Wednesday, August 27, 2014

പൊന്‍പുലരി ഓണം ഓഫറുകളുമായി ബജാജ്‌ ഇലക്‌ട്രിക്കല്‍സ്‌




കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബജാജ്‌ കിച്ചന്‍ അപ്ലെയന്‍സ്‌ ബിസിനസ്‌ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പ്രദീപ്‌ പാട്ടില്‍ , ജോയി തോമസ്‌ (ഡിജിഎം), ജയന്‍ സദാശിവന്‍ (ഏരിയ മാനേജര്‍) എന്നിവര്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നു.


കൊച്ചി: ബജാജ്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ ്‌ പൊന്‍പുലരി ഓണം ഓഫര്‍ പ്രഖ്യാപിച്ചു. ബജാജ്‌ കിച്ചണ്‍ അപ്ലയന്‍സസുകളുടെ പ്രമുഖ വിപണിയാണ്‌ കേരളം. അതു കൊണ്ടു തന്നെയാണ്‌ കേരളത്തിലെ ഏറ്റവും വലിയ ആഘോഷ വേളയായ ഓണത്തിന്‌ വളരെയേറെ ആകര്‍ഷകമായ വിലയ്‌ക്ക്‌ ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ചു വാങ്ങാനുള്ള അവസരമാണ്‌ പൊന്‍പുലരി ഓഫറിലൂടെ കമ്പനി അവതരിപ്പിക്കുന്നത്‌.
ഇന്ത്യയിലെ അടുക്കളകളെ കൂടുതല്‍ ആധുനീകമാക്കി ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോകോത്തര നിലവാരത്തിലുള്ള അഞ്ച്‌ ഉല്‍പ്പന്നങ്ങള്‍ അപ്‌ഗ്രേഡ്‌ യുവര്‍ കിച്ചണ്‍ ഓഫര്‍ എന്ന പദ്ധതി പ്രകാരം അതിശയിപ്പിക്കുന്ന കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങാനുള്ള അവസരമാണ്‌ ഉപഭോക്താക്കള്‍ക്കു ലഭിക്കുക. കേരളത്തിലാണ്‌ ഇതിനു തുടക്കം കുറിക്കുന്നത്‌.
ഇതോടൊപ്പം വിപണിയിലുള്ള മികച്ച മിക്‌സറുകളില്‍ ടൈറ്റാനിയം കോട്ടഡ്‌ ഡൂറാകട്ട്‌ ബ്ലേഡുകള്‍, ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്‌തിട്ടുള്ള ക്വിക്ക്‌ ഷെഫ്‌ ഇന്‍ഡക്‌ഷന്‍ കുക്കറുകള്‍, ഇക്കോ സീരീസിലെ ഗ്യാസ്‌ സ്റ്റൗവുകള്‍ എന്നിവയും അവതരിപ്പിക്കുന്നുണ്ട്‌.
മിക്‌സര്‍ ഗ്രൈന്‍ഡര്‍ രംഗത്ത്‌ രാജ്യത്തെ മുന്‍ നിരക്കാരായ കമ്പനി 1.75 ദശലക്ഷത്തോളം യൂണിറ്റുകളാണ്‌ വില്‍പ്പന നടത്തിയത്‌. വാട്ടര്‍ ഹീറ്റര്‍, അയേണ്‍ എന്നിവയുടെ രംഗത്തും ഇതേ രീതിയിലുള്ള മുന്നേറ്റങ്ങള്‍ തന്നെയാണു കൈവരിക്കാനായത്‌. പ്രധാന വിമാനത്താവളങ്ങള്‍, സ്റ്റേഡിയങ്ങള്‍, ബന്ധ്ര വോര്‍ളി സീ ലിങ്ക്‌, സി.എസ്‌.ടി. സ്റ്റേഷന്‍ എന്നിവയടക്കമുള്ള മറ്റു പ്രമുഖ പദ്ധതികള്‍ തുടങ്ങിയവയില്‍ ലൈറ്റിങ്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പേരിലും കമ്പനി ശ്രദ്ധേയമായിട്ടുണ്ട്‌.
തങ്ങളുടെ ഓഫറുകളിലൂടെ ഓണാഘോഷങ്ങള്‍ കൂടുതല്‍ സവിശേഷതയുള്ളതാക്കാനാണ്‌ തങ്ങളാഗ്രഹിക്കുന്നതെന്ന്‌ വൈസ്‌ പ്രസിഡന്റും കിച്ചന്‍ അപ്ലയന്‍സസ്‌ ബിസിനസ്‌ യൂണിറ്റ്‌ മേധാവിയുമായ പ്രദീപ്‌ പാട്ടില്‍ പറഞ്ഞു. ഓണക്കാലത്തേക്കായി 30 കോടിയുടെ ബിസിനസാണു തങ്ങള്‍ കണക്കു കൂട്ടുന്നതെന്നും ഒന്നര ലക്ഷം മിക്‌സര്‍ ഗ്രൈന്‍ഡറുകളും 50,000 ഗ്യാസ്‌ സ്റ്റൗവ്വുകളും വില്‍ക്കാനാണ്‌ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി ഇന്ത്യയിലാദ്യമായി രണ്ട്‌ ബര്‍ണര്‍ ഗ്ലാസ്‌ ടോപ്പ്‌ ഗ്യാസ്‌ സ്റ്റൗവ്‌ മൂവ്വായിരം രൂപയില്‍ താഴെ അവതരിപ്പിച്ച്‌ വലിയ സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ ബര്‍ണറുകളില്‍ നിന്ന്‌ കമനീയ രൂപ ഭംഗിയുള്ള ഗ്ലാസ്‌ ടോപ്‌ സ്റ്റൗവ്വുകളിലേക്കുള്ള മാറ്റത്തിനു ചൂക്കാന്‍ പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ശാഖ 2014 ജൂലൈയില്‍ 15 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇതിനു പുറമെ കേരളാ പോലീസിനു വേണ്ടി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ലൈറ്റിങ്‌, കൊച്ചി മെട്രോയ്‌ക്കു വേണ്ടിയുള്ള ലൈറ്റ്‌ ഫിറ്റിങുകളോടെയുള്ള ഒക്‌ടോഗോണല്‍ പോളുകളുടെ വിതരണവും ഇന്‍സ്റ്റലേഷനും എന്നിവ അടക്കമുള്ള അഭിമാനാര്‍ഹമായ ഓര്‍ഡറുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്‌. ഈ വര്‍ഷം കൊച്ചി യില്‍ ആദ്യ ബജാജ്‌ വേള്‍ഡും ഉദ്‌ഘാടനം ചെയ്‌തിരുന്നു.


No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...