Saturday, February 25, 2017

ബിസിനസ്‌ കൊച്ചി : സ്‌ത്രീകള്‍ക്ക്‌ റേസര്‍ തന്നെ അനുയോജ്യം

ബിസിനസ്‌ കൊച്ചി : സ്‌ത്രീകള്‍ക്ക്‌ റേസര്‍ തന്നെ അനുയോജ്യം: കൊച്ചി : സ്‌ത്രീകള്‍ക്ക്‌ രോമ നശീകരണത്തിന്‌ ഏറ്റവും ഫലപ്രദമായ മാര്‍ഗം പരമ്പരാഗത ചര്‍മ-സൗഹൃദ രീതിയായ ഷേവിങ്ങ്‌ ആണെന്ന്‌ 300 ത്വക്‌രോ...

സ്‌ത്രീകള്‍ക്ക്‌ റേസര്‍ തന്നെ അനുയോജ്യം




കൊച്ചി : സ്‌ത്രീകള്‍ക്ക്‌ രോമ നശീകരണത്തിന്‌ ഏറ്റവും ഫലപ്രദമായ മാര്‍ഗം പരമ്പരാഗത ചര്‍മ-സൗഹൃദ രീതിയായ ഷേവിങ്ങ്‌ ആണെന്ന്‌ 300 ത്വക്‌രോഗ വിദഗ്‌ദ്ധര്‍ക്കിടയില്‍ സ്‌ത്രീകളുടെ റേസര്‍ ബ്രാന്‍ഡായ ജില്ലറ്റ്‌ വീനസ്‌ നടത്തിയ പഠനം വ്യക്തമാക്കുന്നു. ജില്ലറ്റ്‌ വീനസിനുവേണ്ടി മാര്‍ക്കറ്റ്‌ എക്‌സല്‍ മാട്രിക്‌സ്‌ നടത്തിയ സര്‍വേയില്‍ 300 ഡെര്‍മറ്റോളജിസ്റ്റുകള്‍ പങ്കെടുത്തു.
ഹെയര്‍ റിമൂവലിന്‌ സ്‌ത്രീകള്‍ വാക്‌സുകളും ക്രീമുകളും ഉപയോഗിക്കുന്നതിനോട്‌ ത്വക്‌രോഗ വിദഗ്‌ദ്ധര്‍ക്ക്‌ വിയോജിപ്പാണുള്ളത്‌. ഷേവിംഗ്‌ പുരുഷ�ാര്‍ക്കു മാത്രമുള്ളതാണെന്ന പരമ്പരാഗത വിശ്വാസം ഡോക്‌ടര്‍മാര്‍ തിരുത്തികുറിക്കുന്നു.
ആധുനിക ജീവിതചര്യകള്‍ക്കുനസരിച്ചുള്ള ബ്യൂട്ടി ചോയ്‌സുകളെക്കുറിച്ച്‌ സ്‌ത്രീകളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു സര്‍വേ. സ്‌ത്രീകള്‍ക്ക്‌ ശുപാര്‍ശ ചെയ്യാവുന്ന ഏറ്റവും മികച്ച ഹെയര്‍ റിമൂവല്‍ രീതി കണ്ടെത്താനായിരുന്നു ഇന്ത്യയിലുടനീളമുള്ള ത്വക്ക്‌ രോഗ വിദഗ്‌ധരോട്‌ ആവശ്യപ്പെട്ടത്‌. 70 ശതമാനം ത്വക്ക്‌ രോഗ വിദഗ്‌ധരും ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ശുചിത്വമുള്ളതുമായ കേശനശീകരണ രീതിയായി ഷേവിംഗിനെ അനുകൂലിക്കുന്നതായി സര്‍വേ വ്യക്തമാക്കുന്നു. 
വാക്‌സുകളുടെയും ക്രീമുകളുടെയും ഉപയോഗവും ഷേവിംഗുമായും നടത്തിയ താരതമ്യ പഠനത്തിലും ഷേവിംഗ്‌ ഏറ്റവും മികച്ചതായി കാണപ്പെട്ടു. സുരക്ഷയുടെ കാര്യത്തില്‍ 62 ശതമാനം ത്വക്ക്‌ രോഗ വിദഗ്‌ധരും ഷേവിംഗാണ്‌ മികച്ചതെന്ന്‌ ശുപാര്‍ശ ചെയ്‌തു. ഡെല്‍ഹിയിലെ 90 ശതമാനം ത്വക്ക്‌ രോഗ വിദഗ്‌ധരും ബാംഗളൂരിലെ 70 ശതമാനം വിദഗ്‌ധരും ഷേവിംഗ്‌ മൂലം രോമം കട്ടിയായി വളരില്ലെന്നാണ്‌ പറയുന്നത്‌. 
ചര്‍മ പരിപാലനത്തിന്‌ സൗന്ദര്യ സംരക്ഷണ ഉത്‌പന്നങ്ങളും രീതികളും തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണമെന്ന്‌ ജില്ലറ്റ്‌ വീനസ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍ ദീപിക പദുക്കോണ്‍ പറഞ്ഞു. 
ഷേവിംഗാണ്‌ സ്‌ത്രീകള്‍ക്ക്‌ ഹെയര്‍ റിമൂവലിന്‌ യോജിച്ച ഏറ്റവും മികച്ച ത്വക്ക്‌-സൗഹൃദ രീതിയെന്ന്‌ പഠനം വ്യക്തമാക്കുന്നതായി ഏസ്‌തെറ്റിക്‌ ഫിസിഷ്യനും സെലിബ്രിറ്റി ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. രഷ്‌മി ഷെട്ടി പറഞ്ഞു. 

ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ.യൂസഫലി ഗാന്ധിഭവന്‌ 65 ലക്ഷം രൂപയുടെ സഹായം കൈമാറി



പത്തനാപുരം : ഗാന്ധിഭവന്‌ ലുലു ഗ്രൂപ്പ്‌ പ്രതിവര്‍ഷം നല്‍കുന്ന ഗ്രാന്റ്‌ വര്‍ദ്ധിപ്പിച്ച്‌ 65 ലക്ഷം രൂപയുടെ സഹായം കൈമാറി. ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ യൂസഫലി ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ വാഗ്‌ദാനം ചെയ്‌ത 25ലക്ഷം രൂപയാണ്‌ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച്‌ നല്‍കിയത്‌. പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ ഒരു കോടിയും പ്രതിവര്‍ഷം ഗ്രാന്റിലേക്കുള്ള സഹായമായി 25 ലക്ഷം രൂപയും കഴിഞ്ഞ വര്‍ഷം ഗാന്ധിഭവന്‌ എം.എ യൂസഫലി കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ്‌ മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്‌, ലുലു ലക്‌നൗ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ഇ. നജിമുദ്ദീന്‍ എന്നിവരില്‍ നിന്നും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ട്രസ്റ്റ്‌ ഭാരവാഹികള്‍, ഗാന്ധിഭവന്‍ അമ്മമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി. പ്രതിവര്‍ഷം 25ലക്ഷമെന്നത്‌ 65ലക്ഷമായി വര്‍ദ്ധിപ്പിച്ചാണ്‌ തുക കൈമാറിയത്‌. ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലുലു ഗ്രൂപ്പിന്റെ സഹായം തുടരുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഗാന്ധിഭവന്‍ മാതൃകയാകുന്നതായും ലുലു ഗ്രൂപ്പ്‌ പ്രതിനിധികള്‍ പറഞ്ഞു. ഗാന്ധിഭവന്‌ വൈസ്‌ ചെയര്‍മാന്‍ പി.എസ്‌. അമല്‍രാജ്‌, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, ചീഫ്‌ ജനറല്‍ മാനേജര്‍ വിജയന്‍ ആമ്പാടി, കെ.എം. നജീബ്‌ എന്നിവര്‍ പങ്കെടുത്തു. ഗാന്ധിഭവന്‍ കുടുംബാംഗങ്ങളെയും ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളേയും ലുലുഗ്രൂപ്പ്‌ പ്രതിനിധികള്‍ സന്ദര്‍ശിച്ചു.




പത്തനാപുരം ഗാന്ധിഭവന്‌ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി നല്‍കുന്ന 65 ലക്ഷം രൂപയുടെ സഹായം ലുലു ഗ്രൂപ്പ്‌ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്‌, ലുലു ലഖ്‌നൗ ഫിനാന്‍ഷ്യല്‍ കണ്‌ട്രോളര്‍ ഇ.നജിമുദ്ദീന്‍ എന്നിവരില്‍ നിന്നും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജനും ട്രസ്റ്റ്‌ ഭാരവാഹികളും ഗാന്ധിഭവന്‍ അമ്മമാരും ചേര്‍ന്ന്‌ ഏറ്റുവാങ്ങുന്നു. 

