Monday, May 22, 2017

ജിഎസ്‌ടിയെ സ്വാഗതം ചെയ്‌ത്‌ അഖിലേന്ത്യ ചിട്ടി ഫണ്ട്‌സ്‌ അസോസിയേഷന്‍




കൊച്ചി: രാജ്യത്ത്‌ വലിയ നികുതി പരിഷ്‌ക്കാരങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ചരക്ക്‌ സേവന നികുതിയെ (ജിഎസ്‌ടി) അഖിലേന്ത്യ ചിട്ടി ഫണ്ട്‌സ്‌ അസോസിയേഷന്‍ സ്വാഗതം ചെയ്‌തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലെ പരോക്ഷ നികുതികളെല്ലാം ഒഴിവാക്കി ഏക നികുതിയിലൂടെ വിപണിയെ ഒന്നാക്കി ശക്തമായ സാമ്പത്തിക സ്ഥിതിയിലേക്ക്‌ വളര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം പ്രശംസനീയമാണ്‌.
ധീരമായ നടപടിയാണെങ്കിലും ചിട്ടി ഫണ്ടുകള്‍ക്ക്‌ 12 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതില്‍ വ്യവസായ അംഗങ്ങള്‍ക്ക്‌ സമ്മിശ്ര പ്രതികരണമാണ്‌. എന്‍ബിഎഫ്‌സിയുടെ കീഴിലാക്കിയില്ലെന്നതും 18 ശതമാനം വരുന്ന സ്ലാബില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ആശ്വാസമാണ്‌. എന്നാല്‍ പ്രതീക്ഷയ്‌ക്കു വക നല്‍കുന്ന അഞ്ചു ശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത്‌ ആശങ്കയുളവാക്കുന്നു. 
പ്രഖ്യാപിച്ച നിരക്ക്‌ 12 ശതമാനമാണെങ്കിലും, വരുമാന പരിധിയുടെ അഞ്ചു ശതമാനം കണക്കാക്കുമ്പോള്‍ ചിട്ടി കമ്പനികള്‍ക്ക്‌ ഇത്‌ പ്രാവര്‍ത്തികമാണെന്ന്‌ തോന്നുന്നില്ല. വരിക്കാര്‍ക്ക്‌ ഇതിന്റെ നേട്ടം ലഭിക്കില്ല എന്നു മാത്രമല്ല, ചിട്ടികളുടെ ചെലവ്‌ താങ്ങാനാവുകയുമില്ല. ഇടത്തരക്കാരും താഴ്‌ന്ന വരുമാനക്കാരുമാണ്‌ മിച്ചംപിടിക്കുന്ന വരിക്കാരില്‍ ഭൂരിപക്ഷവും എന്നത്‌ കണക്കാക്കണം. 
അഞ്ചു ശതമാനമെന്ന ഉചിതമായ നിരക്ക്‌ നിയമത്തിന്റെ പരിധി നിരക്ക്‌ മെച്ചപ്പെടുത്തി സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കും. എന്നാല്‍ ഉയര്‍ന്ന സ്ലാബുകളില്‍ മെച്ചപ്പെട്ട നിരക്കുകള്‍ ഉള്‍പ്പെടുത്താന്‍ ചിട്ടി കമ്പനികള്‍ക്ക്‌ കഴിയാതെ വരുമെന്നതില്‍ ആശങ്കയുണ്ട്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...