Friday, August 7, 2020

കാനറ ബാങ്കിന് 406.24 കോടി ലാഭം



കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ കാനറ ബാങ്ക് 2020-2021 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 23.5%  വളര്‍ച്ചയോടെ  406.24 കോടിയുടെ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ലാഭം 329.07 കോടിയായിരുന്നു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ  പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31.82 ശതമാനം വര്‍ധിച്ച് 4,285 കോടി രൂപയായി. മൊത്ത വരുമാനം 20,685.91 കോടിയായും ഉയര്‍ന്നു. 2020 മാര്‍ച്ചില്‍ 9.39 ശതമാനമായിരുന്ന ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 8.84 ശതമാനമായും 4.34 ശതമാനമായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി 3.95 ശതമാനമായും കുറഞ്ഞ് ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തി. മൂലധന പര്യാപ്താത അനുപാതവും മെച്ചപ്പെട്ട 12.77 ശതമാനമെന്ന നിലയിലെത്തി.  

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...