Thursday, July 30, 2020

റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില



തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില പവന്‌ നാല്‌പത്തിനായിരത്തിലേക്ക്‌. പവന്‌ 320 വര്‍ധിച്ചു 9,720 രൂപയായി.ഗ്രാമിന്‌ 45 രൂപ വര്‍ധിച്ചു 4,965 രൂപയായി. തുടര്‍ച്ചയായി എട്ടാം ദിവസമാണ്‌ സ്വര്‍ണവില കുത്തനെ ഉയരുന്നത്‌. കഴിഞ്ഞ ഒന്നര ആഴ്‌ചക്കിടെ പവന്‌ 3400 രൂപയോളം വര്‍ധിച്ചു. ജൂലൈ ആദ്യം 36,160 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ്‌ ചെയ്‌തു


ഇടിഎഫിലേക്ക് റെക്കോര്‍ഡ് നിക്ഷേപം

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്
ഇതിനു വിപരീതമായി രണ്ടാം ത്രൈമാസത്തില്

സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡിന്റെയും ഫയര്‍ബ്ലേഡ് എസ്പിയുടെയും ബുക്കിങ് ആരംഭിച്ച് ഹോണ്ട



കൊച്ചി: മോട്ടോര്‍ റേസിങ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ രണ്ടു സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡ് വേരിയന്റുകളായ സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, ഫയര്‍ബേഡ് എസ്പി എന്നിവയുടെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. രണ്ടു മോഡലുകളും പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്.
ദീര്‍ഘ ദൂര സര്‍ക്യൂട്ട് റൈഡിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഹോണ്ട റേസിങ് കോര്‍പറേഷന്റെ പങ്കാളിത്തത്തോടെ നിര്‍മിച്ച സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡും ഫയര്‍ബ്ലേഡ്-എസ്പിയും 2019ല്‍ മിലാനില്‍ ഇഐസിഎംഎയിലാണ് അവതരിപ്പിച്ചത്.
ആര്‍സി213വി-എസ് 'സ്ട്രീറ്റ്-ലീഗല്‍ മോട്ടോ ജിപി' എഞ്ചിനാണ് രണ്ടു മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. മികച്ച പ്രകടനത്തിനും അനായാസം കൈകാര്യം ചെയ്യുന്നതിനുമായി ഏറോഡൈനാമിക്‌സ് രൂപകല്‍പ്പനയാണ് ഫയര്‍ബ്ലേഡ് സ്വീകരിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍, രണ്ടു തലത്തിലെ എബിഎസോടു കൂടിയ 330എംഎം ഡിസ്‌ക്കുകളുടെ ബ്രെംബോസ്റ്റൈല്‍മ ബ്രേക്ക് കാലിപ്പറുകള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്.
ഹോണ്ടയുടെ ആഗോള ലൈനപ്പില്‍ നിന്നുള്ള ഏറ്റവും മികച്ച രണ്ടു മോഡലുകള്‍ അവതരിപ്പിക്കുന്നതോടെ റേസിങ് ഡിഎന്‍എ ഇന്ത്യയിലേക്ക് എത്തിക്കുകയാണെന്നും മികച്ച ഹാന്‍ഡിലിങ്, ബാലന്‍സ്, റൈഡിങ് ആസ്വാദനം എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്നു ഫയര്‍ബ്ലേഡെന്നും, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്‌സുഷി ഒഗാത പറഞ്ഞു.
ഹോണ്ടയുടെ ശക്തമായ ആര്‍സി213വി-എസ്  മോട്ടോജിപി മെഷീനിലാണ് ഫയര്‍ബ്ലേഡ് ഒരുക്കിയിരിക്കുന്നതെന്നും മല്‍സരിക്കാനായി ജനിച്ച മോട്ടോര്‍സൈക്കിള്‍ ട്രാക്ക് കേന്ദ്രീകരിച്ചുള്ള പ്രകടനത്തില്‍ കൂടുതല്‍ കരുത്ത് പകര്‍ന്ന് റൈഡര്‍മാര്‍ക്ക് പുതിയൊരു അനുഭവ തലം പകരുമെന്നും ഇന്ത്യയില്‍ ഹോണ്ട ബിഗ്‌വിങില്‍ ബുക്കിങ് ആരംഭിച്ചുവെന്നും ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