ഐഒസി കേരളത്തില്‍ 5400 കോടി രൂപയുടെ നിക്ഷേപം നടത്തും




കൊച്ചി : ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേരളത്തില്‍ 5400 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി ഐഒസി അറിയിച്ചു. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പുതുവൈപ്പ്‌ സെസില്‍ നിര്‍മിക്കുന്ന ആറു ലക്ഷം മെട്രിക്‌ ടണ്‍ ശേഷിയുള്ള എല്‍പിജി ഇംപോര്‍ട്ട്‌ ടെര്‍മിനലാണ്‌ ഇതില്‍ പ്രധാനം.
ഐഒസിയുടെ കൊച്ചി എല്‍പിജി പ്ലാന്റ്‌ വഴിയുള്ള, ജെട്ടി-കൊച്ചി റിഫൈനറി പൈപ്പ്‌ലൈനും ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചി-സേലം പൈപ്പ്‌ലൈനുമായി ഇത്‌ ബന്ധിപ്പിക്കപ്പെടും. ബിപിസിഎല്‍ പാലക്കാട്‌ നിര്‍മിക്കുന്ന എല്‍പിജി ടെര്‍മിനല്‍ ഈ പ്രോജക്‌ടില്‍ ഉള്‍പ്പെടും. പൈപ്പ്‌ലൈന്‍ ഐഒസിഎല്‍-ബിപിസിഎല്‍ സംയുക്ത സംരംഭമാണ്‌. പ്രോജക്‌ടിന്റെ മൊത്തം ചെലവ്‌ 2200 കോടി രൂപയാണ്‌. 
എല്‍പിജിയുടെ ആഭ്യന്തര ലഭ്യത, ആവശ്യകതയുടെ പകുതിപോലും നിറവേറ്റാത്ത സാഹചര്യത്തില്‍ എല്‍പിജി ഇംപോര്‍ട്ട്‌ ടെര്‍മിനലിന്റെ പ്രാധാന്യം വലുതാണ്‌. രാജ്യത്ത്‌ ഇപ്പോള്‍ 15 കോടി പാചക വാതക ഉപഭോക്താക്കളാണുള്ളത്‌. 2020 ല്‍ ഇത്‌ ഇരട്ടിയാകുമെന്നാണ്‌ കണക്കുകള്‍.
പാചകവാതകത്തിന്റെ ആവശ്യം പ്രതിവര്‍ഷം 11 ശതമാനം കണ്ട്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിന്റെ ആനുപാതികമായി കേരളത്തിലെ എല്‍പിജി ഉപഭോഗം 2019-ഓടെ ഗണ്യമായി വര്‍ധിക്കും. 
2020-ഓടെ പാചകവാതക ഇറക്കുമതി വര്‍ദ്ധിപ്പിക്കേണ്ടിവരും. 23 പുതിയ ബോട്ടിലിംഗ്‌ പ്ലാന്റ്‌ ഉള്‍പ്പെടെ എല്‍പിജി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഐഒസി. കൊച്ചിയിലെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍, ബിപിസിഎല്ലുമായി ചേര്‍ന്നുള്ള കൊച്ചി-സേലം പൈപ്പ്‌ലൈന്‍, മുണ്‍ട്രാ-ഗോരക്‌പൂര്‍ എല്‍പിജി പൈപ്പ്‌ലൈന്‍ എന്നിവ ഇതിന്റെ ഭാഗമാണ്‌.
കൊച്ചിയിലെ എല്‍പിജി ഇറക്കുമതി ടെര്‍മിനലും പൈപ്പ്‌ലൈനും പാചകവാതക നീക്കം സുഗമവും സുരക്ഷിതവുമാക്കും. പൈപ്പ്‌ലൈന്‍ വഴിയുള്ള പാചകവാതക നീക്കം റോഡുവഴിയുള്ള 500 ബുള്ളറ്റ്‌ ടാങ്കറുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. സംസ്ഥാന സര്‍ക്കാരിന്‌ പ്രതിവര്‍ഷം 150 കോടി രൂപയുടെ അധിക നികുതി വരുമാനവുമാണ്‌ ഉണ്ടാവുക. 300 പേര്‍ക്ക്‌ തൊഴിലവസരങ്ങളും ലഭ്യമാണ്‌.
കൊച്ചി തുറമുഖ ട്രസ്റ്റിനാകട്ടെ എല്‍പിജി കപ്പലുകളുടെ എണ്ണത്തിലും പാചകവാതകത്തിന്റെ വ്യാപ്‌തിയിലും കൈകാര്യനേട്ടം ഉണ്ടാകും. ഈ പദ്ധതിയുടെ സമീപപ്രദേശങ്ങളിലുള്ള ജനങ്ങളുടെ ജീവനോപാധി സൗകര്യങ്ങളും വര്‍ദ്ധിക്കും.
എല്‍പിജി ഇറക്കുമതി ടെര്‍മിനലിന്‌ പരിസ്ഥിതി ക്ലിയറന്‍സ്‌ ലഭിച്ചിട്ടുണ്ട്‌. ആഗോള തലത്തില്‍ എല്‍പിജിയുടെ ഏറ്റവും സുരക്ഷിത സ്റ്റോറേജ്‌ സംവിധാനമായ മൗണ്ടഡ്‌ ബുള്ളറ്റാണ്‌ സ്റ്റോറേജിന്‌ ഉപയോഗിക്കുക. ടാങ്കുകള്‍ക്ക്‌ ചുറ്റും റീ-ഇന്‍ഫോഴ്‌സ്‌ഡ്‌ സിമന്റ്‌ കോണ്‍ക്രീറ്റ്‌ ഭിത്തികള്‍ ഉണ്ടായിരിക്കും. ലോകോത്തര സുരക്ഷിത സ്റ്റോറേജ്‌ സംവിധാനമാണ്‌ ഇത്‌. എല്‍പിജി ഇറക്കുമതി ടെര്‍മിനലിന്റെ കടല്‍ത്തീര സംരക്ഷണത്തെപ്പറ്റി ചെന്നൈ ഐഐടി പഠനം നടത്തി ക്ലിയറന്‍സ്‌ നല്‍കിയിട്ടുണ്ട്‌. 
കൊച്ചിയിലെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഐഒസിഎല്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്‌. ദേശീയ ഹരിത ട്രിബ്യൂണല്‍, പ്രോജക്‌ടുമായി മുന്നോട്ടുപോകാന്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ട്‌. പ്രോജക്‌ട്‌ സൈറ്റിന്റെ സുഗമമായ പ്രവര്‍ത്തികള്‍ക്ക്‌ ഹൈക്കോടതിയുടെ ഉത്തരവും ഉണ്ട്‌. പദ്ധതി നടപ്പാക്കുന്നതില്‍ എന്തെങ്കിലും കാലതാമസം നേരിട്ടാല്‍ അത്‌ പാചകവാതക വിതരണത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഐഒസി വൃത്തങ്ങള്‍ പറഞ്ഞു.
അഡാനി ഗ്രൂപ്പുമായി ചേര്‍ന്ന്‌ ഐഒസിഎല്‍ എറണാകുളം സിറ്റി ഗ്യാസ്‌ പ്രോജക്‌ടിന്‌ രൂപം നല്‍കിയിട്ടുണ്ട്‌. പ്രഥമ സിഎന്‍ജി റീട്ടെയ്‌ല്‍ ഔട്ട്‌ലെറ്റ്‌ ഉടന്‍ തന്നെ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 5400 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സമ്പദ്‌ഘടനയ്‌ക്കും പൊതുജനങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്ന്‌ ഐഒസി വൃത്തങ്ങള്‍ അറിയിച്ചു.




സ്‌ത്രീകള്‍ക്ക്‌ റേസര്‍ തന്നെ അനുയോജ്യം




കൊച്ചി : സ്‌ത്രീകള്‍ക്ക്‌ രോമ നശീകരണത്തിന്‌ ഏറ്റവും ഫലപ്രദമായ മാര്‍ഗം പരമ്പരാഗത ചര്‍മ-സൗഹൃദ രീതിയായ ഷേവിങ്ങ്‌ ആണെന്ന്‌ 300 ത്വക്‌രോഗ വിദഗ്‌ദ്ധര്‍ക്കിടയില്‍ സ്‌ത്രീകളുടെ റേസര്‍ ബ്രാന്‍ഡായ ജില്ലറ്റ്‌ വീനസ്‌ നടത്തിയ പഠനം വ്യക്തമാക്കുന്നു. ജില്ലറ്റ്‌ വീനസിനുവേണ്ടി മാര്‍ക്കറ്റ്‌ എക്‌സല്‍ മാട്രിക്‌സ്‌ നടത്തിയ സര്‍വേയില്‍ 300 ഡെര്‍മറ്റോളജിസ്റ്റുകള്‍ പങ്കെടുത്തു.
ഹെയര്‍ റിമൂവലിന്‌ സ്‌ത്രീകള്‍ വാക്‌സുകളും ക്രീമുകളും ഉപയോഗിക്കുന്നതിനോട്‌ ത്വക്‌രോഗ വിദഗ്‌ദ്ധര്‍ക്ക്‌ വിയോജിപ്പാണുള്ളത്‌. ഷേവിംഗ്‌ പുരുഷ�ാര്‍ക്കു മാത്രമുള്ളതാണെന്ന പരമ്പരാഗത വിശ്വാസം ഡോക്‌ടര്‍മാര്‍ തിരുത്തികുറിക്കുന്നു.
ആധുനിക ജീവിതചര്യകള്‍ക്കുനസരിച്ചുള്ള ബ്യൂട്ടി ചോയ്‌സുകളെക്കുറിച്ച്‌ സ്‌ത്രീകളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു സര്‍വേ. സ്‌ത്രീകള്‍ക്ക്‌ ശുപാര്‍ശ ചെയ്യാവുന്ന ഏറ്റവും മികച്ച ഹെയര്‍ റിമൂവല്‍ രീതി കണ്ടെത്താനായിരുന്നു ഇന്ത്യയിലുടനീളമുള്ള ത്വക്ക്‌ രോഗ വിദഗ്‌ധരോട്‌ ആവശ്യപ്പെട്ടത്‌. 70 ശതമാനം ത്വക്ക്‌ രോഗ വിദഗ്‌ധരും ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ശുചിത്വമുള്ളതുമായ കേശനശീകരണ രീതിയായി ഷേവിംഗിനെ അനുകൂലിക്കുന്നതായി സര്‍വേ വ്യക്തമാക്കുന്നു. 
വാക്‌സുകളുടെയും ക്രീമുകളുടെയും ഉപയോഗവും ഷേവിംഗുമായും നടത്തിയ താരതമ്യ പഠനത്തിലും ഷേവിംഗ്‌ ഏറ്റവും മികച്ചതായി കാണപ്പെട്ടു. സുരക്ഷയുടെ കാര്യത്തില്‍ 62 ശതമാനം ത്വക്ക്‌ രോഗ വിദഗ്‌ധരും ഷേവിംഗാണ്‌ മികച്ചതെന്ന്‌ ശുപാര്‍ശ ചെയ്‌തു. ഡെല്‍ഹിയിലെ 90 ശതമാനം ത്വക്ക്‌ രോഗ വിദഗ്‌ധരും ബാംഗളൂരിലെ 70 ശതമാനം വിദഗ്‌ധരും ഷേവിംഗ്‌ മൂലം രോമം കട്ടിയായി വളരില്ലെന്നാണ്‌ പറയുന്നത്‌. 
ചര്‍മ പരിപാലനത്തിന്‌ സൗന്ദര്യ സംരക്ഷണ ഉത്‌പന്നങ്ങളും രീതികളും തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണമെന്ന്‌ ജില്ലറ്റ്‌ വീനസ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍ ദീപിക പദുക്കോണ്‍ പറഞ്ഞു. 
ഷേവിംഗാണ്‌ സ്‌ത്രീകള്‍ക്ക്‌ ഹെയര്‍ റിമൂവലിന്‌ യോജിച്ച ഏറ്റവും മികച്ച ത്വക്ക്‌-സൗഹൃദ രീതിയെന്ന്‌ പഠനം വ്യക്തമാക്കുന്നതായി ഏസ്‌തെറ്റിക്‌ ഫിസിഷ്യനും സെലിബ്രിറ്റി ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. രഷ്‌മി ഷെട്ടി പറഞ്ഞു.  

