Monday, January 19, 2015

ഗോലി വടപാവ്‌ കൊച്ചിയില്‍ രണ്ട്‌ സ്റ്റോറുകള്‍ കൂടി തുറക്കും


കൊച്ചി : ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ ക്വിക്‌ സര്‍വീസ്‌ റസ്റ്റോറന്റ്‌
ശൃംഖലയായ (ക്യുഎസ്‌ആര്‍) ഗോലി വടപാവ്‌ കൊച്ചിയില്‍ രണ്ട്‌ പുതിയ
സ്റ്റോറുകള്‍ കൂടി തുറക്കും. ഇതോടെ കൊച്ചിയിലെ ഗോലി വടപാവ്‌ സ്റ്റോറുകളുടെ
എണ്ണം ഏഴാകും.
ഇന്ത്യയിലെ 61 നഗരങ്ങളില്‍ ഗോലി വടപാവിന്‌ 350 സ്റ്റോറുകളാണുള്ളത്‌.
ദക്ഷിണേന്ത്യയില്‍ ഇക്കൊല്ലം. 50 പുതിയ സ്റ്റോറുകളാണ്‌ തുറക്കുക. കണ്ണൂര്‍,
കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്‌ എന്നിവ ഇതില്‍ ഉള്‍പ്പെടും. അടുത്ത
രണ്ടുവര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പുതിയ 100 പുതിയ
സ്റ്റോറുകള്‍ തുറക്കും. പഞ്ചാബിലു ഹരിയാനയിലും 30-40 സ്റ്റോറുകളും. അഞ്ചു
വര്‍ഷത്തിനുള്ളില്‍ 1000 സ്റ്റോറുകളാണ്‌ ലക്ഷ്യം.
രുചികരമായ പതിവ്‌ വിഭവങ്ങളായ വടാപാവിനു പുറമെ ലിംബു പോറൈസ്‌,
ലംബു വട, വടാ ലാപെറ്റ്‌ എന്നിവയും കേരളത്തിലെ സ്റ്റോറുകളില്‍ ഉടന്‍ എത്തും.
ലിംബു പോറൈസിലും ഗോലി വടപാവിലും മീല്‍ ഓപ്‌ഷനുകളും ഉണ്ടാകും.
ദക്ഷിണേന്ത്യന്‍ വിപണി തങ്ങളെ അത്ഭുതപ്പെടുത്തിയതായി ഗോലി
വടപാവ്‌ സഹസ്ഥാപകനും സിഇഒയുമായ വെങ്കിടേഷ്‌ അയ്യര്‍ പറഞ്ഞു.
കമ്പനിയുടെ ഏറ്റവും വലിയ വരുമാന ശ്രോതസ്‌ ദക്ഷിണേന്ത്യയാണ്‌.
വടപാവുകളുടെ വിപുലമായ ശ്രേണിയാണ്‌ ഗോലി സ്റ്റോറുകളില്‍ ഉള്ളത്‌.
ക്ലാസിക്‌ വടപാവ്‌, ആലൂടിക്കി വടപാവ്‌, ചീസ്‌ വടപാവ്‌ തുടങ്ങി ഒട്ടേറെ
വിഭവങ്ങള്‍. വില 25 രൂപ മുതല്‍.
ഗോലി വടപാവ്‌, ഹാര്‍വാര്‍ഡ്‌ ബിസിനസ്‌ സ്‌കൂള്‍, ഐഎസ്‌ബി
ഹൈദരാബാദ്‌, ഐഎംഡി സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നിവിടങ്ങളിലെ പാഠ്യവിഷയങ്ങള്‍
കൂടിയാണ്‌. ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ ഫാസ്റ്റ്‌ഫുഡ്‌ ശൃംഖലയ്‌ക്കുള്ള
കൊക്കകോള ഗോള്‍ഡന്‍ സ്‌പൂണ്‍ അവാര്‍ഡ്‌ 2013-ലും 2014-ലും ഗോലി വടപാവ്‌
കമ്പനിയ്‌ക്കാണ്‌ ലഭിച്ചത്‌.
ലോകത്തിലെ മികച്ച ഫാസ്റ്റ്‌ ഫുഡ്‌ ശൃംഖലകളില്‍, ട്രാവല്‍ ആന്‍ഡ്‌ ലെഷര്‍,
ഗോലിക്ക്‌ 18-ാം റാങ്കാണ്‌ നല്‍കിയിരിക്കുന്നത്‌. വെങ്കിടേഷ്‌ നായരും ശിവദാസ്‌
മേനോനും ചേര്‍ന്ന്‌ 2004 ല്‍ രൂപം കൊടുത്തതാണ്‌ ഗോലി വടപാവ

ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ : നിസ്സാന്‍ ഗ്രൂപ്പില്‍ നിന്ന്‌ 3.79 ലക്ഷം രൂപയ്‌ക്ക്‌ കുടുംബ കാര്‍


കൊച്ചി : രാജ്യത്തെ കാര്‍ പ്രേമികള്‍ക്ക്‌ അധിക സൗകര്യങ്ങളുടെ പുതിയ ലോകം തുറന്നു കൊണ്ട്‌ ഡാറ്റ്‌സണ്‍ ഗോപ്ലസ്‌ ഡാറ്റ്‌സണ്‍ ഇന്ത്യ വിപണിയിലെത്തിച്ചു. ഡാറ്റ്‌വണ്‍ ഇന്ത്യ ഇറക്കുന്ന രണ്ടാമത്തെ കാറായ ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ 4 മീറ്ററില്‍ താഴെയുള്ള കോംപാക്‌റ്റ്‌ ഫാമിലി വാഗണാണ്‌. കാറിന്റെ അകം വളരെ സ്ഥല സൗകര്യമുള്ളതാണ്‌. 5 മുതിര്‍ന്നവര്‍ക്കും 2 കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും വിധം മൂന്ന്‌ നിരയിലായി സീറ്റുകളൊരുക്കിയിരിക്കുന്നു. തികച്ചും വ്യത്യസ്‌തമായ പുതിയ നിലവാരം പുലര്‍ത്തുന്ന ഗോ പ്ലസ്‌ ഇന്ത്യന്‍ കാര്‍ വിപണിയില്‍ കോംപാക്‌റ്റ്‌ എംപിവി എന്ന പുതിയ വിഭാഗത്തിന്‌ തുടക്കമിടുകയും ചെയ്യുന്നു.

ഡാറ്റ്‌സണ്‍ ഗോ പ്ലസ്സിന്റെ കൊച്ചി എക്‌സ്‌ - ഷോറൂം വില 3.81 ലക്ഷം രൂപയില്‍ തുടങ്ങുന്നു. ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ ഡി - 3.86 ലക്ഷം രൂപ, ഡിറ്റ്‌സണ്‍ ഗോ പ്ലസ്‌ ഡി 2- 3.89 ലക്ഷം രൂപ, ഡാറ്റ്‌സണ്‍ ഗ്ലോ പ്ലസ്‌ എ - 4.22 ലക്ഷം രൂപ, ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ ടി - 4.69 ലക്ഷം രൂപ എന്നിങ്ങനെയാണ്‌ വില. ടി മോഡലില്‍ ഇലക്‌ട്രോണിക്‌ പവര്‍ സ്റ്റീയറിങ്‌, ഫ്രണ്ട്‌ പവര്‍ വിന്റോ, മൊബൈല്‍ ഡോക്കിങ്‌ സിസ്റ്റം എന്നിവയുണ്ട്‌, രാജ്യത്തെ, ഡാറ്റ്‌സണ്‍, നിസ്സാന്‍ ഷോറൂമുകളിലെല്ലാം ഗോ പ്ലസ്‌ ലഭ്യമാണ്‌.