എമ്മെയ് പ്രൊജക്റ്റ് ഓഗസ്റ്റ് ആദ്യവാരത്തിൽ തുറക്കും

നാട്ടിക: ലുലു ഗ്രൂപ്പ് ചെയര്
ഓഗസ്റ്റ് ആദ്യവാരത്തിൽ തുറകുമെന്ന് മന്ത്രിഎ.സി. മൊയ്തീൻ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്
നാട്ടിക എമ്മെയ് പ്രൊജക്റ്റ് കെട്ടിടം സംസ്ഥാനത്തെ തന്നെ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമുള്ള ഏറ്റവും വലുതും മികച്ചതുമായ കേന്ദ്രമാക്കി മാറുമെന്നും ഒരുക്കങ്ങൾ വിലയിരുത്തുവാൻ എത്തിയ മന്ത്രി എ സി മൊയ്തീന്

Wednesday, July 29, 2020

ഏരിയല്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷനല്‍ ഡയറക്ടറായി കണ്ണൂര്‍ സ്വദേശി



കൊച്ചി: ഐക്യരാഷ്ട്ര സഭയുടെയും യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും അംഗീകാരത്തോടെ പ്ര വര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനയായ ഏരിയല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (എ.എഫ്.ഐ) ബോര്‍ഡ് ഓഫ് ഡയറക്ടറായി കണ്ണൂര്‍ സ്വദേശി കമല്‍ മുഹമ്മദ് നിയമിതനായി. എ എഫ് ഐ ചെയര്‍മാന്‍ ജോസഫ് ഹഗ്ഗിന്‍സാണ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. ഏഴ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. ചൊവ്വ ഇംഗ്ലീഷ്  സ്കൂളിലെ 1980 ബാച്ച് വിദ്യാര്‍ഥിയായിരുന്ന കമല്‍ മനുഷ്യാവകാശ, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ, മിഡില്‍ ഈസ്റ്റ്‌, ആഫ്രിക്ക എന്നിവടങ്ങളില്‍ വിവിധ വ്യവസായ മേഖലകളിലായി മുപ്പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള കമല്‍ മുഹമ്മദ് ഏകകണ്ഠമായാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പയ്യാമ്പലം സ്വദേശിയായ കമല്‍ മുഹമ്മദ് കൊകിലബെന്‍  ധീരുഭായ് അംബാനി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് അസോസിയേറ്റാണ്.

കമല്‍ മുഹമ്മദിന്റെ രാജ്യാന്തര മാര്‍ക്കറ്റിങ്ങ്, ട്രെയിനിംഗ്‌ പരിചയം ഏരിയല്‍ ഫൗണ്ടേഷന്റെ ദക്ഷിണേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് സഹായകരമാകുമെന്ന് എ.എഫ്.ഐ സ്ഥാപകനും പ്രസിഡന്റുമായ ഡോ. ഏരിയല്‍ കിംഗ് അഭിപ്രായപ്പെട്ടു.

ഇരുപത്തൊന്നാം വയസില്‍ സെയില്‍സ് ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച കമല്‍ മുഹമ്മദ് തന്റെ പുരുഷായുസ്സ് മുഴുവന്‍ ഗള്‍ഫിലും മിഡില്‍ ഈസ്റ്റിലുമായാണ് ജോലി ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കമല്‍ നേട്ടങ്ങള്‍ കൊയ്‌തെടുത്തത്.  എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ മെഡിക്കല്‍ ട്രാവല്‍ പ്രമോഷനായി 2018 ല്‍ ഒണ്‍ലിമെറിറ്റ് എന്ന പേരില്‍ കമല്‍ മുഹമ്മദ്  ആരംഭിച്ച സ്ഥാപനം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

2002 ല്‍ അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് എ എഫ്.ഐ പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാര്‍ഥികളെയും യുവ സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും യു എന്‍ പരിപാടികളില്‍ അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലും നിര്‍ണായക പങ്കാണ് എ എഫ്.ഐ വഹിക്കുന്നത്. ലോക സമാധാനത്തിനായും വിവിധ രാജ്യങ്ങളുടെ അഭിവൃദ്ധിക്കായും വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് എ എഫ് ഐ നടത്തുന്നത്. ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും എ.എഫ്.ഐ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.

സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കായി ടെക് മഹീന്ദ്രയുടേയും ഹിന്ദുജാ ഗ്രൂപ്പിന്റേയും ആഗോള സഹകരണം


 

കൊച്ചിതങ്ങളുടെ ഉപഭോക്താക്കള്ക്ക് അത്യാധുനീക സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്പ്പെടുത്തുന്നതിനായി ടെക് മഹീന്ദ്രയും ഹിന്ദുജാ ഗ്രൂപ്പിന്റെ സൈക്യൂറെക്സും ആഗോള തലത്തിലുള്ള സഹകരണത്തിനു തുടക്കമിട്ടു.

