Thursday, February 23, 2017

ഇന്ത്യയിലെ ആദ്യ റേഡിയന്റ്‌ കൂളിങ്‌ എ.സിയുമായി പാനസോണിക്‌



കൊച്ചി: സാങ്കേതികവിദ്യയുടേയും പുതുമയുടേയും രൂപകല്‍പ്പനയുടേയും കാര്യത്തില്‍ പുതുവഴികള്‍ തുറന്ന്‌ പാനസോണിക്‌ ഇന്ത്യ രാജ്യത്ത്‌ ആദ്യമായി റേഡിയന്റ്‌ കൂളിങ്‌ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചു. ഇന്‍വര്‍ട്ടര്‍ ശ്രേണിയില്‍ സ്‌ക്കൈ സീരീസ്‌ അവതരിപ്പിച്ച്‌ ജാപ്പനീസ്‌ ബ്രാന്‍ഡ്‌ പുതുതലമുറ കൂളിങ്‌ അനുഭവങ്ങള്‍ പ്രദാനം ചെയ്യുകയാണ്‌. നടിയും നിര്‍മ്മാതാവും പരിസ്ഥിതി സംരക്ഷകയുമായ ദിയ മിര്‍സയും പാനസോണിക്‌ ഇന്ത്യ, ദക്ഷിണേഷ്യാ പ്രസിഡന്റും സി.ഇ.ഒ.യുമായ മനീഷ്‌ ശര്‍മ്മയും പാനസോണിക്‌ ഇന്ത്യയുടെ ഡിവിഷണല്‍ മാര്‍ക്കറ്റിങ്‌ ഡയറക്‌ടര്‍ തഡാഷി ചിബയും എയര്‍ കണ്ടീഷണര്‍ വിഭാഗം ബിസിനസ്‌ മേധാവി മുഹമ്മദ്‌ ഹുസൈനും ചേര്‍ന്നാണ്‌ പുതിയ ശ്രേണി പുറത്തിറക്കിയത്‌. ഇവ അവതരിപ്പിക്കുന്നതു വഴി 2017-18 വര്‍ഷം എയര്‍ കണ്ടീഷണര്‍ വിഭാഗത്തില്‍ 30 ശതമാനം വളര്‍ച്ചയും പത്തു ശതമാനം വിപണി വിഹിതവും നേടാനാണ്‌ പാനസോണിക്‌ ഇന്ത്യ ലക്ഷ്യമിടുന്നത്‌. 
ഈ ഇന്‍വര്‍ട്ടര്‍ ശ്രേണിയില്‍ ഒന്നു മുതല്‍ 1.5 ടണ്ണേജ്‌ ശേഷിയുള്ളവ 70,200 രൂപ മുതലും 85,200 രൂപ മുതലുമാണ്‌ ലഭ്യമായിട്ടുള്ളത്‌. റൂം എയര്‍ കണ്ടീഷണര്‍ ഉല്‍പ്പന്ന നിര കൂടുതല്‍ ശക്തമാക്കുന്നതിനായി വൈദ്യുതി ലാഭിക്കുന്നതും ഫിക്‌സഡ്‌ സ്‌പീഡ്‌ 3 സ്റ്റാര്‍, 4 സ്റ്റാര്‍, 5 സ്റ്റാര്‍, വിന്‍ഡോസ്‌ വിഭാഗങ്ങളില്‍ ഉള്ളതുമായ പുതിയ മോഡലുകള്‍ പാനസോണിക്‌ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌. കഴിഞ്ഞ വേനല്‍ക്കാലത്ത്‌ തങ്ങളുടെ എയര്‍ കണ്ടീഷണറുകള്‍ക്ക്‌ മികച്ച പ്രതികരണമാണു ലഭിച്ചതെന്നും 20 ശതമാനം വളര്‍ച്ച ഈ മേഖലയില്‍ ദൃശ്യമായെന്നും പാനസോണിക്‌ ഇന്ത്യ, ദക്ഷിണേഷ്യാ പ്രസിഡന്റും സി.ഇ.ഒ.യും പാനസോണിക്‌ കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ്‌ ഓഫിസറുമായ മനീഷ്‌ ശര്‍മ്മ ചൂണ്ടിക്കാട്ടി 

No comments:

Post a Comment

10 APR 2025