പ്രദര്‍ശനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.പി. പ്രിന്‍നുമായി ബന്ധപ്പെടേണ്‌്‌ട നമ്പര്‍ 9400190421

കാര്‍ഷിക പുഷ്‌പമേള, അലങ്കാരമത്സ്യ പ്രദര്‍ശനം, പെറ്റ്‌ ഷോ, ചക്ക ഫെസ്റ്റ്‌ മറൈന്‍ ഡ്രൈവില്‍ മാര്‍ച്ച്‌ 30 മുതല്‍




കാര്‍ഷിക പുഷ്‌പമേള, അലങ്കാരമത്സ്യ പ്രദര്‍ശനം,
പെറ്റ്‌ ഷോ, ചക്ക ഫെസ്റ്റ്‌
മറൈന്‍ ഡ്രൈവില്‍ മാര്‍ച്ച്‌ 30 മുതല്‍ 

കൊച്ചി:

അഗ്രികള്‍ച്ചറല്‍ അക്വാ പെറ്റസ്‌ ബ്രീഡേഴ്‌സ്‌ ആന്‍ഡ്‌ ട്രേഡേഴ്‌സ്‌ (ആപ്‌ബാറ്റ്‌) അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ 2017 മാര്‍ച്ച്‌ 30 മുതല്‍ മെയ്‌ 2 വരെ കാര്‍ഷിക പുഷ്‌പമേളയും അലങ്കാരമത്സ്യ പ്രദര്‍ശനവും പെറ്റ്‌ ഷോയും ചക്ക ഫെസ്റ്റും നടത്തുന്നു. കേരളത്തിലെമ്പാടുമുള്ള അസോസിയേഷന്റെ കര്‍ഷകര്‍ക്ക്‌ അവര്‍ ഉത്‌്‌്‌പാദിപ്പിക്കുന്ന ഉത്‌പന്നങ്ങള്‍ നേരിട്ട്‌ പൊതുജനങ്ങളിലേക്കെത്തിക്കുക, വീട്ടമ്മമാര്‍ക്ക്‌ അധിക ആദായത്തിനായി തുടങ്ങാവുന്ന ചെറുകിട രീതിയിലുള്ള അലങ്കാരക്കോഴി, പ്രാവ്‌, മുയല്‍, പൂച്ച, നായ, ആട്‌, കാട, തുടങ്ങിയവയുടെ ഫാം തുടങ്ങുവാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഒപ്പം അവയിലെ അത്യപൂര്‍വ്വ ഇനങ്ങളെ പരിചയപ്പെടുത്താനും ഈ പ്രദര്‍ശനം സഹായകമാവുമെന്നു കരുതപ്പെടുന്നു. കൂടാതെ അലങ്കാരമത്സ്യവളര്‍ത്തല്‍, ലാഭകരമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേള ഊന്നല്‍ നല്‍കുന്നു. അക്വാപോണിക്‌സ്‌ കൃഷിരീതിയില്‍ അലങ്കാരമത്സ്യങ്ങളെ സംയോജിപ്പിച്ച്‌ എങ്ങനെ ലാഭകരമാക്കാം എന്നതും മൂന്നു സെന്റ്‌ സ്ഥലത്തുള്ള വീടുകളില്‍പ്പോലും തുടങ്ങാവുന്ന അലങ്കാരപ്രാവു വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളും ഇവിടെ പൊതുജനങ്ങളിലേക്കെത്തിക്കും. 
ആപ്‌ബാറ്റ്‌ അസ്സോസിയേഷനുവേണ്ടി പത്തനംതിട്ട സ്വദേശിയായ കര്‍ഷകശ്രീ രഘുവിന്റെ നേതൃത്വത്തില്‍ അത്ഭുത കാര്‍ഷിക വിളകളുടെ പ്രദര്‍ശനമാണ്‌ നടത്തുന്നത്‌. അസ്സോസിയേഷന്‍ മെമ്പര്‍മാരുടെ അത്യപൂര്‍വ്വ പ്രാവുകളുടെ പ്രദര്‍ശനത്തിന്‌ കൊടകര സ്വദേശി സുദര്‍ശന്‍ നേതൃത്വം നല്‍കും. കേരളത്തില്‍ ഇപ്പോള്‍ ജനകീയമായിരിക്കുന്ന വിദേശയിനം കിളികളുടെയും തത്തകളുടെയും വന്‍ശേഖരം തന്നെ ഈ മേളയിലുണ്ട്‌. ആലപ്പുഴ, കോതമംഗലം, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലെല്ലാമുള്ള മെമ്പര്‍മാരുടെ പക്ഷിശേഖരവുമായി ഏവികള്‍ച്ചര്‍ അസോസിയേഷനുമായി സഹകരിച്ച്‌ എറണാകുളം സ്വദേശി ബാസിതിന്റെ നേതൃത്വത്തില്‍ പക്ഷി പ്രദര്‍ശനവുമൊരുങ്ങുന്നു. 
ഇതിനു മുന്‍പു ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവുമധികം അക്വാ ഷോ നടത്തിയിട്ടുള്ള തൃശ്ശൂര്‍ സ്വദേശി പ്രിന്‍സിന്റെ നേതൃത്വത്തില്‍ അലങ്കാരമത്സ്യ പ്രദര്‍ശനവും ഈ മേളയിലൊരുങ്ങുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ അര്‍ജുന്‍ സിംഗിന്റെയും മഞ്ചേരി സ്വദേശിയായ സലാമിന്റെയും അത്യപൂര്‍വ്വ മത്സ്യങ്ങളോടൊപ്പം കടല്‍ മത്സ്യങ്ങളും ഈ മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നു. കൂടാതെ ചെന്നൈ, പൂനെ, കൊല്‍ക്കത്ത, മുംബൈ, എന്നിവിടങ്ങളിലുള്ള ബ്രീഡേഴ്‌സിന്റെ അപൂര്‍വ്വ മത്സ്യങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടാകും. 
അത്യപൂര്‍വ്വ കാര്‍ഷിക നഴ്‌സറികളുമായി ഒട്ടനവധി സ്റ്റാളുകള്‍. ആഗ്രോഫെര്‍ട്ടിന്റെ നേതൃത്വത്തില്‍ മലേഷ്യന്‍ കുള്ളന്‍ തെങ്ങിന്‍തൈകളും, കുറ്റിക്കുരുമുളക്‌, വാനില, റംബൂട്ടാന്‍, മാങ്കോസ്റ്റീന്‍, പുലാസന്‍ തുടങ്ങി ഫലവൃക്ഷത്തൈകളും, മാവ്‌ - പ്ലാവിനങ്ങളും ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന രീതികളും, തുടങ്ങി അതിനൂതന കൃഷിരീതികളും പരിചയപ്പെടുത്താനും ഈ കാര്‍ഷികമേള സഹായിക്കും. ഇതിനോടൊപ്പം ചക്ക ഫെസ്റ്റിവലും നടക്കും. ചക്കയുടെ അനന്തസാദ്ധ്യതകള്‍ ഉള്‍പ്പെടുത്തി മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍ ഉണ്ടാക്കുന്നവരുടെ സ്റ്റാളുകളും, ഉത്‌പന്നങ്ങള്‍ തയ്യാറാക്കുന്ന ഉപകരണങ്ങള്‍ യന്ത്രങ്ങള്‍, എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഈ ഫെസ്റ്റിവലില്‍ ഒരുക്കും. കാര്‍ഷികസംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായസംഘങ്ങള്‍, സഹകരണസംഘങ്ങള്‍, ജൈവകര്‍ഷകര്‍ എന്നിവര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍, ജൈവപച്ചക്കറി, കാര്‍ഷിക ഉത്‌പന്നങ്ങള്‍, എന്നിവ വില്‍ക്കാന്‍ സൗജന്യനിരക്കില്‍ സ്റ്റാളുകള്‍ നല്‍കും. കൂടാതെ ആപ്‌ബാറ്റ്‌ അസ്സോസിയേഷന്‍ മെമ്പര്‍മാര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ ഇവിടെ സൗജന്യമായി പ്രദര്‍ശിപ്പിക്കാം. 
2017 മാര്‍ച്ച്‌ 30 മുതല്‍ മെയ്‌ 2 വരെ നടക്കുന്ന കാര്‍ഷികമേളയുടെ അവസാനദിവസം ഓപ്പണ്‍ സെയില്‍സ്‌ ക്ലോസിംഗ്‌ ഡിസ്‌ക്കൗണ്ട്‌ ഡേ ആയി നടത്തപ്പെടും. അന്നേദിവസം ഏതൊരാള്‍ക്കും അവരുടെ കയ്യിലുള്ള കോഴിയോ പ്രാവോ മുയലോ നായയോ അടക്കം എല്ലാ കാര്‍ഷിക, ഓമന, വളര്‍ത്തുമൃഗങ്ങളെയും വില്‍ക്കാനായി ഈ മേളയിലേക്ക്‌ കൊണ്ടുവരാം. 50 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ്‌ മാത്രമേ ഇതിനായി ഈടാക്കുകയുള്ളൂ. അന്നേദിവസം മാത്രമാണ്‌ പ്രദര്‍ശനത്തിനായി എത്തിക്കുന്ന അത്യപൂര്‍വ്വ വസ്‌തുക്കള്‍ വില്‍ക്കുക. 
പ്രദര്‍ശനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.പി. പ്രിന്‍നുമായി ബന്ധപ്പെടേണ്‌്‌ട നമ്പര്‍ 9400190421

Thursday, February 23, 2017

ബിസിനസ്‌ കൊച്ചി : ടിവിഎസ്‌ വീഗോ പുതിയ നിറങ്ങളില്‍

ബിസിനസ്‌ കൊച്ചി : ടിവിഎസ്‌ വീഗോ പുതിയ നിറങ്ങളില്‍: കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ, ടിവിഎസ്‌ മോട്ടോര്‍ കമ്പനിയുടെ ജനപ്രിയ ബ്രാന്‍ഡായ ടിവിഎസ്‌ വീഗോ രണ്ടു പുതി...