കാര്‍ യാത്ര കൂടുതല്‍ പേര്‍ക്ക്‌ സ്വായത്തമാക്കാനും അത്‌ കൂടുതല്‍ ആകര്‍ഷകമാക്കാനും പ്രയത്‌നിക്കുമെന്ന ഡാറ്റ്‌സണ്‍ ഇന്ത്യയുടെ വാഗ്‌ദാനം യാഥാര്‍ഥ്യമാക്കുന്ന ഉല്‍പന്നമാണ്‌ ഡാറ്റ്‌സന്റെ ഇന്ത്യയിലെ രണ്ടാമത്‌ ഉല്‍പന്നമായ ഡാറ്റ്‌സണ്‍ ഗ്ലോ പ്ലസ്‌ എന്ന്‌ കാര്‍ കൊച്ചിയില്‍ വിപണിയിലിറക്കിക്കൊണ്ട്‌ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിങ്‌ ഡയരക്‌റ്റര്‍ അരുണ്‍ മല്‍ഹോത്ര പറഞ്ഞു. കമ്പനിയുടെ �നയീ പരമ്പരം� ക്യാംപയിന്‍ ഇതില്‍ പ്രതിഫലിച്ചിട്ടുള്ളതായി കാണാം. 4 മീറ്റര്‍ താഴെ മാത്രമാണ്‌ നീളമെങ്കിലും കൂടുതല്‍ പേര്‍ക്ക്‌ യാത്ര ചെയ്യാനും കൂടുതല്‍ ലഗേജുകള്‍ സൂക്ഷിക്കാനും സാധിക്കുന്നു എന്നതാണ്‌ ഡാറ്റ്‌സണ്‍ ഗോ പ്ലസ്സിന്റെ പ്രത്യേകതയെന്ന്‌ അരുണ്‍ മല്‍ഹോത്ര ചൂണ്ടിക്കാട്ടി.

തികച്ചും വ്യത്യസ്‌തമായ രൂപകല്‍പനയിലൂടെ 21-ാം നൂറ്റാണ്ടിലെ ഡാറ്റ്‌സണ്‍ ബ്രാന്റിന്റെ പുതുമയും കാഴ്‌ചപ്പാടും ഡാറ്റ്‌സണ്‍ ഗോ പ്ലസ്സില്‍ ആവാഹിച്ചിട്ടുണ്ട്‌. മൂന്നാം നിരയിലെ സീറ്റുകളും ലഗ്ഗേജുകള്‍ സൂക്ഷിക്കാന്‍ കൂടുതല്‍ സ്ഥലവും കണ്ടെത്തുന്നതിനായി തികച്ചും അത്യാധുനികമായ രൂപകല്‍പനയാണ്‌ കാറിനകത്ത്‌ ഒരുക്കിയിരിക്കുന്നത്‌. 4 മീറ്ററില്‍ താഴെയുള്ള വേറൊരു കാറിലും ഇത്തരം സൗകര്യമില്ല. ഈ സെഗ്‌ മെന്റില്‍ ഇതാദ്യമായി നട്ടെല്ലിന്‌ ബലം നല്‍കുന്നതും തളര്‍ച്ച ഇല്ലാതാക്കുന്നതുമായ മുന്‍ സീറ്റ്‌, ഒപ്‌റ്റിമം ഗിയര്‍ ഷിഫ്‌റ്റ്‌ ഇന്‍ഡക്കേറ്ററോടു കൂടിയ സ്‌മാര്‍ട്ട്‌ മീറ്റര്‍, ഡിജിറ്റല്‍ ട്രിപ്‌ കമ്പ്യൂട്ടര്‍, ഫോളോ മി ഹോം ഹെഡ്‌ ലാംപ്‌, ഇന്റലിജന്റ്‌, സ്‌പീഡ്‌ സെന്‍സിറ്റീവ്‌ വൈപ്പര്‍, കൂട്ടി യോജിപ്പിച്ച്‌ മുന്‍ സീറ്റുകള്‍, വെന്റിലേറ്റ്‌ ചെയ്യപ്പെട്ട ഫ്രണ്ട്‌ ഡിസ്‌ക്‌ ബ്രേക്ക്‌ എന്നിവ ഡാറ്റ്‌സണ്‍ ഗോ പ്ലാസ്സിലൊതുക്കിയിരിക്കുന്നു. ടി മോഡലിലെ മൊബൈല്‍ ഡോക്കിവങ്‌ സ്റ്റേഷനും ഈ വിഭാഗത്തില്‍ ഇതാദ്യമാണ്‌.

