Sunday, February 14, 2016

അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഡിപി വേള്‍ഡ്‌ 100 കോടി ഡോളറിലേറെ വ്യാപ്‌തിയുള്ള പദ്ധതികള്‍




ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ സന്നദ്ധമായി ഡിപി വേള്‍ഡ്‌100 കോടി ഡോളറിലേറെ വ്യാപ്‌തിയുള്ള പദ്ധതികള്‍


മുംബൈ, ഇന്ത്യ/ദുബായ്‌, യുഎഇ, ഫെബ്രുവരി 12, 2016: ആഗോള വാണിജ്യ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ഡിപി വേള്‍ഡ്‌ ഇന്ത്യയില്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ നൂറു കോടി യു.എസ്‌ ഡോളറിലേറെ വരുന്ന വികസന പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ സന്നദ്ധത പ്രഖ്യാപിച്ചു. ഇതിനകം ഇന്ത്യയില്‍ 120 കോടി യു.എസ്‌ ഡോളറിലേറെ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള ഡിപി വേള്‍ഡ്‌, ആറ്‌ തുറമുഖങ്ങളുടെ നടത്തിപ്പ്‌ ചുമതല നേടിയെടുത്തിട്ടുള്ള ഏക വിദേശ ഓപ്പറേറ്റര്‍ കൂടിയാണ്‌. 30 ശതമാനം വിപണി വിഹിതമാണ്‌ ഡിപി വേള്‍ഡിന്‌ ഈ രംഗത്ത്‌ ഇന്ത്യയിലുള്ളത്‌.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനകളുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സെയ്‌ദ്‌ അല്‍ നഹ്യാന്‍, ഡിപി വേള്‍ഡ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസറുമായ സുല്‍ത്താന്‍ അഹമ്മദ്‌ ബിന്‍ സുലയെം എന്നിവരുടെ ന്യൂദല്‍ഹി സന്ദര്‍ശന വേളയിലാണ്‌ ഇന്ത്യയില്‍ നടത്താനുദ്ദേശിക്കുന്ന നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്‌. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയിലാണ്‌ യു.എ.ഇ നേതാക്കളുടെ ഇന്ത്യാസന്ദര്‍ശനം.
ഡിപി വേള്‍ഡ്‌ നടത്താനുദ്ദേശിക്കുന്ന നിക്ഷേപങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു? ബ്രൗണ്‍ഫീല്‍ഡ്‌ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസനം? ദീര്‍ഘകാലത്തേക്കുള്ള ഗ്രീന്‍ഫീല്‍ഡ്‌ കണ്ടെയ്‌നര്‍ കൈകാര്യ അനുമതികള്‍? ഇന്‍ ലാന്‍ഡ്‌ കണ്ടെയ്‌നര്‍ ഡിപ്പോകള്‍? റോളിങ്‌ സ്റ്റോക്കിന്റെ നിലവിലുള്ള ഇന്റര്‍ മോഡല്‍ റെയില്‍ സര്‍വീസസിന്റെ വികസനം
ഷെയ്‌ഖ്‌ മുഹമ്മദ്‌ ബില്‍ സെയ്‌ദ്‌ അല്‍ നഹ്യാന്‍ പറഞ്ഞു: ?യു.എ.ഇയും ഇന്ത്യയും പുലര്‍ത്തുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ നിക്ഷേപ സാധ്യതകള്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ ദീര്‍ഘകാല വളര്‍ച്ചയില്‍ ഞങ്ങള്‍ക്കുള്ള ആത്മവിശ്വാസവും, സുഹൃദ്‌ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ സജീവ സംഭാവന നല്‍കണമെന്ന അതിയായ ആഗ്രഹവും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ മുന്‍നിര സ്ഥാനം കൈവരിച്ചിട്ടുള്ള ഡിപി വേള്‍ഡ്‌ കണ്ടെയ്‌നര്‍ ടെര്‍മിനലുകളുടെ വികസനത്തിനായി ആദ്യം രംഗത്തിറങ്ങിയ കമ്പനിയാണ്‌. ഇന്ത്യന്‍ തീരത്ത്‌ വിപുലമായ സാന്നിധ്യമുള്ള ഡിപി വേള്‍ഡ്‌ ഈ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിലേക്കാണ്‌ ഉറ്റുനോക്കുന്നത്‌. അടിസ്ഥാന സൗകര്യ വികസനത്തില്‍ യു.എ.ഇയ്‌ക്കുള്ള പ്രവര്‍ത്തനപരിചയം, രണ്ട്‌ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തി പുതിയ തലത്തിലേക്ക്‌ ഉയര്‍ത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി ഇവിടെ പ്രയോജനപ്പെടുത്തും.?
