Wednesday, February 5, 2020

ലൈവ്‌ സര്‍ജിക്കല്‍ ഡെമോ ഫെബ്രു. ആറിന്‌

ജൂബിലി മിഷന്‍ ആശുപത്രിയിലെ
ലൈവ്‌ സര്‍ജിക്കല്‍ ഡെമോ ഫെബ്രു. ആറിന്‌

തൃശൂര്‍: മുറിച്ചുണ്ട്‌, മുച്ചുണ്ട്‌, മുഖത്തെ വൈകൃതങ്ങള്‍ എന്നിവയെ സംബന്ധിച്ച്‌, തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ പ്രശസ്‌ത ഫേഷ്യല്‍ റീ കണ്‍സ്‌ട്രക്ഷന്‍ സര്‍ജനായ ഡോ. പി.വി. നാരായണന്‍ ഫെബ്രുവരി ആറിന്‌, ലൈവ്‌ സര്‍ജിക്കല്‍ ഡെമോസ്‌ട്രേഷന്‍ നടത്തും.
ലോകത്തെ ഏറ്റവും വലിയ ക്ലെഫ്‌റ്റ്‌ ചാരിറ്റി പ്രസ്ഥാനമായ സ്‌മൈല്‍ ട്രെയിന്റെ പങ്കാളിത്തത്തോടെയാണ്‌ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ ഈ സംരംഭം.

റൈനോപ്ലാസ്റ്റി സംബന്ധിച്ച ലൈവ്‌ സര്‍ജിക്കല്‍ ഡെമോ ന്യൂഡല്‍ഹി സന്ത്‌ പര്‍മാനന്ദ്‌ ഹോസ്‌പിറ്റലില്‍ ആണ്‌ നടത്തുക. യുവ സര്‍ജന്മാരും പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ വിദ്യാര്‍ത്ഥികള്‍ക്കും ന്യൂഡല്‍ഹി ഈറോസ്‌ ഹോട്ടലില്‍ പ്രസ്‌തുത ഡെമോ സാറ്റലൈറ്റ്‌ വഴി കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്‌. അവര്‍ക്ക്‌ ഡോ. നാരായണനുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.

ഇന്ത്യയില്‍ നടക്കുന്ന റീ കണ്‍സ്‌ട്രക്‌റ്റീവ്‌ സര്‍ജികള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിന്‌ യുവ ഡോക്ടര്‍മാരെ സുസജ്ജരാക്കുക എന്നതാണ്‌ ലൈവ്‌ ഡെമോയുടെ ലക്ഷ്യം.

ഒരു ശസ്‌ത്രക്രിയക്ക്‌ ഏറ്റവും അത്യാവശ്യം അതിന്റെ ഗുണമേന്മയും സുരക്ഷിത്വവും ആണ്‌. അതിനുവേണ്ടി മികച്ച രീതികളും അറിവുകള്‍ പങ്കിടലും അത്യന്താപേക്ഷിതമാണ്‌. നമ്മുടെ രാജ്യത്ത്‌ ക്ലെഫ്‌റ്റ്‌ കെയറിനു ഒരു മികച്ച ഭാവി ഉണ്ടാവുന്നതിനു വേണ്ടി കഴിവുകളും വൈദഗ്‌ദ്ധ്യവും യുവ സര്‍ജന്മാരിലേക്ക്‌ കൈമാറേണ്ടത്‌ അത്യാവശ്യമാെണന്ന്‌ ഡോ. നാരായണന്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായാണ്‌ സ്‌മൈല്‍ ട്രെയിന്‍പോലെ ഒരു ചാരിറ്റി എന്‍ജിഒ തങ്ങളുടെ പങ്കാളികളായ സര്‍ജന്മാരുമായും ആശുപത്രികളുമായും ചേര്‍ന്ന്‌ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്‌. 2002 മുതല്‍ സ്‌മൈല്‍ ട്രെയിനുമായി സഹകരിച്ചു വരുന്ന ഡോക്ടര്‍ നാരായണന്‍ ഇതിനോടകം ഏകദേശം 4600 നു മുകളില്‍ ക്ലെഫ്‌റ്റ്‌ സര്‍ജറികള്‍ നടത്തിയിട്ടുണ്ട്‌.

'സ്‌മൈല്‍ ട്രെയിന്‍ വിശ്വസിക്കുന്നത്‌ തദ്ദേശീയ ക്ലെഫ്‌റ്റ്‌ ആരോഗ്യ ആവാസവ്യവസ്ഥയുടെ വികസനവും ശാക്തീകരണവുമാണ്‌. അങ്ങനെ വന്നാല്‍ മുറിച്ചുണ്ട്‌ ഉള്ള കുട്ടികള്‍ക്ക്‌ വര്‍ഷത്തില്‍ 365 ദിവസവും തങ്ങളുടെ വീടിനു അടുത്തുള്ള ആശുപത്രികളില്‍ ലോക നിലവാരത്തില്‍ ഉള്ള പരിചരണം ഉറപ്പു വരുത്തുവാനാവും. ഈ ലൈസ്‌ സര്‍ജിക്കല്‍ പരിപാടി അതിലേക്കുള്ള ഒരു ചവിട്ടുപടി ആയിരിക്കും. സ്‌മൈല്‍ ട്രെയിന്‍ ഇന്ത്യയുടെ വൈസ്‌ പ്രസിഡന്റും ഏഷ്യ റീജിയണല്‍ ഡയറക്ടറുമായ മമത കരോള്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇരുപതു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ സ്‌മൈല്‍ ട്രെയിന്‍ നിരാലംബരായ കുട്ടികള്‍ക്ക്‌ വേണ്ടി ആറു ലക്ഷത്തിനു മുകളില്‍ ശസ്‌ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്‌. രാജ്യത്തെ ക്ലെഫ്‌റ്റ്‌ കെയറിനുവേണ്ടി സര്‍ജന്മാരുടെയും ആശുപത്രികളുടെയും ശൃംഖല വളര്‍ത്തുന്നതിലും സ്‌മൈല്‍ ട്രെയിന്‍ ശ്രദ്ധ പതിപ്പിക്കുന്നു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...