164 എന്‍ എം ടോര്‍ക്കില്‍ 68 പിഎസ്‌ കരുത്ത്‌ പ്രദാനം ചെയ്യുന്ന അത്യാധുനികവും കാര്യക്ഷമവുമായ 1.2 - ലീറ്റര്‍, 3- സിലിണ്ടര്‍ എഞ്ചിനാണ്‌ ഡാറ്റ്‌സണ്‍ ഗോ പ്ലസ്സിലേത്‌. 20.6 കിലോ മീറ്റര്‍ മൈലേജ്‌ നല്‍കുക വഴി ഇതേ ഗണത്തില്‍പെടുന്ന ഇതര വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവാണ്‌ ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ വാഗ്‌ദാനം ചെയ്യുന്നത്‌.

5 നിറങ്ങളില്‍ ഡാറ്റ്‌സണ്‍ ഗോ പ്ലസ്‌ ലഭ്യമാണ്‌ - റെഡ്‌, ഗോള്‍ഡ്‌, വൈറ്റ്‌, സില്‍വര്‍, ബ്രോണ്‍സ്‌ ഗ്രേ. എത്ര കിലോമിറ്റര്‍ ഓടിയാലും രണ്ട്‌ വര്‍ഷത്തെ വാറണ്ടി കമ്പനി നല്‍കുന്നു. 

പുതിയ പ്ലാറ്റിനം ആഭരണശേഖരം വിപണിയില്‍



കൊച്ചി : നവവധൂവര�ാര്‍ക്കുള്ള ഇവാര പ്ലാറ്റിനം ബ്ലെസ്സിങ്‌സ്‌ പുതിയ പ്ലാറ്റിനം വിവാഹാഭരണ ശേഖരം, പ്ലാറ്റിനം ഗില്‍ഡ്‌ വിപണിയിലെത്തിച്ചു. സംസ്‌കൃത പദമായ ഇവാരയുടെ അര്‍ത്ഥം ആശീര്‍വാദം എന്നാണ്‌. അനശ്വര പ്രണയത്തിന്റെ പ്രതീകം കൂടിയാണ്‌ പ്ലാറ്റിനത്തിലെ പുതിയ രചനകള്‍. അമൂല്യമായ പ്ലാറ്റിനത്തിന്റെ അതുല്യ ശേഖരമാണിവ. 
പാരമ്പര്യത്തിന്റേയും ആധുനികതയുടേയും മിശ്രണമാണ്‌ പ്ലാറ്റിനത്തില്‍ മെനഞ്ഞെടുത്ത നെക്‌ലേയ്‌സുകളും, ഇയര്‍റിങുകളും, വളകളും, ബ്രേയ്‌സ്‌ലെറ്റുകളും, മാലകളുമെല്ലാം. 
ഇവാര ശേഖരത്തിന്റെ പ്രത്യേകത ഓരോ ഇനത്തിലുമുള്ള പ്ലാറ്റിനം ബോണ്ടിന്റെ സാന്നിധ്യമാണ്‌. രണ്ടു കുടുംബങ്ങളെ ഇണക്കി ചേര്‍ക്കുന്നതിന്റെ പ്രതീകമാണ്‌ പ്ലാറ്റിനം ബോണ്ട്‌. കാലാതിവര്‍ത്തിയായ ഓരോ പ്ലാറ്റിനം ആഭരണത്തിന്റേയും ഭംഗിയും ചാരുതയും വിസ്‌മയകരമാണ്‌.
വിവാഹശേഷവും ഉപയോഗിക്കാവുന്ന രീതിയിലാണ്‌ രൂപകല്‍പന. നെക്‌ലേയ്‌സ്‌, ഇയര്‍റിങ്‌ സെറ്റിന്റെ വില 400,000 - 500,000 രൂപ മുതലാണ്‌. വളകളുടേയും ബ്രേയ്‌സ്‌ലെറ്റുകളുടേയും വിലകള്‍ ആരംഭിക്കുന്നത്‌ 125,000 - 150,000 രൂപ മുതലും. 125,000 - 180,000 രൂപ മുതലാണ്‌ പുരുഷ�ാര്‍ക്കുള്ള മാലകളുടേയും ബ്രേയ്‌സ്‌ലെറ്റിന്റേയും വിലകള്‍ ആരംഭിക്കുന്നത്‌.
ജോയ്‌ ആലൂക്കാസ്‌, മലബാര്‍ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്‌സ്‌, പ്രിന്‍സ്‌ ജ്വല്ലറി എന്നീ പ്ലാറ്റിനം അംഗീകൃത ഷോറൂമുകളില്‍ പുതിയ ശേഖരം എത്തിയിട്ടുണ്ട്‌