ടിവിഎസ്‌ വീഗോ പുതിയ നിറങ്ങളില്‍



കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ, ടിവിഎസ്‌ മോട്ടോര്‍ കമ്പനിയുടെ ജനപ്രിയ ബ്രാന്‍ഡായ ടിവിഎസ്‌ വീഗോ രണ്ടു പുതിയ നിറങ്ങളില്‍ വിപണിയിലെത്തി. മെറ്റലിക്‌ ഓറഞ്ച്‌, ടി-ഗ്രേ നിറങ്ങളില്‍.
ബിഎസ്‌4 കംപ്ലെയിന്റ്‌ 110 സിസി സിവിടിഐ എഞ്ചിന്‍, ഡ്യുവല്‍ ടോണ്‍ സീറ്റ്‌ കവര്‍, സില്‍വര്‍ ഓക്‌ പാനലുകള്‍, യുഎസ്‌ബി ചാര്‍ജിംഗ്‌ പോര്‍ട്ട്‌ എന്നിവയാണ്‌ പുതിയ നിറങ്ങള്‍ക്കൊപ്പം ഉള്ള മറ്റു പ്രത്യേകതകള്‍. മൊത്തം ടിവിഎസ്‌ പ്രോഡക്‌ട്‌ ശ്രേണിയിലും രണ്ടു പുതിയ നിറങ്ങളും ലഭ്യമാണ്‌.
എക്‌സിക്യൂട്ടീവ്‌ സ്‌കൂട്ടര്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും, 2016 ജെഡി പവര്‍ ഏഷ്യാ-പസിഫിക്‌ ക്വാളിറ്റി സര്‍വേയില്‍, ഒന്നാം സ്ഥാനം ടിവിഎസ്‌ വീഗോ കരസ്ഥമാക്കുകയുണ്ടായി.
ടിവിഎസ്‌ മോട്ടോര്‍ കമ്പനിയുടെ സമാനതകളില്ലാത്ത ഗുണമേന്മയുടെ പ്രതീകമാണ്‌ ടിവിഎസ്‌ വീഗോ എന്ന്‌ ടിവിഎസ്‌ മോട്ടോര്‍ കമ്പനി മാര്‍ക്കറ്റിംഗ്‌- സ്‌കൂട്ടേഴ്‌സ്‌ വൈസ്‌ പ്രസിഡന്റ്‌ അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു. സിങ്ക്‌ ബ്രേയ്‌ക്കിങ്ങ്‌ സിസ്റ്റം, സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സ്‌പീഡോ എന്നിവയോടെയാണ്‌ ടിവിഎസ്‌ വീഗോ വരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. നവീകരിച്ച ടിവിഎസ്‌ വീഗോയുടെ വില 50,434 രൂപ.

ഇന്ത്യയിലെ ആദ്യ റേഡിയന്റ്‌ കൂളിങ്‌ എ.സിയുമായി പാനസോണിക്‌



കൊച്ചി: സാങ്കേതികവിദ്യയുടേയും പുതുമയുടേയും രൂപകല്‍പ്പനയുടേയും കാര്യത്തില്‍ പുതുവഴികള്‍ തുറന്ന്‌ പാനസോണിക്‌ ഇന്ത്യ രാജ്യത്ത്‌ ആദ്യമായി റേഡിയന്റ്‌ കൂളിങ്‌ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചു. ഇന്‍വര്‍ട്ടര്‍ ശ്രേണിയില്‍ സ്‌ക്കൈ സീരീസ്‌ അവതരിപ്പിച്ച്‌ ജാപ്പനീസ്‌ ബ്രാന്‍ഡ്‌ പുതുതലമുറ കൂളിങ്‌ അനുഭവങ്ങള്‍ പ്രദാനം ചെയ്യുകയാണ്‌. നടിയും നിര്‍മ്മാതാവും പരിസ്ഥിതി സംരക്ഷകയുമായ ദിയ മിര്‍സയും പാനസോണിക്‌ ഇന്ത്യ, ദക്ഷിണേഷ്യാ പ്രസിഡന്റും സി.ഇ.ഒ.യുമായ മനീഷ്‌ ശര്‍മ്മയും പാനസോണിക്‌ ഇന്ത്യയുടെ ഡിവിഷണല്‍ മാര്‍ക്കറ്റിങ്‌ ഡയറക്‌ടര്‍ തഡാഷി ചിബയും എയര്‍ കണ്ടീഷണര്‍ വിഭാഗം ബിസിനസ്‌ മേധാവി മുഹമ്മദ്‌ ഹുസൈനും ചേര്‍ന്നാണ്‌ പുതിയ ശ്രേണി പുറത്തിറക്കിയത്‌. ഇവ അവതരിപ്പിക്കുന്നതു വഴി 2017-18 വര്‍ഷം എയര്‍ കണ്ടീഷണര്‍ വിഭാഗത്തില്‍ 30 ശതമാനം വളര്‍ച്ചയും പത്തു ശതമാനം വിപണി വിഹിതവും നേടാനാണ്‌ പാനസോണിക്‌ ഇന്ത്യ ലക്ഷ്യമിടുന്നത്‌. 
ഈ ഇന്‍വര്‍ട്ടര്‍ ശ്രേണിയില്‍ ഒന്നു മുതല്‍ 1.5 ടണ്ണേജ്‌ ശേഷിയുള്ളവ 70,200 രൂപ മുതലും 85,200 രൂപ മുതലുമാണ്‌ ലഭ്യമായിട്ടുള്ളത്‌. റൂം എയര്‍ കണ്ടീഷണര്‍ ഉല്‍പ്പന്ന നിര കൂടുതല്‍ ശക്തമാക്കുന്നതിനായി വൈദ്യുതി ലാഭിക്കുന്നതും ഫിക്‌സഡ്‌ സ്‌പീഡ്‌ 3 സ്റ്റാര്‍, 4 സ്റ്റാര്‍, 5 സ്റ്റാര്‍, വിന്‍ഡോസ്‌ വിഭാഗങ്ങളില്‍ ഉള്ളതുമായ പുതിയ മോഡലുകള്‍ പാനസോണിക്‌ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌. കഴിഞ്ഞ വേനല്‍ക്കാലത്ത്‌ തങ്ങളുടെ എയര്‍ കണ്ടീഷണറുകള്‍ക്ക്‌ മികച്ച പ്രതികരണമാണു ലഭിച്ചതെന്നും 20 ശതമാനം വളര്‍ച്ച ഈ മേഖലയില്‍ ദൃശ്യമായെന്നും പാനസോണിക്‌ ഇന്ത്യ, ദക്ഷിണേഷ്യാ പ്രസിഡന്റും സി.ഇ.ഒ.യും പാനസോണിക്‌ കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ്‌ ഓഫിസറുമായ മനീഷ്‌ ശര്‍മ്മ ചൂണ്ടിക്കാട്ടി 