ഇന്ത്യയിലെ സുപ്രധാന ഗേറ്റ്‌ വേ തുറമുഖമായ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖ(ജെഎന്‍പിടി)ത്ത്‌ നവശേവ (ഇന്ത്യ) ഗേറ്റ്‌ വേ ടെര്‍മിനലി(എന്‍എസ്‌ഐജിടി)ല്‍ പുതിയ 330 മീറ്റര്‍ ബര്‍ത്തിന്റെ ഉദ്‌ഘാടനവും ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സെയ്‌ദ്‌ അല്‍ നഹ്യാന്‍, സുല്‍ത്താന്‍ അഹമ്മദ്‌ ബിന്‍ സുലയെം എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു.
ഡിപി വേള്‍ഡ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും സിഇയുമായ സുല്‍ത്താന്‍ അഹമ്മദ്‌ ബിന്‍ സുലയം പറഞ്ഞു: ?ഇന്ത്യയുടെ വളര്‍ച്ചയിലും സാമ്പത്തിക വികസനത്തിലും സംഭാവന നല്‍കുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തമാക്കും. രാജ്യത്തെ കണ്ടെയ്‌നര്‍ വാണിജ്യത്തില്‍ 30 ശതമാനത്തിലേറെ പിന്തുണ നല്‍കി 100 കോടി യു.എസ്‌ ഡോളറിലേറെ നിക്ഷേപമാണ്‌ കഴിഞ്ഞ കാലങ്ങളില്‍ ഡിപി വേള്‍ഡ്‌ നടത്തിയിട്ടുള്ളത്‌.?
?ലോകത്തില്‍ ഉയര്‍ന്നു വരുന്ന ശക്തമായ സമ്പദ്‌ വ്യവസ്ഥകളിലൊന്നായ ഇന്ത്യ, സമുദ്ര വാണിജ്യ രംഗത്ത്‌ ശക്തമായ സാധ്യതകളാണ്‌ മുന്നോട്ടു വയ്‌ക്കുന്നത്‌. നവശേവ (ഇന്ത്യ) ഗേറ്റ്‌ വേ ടെര്‍മിനലിലെ പുതിയ 330 മീറ്റര്‍ ബര്‍ത്തുമായി, ഉപഭോക്താക്കള്‍ക്ക്‌ അവരുടെ വാണിജ്യം കൂടുതല്‍ വളര്‍ത്താനും വിപുലീകരിക്കാനും വഴിയൊരുക്കി ഇന്ത്യയുടെ സാമ്പത്തികമുന്നേറ്റത്തിന്‌ കൂടുതല്‍ സംഭാവന നല്‍കാന്‍ ഡിപി വേള്‍ഡിന്‌ കഴിയും.?
ഇന്ത്യയുമായുള്ള ദുബായിയുടെ എണ്ണ ഇതര വിദേശവ്യാപാരത്തില്‍ 2004നും 2014നുമിടയില്‍ രേഖപ്പെടുത്തിയത്‌ 144 ശതമാനം വളര്‍ച്ചയാണ്‌ 2014 അവസാനത്തോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 109.34 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിലെത്തി. 2004ല്‍ ഇത്‌ 44.87 യു.എ.ഇ ദിര്‍ഹമായിരുന്നു.
2015ല്‍ ദുബായിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. 2015ലെ ആദ്യ ഒമ്പതു മാസങ്ങളില്‍ 73.86 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ ഉഭയകക്ഷി വ്യാപാരമാണ്‌ നടന്നത്‌. ഇതില്‍ കയറ്റുമതി 41.73 ബില്യണ്‍ ദിര്‍ഹവും കയറ്റുമതി 14.54 ബില്യണ്‍ ദിര്‍ഹവും പുനഃകയറ്റുമതി 17.59 ബില്യണ്‍ ദിര്‍ഹവുമായിരുന്നു.
