കൊച്ചി : കോട്ടക് മഹീന്ദ്ര ഓള്‍ഡ് മ്യൂച്ചല്‍ ലൈഫ്
ഇന്‍ഷുറന്‍സ് (കോട്ടക് ലൈഫ് ഇന്‍ഷുറന്‍സ്), കോട്ടക് പ്രീമിയര്‍ ഇന്‍കം പ്ലാന്‍
അവതരിപ്പിച്ചു. ഒരു നിശ്ചിത തുക പ്രീമിയമായി അടയ്‌ക്കേണ്ട സേവിംഗ്‌സ് കം ലൈഫ്
ഇന്‍ഷുറന്‍സ് പ്ലാനാണിത്. പ്രീമിയം അടവ് കാലാവധിക്ക് ശേഷം ഗ്യാരന്റീഡ് ആന്വല്‍
ഇന്‍കം പ്ലാന്‍, ദീര്‍ഘകാല സേവിംഗ്‌സ് എന്നിവയാണ് പ്രത്യേകത.
ഗ്യാരന്റീഡ്
ആന്വല്‍ ഇന്‍കം അധിക ചെലവുകള്‍ വഹിക്കാന്‍
സജ്ജമായിരിക്കും, അതേസമയം ലംപ് സം
മച്യൂരിറ്റി ബെനിഫിറ്റ്, ഭാവി ചെലവുകള്‍ നിറവേറ്റുന്നതിന് ഒരു അധിക
വരുമാനമാവുകയും ചെയ്യും. ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്ത് പ്രീമിയം അടയ്‌ക്കല്‍
കാലാവധി 8 വര്‍ഷം, 10 വര്‍ഷം, 12 വര്‍ഷം എന്നിങ്ങനെ തെരഞ്ഞെടുക്കാം. പ്രീമിയം
അടയ്‌ക്കല്‍ മോഡ് വാര്‍ഷികം, അര്‍ധവാര്‍ഷികം, ത്രൈമാസം, പ്രതിമാസം എന്നിങ്ങനെയും
തെരഞ്ഞെടുക്കാം.
ഉപഭോക്താക്കളുടെ ഭാവി ജീവിതച്ചെലവുകള്‍ക്ക് അധിക മൂല്യം
ചേര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രീമിയര്‍ ഇന്‍കം പ്ലാന്‍ രൂപകല്‍പന
ചെയ്‌തിട്ടുള്ളതെന്ന് ഓള്‍ഡ് മ്യൂച്ചല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ്
ഡിസ്‌ട്രിബ്യൂഷന്‍ ഓഫീസര്‍ സുരേഷ് അഗര്‍വാള്‍ പറഞ്ഞു.
കോട്ടക് പ്രീമിയര്‍
ഇന്‍കം പ്ലാന്‍ പോളിസി കാലാവധിയില്‍ അക്രൂഡ് സിമ്പിള്‍ റിവേര്‍ഷനറി ബോണസും
ടെര്‍മിനല്‍ ബോണസും നല്‍കുന്നു. പോളിസി പ്രകാരം പ്രഖ്യാപിക്കുന്ന ബോണസുകള്‍ പോളിസി
കാലാവധിയുടെ
അവസാനത്തിലോ പോളിസി സറണ്ടര്‍ ചെയ്യുമ്പോഴോ മരണത്തെ തുടര്‍ന്നോ ഒരു
ലംപ് സം പേ-ഔട്ടായി പോളിസി ഉടമയ്‌ക്ക് നല്‍കുന്നതാണ്.
പ്രീമിയം അടയ്‌ക്കല്‍
കാലയളവില്‍ ഇന്‍ഷുര്‍ ചെയ്‌തയാള്‍ അപ്രതീക്ഷിതമായി മരണപ്പെട്ടാല്‍ സം അഷ്വേര്‍ഡ്
ഓണ്‍ ഡെത്ത് പ്ലസ് അക്രൂഡ് സിമ്പിള്‍ റിവേര്‍ഷനറി ബോണസ്, പ്ലസ് ടെര്‍മിനല്‍
ബോണസ് എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
No comments:
Post a Comment