സി ബി ഷൈന്‍ എസ്‌പി മോട്ടോര്‍ സൈക്കിളുമായി ഹോണ്ട

പുതിയ ബിഎസ്സ്‌ IV സി ബി ഷൈന്‍ എസ്‌പി മോട്ടോര്‍ സൈക്കിളുമായി ഹോണ്ട


കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഇന്ത്യയില്‍ 50 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി പുതിയ ബിഎസ്സ്‌ IV സി ബി ഷൈന്‍ എസ്‌പി മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി.
ഭാരത്‌ സ്റ്റേജ്‌-4 മാനദണ്ഡങ്ങളും `ഓട്ടോമാറ്റിക്‌ ഹെഡ്‌ലൈറ്റ്‌ ഓണ്‍' (എഎച്ച്‌ഒ) സഹിതവുമാണ്‌ പുതിയ ഷൈന്‍ എസ്‌പി പുറത്തിറക്കിയിട്ടുള്ളത്‌. ഡല്‍ഹിയില്‍ എക്‌സ്‌ ഷോറൂം വില 60,914 രൂപയാണ്‌.
പേള്‍ സൈറന്‍ ബ്ലൂ, ഇംപീരിയല്‍ റെഡ്‌ മെറ്റാലിക്‌ എന്നീ നിറങ്ങളില്‍ പുതിയ ഗ്രാഫിക്‌സോടെയാണ്‌ മോട്ടോര്‍ സൈക്കിള്‍ എത്തിയിട്ടുള്ളത്‌. ഇതോടെ ആറു നിറങ്ങളില്‍ ഇതു ലഭ്യമാണ്‌. ജനി ഗ്രേ മെറ്റാലിക്‌, അത്‌ലറ്റിക്‌ ബ്ലൂ മെറ്റാലിക്‌, പേള്‍ അമേസിംഗ്‌ വൈറ്റ്‌, ബ്ലാക്ക്‌ എന്നിവയാണ്‌ മറ്റ്‌ നിറങ്ങള്‍.
ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, ഡ്യൂവല്‍ ടോണ്‍ സൈഡ്‌ കവര്‍, ഡിസ്‌കോടുകൂടിയ 5-സ്‌പ്‌ളിറ്റ്‌ അലോയി വീല്‍ തുടങ്ങിയവയോടെയാണ്‌ സി ബി ഷൈന്‍ എസ്‌പിയുടെ വരവ്‌.
ഹോണ്ട വികസിപ്പിച്ചെടുത്ത എച്ച്‌ഇടി ടയര്‍ ഉപയോഗിക്കുന്ന ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ കൂടിയാണ്‌ സി ബി ഷൈന്‍ എസ്‌പി. ഉയര്‍ന്ന ഗ്രിപ്പ്‌ നല്‍കുന്നതിനൊപ്പം ഊര്‍ജനഷ്‌ടം കുറയ്‌ക്കാന്‍ സഹായിക്കുന്ന പുതിയ മിശ്രിതമാണ്‌ പുതിയ ടയര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ഇത്‌ ഓട്ടോ മൊബൈല്‍ വ്യവസായത്തില്‍ പുതിയ വിപ്ലവത്തിനു തുടക്കം കുറിക്കുമെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ വൈ എസ്‌ ഗുലേരിയ പറഞ്ഞു. പുതിയ എച്ച്‌ഇടി ടയറുകള്‍ റോളിംഗ്‌ റെസിസ്റ്റന്‍സില്‍ 15-20 ശതമാനം കുറവു വരുത്തും. ഇത്‌ മോട്ടോര്‍ സൈക്കിളിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കും.
ഈക്വലൈസറോടു കൂടിയ ഹോണ്ടയുടെ ഏറ്റവും പുതിയ കോമ്പി ബ്രേക്ക്‌ സിസ്റ്റം (സിബിഎസ്‌) ആണ്‌ സി ബി ഷൈന്‍ എസ്‌പിയില്‍ ഉപയോഗിച്ചിട്ടുള്ളത്‌.
നീളം കൂടിയ സീറ്റ്‌, നീളം കൂടിയ വീല്‍ ബേസ്‌, കൂടിയ ഗ്രൗണ്ട്‌ ക്ലിയറന്‍സ്‌, വ്യത്യാസം വരുത്താവുന്ന സസ്‌പെന്‍ഷന്‍ തുടങ്ങിയ സി ബി ഷൈന്‍ എസ്‌പിയിലെ യാത്രയ്‌ക്ക്‌ അധിക സുഖം നല്‍കുന്നു. 
2017 ഏപ്രില്‍ ഒന്നു മുതല്‍ ഓട്ടോ മാറ്റിക്‌ ഹെഡ്‌ലാമ്പ്‌ ഓണ്‍, ബിഎസ്‌ നാല്‌ മാനദണ്ഡങ്ങള്‍ എന്നിവ ഇരുചക്രവാഹനങ്ങളില്‍ ലഭ്യമായിരിക്കണമെന്ന്‌ ഗവണ്‍മെന്റ്‌ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്‌.
ഡിഎല്‍എക്‌സ്‌, എസ്‌ടിഡി, സിബിഎസ്‌ എന്നിങ്ങനെ മൂന്നു പതിപ്പുകളില്‍ മോട്ടോര്‍ സൈക്കിള്‍ ലഭ്യമാണ്‌.

Tuesday, February 21, 2017

ടിവിഎസ്‌ വീഗോ പുതിയ നിറങ്ങളില്‍





കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ, ടിവിഎസ്‌ മോട്ടോര്‍ കമ്പനിയുടെ ജനപ്രിയ ബ്രാന്‍ഡായ ടിവിഎസ്‌ വീഗോ രണ്ടു പുതിയ നിറങ്ങളില്‍ വിപണിയിലെത്തി. മെറ്റലിക്‌ ഓറഞ്ച്‌, ടി-ഗ്രേ നിറങ്ങളില്‍.
ബിഎസ്‌4 കംപ്ലെയിന്റ്‌ 110 സിസി സിവിടിഐ എഞ്ചിന്‍, ഡ്യുവല്‍ ടോണ്‍ സീറ്റ്‌ കവര്‍, സില്‍വര്‍ ഓക്‌ പാനലുകള്‍, യുഎസ്‌ബി ചാര്‍ജിംഗ്‌ പോര്‍ട്ട്‌ എന്നിവയാണ്‌ പുതിയ നിറങ്ങള്‍ക്കൊപ്പം ഉള്ള മറ്റു പ്രത്യേകതകള്‍. മൊത്തം ടിവിഎസ്‌ പ്രോഡക്‌ട്‌ ശ്രേണിയിലും രണ്ടു പുതിയ നിറങ്ങളും ലഭ്യമാണ്‌.
എക്‌സിക്യൂട്ടീവ്‌ സ്‌കൂട്ടര്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും, 2016 ജെഡി പവര്‍ ഏഷ്യാ-പസിഫിക്‌ ക്വാളിറ്റി സര്‍വേയില്‍, ഒന്നാം സ്ഥാനം ടിവിഎസ്‌ വീഗോ കരസ്ഥമാക്കുകയുണ്ടായി.
ടിവിഎസ്‌ മോട്ടോര്‍ കമ്പനിയുടെ സമാനതകളില്ലാത്ത ഗുണമേന്മയുടെ പ്രതീകമാണ്‌ ടിവിഎസ്‌ വീഗോ എന്ന്‌ ടിവിഎസ്‌ മോട്ടോര്‍ കമ്പനി മാര്‍ക്കറ്റിംഗ്‌- സ്‌കൂട്ടേഴ്‌സ്‌ വൈസ്‌ പ്രസിഡന്റ്‌ അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു. സിങ്ക്‌ ബ്രേയ്‌ക്കിങ്ങ്‌ സിസ്റ്റം, സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സ്‌പീഡോ എന്നിവയോടെയാണ്‌ ടിവിഎസ്‌ വീഗോ വരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. നവീകരിച്ച ടിവിഎസ്‌ വീഗോയുടെ വില 50,434 രൂപ.

പ്രീമിയര്‍ ഇന്‍കം പ്ലാനുമായി കോട്ടക്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌




കൊച്ചി : കോട്ടക്‌ മഹീന്ദ്ര ഓള്‍ഡ്‌ മ്യൂച്ചല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ (കോട്ടക്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌), കോട്ടക്‌ പ്രീമിയര്‍ ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചു. ഒരു നിശ്ചിത തുക പ്രീമിയമായി അടയ്‌ക്കേണ്ട സേവിംഗ്‌സ്‌ കം ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പ്ലാനാണിത്‌. പ്രീമിയം അടവ്‌ കാലാവധിക്ക്‌ ശേഷം ഗ്യാരന്റീഡ്‌ ആന്വല്‍ ഇന്‍കം പ്ലാന്‍, ദീര്‍ഘകാല സേവിംഗ്‌സ്‌ എന്നിവയാണ്‌ പ്രത്യേകത.
ഗ്യാരന്റീഡ്‌ ആന്വല്‍ ഇന്‍കം അധിക ചെലവുകള്‍ വഹിക്കാന്‍ 
സജ്ജമായിരിക്കും, അതേസമയം ലംപ്‌ സം മച്യൂരിറ്റി ബെനിഫിറ്റ്‌, ഭാവി ചെലവുകള്‍ നിറവേറ്റുന്നതിന്‌ ഒരു അധിക വരുമാനമാവുകയും ചെയ്യും. ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ പ്രീമിയം അടയ്‌ക്കല്‍ കാലാവധി 8 വര്‍ഷം, 10 വര്‍ഷം, 12 വര്‍ഷം എന്നിങ്ങനെ തെരഞ്ഞെടുക്കാം. പ്രീമിയം അടയ്‌ക്കല്‍ മോഡ്‌ വാര്‍ഷികം, അര്‍ധവാര്‍ഷികം, ത്രൈമാസം, പ്രതിമാസം എന്നിങ്ങനെയും തെരഞ്ഞെടുക്കാം.
ഉപഭോക്താക്കളുടെ ഭാവി ജീവിതച്ചെലവുകള്‍ക്ക്‌ അധിക മൂല്യം ചേര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ പ്രീമിയര്‍ ഇന്‍കം പ്ലാന്‍ രൂപകല്‍പന 
ചെയ്‌തിട്ടുള്ളതെന്ന്‌ ഓള്‍ഡ്‌ മ്യൂച്ചല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ചീഫ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഓഫീസര്‍ സുരേഷ്‌ അഗര്‍വാള്‍ പറഞ്ഞു.
കോട്ടക്‌ പ്രീമിയര്‍ ഇന്‍കം പ്ലാന്‍ പോളിസി കാലാവധിയില്‍ അക്രൂഡ്‌ സിമ്പിള്‍ റിവേര്‍ഷനറി ബോണസും ടെര്‍മിനല്‍ ബോണസും നല്‍കുന്നു. പോളിസി പ്രകാരം പ്രഖ്യാപിക്കുന്ന ബോണസുകള്‍ പോളിസി കാലാവധിയുടെ 
അവസാനത്തിലോ പോളിസി സറണ്ടര്‍ ചെയ്യുമ്പോഴോ മരണത്തെ തുടര്‍ന്നോ ഒരു ലംപ്‌ സം പേ-ഔട്ടായി പോളിസി ഉടമയ്‌ക്ക്‌ നല്‍കുന്നതാണ്‌.
പ്രീമിയം അടയ്‌ക്കല്‍ കാലയളവില്‍ ഇന്‍ഷുര്‍ ചെയ്‌തയാള്‍ അപ്രതീക്ഷിതമായി മരണപ്പെട്ടാല്‍ സം അഷ്വേര്‍ഡ്‌ ഓണ്‍ ഡെത്ത്‌ പ്ലസ്‌ അക്രൂഡ്‌ സിമ്പിള്‍ റിവേര്‍ഷനറി ബോണസ്‌, പ്ലസ്‌ ടെര്‍മിനല്‍ ബോണസ്‌ എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാണ്‌.



