Wednesday, August 27, 2014

പ്രതിദിന റൈഡിങിനു പുതിയ ആവേശം നല്‍കിക്കൊണ്ട്‌ ബജാജ്‌ ഡിസ്‌ക്കവര്‍ 150 ട്വിന്‍സ്‌ പുറത്തിറക്കി



കൊച്ചി,: പൂര്‍ണമായും പുതിയ രണ്ടു ഡിസ്‌ക്കവര്‍ ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ബജാജ്‌ ഓട്ടോയ്‌ക്ക്‌ സന്തോഷമുണ്ട്‌. ലാര്‍ജ്‌ ഹാഫ്‌ ഫെയറിങോടു കൂടിയ ഡിസ്‌ക്കവര്‍ 150 എഫ്‌, സ്റ്റാന്‍ഡേര്‍ഡ്‌ ഫെയറിങോടു കൂടിയ ഡിസ്‌ക്കവര്‍ 150 എസ്‌ എന്നിവയാണിത്‌. വിപണിയില്‍ ഇപ്പോള്‍ ലഭ്യമായവ അടിസ്ഥാന ബൈക്കുകളില്‍ നിന്നു വ്യത്യസ്ഥമായി ഉപഭോക്താക്കള്‍ക്ക്‌ ഉല്‍സാഹവും ആവേശവും നല്‍കുന്നവയാണ്‌ ഈ ഡിസ്‌ക്കവര്‍ 150 ബൈക്കുകള്‍.
ഡിസ്‌ക്കവര്‍ ബൈക്ക്‌ 2004 ല്‍ പുറത്തിറക്കിയതു മുതല്‍ അവ ആധുനിക സ്റ്റൈലിന്റേയും മികച്ച പ്രകടനത്തിന്റേയും പേരില്‍ ശ്രദ്ധയാകര്‍ഷിച്ചു വരികയാണ്‌. ഡിസ്‌ക്കവര്‍ 150 എഫ്‌ ഹാഫ്‌ ഫെയറിങിലൂടെ ഇതിനെ വീണ്ടുമൊരു പുതിയ തലത്തിലേക്കു കൊണ്ടു പോകുകയാണ്‌. ഇന്ത്യയില്‍ യാത്രക്കാര്‍ക്കിടയിലേക്ക്‌ അവതരിപ്പിക്കപ്പെടുന്ന ഈ വിഭാഗത്തിലെ ആദ്യ ബൈക്കാണിത്‌.
പുതുതായി അവതരിപ്പിക്കപ്പെട്ട ഡിസ്‌ക്കവര്‍ 150 യാത്രക്കാര്‍ക്ക്‌ യാത്ര ആസ്വദിക്കാനുള്ള ശക്തിയോടു കൂടിയ പുതിയൊരു അനുഭവമാണു നല്‍കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ ജനറല്‍ മാനേജര്‍ അശ്വിന്‍ ജയകാന്ത്‌ (ബജാജ്‌ ഓട്ടോ സെയ്‌ല്‍സ്‌) പറഞ്ഞു. ഇതിന്റെ ആധുനീക 4 വാള്‍വ്‌ 145 സി.സി. ഡി.ടി.എസ്‌.-ഐ എഞ്ചിന്‍ ഈ വിഭാഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രീതിയില്‍ 14.5 പി.എസ്‌. പവ്വറും സി.എം.വി.ആര്‍. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള 72 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു. ബൈക്കിലുള്ള തങ്ങളുടെ പ്രതിദിന യാത്രയ്‌ക്കായി ചെലവഴിക്കുന്ന സമയത്തിനു മൂല്യം കല്‍പ്പിക്കുന്നവരെ സംബന്ധിച്ച്‌ പുതിയ ഡിസ്‌ക്കവര്‍ 150 മികച്ചൊരു ആകര്‍ഷണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനീക, പുരോഗമന ചിന്താഗതിയുള്ളവരാണ്‌ ഇന്നത്തെ ഉപഭോക്താക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തങ്ങളെ അംഗീകരിക്കണമെന്ന ചിന്താഗതിയുള്ളവരാണവര്‍. ഹാഫ്‌ ഫെയറിങ്‌ ഡിസ്‌ക്കവര്‍ 150 എഫ്‌ മികച്ച പ്രകടനവും മികച്ച സ്റ്റൈലും വഴി ഇവര്‍ക്കു മുന്നില്‍ ആകര്‍ഷകമായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡിസ്‌ക്കവര്‍ ബൈക്കുകള്‍ കിടപിടിക്കാനാവാത്ത ശക്തിയും മികച്ച മൈലേജും മാത്രമല്ല, മറ്റനവധി സവിശേഷതകള്‍ കൂടി അവതരിപ്പിക്കുന്നുണ്ട്‌. ഈ വിഭാഗത്തിലെ ആദ്യത്തേതെന്ന വിശേഷണത്തിനും അര്‍ഹമായതാണ്‌ അവയില്‍ പലതും എന്നതും ശ്രദ്ധേയമാണ്‌.
ഡിസ്‌ക്കവര്‍ 150 എഫ്‌ (ഹാഫ്‌ ഫെയറിങ്‌) 60,831 രൂപയ്‌ക്കാണ്‌ ലഭ്യമാകുന്നത്‌. (കേരളത്തിലെ എക്‌സ്‌ ഷോറൂം വില). ഡിസ്‌ക്കവര്‍ 150 എസ്‌ (സ്റ്റാന്‍ഡേര്‍ഡ്‌ ഫെയറിങ്‌) ഡ്രം വേരിയന്റ്‌ 53,705 രൂപയ്‌ക്കും (കേരളത്തിലെ എക്‌സ്‌ ഷോറൂം വില) ഡിസ്‌ക്ക്‌ വേരിയന്റ്‌ 56,756 രൂപയ്‌ക്കും (കേരളത്തിലെ എക്‌സ്‌ ഷോറൂം വില) ലഭ്യമാണ്‌. രാജ്യത്ത്‌ വില്‍പ്പനയിലുള്ള 150 സി.സി. കളില്‍ ഏറ്റവും മികച്ച വിലയ്‌ക്കു ലഭിക്കുന്നവയാണ്‌ ബജാജ്‌ ഡിസ്‌ക്കവര്‍ 150 എസ്‌.
രണ്ട്‌ ഓപ്‌ഷനുകളും നാലു നിറങ്ങളില്‍ ലഭ്യമാണ്‌. ഡാര്‍ക്ക്‌ ബ്ലൂ, വൈന്‍ റെഡ്‌, എബൊണി ബ്ലാക്ക്‌, ഡാര്‍ക്ക്‌ ബോട്ടില്‍ ഗ്രീന്‍ എന്നിവയാണീ നിറങ്ങള്‍. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...