കൊച്ചി : നവവധൂവര�ാര്‍ക്കുള്ള ഇവാര പ്ലാറ്റിനം ബ്ലെസ്സിങ്‌സ് പുതിയ പ്ലാറ്റിനം വിവാഹാഭരണ ശേഖരം, പ്ലാറ്റിനം ഗില്‍ഡ് വിപണിയിലെത്തിച്ചു. സംസ്‌കൃത പദമായ ഇവാരയുടെ അര്‍ത്ഥം ആശീര്‍വാദം എന്നാണ്. അനശ്വര പ്രണയത്തിന്റെ പ്രതീകം കൂടിയാണ് പ്ലാറ്റിനത്തിലെ പുതിയ രചനകള്‍. അമൂല്യമായ പ്ലാറ്റിനത്തിന്റെ അതുല്യ ശേഖരമാണിവ.
പാരമ്പര്യത്തിന്റേയും ആധുനികതയുടേയും മിശ്രണമാണ് പ്ലാറ്റിനത്തില്‍ മെനഞ്ഞെടുത്ത നെക്‌ലേയ്‌സുകളും, ഇയര്‍റിങുകളും, വളകളും, ബ്രേയ്‌സ്‌ലെറ്റുകളും, മാലകളുമെല്ലാം.
ഇവാര ശേഖരത്തിന്റെ പ്രത്യേകത ഓരോ ഇനത്തിലുമുള്ള പ്ലാറ്റിനം ബോണ്ടിന്റെ സാന്നിധ്യമാണ്. രണ്ടു കുടുംബങ്ങളെ ഇണക്കി ചേര്‍ക്കുന്നതിന്റെ പ്രതീകമാണ് പ്ലാറ്റിനം ബോണ്ട്. കാലാതിവര്‍ത്തിയായ ഓരോ പ്ലാറ്റിനം ആഭരണത്തിന്റേയും ഭംഗിയും ചാരുതയും വിസ്‌മയകരമാണ്.
വിവാഹശേഷവും ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്‍പന. നെക്‌ലേയ്‌സ്, ഇയര്‍റിങ് സെറ്റിന്റെ വില 400,000 - 500,000 രൂപ മുതലാണ്. വളകളുടേയും ബ്രേയ്‌സ്‌ലെറ്റുകളുടേയും വിലകള്‍ ആരംഭിക്കുന്നത് 125,000 - 150,000 രൂപ മുതലും. 125,000 - 180,000 രൂപ മുതലാണ് പുരുഷ�ാര്‍ക്കുള്ള മാലകളുടേയും ബ്രേയ്‌സ്‌ലെറ്റിന്റേയും വിലകള്‍ ആരംഭിക്കുന്നത്.
ജോയ് ആലൂക്കാസ്, മലബാര്‍ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, പ്രിന്‍സ് ജ്വല്ലറി എന്നീ പ്ലാറ്റിനം അംഗീകൃത ഷോറൂമുകളില്‍ പുതിയ ശേഖരം എത്തിയിട്ടുണ്ട്
No comments:
Post a Comment