 

സൈക്യൂറെക്സിന്റെ എസ്ഡിപി സാങ്കേതികവിദ്യയും സൈബര്‍ സുരക്ഷാ രംഗത്തെ ടെക് മഹീന്ദ്രയുടെ മികവും പ്രയോജനപ്പെടുത്തി  രംഗത്തു വിട്ടുവീഴ്ചയില്ലാത്ത മുന്നിരക്കാരായി മാറുകയുമാണ് തന്ത്രപരമായ  സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡാറ്റാ ഇന്‍ മോഷന്‍, ഡാറ്റാ ഇന്‍ യൂസ്ഡാറ്റാ ഇന്‍ റെസ്റ്റ് തുടങ്ങി ഡാറ്റയുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും അത്യൂധിനീക സൈബര്‍ സുരക്ഷയാകും ഇതിലൂടെ ലഭ്യമാക്കുക.

 

ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നു കൂടുതല്‍ ശക്തമായും സ്മാര്ട്ട് ആയും മുന്നേറുവാന്‍ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന്‍ യാത്ര ത്വരിതപ്പെടുത്തുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ടെക് മഹീന്ദ്ര മാനേജിങ് ഡയറക്ടറും സിഇഒയുമായ സി പി ഗുര്നാനി പറഞ്ഞു.

 

സൈബര്‍ സുരക്ഷാ രംഗത്തെ വന്‍ മാറ്റങ്ങള്ക്കാവും  പങ്കാളിത്തം വഴി തുറക്കുകയെന്ന് ഹിന്ദുജാ ഗ്രൂപ്പ് കോ ചെയര്മാന്‍ ജി പി ഹിന്ദുജ ചൂണ്ടിക്കാട്ടി.

 

മണപ്പുറം ഫിനാന്‍സിന് 368 കോടി രൂപയുടെ അറ്റാദായം



കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 367.97 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ പാദത്തില്‍  266.78 കോടി രൂപയായിരുന്ന ലാഭത്തില്‍ ഇത്തവണ 37.93 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഉപസ്ഥാപനങ്ങളെ മാറ്റിനിര്‍ത്തിയുള്ള കമ്പനിയുടെ ഒന്നാം പാദ അറ്റാദായം 369.11 കോടി രൂപയാണ്. 2019-20 സാമ്പത്തിക വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് ഉപസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ അറ്റാദായത്തില്‍ 7.59 ശതമാനത്തിന്റെ ഇടിവുണ്ടായി. കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയുടെ പ്രതിഫലനമാണിത്. 

'ലോക്ഡൗണ്‍ കാരണം ബിസിനസ് അന്തരീക്ഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ പാദമായിരുന്നു ഇത്. എങ്കിലും ഞങ്ങളുടെ പ്രധാന ബിസിനസായ സ്വര്‍ണ വായ്പാ രംഗത്ത് വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞു. ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍ പ്ലാറ്റ്‌ഫോം അടക്കമുള്ള ഡിജിറ്റല്‍ സേവനസൗകര്യങ്ങളാണ് സഹായകമായത്,' മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. 

ഒന്നാം പാദത്തിലെ മൊത്തം പ്രവര്‍ത്തന വരുമാനം 1,512.53 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27.03 ശതമാനം വര്‍ധിച്ചു. മൊത്തം ആസ്തി 25.56 ശതമാനം വര്‍ധിച്ച്, 20,185.94 കോടിയില്‍ നിന്നും 25,345.83 കോടി രൂപയായും ഉയര്‍ന്നു. 

സ്വര്‍ണ വായ്പാ വിഭാഗത്തില്‍ 33.44 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇത് മുന്‍ വര്‍ഷത്തെ 13,292.41 കോടിയില്‍ നിന്നും 17,736.79 കോടി രൂപയായി ഉയര്‍ന്നു. ത്രൈമാസ കാലയളവില്‍ ആകെ 68,389.77 കോടി രൂപയുടെ സ്വര്‍ണ വായ്പകള്‍ വിതരണം ചെയ്തു. അതേസമയം ലോക്ഡൗണ്‍ കാരണം ശാഖകള്‍ അടച്ചിട്ടിരുന്നതിനാല്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണം 0.33 ലക്ഷത്തില്‍ പരിമിതപ്പെട്ടു. 2020 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 24.9 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്. 