പത്രാധിപര്‍ക്കുള്ള കുറിപ്പ്‌
ഡിപി വേള്‍ഡ്‌ ഇന്ത്യ? ഇന്ത്യയിലെ ടെര്‍മിനലിലുകളില്‍ 3000ലേറെപേര്‍ തൊഴിലെടക്കുന്നു - പ്രാദേശികമായി തിരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ച്‌ ആറ്‌ ടെര്‍മിനലുകളിലായി? ഇന്ത്യയില്‍ ഡിപി വേള്‍ഡിന്‌ ശക്തമായ വിപണി സാന്നിധ്യം. നാളിതുവരെയുള്ള നിക്ഷേപം 120 കോടി യു.എസ്‌ ഡോളര്‍? ഇന്ത്യയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങളില്‍ വിപണി നേതൃത്വം ഡിപി വേള്‍ഡിനാണ്‌. ഇന്ത്യന്‍ തീരത്ത്‌ ഏറ്റവും വിപുലമായ നിക്ഷേപശ്രേണിയുമായി രാജ്യത്തെ ലോജിസ്റ്റിക്‌സ്‌ അടിസ്ഥാന സൗകര്യം തന്നെ ഡിപി വേള്‍ഡ്‌ നിര്‍വചിക്കുന്നു. ഗുജറാത്ത്‌ (മുന്ദ്ര, 2003), മഹാരാഷ്‌ട്ര (നവശേവ, 1999, 2012), കേരളം (കൊച്ചി 2005), തമിഴ്‌നാട്‌ (ചെന്നൈ 2001), ആന്ധ്രപ്രദേശ്‌ (വിശാഖപട്ടണം 2002) എന്നിവയാണിവ. ഇന്ത്യയുടെ 30 ശതമാനത്തിലേറെ കണ്ടെയ്‌നര്‍ വാണിജ്യത്തിന്‌ ഡിപി വേള്‍ഡ്‌ പിന്തുണ നല്‍കുന്നു.? ക്വേ സൈഡ്‌ ഓപ്പറേഷന്‍സിന്‌ പുറമെ ഉപഭോക്താക്കള്‍ക്ക്‌ മൂല്യം നല്‍കാവുന്ന മറ്റ്‌ രംഗങ്ങളിലും ഡിപി വേള്‍ഡിന്‌ താല്‍പര്യമുണ്ട്‌. ഉള്‍നാടുകളിലേക്ക്‌ റെയില്‍ ബന്ധം സ്ഥാപിക്കുന്നതിന്‌ ഡിപി വേള്‍ഡിന്‌ കഴിഞ്ഞു. പ്രധാന ഗേറ്റ്‌ വേകളായ മുന്ദ്ര, നവശേവ എന്നിവിടങ്ങളില്‍ നിന്നും ഉള്‍നാടന്‍ വിപണികളിലേക്ക്‌ ഏഴ്‌ കണ്ടെയ്‌നര്‍ ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുന്നതിന്‌ സര്‍ക്കാരില്‍ നിന്നും ദേശീയ റെയില്‍ ലൈസന്‍സ്‌ ഡിപി വേള്‍ഡിന്‌ ലഭിച്ചിട്ടുണ്ട്‌.
