Thursday, February 23, 2017

സി ബി ഷൈന്‍ എസ്‌പി മോട്ടോര്‍ സൈക്കിളുമായി ഹോണ്ട

പുതിയ ബിഎസ്സ്‌ IV സി ബി ഷൈന്‍ എസ്‌പി മോട്ടോര്‍ സൈക്കിളുമായി ഹോണ്ട


കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഇന്ത്യയില്‍ 50 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി പുതിയ ബിഎസ്സ്‌ IV സി ബി ഷൈന്‍ എസ്‌പി മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി.
ഭാരത്‌ സ്റ്റേജ്‌-4 മാനദണ്ഡങ്ങളും `ഓട്ടോമാറ്റിക്‌ ഹെഡ്‌ലൈറ്റ്‌ ഓണ്‍' (എഎച്ച്‌ഒ) സഹിതവുമാണ്‌ പുതിയ ഷൈന്‍ എസ്‌പി പുറത്തിറക്കിയിട്ടുള്ളത്‌. ഡല്‍ഹിയില്‍ എക്‌സ്‌ ഷോറൂം വില 60,914 രൂപയാണ്‌.
പേള്‍ സൈറന്‍ ബ്ലൂ, ഇംപീരിയല്‍ റെഡ്‌ മെറ്റാലിക്‌ എന്നീ നിറങ്ങളില്‍ പുതിയ ഗ്രാഫിക്‌സോടെയാണ്‌ മോട്ടോര്‍ സൈക്കിള്‍ എത്തിയിട്ടുള്ളത്‌. ഇതോടെ ആറു നിറങ്ങളില്‍ ഇതു ലഭ്യമാണ്‌. ജനി ഗ്രേ മെറ്റാലിക്‌, അത്‌ലറ്റിക്‌ ബ്ലൂ മെറ്റാലിക്‌, പേള്‍ അമേസിംഗ്‌ വൈറ്റ്‌, ബ്ലാക്ക്‌ എന്നിവയാണ്‌ മറ്റ്‌ നിറങ്ങള്‍.
ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, ഡ്യൂവല്‍ ടോണ്‍ സൈഡ്‌ കവര്‍, ഡിസ്‌കോടുകൂടിയ 5-സ്‌പ്‌ളിറ്റ്‌ അലോയി വീല്‍ തുടങ്ങിയവയോടെയാണ്‌ സി ബി ഷൈന്‍ എസ്‌പിയുടെ വരവ്‌.
ഹോണ്ട വികസിപ്പിച്ചെടുത്ത എച്ച്‌ഇടി ടയര്‍ ഉപയോഗിക്കുന്ന ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ കൂടിയാണ്‌ സി ബി ഷൈന്‍ എസ്‌പി. ഉയര്‍ന്ന ഗ്രിപ്പ്‌ നല്‍കുന്നതിനൊപ്പം ഊര്‍ജനഷ്‌ടം കുറയ്‌ക്കാന്‍ സഹായിക്കുന്ന പുതിയ മിശ്രിതമാണ്‌ പുതിയ ടയര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ഇത്‌ ഓട്ടോ മൊബൈല്‍ വ്യവസായത്തില്‍ പുതിയ വിപ്ലവത്തിനു തുടക്കം കുറിക്കുമെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ വൈ എസ്‌ ഗുലേരിയ പറഞ്ഞു. പുതിയ എച്ച്‌ഇടി ടയറുകള്‍ റോളിംഗ്‌ റെസിസ്റ്റന്‍സില്‍ 15-20 ശതമാനം കുറവു വരുത്തും. ഇത്‌ മോട്ടോര്‍ സൈക്കിളിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കും.
ഈക്വലൈസറോടു കൂടിയ ഹോണ്ടയുടെ ഏറ്റവും പുതിയ കോമ്പി ബ്രേക്ക്‌ സിസ്റ്റം (സിബിഎസ്‌) ആണ്‌ സി ബി ഷൈന്‍ എസ്‌പിയില്‍ ഉപയോഗിച്ചിട്ടുള്ളത്‌.
നീളം കൂടിയ സീറ്റ്‌, നീളം കൂടിയ വീല്‍ ബേസ്‌, കൂടിയ ഗ്രൗണ്ട്‌ ക്ലിയറന്‍സ്‌, വ്യത്യാസം വരുത്താവുന്ന സസ്‌പെന്‍ഷന്‍ തുടങ്ങിയ സി ബി ഷൈന്‍ എസ്‌പിയിലെ യാത്രയ്‌ക്ക്‌ അധിക സുഖം നല്‍കുന്നു. 
2017 ഏപ്രില്‍ ഒന്നു മുതല്‍ ഓട്ടോ മാറ്റിക്‌ ഹെഡ്‌ലാമ്പ്‌ ഓണ്‍, ബിഎസ്‌ നാല്‌ മാനദണ്ഡങ്ങള്‍ എന്നിവ ഇരുചക്രവാഹനങ്ങളില്‍ ലഭ്യമായിരിക്കണമെന്ന്‌ ഗവണ്‍മെന്റ്‌ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്‌.
ഡിഎല്‍എക്‌സ്‌, എസ്‌ടിഡി, സിബിഎസ്‌ എന്നിങ്ങനെ മൂന്നു പതിപ്പുകളില്‍ മോട്ടോര്‍ സൈക്കിള്‍ ലഭ്യമാണ്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...