Friday, July 3, 2020

ശ്രീകാന്ത് മാധവ് വൈദ്യ ഐ ഒ സിയുടെ പുതിയ ചെയര്‍മാന്‍










ശ്രീകാന്ത് മാധവ് വൈദ്യ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്‍മാനായി ചുമതലയേറ്റു. ചെന്നൈ പെട്രോളിയം കോര്‍പറേഷന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ ഓയിലിന്റെയും ഇന്ത്യന്‍ ഓയില്‍ ടാങ്കിംഗ് ലിമിറ്റഡിന്റേയും സംയുക്ത സംരംഭമാണിത്.

രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സിന്റെ ചെയര്‍മാന്‍ കൂടിയായി ചുമതലയേല്‍ക്കുന്ന ശ്രീകാന്ത് മാധവ് വൈദ്യ പെട്രോനെറ്റ് എല്‍ എന്‍ ജിയുടെ ഡയറക്ടര്‍ കൂടിയാണ്.

2019 ഒക്ടോബര്‍ മുതല്‍, വൈദ്യ ഇന്ത്യന്‍ ഓയിലില്‍, റിഫൈനറീസ് ഡയറക്ടര്‍ ആണ്. സഞ്ജീവ് സിങ്ങിന്റെ പിന്‍ഗാമിയാണ് വൈദ്യ ഐ ഒ സി ചെയര്‍മാന്‍ പദവിയിലെത്തുന്നത്.

റൂര്‍ക്കേല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനിയര്‍ ബിരുദം നേടിയ വൈദ്യയ്ക്ക്, റിഫൈനിങ്ങ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് മേഖലയില്‍ 34 വര്‍ഷത്തെ സുദീര്‍ഘമായ അനുഭവ സമ്പത്തുണ്ട്.

പെട്രോ കെമിക്കല്‍ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ ക്രാക്കര്‍ പ്ലാന്റായ, പാനിപ്പട്ട് നാഫ്ത ക്രാക്കര്‍ കോംപ്ലക്‌സുമായും ഒരു ദശകത്തെ ബന്ധം വൈദ്യയ്ക്കുണ്ട്. എണ്ണ- വാതക രംഗത്തെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരില്‍ ഒരാള്‍ കൂടിയാണ് വൈദ്യ.

വിതരണരംഗം സുഗമമാക്കാനും പരിസ്ഥിതി സൗഹൃദ ബിസിനസ് പ്രവര്‍ത്തനത്തിനും വൈദ്യ ഊന്നല്‍ നല്കുന്നു. റിഫൈനറീസ് ഡയറക്ടര്‍, റിഫൈനറി ഓപ്പറേഷന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയിലും ഒട്ടേറെ റിഫൈനറി വികസന പ്രവര്‍ത്തനങ്ങള്‍ക്കും പെട്രോ കെമിക്കല്‍ പ്രൊജക്ടുകള്‍ക്കും അദ്ദേഹം മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.

ബി എസ് 6 ഗ്രേഡ് ഓട്ടോ ഫ്യൂവല്‍സ്, 0.5 ശതമാനം സള്‍ഫര്‍ ബങ്കര്‍ ഫ്യൂവല്‍ എന്നിവയുടെ കാര്യത്തിനും വിദ്യയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...