമാണുണ്ടാകുന്നതെന്ന്‌ ഇബേ ഇന്ത്യ വൈസ്‌ പ്രസിഡന്റും മാനേജിംഗ്‌ ഡയറക്‌ടറുമായ ലത്തീഫ്‌ നഥാനി പറഞ്ഞു. 
ഇന്ത്യയിലെ അയ്യായിരത്തിലധികം പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള 5.6 മില്ല്യണിലധികം ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ ഉത്‌പന്നങ്ങള്‍ ലിസ്റ്റ്‌ ചെയ്യാനും വില്‍ക്കാനുമുള്ള അവസരം ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണികളിലൊന്നാണ്‌ ഇബേ ഇന്ത്യ.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...