ടെര്‍മിനലുകള്‍
1. നവശേവ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖംരാജ്യത്തെ സമുദ്രവാണിജ്യത്തില്‍ 40 ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖമാണ്‌. ഇവിടെയുള്ള ഡിപി വേള്‍ഡിന്റെ നവശേവ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ രാജ്യത്ത്‌ പൊതു - സ്വകാര്യ പങ്കാളിത്ത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്‌പും. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കിയ ഈ ടെര്‍മിനല്‍ 30 വര്‍ഷത്തെ ബില്‍ഡ്‌ ഓപ്പറേറ്റ്‌ ട്രാന്‍സ്‌ഫര്‍ കരാറിന്‌ കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 9001, ISO 14001, OHSAS 18001, ISO 27001 എന്നീ സര്‍ട്ടിഫിക്കേഷനുകള്‍ ഈ ടെര്‍മിനലിനുണ്ട്‌.പ്രവര്‍ത്തനം തുടങ്ങിയത്‌ 1999
ക്വെ നീളം 600m
ബര്‍ത്തുകള്‍ 2
ശേഷി 1.2 million TEUs
ആഴം 16.5 meters
ടെര്‍മിനല്‍ വിസ്‌തീര്‍ണം 23 hectares

2. നവശേവ (ഇന്ത്യ) ഗേറ്റ്‌ വേ ടെര്‍മിനല്‍ - പുതിയ 330 മീറ്റര്‍ ടെര്‍മിനല്‍ പദ്ധതി, ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്ത്‌2013 ജൂണില്‍ ഇന്ത്യയിലെ സുപ്രധാന തുറമുഖമായ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്ത്‌ 330 മീറ്റര്‍ ടെര്‍മിനല്‍ പ്രൊജക്‌ട്‌ വികസിപ്പിക്കുന്നതിനുള്ള കരാറിലേര്‍പ്പെട്ടു കൊണ്ട്‌ ഡിപി വേള്‍ഡ്‌ പരസ്‌പരബന്ധം ശക്തമാക്കി. ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തിന്റെ വാര്‍ഷിക കൈകാര്യശേഷിയില്‍ ഒരു ലക്ഷം ടിഇയു കൂടി കൂട്ടിച്ചേര്‍ക്കുന്ന ഈ പദ്ധതി തുറമുഖത്തിന്റെ വികസനത്തിന്റെ നിര്‍ണായകഘട്ടത്തില്‍ സുപ്രധാന ചുവടുവയ്‌പായിരുന്നു. ഏറ്റവും ആധുനിക സാങ്കേതികവിദ്യ, ഉപകരണങ്ങള്‍, 16 മീറ്റര്‍ ബര്‍ത്ത്‌ ആഴം എന്നിവയുമായി നവശേവ (ഇന്ത്യ) ഗേറ്റ്‌ വേ ടെര്‍മിനലിന്‌ 14000 ടിഇയു വെസലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യത്തിന്റെ ആവശ്യം ഇന്ത്യ നേരിടുന്ന ഘട്ടത്തില്‍ ഉത്തമ പിന്തുണ നല്‍കുന്ന പങ്കാളിയാണ്‌ ഡിപി വേള്‍ഡ്‌.3. മുന്ദ്ര ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ (എംഐസിടി), മുന്ദ്ര തുറമുഖംഇന്ത്യ ഉപഭൂഖണ്‌ഡത്തിലെ ഏറ്റവും അത്യാധുനിക തുറമുഖ സൗകര്യങ്ങളിലൊന്നായ മുന്ദ്രയുടെ സ്ഥാനം ഗുജറാത്തിലാണ്‌. ഇന്ത്യയില്‍ ഏറ്റവുമധികം ചരക്കുല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായ വടക്ക്‌, വടക്കുപടിഞ്ഞാറ്‌ മേഖലകളുമായി ഏറ്റവുമടുത്ത്‌ സ്ഥിതി ചെയ്യുന്ന ഗേറ്റ്‌ വേ കൂടിയാണിത്‌. 2003ല്‍ മുന്ദ്ര ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഇന്ത്യയുടെ മുഖം മാറുന്ന കണ്ടെയ്‌നര്‍ വാണിജ്യത്തിന്‌ അതൊരു കുതിപ്പായിരുന്നു. 