സ്‌ക്കോഡ ഇന്ത്യയുടെ ഒക്‌ടാവിയ ഒണിക്‌സ്‌ എഡിഷന്‍ അവതരിപ്പിച്ചു




കൊച്ചി: നിരവധി സവിശേഷതകളുമായി സ്‌ക്കോഡ ഇന്ത്യ ഒക്‌ടാവിയയുടെ ലിമിറ്റഡ്‌ ഒണിക്‌സ്‌ എഡിഷന്‍ പുറത്തിറക്കി. പുതിയ 16 ഇഞ്ച്‌ ബ്ലാക്ക്‌ അലോയ്‌ വീലുകള്‍, പുതിയ ആകര്‍ഷകമായ ബോഡി കളര്‍ സ്‌പോയിലര്‍, പുതിയ അലങ്കാരത്തോടു കൂടിയ ഫോയിലുകള്‍, ആകര്‍ഷകമായ കറുപ്പു നിറത്തിലുള്ള പുറം ഭാഗത്തെ അലങ്കാരങ്ങള്‍, നാലു വര്‍ഷത്തേക്കുള്ള പ്രത്യേക സേവനങ്ങള്‍ തുടങ്ങിയവയുമായാണ്‌ ഒണിക്‌സ്‌ എഡിഷന്‍ അവതരിപ്പിക്കുന്നത്‌. രാജ്യ വ്യാപകമായി സ്‌ക്കോഡയുടെ അംഗീകൃത ഡീലര്‍മാരില്‍ ലഭ്യമായ ഈ എഡിഷന്‍ പരിമിത കാലത്തേക്കു മാത്രമേ ലഭ്യമാകൂ.
സുരക്ഷിതത്വം, രൂപകല്‍പ്പന, എഞ്ചിനീയറിങ്‌, സ്ഥല സൗകര്യം തുടങ്ങി ബ്രാന്‍ഡിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ്‌ ഈ എഡിഷന്‍ എന്ന്‌ സ്‌ക്കോഡ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്‌ടര്‍ അഷുതോഷ്‌ ഡിക്ഷിത്ത്‌ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന വിഭാഗങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളുമാണ്‌ ഒക്‌ടാവിയ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബൈ-സ്‌കീനണ്‍ പ്രൊജക്‌ട്‌ ഹെഡ്‌ ലാമ്പുകള്‍, 12 വിധത്തില്‍ ഇലക്‌ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്‌ തുടങ്ങിയവയെല്ലാം ഒണിക്‌സ്‌ എഡിഷന്റെ സവിശേഷതകളില്‍ പെടുന്നു. നാലു വര്‍ഷത്തെ സര്‍വ്വീസ്‌ കെയര്‍ പദ്ധതി, നാലു വര്‍ഷ വാറണ്ടി, നാലു വര്‍ഷം മുഴുവന്‍ സമയവും റോഡ്‌ സേവനം എന്നിവയ്‌ക്കു പുറമെ നാലു വര്‍ഷത്തേക്ക്‌ തെരഞ്ഞെടുക്കാവുന്ന സര്‍വ്വീസ്‌ പാക്കേജും ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്‌

ടെലിറേഡിയോളജിയും ജി ഇ ഹെല്‍ത്ത്‌ കെയറും സംയുക്തസംരംഭത്തിന്‌




കൊച്ചി: ഇന്ത്യയിലെവിടെയും ഏറ്റവും കൃത്യതയുള്ള സ്‌കാനിങ്‌ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കാന്‍ ടെലിറേഡിയോളജി സൊലൂഷന്‍സും വിപ്രോ ജിഇ ഹെല്‍ത്ത്‌കെയറും കൈകോര്‍ക്കുന്നു. റേഡിയോളജി ടെക്‌നോളജീസിന്റെ കീഴിലുള്ള റേഡ്‌സ്‌പാ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന റിമോട്ട്‌ റേഡിയോളജി റിപ്പോര്‍ട്ടിങ്‌ സര്‍വീസ്‌ ജിഇ ഹെല്‍ത്ത്‌ കെയറിന്റെ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകും. 

വൈദഗ്‌ധ്യമുളള റേഡിയോളജിസ്റ്റിന്റെ അഭാവത്തിലും കൃത്യതയുള്ള റിസള്‍ട്ട്‌ വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ സംവിധാനത്തിനു കഴിയും. 365 ദിവസവും 24മണിക്കൂര്‍ സേവനം നല്‍കുന്ന ടെലിറേഡിയോളജി സൊല്യൂഷന്‍സില്‍ 50 ലേറെ വിദഗ്‌ധരായ റേഡിയോളജിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവരാണ്‌ വിവിധ സെന്ററുകളിലിരുന്ന്‌ റിസള്‍ട്ട്‌ തയ്യാറാക്കുന്നത്‌.

വേണ്ടത്ര യോഗ്യതയും കഴിവുമുള്ള റേഡിയോളജിസ്റ്റ്‌ അടക്കമുള്ള മെഡിക്കല്‍ ജീവനക്കാരുടെ ദൗര്‍ലഭ്യമാണ്‌ ഇന്ത്യയിലെ ആരോഗ്യപരിപാലനമേഖലയുടെ വളര്‍ച്ചയ്‌ക്കും ഗുണനിലവാരമികവിനും തടസമാകുന്നത്‌. രോഗനിര്‍ണയത്തിനുള്ള ഉപകരണങ്ങള്‍ ശരിയായ വിധം ഉപയോഗിച്ച്‌ റിപ്പോര്‍ട്ട്‌ ശരിയായി അപഗ്രഥിക്കുന്നതിലൂടെ മാത്രമേ രോഗചികിത്സ ഫലപ്രദമാകൂ. എന്നാല്‍ അതിനുപറ്റിയ മിടുക്കരായ ജീവനക്കാരുടെ സേവനം എല്ലായിടത്തും ലഭ്യമല്ല. ഈയൊരു പ്രതിസന്ധി തരണം ചെയ്യാന്‍ ടെലിറേഡിയോളജി സെല്യൂഷന്‍സുമായുള്ള സഹകരണം തങ്ങള്‍ക്ക്‌ സഹായകമാകുമെന്ന്‌ ജിഇ ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ ആന്‍ഡ്‌ സൌത്ത്‌ ഏഷ്യ സിഇയും പ്രസിഡന്റുമായ മിലന്‍ റാവു പറഞ്ഞു. രാജ്യത്തിന്റെ ഏതു കോണിലും ഏറ്റവും നല്ല റേഡിയോളജി സര്‍വീസ്‌ ലഭ്യമാക്കാന്‍ കഴിയും.

നഗര ഗ്രാമ ഭേദമില്ലാതെ രാജ്യത്തെവിടെയും ഏറ്റവും വിദഗ്‌ധരായ റേഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ്‌ തങ്ങളുടെതെന്ന്‌ ടെലിറേഡിയോളജി സൊലൂഷന്‍സിന്റെസ്ഥാപകനും സിഇഒയും ചീഫ്‌ റേഡിയോളജിസ്റ്റുമായ ഡോ. അര്‍ജുന്‍ കല്യാന്‍പൂര്‍ പറഞ്ഞു. രോഗികളെ ടെക്‌നീഷന്‍ സ്‌കാനിംഗിന്‌ / എക്‌സ്‌റേയ്‌ക്ക്‌ വിധേയമാക്കുകയും പിന്നീട്‌ ഇതിന്റെ ഇമേജ്‌ ഓണ്‍ലൈനായി ടെലിറേഡിയോളജി ടെക്‌നോളജീസിന്റെ സെന്ററിലേയ്‌ക്ക്‌ അയക്കുകയും ചെയ്യും. അവിടെയുള്ള വിദഗ്‌ധനായ റേഡിയോളസ്റ്റ്‌ ഇമേജ്‌ പരിശോധിച്ചതിനുശേഷം ഫലം ഓണ്‍ലൈനായി തിരികെ ഒരു മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ലഭ്യമാക്കുമെന്നുംഡോ. അര്‍ജുന്‍ പറഞ്ഞു.

റേഡിയോളജിസ്റ്റുകള്‍ക്കും രോഗികള്‍ക്കും ഇടയിലെ ഇന്ത്യയിലെ ഇപ്പോഴത്തെ അനുപാതം 1:120,000 ആണ്‌. പടിഞ്ഞാറന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്‌ വളരെ കുറവാണ്‌.

പിഎച്ച്‌എഫ്‌ഐ നടത്തിയ ഒരു പഠനം അനുസരിച്ച്‌, വിവിധ ആരോഗ്യ തൊഴില്‍ ശേഷി വിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ വൈദഗ്‌ദ്ധ്യ വിടവ്‌ ഏതാണ്ട്‌ 97.9 ശതമാനം ആണ്‌. റേഡിയോഗ്രാഫിയിലും ഇമേജിംഗിലും മാത്രം ഇത്‌ 88.7 ശതമാനം വരും. മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെ വലിയ കുറവാണ്‌ ഇത്‌ കാണിക്കുന്നത്‌. ഈ വിടവ്‌ പരിഹരിക്കാന്‍, റേഡിയോളജി ടെക്‌നീഷ്യന്മാരെ സഹായിക്കുന്നതിനായി വിവിധ വൈദഗ്‌ദ്ധ്യ പ്രോഗ്രാമുകള്‍ ജിഇ ഹെല്‍ത്ത്‌കെയര്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ നടത്തുന്നുണ്ട്‌.