ഐ സി ഐ സി ഐ ബാങ്കില്‍ ട്വിറ്ററിലൂടെയും ബാങ്കിംഗ്‌ ഇടപാടുകള്‍



കൊച്ചി: ഐ സി ഐ സി ഐ ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക്‌ ബാങ്കിംഗ്‌ ഇടപാടുകള്‍ ഇനി ട്വിറ്ററിലൂടെയുമാകാം. ഇന്ത്യയിലെവിടെയും മണി ട്രാന്‍സ്‌ഫര്‍, പ്രീപെയ്‌ഡ്‌ മൊബൈല്‍ ചാര്‍ജിംഗ്‌ എന്നിവയ്‌ക്കു പുറമേ അക്കൗണ്ടിലെ നീക്കിയിരുപ്പ്‌ പരിശോധന നടത്താനും ഏറ്റവും ഒടുവില്‍ നടത്തിയ മൂന്ന്‌ ഇടപാടുകളുടെ വിവരമറിയാനും ട്വിറ്ററിലൂടെ അക്കൗണ്ട്‌ ഉടമകള്‍ക്കു സാധ്യമാകും.

ട്വിറ്ററിലൂടെയുള്ള ബാങ്കിംഗ്‌ ഇടപാടുകള്‍ക്കായി രാജ്യത്തു നിലവില്‍ വന്ന ആദ്യ സംരംഭമായ ഐ സി ഐ സി ഐ ബാങ്ക്‌പേ വഴി ഐ സി ഐ സി ഐ ബാങ്കില്‍ അക്കൗണ്ടില്ലാത്തവര്‍ക്കും സുരക്ഷിതമായി പണം അയച്ചുകൊടുക്കാന്‍ കഴിയുമെന്ന്‌ അധികൃതര്‍ അറിയിച്ചു. അനുദിന ജീവിതത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ്‌ ഇടപാടുകാര്‍ക്ക്‌ ഏറ്റവും സൗകര്യപ്രദമായ ഈ നവീന സംവിധാനം അവതരിപ്പിക്കുന്നതെന്ന്‌ ഐ സി ഐ സി ഐ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ രാജീവ്‌ സബര്‍വാള്‍ പറഞ്ഞു. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ ഫോണ്‍ നമ്പറും ട്വിറ്റര്‍ ഹാന്‍ഡിലും ഉള്ളവര്‍ക്ക്‌ അനായാസ സന്ദേശങ്ങളിലൂടെ ഐ സി ഐ സി ഐ ബാങ്ക്‌പേ സുഗമമായി ഉപയോഗപ്പെടുത്താനാവുമെന്ന്‌ ട്വിറ്ററിന്റെ ഏഷ്യ-പസഫിക്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ ഡയറക്ടര്‍ അരവിന്ദ്‌ ഗുജ്‌റാള്‍ അറിയിച്ചു.

2013 മുതല്‍ ഫേസ്‌ബുക്കുമായി ചേര്‍ന്നുള്ള സമഗ്ര ബാങ്കിംഗ്‌ സംവിധാനം നിലവിലുണ്ട്‌ ഐ സി ഐ സി ഐ ബാങ്കിന്‌. കാര്യക്ഷമമായ ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌, മൊബൈല്‍ ബാങ്കിംഗ്‌ സൗകര്യങ്ങള്‍ക്കും പുറമെയാണ്‌ സോഷ്യല്‍ മീഡിയയുമായി ചേര്‍ന്നുള്ള സംവിധാനങ്ങള്‍.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...