2003 വരെ തീരത്തുള്ള പ്രധാന തുറമുഖങ്ങളില്‍ മാത്രമായാണ്‌ കണ്ടെയ്‌നര്‍ വാണിജ്യം ഒതുങ്ങി നിന്നിരുന്നത്‌. ജെഎന്‍പിടി പോലുള്ളൊരു വലിയൊരു തുറമുഖവുമായി ഇത്ര അടുത്ത്‌ സ്ഥിതി ചെയ്യുന്ന മൈനര്‍ തുറമുഖം വിജയിക്കുമെന്ന്‌ ആരും സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഇന്ത്യയിലെ മൈനര്‍ തുറമുഖങ്ങളില്‍ ആദ്യമായി നടപ്പാക്കുന്ന കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഓപ്പറേഷന്‍സിന്‌ വേണ്ടിയുള്ള ഗ്രീന്‍ ഫീഡ്‌ പ്രൊജക്‌ടാണ്‌ മുന്ദ്രയിലേത്‌. ടെര്‍മിനലിന്‌ പുറത്ത്‌ മൂന്ന്‌ കിലോമീറ്ററിനുള്ളില്‍ ഇന്റഗ്രേറ്റഡ്‌ കണ്ടെയ്‌നര്‍ ഫ്രെയ്‌റ്റ്‌ സ്റ്റേഷനും മുന്ദ്ര ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഭാഗമായുണ്ട്‌. 20 ഹെക്‌ടറില്‍ സ്ഥിതി ചെയ്യുന്ന ഈ സിഎഫ്‌എസില്‍ വെയര്‍ഹൗസിങിന്‌ നീക്കിവച്ചിരിക്കുന്നത്‌ 1.9 ഹെക്‌ടറും ഓപ്പണ്‍ കണ്ടെയ്‌നര്‍ യാര്‍ഡ്‌ 9.95 ഹെക്‌ടറുമാണ്‌.പ്രവര്‍ത്തനം തുടങ്ങിയത്‌ 2003
ക്വെ നീളം 632m
ബര്‍ത്തുകള്‍ 2

4. ചെന്നൈ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ചെന്നൈ തുറമുഖംഇന്ത്യയുടെ തെക്ക്‌ കിഴക്കന്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ചെന്നൈ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ദക്ഷിണേന്ത്യയിലെ രണ്ട്‌ ദശലക്ഷം ടിഇയു വരുന്ന കണ്ടെയ്‌നര്‍ വിപണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാന കണ്ടെയ്‌നര്‍ ഗേറ്റ്‌ വേയാണ്‌. നഗരപരിധിക്കുള്ളില്‍ പരിമിതമായ യാര്‍ഡ്‌ വിസ്‌തീര്‍ണത്തിലാണ്‌ ടെര്‍മിനലിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ ഒരു ദശാബ്‌ദത്തിലേറെയായി ഉപഭോക്താക്കളുടെ ആവശ്യങ്ങളില്‍ കേന്ദ്രീകരിച്ചും ഭാവിപ്രവണതകള്‍ ഉള്‍ക്കൊണ്ടുമാണ്‌ ചെന്നൈ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം. 6500 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണമുള്ള സിഎഫ്‌എസ്‌ തുറമുഖത്തിനകത്ത്‌ തന്നെ പ്രവര്‍ത്തിക്കുന്നു. ഇന്‍സ്‌പെക്ഷന്‍, എല്‍സിഎല്‍ ഡി സ്റ്റപിങ്‌, ഇറക്കുമതി കാര്‍ഗോയുടെ ഡെലിവറി തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്‌. തുറമുഖത്തിനകത്ത്‌ തന്നെ സിഎഫ്‌എസിന്റെ സാന്നിധ്യം ഇറക്കുമതിക്കാര്‍ക്കും യാത്രക്കാര്‍ക്കും സൗകര്യപ്രദമാണ്‌. എല്‍സിഎല്‍ കാര്‍ഗോയുടെ ബാംഗ്ലൂര്‍, ഹൈദരാബാദ്‌, കൊച്ചി, പോണ്ടിച്ചേരി പോലുള്ള ഉള്‍നാടുകളിലേക്കുള്ള പെട്ടെന്നുള്ള നീക്കമടക്കമുള്ള സാധ്യതകളാണ്‌ ചെന്നൈ ലഭ്യമാക്കുന്നത്‌.