ഇന്ത്യയിലെ ആദ്യ റേഡിയന്റ്‌ കൂളിങ്‌ എ.സിയുമായി പാനസോണിക്‌



കൊച്ചി: സാങ്കേതികവിദ്യയുടേയും പുതുമയുടേയും രൂപകല്‍പ്പനയുടേയും കാര്യത്തില്‍ പുതുവഴികള്‍ തുറന്ന്‌ പാനസോണിക്‌ ഇന്ത്യ രാജ്യത്ത്‌ ആദ്യമായി റേഡിയന്റ്‌ കൂളിങ്‌ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചു. ഇന്‍വര്‍ട്ടര്‍ ശ്രേണിയില്‍ സ്‌ക്കൈ സീരീസ്‌ അവതരിപ്പിച്ച്‌ ജാപ്പനീസ്‌ ബ്രാന്‍ഡ്‌ പുതുതലമുറ കൂളിങ്‌ അനുഭവങ്ങള്‍ പ്രദാനം ചെയ്യുകയാണ്‌. നടിയും നിര്‍മ്മാതാവും പരിസ്ഥിതി സംരക്ഷകയുമായ ദിയ മിര്‍സയും പാനസോണിക്‌ ഇന്ത്യ, ദക്ഷിണേഷ്യാ പ്രസിഡന്റും സി.ഇ.ഒ.യുമായ മനീഷ്‌ ശര്‍മ്മയും പാനസോണിക്‌ ഇന്ത്യയുടെ ഡിവിഷണല്‍ മാര്‍ക്കറ്റിങ്‌ ഡയറക്‌ടര്‍ തഡാഷി ചിബയും എയര്‍ കണ്ടീഷണര്‍ വിഭാഗം ബിസിനസ്‌ മേധാവി മുഹമ്മദ്‌ ഹുസൈനും ചേര്‍ന്നാണ്‌ പുതിയ ശ്രേണി പുറത്തിറക്കിയത്‌. ഇവ അവതരിപ്പിക്കുന്നതു വഴി 2017-18 വര്‍ഷം എയര്‍ കണ്ടീഷണര്‍ വിഭാഗത്തില്‍ 30 ശതമാനം വളര്‍ച്ചയും പത്തു ശതമാനം വിപണി വിഹിതവും നേടാനാണ്‌ പാനസോണിക്‌ ഇന്ത്യ ലക്ഷ്യമിടുന്നത്‌. 
ഈ ഇന്‍വര്‍ട്ടര്‍ ശ്രേണിയില്‍ ഒന്നു മുതല്‍ 1.5 ടണ്ണേജ്‌ ശേഷിയുള്ളവ 70,200 രൂപ മുതലും 85,200 രൂപ മുതലുമാണ്‌ ലഭ്യമായിട്ടുള്ളത്‌. റൂം എയര്‍ കണ്ടീഷണര്‍ ഉല്‍പ്പന്ന നിര കൂടുതല്‍ ശക്തമാക്കുന്നതിനായി വൈദ്യുതി ലാഭിക്കുന്നതും ഫിക്‌സഡ്‌ സ്‌പീഡ്‌ 3 സ്റ്റാര്‍, 4 സ്റ്റാര്‍, 5 സ്റ്റാര്‍, വിന്‍ഡോസ്‌ വിഭാഗങ്ങളില്‍ ഉള്ളതുമായ പുതിയ മോഡലുകള്‍ പാനസോണിക്‌ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌. കഴിഞ്ഞ വേനല്‍ക്കാലത്ത്‌ തങ്ങളുടെ എയര്‍ കണ്ടീഷണറുകള്‍ക്ക്‌ മികച്ച പ്രതികരണമാണു ലഭിച്ചതെന്നും 20 ശതമാനം വളര്‍ച്ച ഈ മേഖലയില്‍ ദൃശ്യമായെന്നും പാനസോണിക്‌ ഇന്ത്യ, ദക്ഷിണേഷ്യാ പ്രസിഡന്റും സി.ഇ.ഒ.യും പാനസോണിക്‌ കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ്‌ ഓഫിസറുമായ മനീഷ്‌ ശര്‍മ്മ ചൂണ്ടിക്കാട്ടി. 

സുപ്ര യുപിഎസുകള്‍ക്കും ഇന്‍വെര്‍ട്ടറുകള്‍ക്കും ബിഐഎസ്‌ അംഗീകാരം




കൊച്ചി: യുപിഎസുകള്‍ക്കും ഇന്‍വെര്‍ട്ടറുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ ഗുണനിലവാരം സര്‍ക്കാര്‍ ഉത്തരവിലൂടെ കര്‍ശനമാക്കിയതിനു പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുപ്ര ബ്രാന്‍ഡ്‌ യുപിഎസുകള്‍ക്കും ഇന്‍വെര്‍ട്ടറുകള്‍ക്കും ബിഐഎസ്‌ അംഗീകാരം ലഭിച്ചു. സുപ്രയുടെ ഇന്‍വെര്‍ട്ടര്‍, ഓണ്‍ലൈന്‍ യുപിഎസ്‌, ലൈന്‍ ഇന്ററാക്‌റ്റീവ്‌ യുപിഎസ്‌ എന്നീ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ബിഐഎസ്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. 

വൈദ്യുതിക്ഷമതയും സുരക്ഷയും കണക്കിലെടുത്തുള്ള മികച്ച പ്രവര്‍ത്തനക്ഷമത കണക്കിലെടുക്കുന്നതാണ്‌ ബിഐഎസ്‌ നിലവാരമെന്നും ഇത്‌ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും സുപ്ര ഹൈടെക്‌ ഇലക്ട്രോ എക്വിപ്‌മെന്റ്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ടി. ജെ. സുഭാഷ്‌ പറഞ്ഞു

മലയാളം പോര്‍ട്ടലുകളില്‍ മത്സരം മുറുകുന്നു ഇന്ത്യന്‍ എക്‌സ്‌പ്രസും രംഗത്തെത്തി


്‌ 
നോയിഡ: വാര്‍ത്തകള്‍ യാഥാര്‍ഥ്യത്തോടെയും ചടുതലയോടെയും ഏറ്റവും വേഗത്തില്‍ വായനക്കാരിലേക്ക്‌ എത്തിക്കുന്ന ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ മറ്റൊരു അംഗീകാരം കൂടി. രാജ്യത്തെ ഡിജിറ്റല്‍ മാധ്യമ രംഗത്ത്‌ രണ്ടാം സ്ഥാനം. തെക്കേ ഇന്ത്യയിലെ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ഗ്രൂപ്പിന്റെ ആദ്യ സംരംഭമായി മലയാളത്തില്‍ തുടങ്ങിയ പോര്‍ട്ടലാണ്‌ www.iemalayalam.com.
മാധ്യമ രംഗത്തെ നിറസാന്നിധ്യം പുതിയ ചുവട്‌ വയ്‌ക്കുന്നത്‌. കോംസ്‌കോന്‍ പുറത്തുവിട്ട റിപ്പോ?ട്ടിലാണ്‌ ഇന്ത്യ? എക്‌സ്‌പ്രസ്‌ രണ്ടാം സ്ഥാനത്തെത്തിയത്‌. ഇന്ത്യ? എക്‌സ്‌പ്രസ്‌ രാജ്യത്തെ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ അതിവേഗം വളരുന്ന ഒന്നാണെന്നതിന്റെ തെളിവാണ്‌.

85 വ?ഷത്തോളം പാരമ്പര്യമുളള ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പായ www.indianexpress.com ന്‌ രാജ്യത്തെ ഡിജിറ്റല്‍ പോ?ട്ടലുകളില്‍ ഒന്നാമതെത്താനുളള കുതിപ്പിന്‌ ഗതിവേഗം പകരുന്നതാണ്‌ ഈ അംഗീകാരം. ്‌.

ഭയമില്ലാതെ സത്യസന്ധതയോടെ ഏറ്റവും പെട്ടെന്ന്‌ വാ?ത്തക? നിരന്തരം വായനക്കാരിലേക്ക്‌ എത്തിക്കുന്നതാണ്‌ ഈ അംഗീകാരം ലഭിക്കാ? ഇടയാക്കിയത്‌. മൊബൈല്‍, ഡെസ്‌ക്ടോപ്‌, ടാബ്‌ലറ്റ്‌ എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ വാര്‍ത്തകള്‍ വായനക്കാരുടെ വിരല്‍തുമ്പിലെത്തുന്നു. ടൈംസ്‌ ഓഫ്‌ ഇന്ത്യയാണ്‌ ഒന്നാം സ്ഥാനത്ത്‌. രാജ്യത്തെ ഇംഗ്ലീഷ്‌ പത്രങ്ങളുടെ വാര്‍ത്താ വെബ്‌സൈറ്റില്‍ രണ്ടാം സ്ഥാനത്തുളള ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ഗ്രൂപ്പിന്റെ തന്നെ സാമ്പത്തിക വാര്‍ത്തകള്‍ കേന്ദ്രീകരിക്കുന്ന പത്രമായ ഫിനാ?ഷ്യ? എക്‌സ്‌പ്രസിന്റെ ണ്‍ലൈന്‍ (www.financialexpress.com) ബിസിനസ്‌സാമ്പത്തിക വിഭാഗത്തി? രണ്ടാം സ്ഥാനവും കൈവരിക്കാനായി.

സമൂഹ മാധ്യമങ്ങളിലും എക്‌സ്‌പ്രസ്‌ ഗ്രൂപ്പിന്‌ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനായിട്ടുണ്ട്‌. ഫെയ്‌സ്‌ബുക്ക്‌ എന്‍ഗേജ്‌മെന്റില്‍ പേജിന്‌ ലോകത്ത്‌ 23ാം സ്ഥാനമാണുളളത്‌..

വായനക്കാരുടെ മികച്ച പിന്തുണയാണ്‌ ഞങ്ങളെ ഈ ഉദ്യമത്തി? മുന്നോട്ട്‌ നയിക്കുന്നത്‌. കോംസ്‌കോറിന്റെ ഡിസംബറിലെ റിപ്പോ?ട്ടനുസരിച്ച്‌ എക്‌സ്‌പ്രസ്‌ ഗ്രൂപ്പിന്റെ കീഴിലുളള മറാത്തി പോ?ട്ടലായ ലോക്‌സത്ത (www.loksatta.com) ഡെസ്‌ക്ടോപ്പിലും മൊബൈലിലും ഒന്നാം സ്ഥാനത്ത്‌ തുടരുന്നു. ഹിന്ദിയിലുളള വാ?ത്താ പോ?ട്ടലായ ജ?സത്ത (www.jansatta.com) 12 ദശലക്ഷം വായനക്കാരുമായി രാജ്യത്തെ ഹിന്ദി പോര്‍ട്ടലുകളില്‍ വളരെ വേഗം വളരുന്ന ഒന്നാണ്‌.






്‌.

