Friday, July 3, 2020

മ്യൂച്വല്‍ ഫണ്ട് ഈടിന്മേല്‍ തല്‍ക്ഷണ വായ്പയുമായി ഐസിഐസിഐ ബാങ്ക്





കൊച്ചിഡെറ്റ്ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ ഈടിന്മേല്‍ ഒരു കോടി രൂപ വരെ വായ്പ നല്കുന്ന  പദ്ധതി 'ഇന്സ്റ്റാ ലോണ്‍ എഗനെസ്റ്റ് മ്യൂച്വല്‍ ഫണ്ട്സ്ഐസിഐസിഐ ബാങ്ക് ലഭ്യമാക്കിഡിജിറ്റല്‍ നടപടിക്രമത്തിലൂടെ  കടലാസ് രഹിതമായി ഇടപാടുകാര്ക്ക് മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഈടുവച്ച് ഓവര്‍ ഡ്രാഫ്റ്റായി   വായ്പ എടുക്കാം.

രാജ്യത്തെ ഏറ്റവും വലിയ രജിസ്ട്രാര്‍ ആന്ഡ് ട്രാന്സ്ഫര്‍ ഏജന്റായ കംപ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്വീസസുമായി (കാംസ്സഹകരിച്ചാണ് ഐസിഐസിഐ ബാങ്ക്  വായ്പ ലഭ്യമാക്കുന്നത്.

കാംസ് സേവനം സ്വീകരിക്കുകയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ കൈവശം വയ്ക്കുന്നവരുമായ  ബാങ്കിന്റെ ഇടപാടുകാര്ക്കാണ്  സൗകര്യം ലഭിക്കുകയെന്ന് ഐസിഐസിഐ ബാങ്ക് വെല്ത്ത്പ്രൈവറ്റ് ബാങ്കിംഗ്എല്എഎസ് ഹെഡ് രാജേഷ് അയ്യര്‍ പറഞ്ഞുബാങ്കിന്റെ ഇന്റര്നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് എവിടെ നിന്നും ഏതു സമയവും  വായ്പ ഉപയോഗപ്പെടുത്താന്‍ ഇടപാടുകാരന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വായ്പ 50,000 രൂപയാണ്ഡെറ്റ് മ്യൂച്വല്‍ ഫണ്ടില്‍  ഒരു കോടി രൂപ വരെയും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ 20 ലക്ഷം രൂപ വരെയുമാണ് പരമാവധി വായ്പ ലഭിക്കുക.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...