പ്രവര്‍ത്തനം തുടങ്ങിയത്‌ 2001
ക്വെ നീളം 885m
ബര്‍ത്തുകള്‍ 4
ശേഷി 1.1 million TEUs
ആഴം 13.4 meters
ടെര്‍മിനല്‍ വിസ്‌തീര്‍ണം 25 hectares


5. ഇന്ത്യ ഗേറ്റ്‌ വേ ടെര്‍മിനല്‍, കൊച്ചി തുറമുഖം2004ലാണ്‌ രാജീവ്‌ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വല്ലാര്‍പാടത്ത്‌ ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനുമുള്ള അനുമതി കൊച്ചി തുറമുഖം ഡിപി വേള്‍ഡിന്‌ നല്‍കിയത്‌. പൂര്‍വ - പശ്ചിമ വ്യാപാരപാതയ്‌ക്ക്‌ സമീപമായി തന്ത്രപരമായ സ്ഥാനത്താണ്‌ കൊച്ചി സ്ഥിതി ചെയ്യുന്നത്‌. മധ്യകിഴക്കനേഷ്യ - വിദൂര പൂര്‍വേഷ്യ സീ റൂട്ടിലേക്ക്‌ 1 1 നോട്ടിക്കല്‍ മൈല്‍ മാത്രമാണ്‌ കൊച്ചിയില്‍ നിന്നുള്ള ദൂരം. സുപ്രധാന കപ്പലോട്ടപാതകളിലേക്ക്‌ ഭൂശാസ്‌ത്രപരമായി ഇത്രയുമധികം സാമീപ്യം മറ്റൊരു തുറമുഖത്തിനുമില്ല. ദക്ഷിണ, പശ്ചിമ ഇന്ത്യയുടെ വ്യാവസായിക, കാര്‍ഷിക ഉല്‍പാദന വിപണികളുടെ സ്വാഭാവിക ഗേറ്റ്‌ വേ ആയാണ്‌ ഡിപി വേള്‍ഡ്‌ കൊച്ചി പ്രവര്‍ത്തിക്കുന്നത്‌. കേരളം, തമിഴ്‌നാട്‌, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളുടെ ഉള്‍നാടുകള്‍ക്ക്‌ ടെര്‍മിനലിന്റെ സേവനം ലഭിക്കുന്നു. ഇന്ന്‌ ഇന്ത്യയുടെ വ്യാപാരത്തിന്റെ 45 ശതമാനവും കൊളമ്പോ, സലാല, ജബല്‍ അലി തുടങ്ങിയ ഹബ്‌ തുറമുഖങ്ങളിലൂടെയാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ നടത്തുന്നത്‌. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ഹബ്‌ എന്ന നിലയില്‍ രാജ്യത്തെ വ്യാപാര, വാണിജ്യ മേഖലയില്‍ ഗുണപരമായ മാറ്റം വരുത്തുന്നതില്‍ സുപ്രധാന പങ്കാണ്‌ കൊച്ചി ടെര്‍മിനലിനുള്ളത്‌.പ്രവര്‍ത്തനം തുടങ്ങിയത്‌ 2011
ക്വെ നീളം 600m
ബര്‍ത്തുകള്‍ 3
ശേഷി 1 million TEUs
ആഴം 14.5 meters
ടെര്‍മിനല്‍ വിസ്‌തീര്‍ണം 45 hectares

ഇന്ത്യയിലെ കണ്ടെയ്‌നര്‍ വ്യാപാരം പ്രതിവര്‍ഷം 15 ശതമാനം നിരക്കിലെ കഴിഞ്ഞ ദശാബ്‌ദത്തെ അപേക്ഷിച്ച്‌ വളരുന്നത്‌. രാജ്യത്തിനകത്ത്‌ തന്നെ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ഹബ്‌ വികസിപ്പിക്കുന്നത്‌ ഈ വളര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. ഈ സ്വപ്‌നം ആദ്യമായി സാക്ഷാത്‌കരിച്ചത്‌ കൊച്ചി തുറമുഖമാണ്‌. നിലവിലുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വല്ലാര്‍പാടത്ത്‌ ഗ്രീന്‍ഫീല്‍ഡ്‌ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുമുള്ള