കമ്പനിയുടെ മൈക്രോഫിനാന്‍സ് ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ ആസ്തി ആദ്യ പാദത്തില്‍ 20.01 ശതമാനം വര്‍ധിച്ച് 5,038.31 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 4,198.30 കോടി രൂപയായിരുന്നു ഇത്. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1,041 ശാഖകളും 23.55 ലക്ഷം ഉപഭോക്താക്കളുമുള്ള ആശീര്‍വാദ് മൈക്രോഫിനാന്‍സ് ഇപ്പോള്‍ ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ-മൈക്രോഫിനാന്‍സ് കമ്പനിയാണ്.

മണപ്പുറം ഗ്രൂപ്പിന്റെ ഭവന വായ്പാ ഉപസ്ഥാപനമായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി 541.66 കോടി രൂപയില്‍ നിന്ന് 627.33 കോടി രൂപയായി വര്‍ധിച്ചു. വാഹന, ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 1,270.29 കോടി രൂപയായും ഉയര്‍ന്നു. കമ്പനിയുടെ സ്വര്‍ണ വായ്പാ ഇതര ബിസിനസുകളുടെ ആസ്തി മൊത്തം ആസ്തിയുടെ 30 ശതമാനമാണിപ്പോള്‍.

കമ്പനിയുടെ ശരാശരി കടമെടുക്കല്‍ ചെലവുകള്‍ ഏഴ് ബേസിസ് പോയിന്റുകള്‍ താഴ്ന്ന് ഒന്നാം പാദത്തില്‍ 9.39 ശതമാനമായി കുറഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 1.25 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.70 ശതമാനവുമാണ്.  2020 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഉപസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ ആസ്തി മൂല്യം 6,036.77 കോടി രൂപയാണ്. ഓഹരിയുടെ ബുക് വാല്യൂ 71.43 രൂപയായി. മൂലധന പര്യാപ്തതാ അനുപാതം (ഉപസ്ഥാപനങ്ങള്‍ ഉള്‍പ്പെടാതെ) 22.94 ശതമാനവുമാണ്. എല്ലാ സ്ഥാപനങ്ങളും ഉള്‍പ്പെടെ കമ്പനിയുടെ ആകെ കടമെടുക്കല്‍ 23.980.26 കോടി രൂപയാണ്. കമ്പനിക്ക് നിലവില്‍ 49.99 ലക്ഷം ഉപഭോക്താക്കളുണ്ട്.

Results at a glance

Consolidated (Rs. in Crore)

Particulars

Q1 FY 2021

Q1 FY 2020

YoY % Growth

Q4 FY 2020

QoQ % Growth

Income from operations

1,512.53

1,190.69

27.03%

1,605.32

-5.78%

Profit before tax

492.29

407.14

20.91%

534.07

-7.82%

Profit after tax (Before OCI & minority interest)

367.97

266.78

37.93%

398.20

-7.59%

AUM

25,345.83

20,185.94

25.56%

25,225.17

0.48%

Net Worth

6,036.77

4,715.16

28.03%

5,746.11

5.06%

Return on Assets (%)

4.8%

5.10%

 

5.70%

 

Return on Equity (%)

25%

23.28%

 

28.16%

 

No. of branches

4,616

4,380

 

4,622

 

Total no. of employees

26,633

25,985

 

27,767

 

Book value per share

71.43

55.92

27.74%

67.99

5.06%

EPS

4.35

3.16

37.61%

4.72

-7.73%

Standalone (Rs. In crore)

Particulars

Q1 FY 2021

Q1 FY 2020

YoY % Growth

Q4 FY 2020

QoQ % Growth

Profit After Tax (Before OCI)

369.11

220.30

67.54%

339.76

8.64%

AUM

19,697.98

15,535.99

26.79%

19,121.93

3.01%

Gold loan AUM

17,736.79

13,292.41

33.44%

16,967.18

4.54%

Gold Holding (Tonnes)

69.03

68.36

0.97%

72.39

-4.65%

Total Live gold loan customers (in mn.)

2.49

2.46

1.32%

2.62

-4.90%

Gold loans disbursed

68,389.77

26,396.20

159.09%

51,912.51

31.74%

Capital Adequacy Ratio

22.94%

23.44%

 

21.74%

 

Cost of Fund

9.39%

9.34%

 

9.46%

 

Gross NPA (%)

1.25%

0.71%

 

0.88%

 

Net NPA (%)

0.70%

0.45%

 

0.47%

 

Number of Branches

3,524

3,380

 

3,529.00

 

Comm. Vehicle Loans Division AUM

1,270.29

1,227.08

3.52%

1,344.35

-5.51%

Subsidiaries

Microfinance - AUM

5,038.31

4,198.30

20.01%

5,502.64

-8.44%

Home Loans - AUM

627.33

541.66

15.82%

629.61

-0.36%

 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...