Tuesday, May 23, 2017

ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ പുറത്തിറക്കി.


പെപ്‌സികോ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു





യുവ ഇന്ത്യക്കാരുടെ പോഷകാവശ്യങ്ങള്‍ നേരിടുന്ന രീതിയിലാണ്‌ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌.


പെപ്‌സികോ ഇന്ത്യയുടെ ഗവേഷണ, വികസന സംഘവുമായി അടുത്തു പ്രവര്‍ത്തിച്ച സച്ചിന്‍ തണ്ടൂല്‍ക്കര്‍ തന്റെ കായിക ജീവിതത്തില്‍ നിന്നും ലഭിച്ച വിലയേറിയ കാഴ്‌ചപ്പാടുകളാണ്‌ മൂല്യ വര്‍ധിത ഡയറി വിഭാഗത്തില്‍ പെടുന്ന ഈ ഉല്‍പ്പന്നം വികസിപ്പിച്ചെടുക്കുന്നതിനായി നല്‍കിയത്‌


പെപ്‌സികോയുടെ പാറ്റന്റ്‌ ചെയ്യപ്പെട്ട സൊലുഓട്ട്‌സ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചു തയ്യാറാക്കുന്ന പുതിയ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ സവിശേഷമായ ഓട്ട്‌സിന്റേയം ഫൈബറിന്റേയും പാലിന്റേയും മിശ്രിതമായിരിക്കും.


ദിനംപ്രതി ആവശ്യമുള്ള ശരാശരി 10 ശതമാനം ഫൈബറും 15 ശതമാനം കാല്‍സ്യവും ഈ വിശിഷ്ടമായ കൂട്ടില്‍ നിന്നും ലഭിക്കുന്നു. ( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ പ്രകാരമുള്ള)


കേരളത്തില്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ പുതിയ ഉല്‍പ്പന്നം ലഭ്യമാകും.


കൊച്ചി: പെപ്‌സികോ തങ്ങളുടെ പ്രഭാത ഭക്ഷണ ശ്രേണി കൂടുതല്‍ വിപുലമാക്കിക്കൊണ്ട്‌ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ കേരളാ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലാദ്യമായാണ്‌ ഇത്തരത്തില്‍ ധാന്യവും പാലും ചേര്‍ന്നുള്ള ഒരു പാനീയം അവതരിപ്പിക്കുന്നത്‌. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തണ്ടൂല്‍ക്കറും പെപ്‌്‌സികോ ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ്‌ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ എത്തുന്നത്‌.
കേരളത്തില്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ അടുത്ത ആഴ്‌ച മുതല്‍ പുതിയ ഉല്‍പ്പന്നം ലഭ്യമാകും. മാംഗോ, ആല്‍മണ്ട്‌ എന്നീ രണ്ടു ജനപ്രിയ രുചികളുമായാണ്‌ ഇതെത്തുന്നത്‌. 180 മില്ലീ ലിറ്റര്‍ ടെട്രാ പാക്കിന്‌ 30 രൂപയാണു വില. ആരോഗ്യത്തെക്കുറിച്ച്‌ അവബോധം കാത്തു സൂക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു തെരഞ്ഞെടുപ്പിന്‌ അവസരം നല്‍കി വിപണിയില്‍ നിന്നു കൂടുതല്‍ മെച്ചമുണ്ടാക്കുന്നതായിരിക്കും ഈ ഉല്‍പ്പന്നം. പെപ്‌സികോയുടെ പാറ്റന്റ്‌ ചെയ്യപ്പെട്ട സൊലുഓട്ട്‌സ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചു തയ്യാറാക്കുന്ന പുതിയ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ സവിശേഷമായ ഓട്ട്‌സിന്റേയം ഫൈബറിന്റേയും പാലിന്റേയും മിശ്രിതമായിരിക്കും.
പെപ്‌സികോ ഇന്ത്യയുടെ ഗവേഷണ, വികസന സംഘവുമായി അടുത്തു പ്രവര്‍ത്തിച്ച സച്ചിന്‍ തണ്ടൂല്‍ക്കര്‍ തന്റെ കായിക ജീവിതത്തില്‍ നിന്നും തിരക്കിട്ട ജീവിതത്തില്‍ നിന്നും ലഭിച്ച വിലയേറിയ കാഴ്‌ചപ്പാടുകളാണ്‌ മൂല്യ വര്‍ധിത ഡയറി വിഭാഗത്തില്‍ പെടുന്ന ഈ ഉല്‍പ്പന്നം വികസിപ്പിച്ചെടുക്കുന്നതിനായി നല്‍കിയത്‌. യുവ ഇന്ത്യക്കാരുടെ പോഷകാവശ്യങ്ങള്‍ നേരിടുന്ന രീതിയിലാണ്‌ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌.

വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്‍പ്‌ ഒരു ഗ്ലാസ്‌ പാല്‍ കുടിക്കുക എന്നത്‌ ഇന്ത്യന്‍ വീടുകളില്‍ ഒരു ആചാരം പോലെയാണെന്ന്‌ ക്വാക്കര്‍ ഓട്ട്‌സ്‌ ആന്റ്‌ മില്‍ക്ക്‌ കേരളത്തില്‍ പുറത്തിറക്കിയതിനെക്കുറിച്ചും പെപ്‌സികോയുടെ പോഷകാഹാര വിഭാഗത്തിന്റെ വികസനത്തെക്കുറിച്ചും പ്രതികരിച്ചു കൊണ്ട്‌ പെപ്‌സികോ ഇന്ത്യയുടെ ന്യൂട്രീഷന്‍ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ ദീപികാ വാര്യര്‍ പറഞ്ഞു. എന്നാല്‍ തിരക്കിട്ട പ്രഭാതങ്ങളും പ്രഭാത ഭക്ഷണം ഒഴിവാക്കലും ഇന്നു യുവ ഇന്ത്യക്കാര്‍ക്കിടയില്‍ പതിവാകുകയാണ്‌. പുതിയ കാലത്തെ ദൈനംദിന പോഷകാഹാര ആവശ്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാനായി തങ്ങള്‍ ഇതിസാസ താരമായ സച്ചിന്‍ തണ്ടൂല്‍ക്കറില്‍ നിന്ന്‌ വിദഗ്‌ദ്ധോപദേശം തേടുകയുണ്ടായി. ഓരോ ദിവസത്തേക്കും ഊര്‍ജ്ജം ലഭ്യമാക്കുന്ന ഒരു പരിഹാരം കണ്ടെത്താന്‍ തങ്ങള്‍ പ്രയത്‌നിക്കുക

യുണ്ടായി. രാവിലെ പോഷക സമൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്‌ പുതിയ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌. അതു പോലെ തന്നെ വെറും പാലില്‍ നിന്ന്‌ കൂടുതല്‍ എന്ന നിലയിലേക്ക്‌ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂടി വേണ്ടിയുള്ളതാണിത്‌. തങ്ങളുടെ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങളും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകളും സാധ്യമാക്കിക്കൊണ്ട്‌ ഇന്ത്യയില്‍ ഗ്രെയിന്‍ ഡെയറി ശ്രേണിക്കു തുടക്കം കുറിക്കാനായതില്‍ ആഹ്ലാദമുണ്ടെന്നും ദീപികാ വാര്യര്‍ പറഞ്ഞു.
സമഗ്രമായ ഉല്‍പ്പന്ന ശ്രേണിയിലൂടെ കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിബദ്ധരാണെന്നും ദീപികാ വാര്യര്‍ ചൂണ്ടിക്കാട്ടു. കൂടുതല്‍ പേരിലേക്ക്‌ എത്തിച്ചേരാന്‍ ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ സഹായിക്കുമെന്നു തങ്ങള്‍ വിശ്വസിക്കുന്നു. അവരുടെ രുചിക്ക്‌ അനുസൃതമായ രീതിയിലാണ്‌ ഇത്‌ അവതരിപ്പിച്ചിട്ടുള്ളതെന്നും ദീപികാ വാര്യര്‍ ചൂണ്ടിക്കാട്ടി.
പെപ്‌സികോയുടെ സൊലുഓട്ട്‌സ്‌ സാങ്കേതികവിദ്യയിലൂടെ ഓട്ട്‌സിനെ കുടിക്കാനാവുന്ന രീതിയിലേക്കു മാറ്റുകയാണ്‌. ഇത്‌ പാലില്‍ എളുപ്പത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യും. സ്വാഭാവിത ധാന്യത്തിന്റെ പോഷക ഘടകങ്ങള്‍ സംരക്ഷിക്കുന്ന ക്വാക്കര്‍ ഓട്ട്‌സ്‌ പ്ലസ്‌ മില്‍ക്ക്‌ പാലിന്റെ സവിശേഷതകള്‍ പ്രയോജനപ്പെടുത്തി ഭക്ഷ്യനാരുകളെ അതില്‍ ഉള്‍പ്പെടുത്തുകയാണ്‌.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...