കണ്‍സഷന്‍ കരാര്‍ ഡിപി വേള്‍ഡിന്‌ ലഭിച്ചത്‌ 2004ലാണ്‌. പ്രധാന സമുദ്ര വ്യാപാര പാതകളില്‍ നിന്നും ഏതാനും നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റ്‌ വേ ടെര്‍മിനല്‍ ലോകവുമായുള്ള ഇന്ത്യയുടെ വ്യാപാരത്തില്‍ സ്വാഭാവിക ഗേറ്റ്‌ വേ ആകാന്‍ പര്യാപ്‌തമാണ്‌. ഡിപി വേള്‍ഡിന്‌ പ്രധാന പങ്കാളിത്തമുള്ള ടെര്‍മിനലില്‍ കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ, ട്രാന്‍സ്‌ വേള്‍ഡ്‌ ഗ്രൂപ്പ്‌, ചക്യത്ത്‌ ഏജന്‍സീസ്‌ എന്നിവരും സഹപങ്കാളികളാണ്‌.6. വിശാഖ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, വിശാഖപട്ടണം തുറമുഖംബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത്‌ ചെന്നൈയ്‌ക്കും കൊല്‍ക്കൊത്തയ്‌ക്കും മധ്യേയുള്ള ആഴക്കടല്‍ ഗേറ്റ്‌ വേ ടെര്‍മിനലാണ്‌ വിശാഖ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ (വിസിടിപിഎല്‍). ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള ഈ ടെര്‍മിനല്‍ വിശാഖപട്ടണം പോര്‍ട്ട്‌ ട്രസ്റ്റിന്‌ കീഴില്‍ യുണൈറ്റഡ്‌ ലൈനര്‍ ഏജന്‍സീസ്‌ ലിമിറ്റഡിന്റെയും ഡിപി വേള്‍ഡിന്റെയും സംയുക്തസംരംഭമായി സ്ഥാപിതമായത്‌ 2003ലാണ്‌. 16.5 മീറ്റര്‍ സ്വാഭാവിക ആഴം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ പ്രദേശങ്ങളുമായുള്ള ബന്ധം എന്നിവ വിശാഖപട്ടണത്തിനുണ്ട്‌. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ചെടുത്ത സമകാലീനമായ അടിസ്ഥാന സൗകര്യങ്ങള്‍ പുറമെയും. ബര്‍ത്തിന്റെ നീളം വര്‍ധിപ്പിക്കുന്നതിനും അടുത്ത മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ കണ്ടെയ്‌നര്‍ കൈകാര്യ ശേഷി 20 ലക്ഷം ടിഇയു ആക്കുന്നതിനുമുള്ള പരിശ്രമത്തിലാണ്‌ വിശാഖപട്ടണം ഇപ്പോള്‍.ഷിപ്പിങ്‌ ലൈനുകളുടെയും വ്യാപാര സമൂഹത്തിന്റെയും പിന്തുണയോടെ പ്രാദേശിക, ഐസിഡി, ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ഗതാഗതം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമാഹൃത വളര്‍ച്ചാ നിരക്ക്‌ 2013 അവസാനത്തില്‍ 23 ശതമാനമാണ്‌. 