Tuesday, February 21, 2017

സ്‌ക്കോഡ ഇന്ത്യയുടെ ഒക്‌ടാവിയ ഒണിക്‌സ്‌ എഡിഷന്‍ അവതരിപ്പിച്ചു




കൊച്ചി: നിരവധി സവിശേഷതകളുമായി സ്‌ക്കോഡ ഇന്ത്യ ഒക്‌ടാവിയയുടെ ലിമിറ്റഡ്‌ ഒണിക്‌സ്‌ എഡിഷന്‍ പുറത്തിറക്കി. പുതിയ 16 ഇഞ്ച്‌ ബ്ലാക്ക്‌ അലോയ്‌ വീലുകള്‍, പുതിയ ആകര്‍ഷകമായ ബോഡി കളര്‍ സ്‌പോയിലര്‍, പുതിയ അലങ്കാരത്തോടു കൂടിയ ഫോയിലുകള്‍, ആകര്‍ഷകമായ കറുപ്പു നിറത്തിലുള്ള പുറം ഭാഗത്തെ അലങ്കാരങ്ങള്‍, നാലു വര്‍ഷത്തേക്കുള്ള പ്രത്യേക സേവനങ്ങള്‍ തുടങ്ങിയവയുമായാണ്‌ ഒണിക്‌സ്‌ എഡിഷന്‍ അവതരിപ്പിക്കുന്നത്‌. രാജ്യ വ്യാപകമായി സ്‌ക്കോഡയുടെ അംഗീകൃത ഡീലര്‍മാരില്‍ ലഭ്യമായ ഈ എഡിഷന്‍ പരിമിത കാലത്തേക്കു മാത്രമേ ലഭ്യമാകൂ.
സുരക്ഷിതത്വം, രൂപകല്‍പ്പന, എഞ്ചിനീയറിങ്‌, സ്ഥല സൗകര്യം തുടങ്ങി ബ്രാന്‍ഡിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ്‌ ഈ എഡിഷന്‍ എന്ന്‌ സ്‌ക്കോഡ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്‌ടര്‍ അഷുതോഷ്‌ ഡിക്ഷിത്ത്‌ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന വിഭാഗങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളുമാണ്‌ ഒക്‌ടാവിയ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബൈ-സ്‌കീനണ്‍ പ്രൊജക്‌ട്‌ ഹെഡ്‌ ലാമ്പുകള്‍, 12 വിധത്തില്‍ ഇലക്‌ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്‌ തുടങ്ങിയവയെല്ലാം ഒണിക്‌സ്‌ എഡിഷന്റെ സവിശേഷതകളില്‍ പെടുന്നു. നാലു വര്‍ഷത്തെ സര്‍വ്വീസ്‌ കെയര്‍ പദ്ധതി, നാലു വര്‍ഷ വാറണ്ടി, നാലു വര്‍ഷം മുഴുവന്‍ സമയവും റോഡ്‌ സേവനം എന്നിവയ്‌ക്കു പുറമെ നാലു വര്‍ഷത്തേക്ക്‌ തെരഞ്ഞെടുക്കാവുന്ന സര്‍വ്വീസ്‌ പാക്കേജും ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്‌

No comments:

Post a Comment

10 APR 2025