Sunday, July 27, 2014

എല്‍ഐസി ഹൗസിംഗ്‌ ഫിനാന്‍സ്‌ അറ്റാദായം 322 കോടി



കൊച്ചി: 2014 ജൂണ്‍ 30ന്‌ അവസാനിച്ച ആദ്യ ത്രൈമാസ പാദത്തില്‍ എല്‍ഐസി ഹൗസിംഗ്‌ ഫിനാന്‍സിന്റെ അറ്റാദായം 322.13 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത്‌ 310.51 കോടിയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം ഈക്കാലയളവില്‍ മുന്‍വര്‍ഷത്തെ 2178 കോടിയില്‍നിന്ന്‌ 17% ഉയര്‍ന്ന്‌ 2544 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 11% ഉയര്‍ന്ന്‌ 508 കോടി രൂപയായി.
നാഷണല്‍ ഹൗസിംഗ്‌ ബാങ്ക്‌ നിര്‍ദ്ദേശാനുസരണം നികുതി ബാധ്യതാ കരുതല്‍ ധനമായി 32.21 കോടി നീക്കിയതിനു മുന്‍പുള്ള ലാഭം 355 കോടിയും, നികുതിക്കു മുന്‍പുള്ള ലാഭം 488 കോടിയുമാണ്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 15% വളര്‍ച്ച നേടി.
വ്യക്തിഗത വിഭാഗത്തില്‍ നിഷ്‌ക്രിയ ആസ്‌തി മുന്‍വര്‍ഷത്തെ 0.51 ശതമാനത്തില്‍ നിന്ന്‌ 0.40 ശതമാനമായി കുറയ്‌ക്കാന്‍ കമ്പനിക്കു കഴിഞ്ഞു.
കമ്പനിയുടെ ആദ്യ പാദ ഫലം എല്ലാതലത്തിലും ആരോഗ്യപരമായതാണെന്നും പുതിയ കേന്ദ്ര ബഡ്‌ജറ്റിന്റെ അടിസ്ഥാനത്തില്‍ തികഞ്ഞ ശുഭാപ്‌തി വിശ്വാസമാണ്‌ വരും നാളുകളെക്കുറിച്ചുള്ളതെന്നും എല്‍ഐസി ഹൗസിംഗ്‌ ഫിനാന്‍സ്‌ സിഇഒയും എംഡിയുമായ സുനിത ശര്‍മ്മ പറഞ്ഞു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...