700 കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ്‌ സംസ്ഥാനങ്ങളിലെ ഉള്‍നാടുകള്‍ക്ക്‌ വിശാഖപട്ടണം ടെര്‍മിനലിന്റെ സേവനം ലഭിക്കുന്നു. തീര ആന്ധ്ര, ഒറീസ, ഛത്തീസ്‌ഗഢ്‌ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദശാബ്‌ദത്തിനുള്ളില്‍ ഉയര്‍ന്നു വന്ന വ്യവസായങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആഴക്കൂടുതലും പാരദ്വീപ്‌, കൊല്‍ക്കൊത്ത, ഹാല്‍ദിയ, ചിറ്റഗോങ്‌, യാങ്കൂര്‍ എന്നീ തുറമുഖങ്ങളുമായുള്ള സാമീപ്യവും മൂലം ഈ തുറമുഖം വന്‍കിട കപ്പലുകള്‍ക്ക്‌ തീര്‍ത്തും അനുയോജ്യമാണ്‌. ഈ തുറമുഖങ്ങളില്‍ നിന്നും ഗണ്യമായ തോതില്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ചരക്കുകള്‍ വിശാഖപട്ടണം കൈകാര്യം ചെയ്യുന്നു. ഹബ്‌ പോര്‍ട്ട്‌ എന്ന നിലയില്‍ പ്രാധാന്യമുള്ള വിശാപട്ടണം ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ ഏറ്റവും മികച്ച ഗേറ്റ്‌ വേ ആകാനുള്ള ഒരുക്കത്തിലാണ്‌.പ്രവര്‍ത്തനം തുടങ്ങിയത്‌ 2003
ക്വെ നീളം 450m
ബര്‍ത്തുകള്‍ 2
ശേഷി 0.7 million TEUs
ആഴം 16.5 meters
ടെര്‍മിനല്‍ വിസ്‌തീര്‍ണം 19 hectares





ഡിപി വേള്‍ഡിനെ കുറിച്ച്‌ആഗോളവ്യാപാരത്തിന്‌ ഗതിവേഗം പകരുന്ന ഡിപി വേള്‍ഡ്‌ സപ്ലൈ ശൃംഖലയില്‍ അവിഭാജ്യ കണ്ണിയാണ്‌. മറൈന്‍ മുതല്‍ ഇന്‍ലാന്‍ഡ്‌ ടെര്‍മിനലുകള്‍ വരെ, മാരിടൈം സേവനങ്ങള്‍, ലോജിസ്റ്റിക്‌സ്‌, അനുബന്ധനസേവനങ്ങള്‍ മുതല്‍ സാങ്കേതികവിദ്യ പിന്തുണയുള്ള വ്യാപാര പരിഹാരങ്ങള്‍ വരെ വിവിധ മേഖലകളിലായി ഡിപി വേള്‍ഡ്‌ പ്രവര്‍ത്തിക്കുന്നു. ആറ്‌ ഭൂഖണ്‌ഡങ്ങളില്‍ 31 രാജ്യങ്ങളിലായി 70 ടെര്‍മിനലുകളാണ്‌ ഡിപി വേള്‍ഡിന്‌ കീഴിലുള്ളത്‌. ആഗോളവ്യാപാരം പ്രകാശമാനമാക്കാനും സമ്പദ്‌ വ്യവസ്ഥയിലും സമൂഹത്തിലും അനുകൂലഫലങ്ങളുണ്ടാക്കാനും ഡിപി വേള്‍ഡ്‌ യത്‌നിക്കുന്നു. 36000ലേറെ വരുന്ന ജീവനക്കാര്‍ സര്‍ക്കാരുകള്‍, ഷിപ്പിങ്‌ ലൈനുകള്‍, ഇറക്കുമതിക്കാര്‍, കയറ്റുമതിക്കാര്‍, സമൂഹങ്ങള്‍, ആഗോള സപ്ലൈ ശൃംഖലയിലെ മറ്റ്‌ പ്രധാന ഘടകങ്ങള്‍ എന്നിവരുമായി ദീര്‍ഘകാല ബന്ധം സ്ഥാപിച്ച്‌ ഇന്നും നാളെയും ഗുണനിലവാരമാര്‍ന്ന സേവനങ്ങള്‍ മൂല്യത്തോടെ നല്‍കുന്നു. പ്രധാന ബിസിനസായ കണ്ടെയ്‌നര്‍ കൈകാര്യത്തില്‍ നിന്നും മൊത്തം വരുമാനത്തിന്റെ ഗണ്യമായ ഭാഗം കമ്പനി നേടുന്നു. 2015ല്‍ 61.7 ദശക്ഷം ടിഇയു ആണ്‌ ഡിപി വേള്‍ഡ്‌ കൈകാര്യം ചെയ്‌തത്‌. വികസന, വിപുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ 2020നകം ഇത്‌ 100 ദശലക്ഷമാക്കാനും ലക്ഷ്യമിടുന്നു. ഏറ്റവും ഉല്‍പ്പാദനക്ഷമവും കാര്യക്ഷമവും സുരക്ഷിതവുമായ വ്യാപാര പരിഹാരങ്ങളിലേക്കാണ്‌ ഡിപി വേള്‍ഡിന്റെ പ്രവര്‍ത്തനം.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...