ഗ്രൂപ്പിന്റെ ആദ്യ ഓണ്‍ലൈ? പോര്‍ട്ടലായ www.indianexpress.com പുതിയ വാര്‍ത്തകള്‍ നല്‍കുന്നതോടൊപ്പം രാഷ്ട്രീയം, സ്‌പോ?ട്‌സ്‌, ബിസിനസ്‌, ടെക്‌നോളജി, വിനോദം, ലൈഫ്‌സ്‌റ്റൈ? എന്നിങ്ങനെ വിവിധ വാ?ത്തകളും അതിവേഗം വായനക്കാരിലേക്ക്‌ എത്തിക്കുന്നു. മറാത്തി ഭാഷയിലെ സമാനതകളില്ലാത്ത മാധ്യമമായി www.loksatta.com മാറിക്കഴിഞ്ഞു. ഇന്ത്യയിലെ തന്നെ രണ്ടാം സ്ഥാനത്തുളള ബിസിനസ്‌സാമ്പത്തിക പോ?ട്ടലായ www.financialexpress.com വേറിട്ട്‌ നി?ക്കുന്നതും അതിന്റെ ഉളളടക്കം കൊണ്ടാണ്‌. ഇന്ത്യയിലെ ആദ്യ അഞ്ച്‌ ഹിന്ദി പോ?ട്ടലുകളി? ഒന്നായി www.jansatta.com മാറിയത്‌ വളരെ വേഗമായിരുന്നു. ഫാഷന്‍ ലൈഫ്‌സ്‌റ്റൈല്‍ വിഭാഗങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി തുടങ്ങിയ പുതിയ സംരംഭമാണ്‌ www.inuth.coാ. 

വിഐപി സ്‌കൈബാഗ്‌സ്‌ എന്‍ഡ്‌ ഓഫ്‌ സീസണ്‍ സെയ്‌ല്‍



  1. കൊച്ചി : ഇന്ത്യയിലെ പ്രമുഖ ലഗ്ഗേജ്‌ ബ്രാന്‍ഡായ വിഐപി ഇന്‍ഡസ്‌ട്രീസിന്റെ എന്‍ഡ്‌ ഓഫ്‌ സീസണ്‍ സെയ്‌ലിന്‌ തുടക്കമായി. സ്‌കൈബാഗ്‌, കാപ്രിസ്‌ ശ്രേണികളിലെ സ്‌ട്രോളികള്‍, ബാക്ക്‌ പാക്കുകള്‍, ഡഫല്‍ ബാഗുകള്‍, വാലറ്റുകള്‍, വനിതകളുടെ ഹാന്‍ഡ്‌ ബാഗുകള്‍ എന്നിവ 50% വരെ വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം.
  2. സ്‌പോര്‍ട്ട്‌സ്‌, ഡ്രാഗണ്‍ ഫ്‌ളൈ, നെക്‌സസ്‌ എന്നീ സ്‌കൈ ബാഗുകളുടെ വിവിധ നിറങ്ങളിലും, വലുപ്പത്തിലുമുള്ള സ്‌ട്രോളികള്‍ ലഭ്യമാണ്‌. സ്റ്റൈലിഷ്‌ ഹാന്‍ഡ്‌ബാഗ്‌ പ്രിസില്ല, ട്രെന്‍ഡി വാലറ്റ്‌ എയ്‌ഞ്ചല്‍ തുടങ്ങിയവയും ഡിസ്‌കൗണ്ടില്‍ വാങ്ങാം.
  3. വിഐപി ഔട്ട്‌ലെറ്റുകള്‍, പ്രമുഖ ലഗ്ഗേജ്‌ വ്യാപാരികള്‍, ഇ-കമേഴ്‌സ്‌ സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഓഫര്‍ നിലവിലുണ്ട്‌. 

ഗാര്‍വാറെ ലാഭത്തില്‍ 22 ശതമാനം വര്‍ധന




കൊച്ചി: പ്രമുഖ ടെക്‌നിക്കല്‍ ടെക്ക്‌സ്റ്റൈല്‍സ്‌ ഉല്‍പ്പാദകരായ ഗാര്‍വാറെ വോള്‍ റോപ്‌സിന്റെ മൂന്നാപാദത്തിലെ മൊത്തം വില്‍പ്പന 4.8 ശതമാനം വര്‍ധനവോടെ 194.28 കോടി രൂപയിലെത്തി. നികുതിക്കു മുമ്പുള്ള വരുമാനം 31.7 ശതമാനം കൂടി 25.96 കോടി രൂപയായി. ത്രൈ മാസത്തെ അറ്റാദായം 22.3 ശതമാനം വളര്‍ന്ന്‌ 17.86 കോടി രൂപയിലെത്തി. പ്രതിഓഹരി വരുമാനം 22.3 ശതമാനം വളര്‍ന്ന്‌ 8.16 രൂപയായി.
സാമ്പത്തിക വര്‍ഷത്തിലെ ഒമ്പതു മാസത്തെ ആകെ വില്‍പ്പന രണ്ടു ശതമാനം വര്‍ധിച്ച്‌ 651.22 കോടിയായി. നികുതിക്കു മുമ്പുള്ള ലാഭം 47.3 ശതമാനം വര്‍ധിച്ച്‌ 92.50 കോടി രൂപയിലെത്തി. അറ്റാദായം 42.7 ശതമാനം വര്‍ധനയോടെ 63.64 കോടി രൂപയായി. ഒമ്പതു മാസത്തെ പ്രതിഓഹരി വരുമാനം 42.7 വര്‍ധനവോടെ 29.08 രൂപയായി. 
നോട്ട്‌ അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ അഭ്യന്തര ഡിമാന്‍ഡ്‌ ഇടിവിലും മൂന്നാം ത്രൈമാസത്തില്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ചവച്ചതെന്നും പ്രതിസന്ധികളെ മറികടന്ന്‌ ആഭ്യന്തര വിപണിയിലെ വില്‍പ്പനയിലും കയറ്റുമതിയിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിച്ചെന്നും ഗാര്‍വാറെ വോള്‍ റോപ്‌സ്‌ സിഎംഡി വായു ഗാര്‍വറെ പറഞ്ഞു

കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടൂറിസം ആന്‍ഡ്‌്‌ ട്രാവല്‍ സ്റ്റഡിസെന്റര്‍ തൃശൂരിലും



തൃശൂര്‍: കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്നു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടൂറിസം ആന്‍ഡ്‌്‌ ട്രാവല്‍ സ്റ്റഡീസിന്റെ തൃശൂര്‍ സെന്റര്‍ ഈ മാസം ആരംഭിക്കുന്നു. ആദ്യ എയര്‍പോര്‍ട്ട്‌ / ലോജിസ്റ്റിക്‌സ്‌ മാനേജ്‌മെന്റ്‌ ഡിപ്ലോമ കോഴ്‌സുകളിലേക്ക്‌ പ്ലസ്‌ ടൂ/ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സ്‌ കാലാവധി 6 മാസം. കോഴ്‌സ്‌ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ പ്ലേസ്‌മെന്റ്‌ അസിസ്റ്റന്‍സും നല്‌കുന്നു. അപേക്ഷകള്‍ www.kittsedu.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9567869722 എന്ന നമ്പറില്‍ ബന്ധപ്പെടുക.  

ഫെഡറല്‍ആശ്വാസ്‌ പുരസ്‌ക്കാരങ്ങള്‍ വിതരണംചെയ്‌തു




കൊച്ചി:ഏറ്റവുംമികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ആശ്വാസ്‌ സാമ്പത്തിക സാക്ഷരതാകേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ക്ക്‌മൂക്കന്നൂര്‍, തൊടുപുഴ, പേരാമ്പ്ര കേന്ദ്രങ്ങള്‍ അര്‍ഹമായി. ഏറ്റവുംമികച്ച മൂന്ന്‌ സാമ്പത്തിക സാക്ഷരതാകേന്ദ്രങ്ങള്‍ക്കായുള്ളഫെഡറല്‍ ബാങ്കിന്റെആശ്വാസ്‌ പുരസ്‌ക്കാരം ഈ വര്‍ഷമാണ്‌ആദ്യമായി ഏര്‍പ്പടുത്തിയത്‌. എറണാകുളത്തെ ഫെഡറല്‍ടവറില്‍സംഘടിപ്പിച്ച 
പുരസ്‌ക്കാരദാന ചടങ്ങ്‌ഫെഡറല്‍ ബാങ്ക്‌ചീഫ്‌ഓപ്പറേറ്റിങ്‌ഓഫിസര്‍ശാലിനി വാര്യര്‍ഉദ്‌ഘാടനം ചെയ്‌തു. ആലപ്പുഴ സാമ്പത്തിക സാക്ഷരതാകേന്ദ്രത്തിലെചീഫ്‌കൗണ്‍സിലര്‍ ചന്ദ്രശേഖരന്‍ നായര്‍ക്കുള്ള പ്രത്യേക പുരസ്‌ക്കാരവും ചടങ്ങില്‍വിതരണംചെയ്‌തു. ഫെഡറല്‍ ബാങ്ക്‌ചീഫ്‌ ജനറല്‍മാനേജര്‍ ജോസ്‌വി. ജോസഫ്‌, റിസര്‍വ്വ്‌ ബാങ്ക്‌ എ.ജി.എം. സി. ജോസഫ്‌, എസ്‌.എല്‍.ബി.സി. എ.ജി.എം. സാബു
മെച്ചേരി, എറണാകുളംലീഡ്‌ ബാങ്ക്‌മാനേജര്‍ സി. സതീഷ്‌, ഫെഡറല്‍ആശ്വാസ്‌ ട്രസ്റ്റ്‌മാനേജിങ്‌ ട്രസ്റ്റിജോണ്‍ കുര്യന്‍, അല്‍ട്ടര്‍നേറ്റീവ്‌മാനേജിങ്‌ ട്രസ്റ്റി ഇ. മാധവന്‍, ട്രസ്റ്റിഡോ. കെ.വി. പീറ്റര്‍തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
ഫെഡറല്‍ആശ്വാസ്‌ സാമ്പത്തിക സാക്ഷരതാകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയുംചെയ്യുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ ആണ്‌ഫെഡറല്‍ ബാങ്ക്‌ഫെഡറല്‍ആശ്വാസ്‌ ട്രസ്റ്റ്‌രൂപവല്‍ക്കരിച്ചത്‌. നിലവില്‍കേരളത്തില്‍ 19 കേന്ദ്രങ്ങളാണ്‌ ബാങ്കിനുള്ളത്‌. ഇതിനു പുറമെതമിഴ്‌നാട്‌, മഹാരാഷ്‌ട്ര, ഗുജറാത്ത്‌എന്നീസംസ്ഥാനങ്ങളില്‍ഓരോഫെഡറല്‍ആശ്വാസ്‌കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...