പുതിയ സർവീസ് സംരംഭം ലക്ഷ്യമിടുന്നത് ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും
രാജ്യത്തെ ഡീലർഷിപ്പുകളിൽ ഉടനീളം സർവീസ് ഓൺ വീൽസ് മോട്ടോർസൈക്കിളുകളുടെ 800 യൂണിറ്റുകൾ വിന്യസിച്ചു
അംഗീകൃതവും വിശ്വസനീയവും തടസ്സങ്ങളില്ലാത്തതുമായ സർവീസ് ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ ലഭ്യമാക്കുന്നു
തിരുവനന്തപുരം, 2020 ജൂലൈ 28 : മിഡ് സൈസ് മോട്ടോർസൈക്കിൾ വിഭാഗത്തിലെ (250-750 സിസി) ആഗോള മുൻനിര കമ്പനിയായ റോയൽ എൻഫീൽഡ് സർവീസ് ഓൺ വീൽസ് എന്ന പുതിയ സംരംഭം അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് സുരക്ഷിതവും എളുപ്പത്തിലുള്ളതും തടസ്സങ്ങളില്ലാത്തതുമായ സർവീസ് അനുഭവം ലഭ്യമാക്കുന്നതിനുള്ള ഉപഭോക്തൃ സൗഹൃദ പദ്ധതിയാണിത്. ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുപടിക്കൽ സർവീസ് സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ റോയൽ എൻഫീൽഡ് ബ്രാൻഡിലുള്ള പർപ്പസ് ബിൽറ്റ് സർവീസ് ഓൺ വീൽസ് മോട്ടോർസൈക്കിളുകളുടെ 800 യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്.
മൊബൈൽ സർവീസ് റെഡി മോട്ടോർസൈക്കിളുകളാണ് സർവീസ് ഓൺ വീൽസിലുള്ളത്. സർവീസ് ഓൺ വീൽസ് മോട്ടോർസൈക്കിളുകൾ പർപ്പസ് ബിൽറ്റാണ്, ഒപ്പം ടൂളുകളും ഉപകരണങ്ങളും സ്പെയർ പാർട്ട്സുകളും കൊണ്ടുപോകാൻ പാകത്തിലുള്ളതും ഷെഡ്യൂൾ ചെയ്തിരിക്കുന്ന മെയിന്റനൻസ് സർവീസ്, ചെറിയ റിപ്പെയറുകൾ, ക്രിട്ടിക്കൽ കംപോണന്റ് ടെസ്റ്റിംഗ്, പാർട്ട്സ് മാറ്റിവെയ്ക്കൽ, ഇലക്ട്രിക്കൽ ഡയഗ്നോസിസ് തുടങ്ങിയ 80 ശതമാനം സർവീസ്, റിപ്പെയർ ജോലികളും ഉപഭോക്താവിന്റെ വീട്ടുപടിക്കൽ ചെയ്യാൻ സാധിക്കുന്നതുമാണ്. സർവീസ് ഓൺ വീൽസിൽ ജോലി ചെയ്യുന്നത് പരിശീലനം ലഭിച്ചതും അംഗീകാരമുള്ളതുമായ സർവീസ് ടെക്നീഷ്യൻമാരാണ് എന്നതിനാൽ സർവീസ് ഗുണമേന്മ ഉറപ്പാക്കുന്നു. 12 മാസം വാറണ്ടിയുള്ള ലൂബുകളും പാർട്ടുകളുമാണ് ഇതിൽ ഉപയോഗിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ സമീപത്തുള്ള റോയൽ എൻഫീൽഡ് ഡീലർഷിപ്പ് കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട് ഇപ്പോൾ സർവീസ് ഓൺ വീൽസ് ബുക്ക് ചെയ്യാനാകും.
കേരളത്തിലെ അംഗീകൃത ഡീലർഷിപ്പ് ഔട്ട്ലെറ്റുകളിൽ ഉടനീളമായി 62 റോയൽ എൻഫീൽഡ് സർവീസ് ഓൺ വീൽസ് മോട്ടോർസൈക്കിളുകൾ വിന്യസിച്ചിട്ടുണ്ട്.
'റീട്ടെയിൽ, സർവീസ് മികവിലുടെ ഉപഭോക്താക്കൾക്ക് സംതൃപ്തി നൽകുക എന്നത് റോയൽ എൻഫീൽഡിന്റെ പ്രധാന ഫോക്കസുകളിലൊന്നാണ്. വാഹനം വാങ്ങുന്നതിന്റെയും ഉടമസ്ഥതാ അനുഭവത്തിന്റെയും അനുഭവം ഓരോ തവണയും മെച്ചപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഞങ്ങൾ രാജ്യത്തെ ടയർ രണ്ട്, ടയർ മൂന്ന് നഗരങ്ങളിലായി 600 പുതിയ സ്റ്റുഡിയോ സ്റ്റോറുകൾ തുറന്നു. സർവീസുമായി ബന്ധപ്പെട്ട് കഴിഞ്ഞയിടയ്ക്ക് അവതരിപ്പിച്ച നിരവധി സംരംഭങ്ങളും സർവീസ് ഓൺ വീൽസിന്റെ ലോഞ്ചും സർവീസ് ഗുണമേന്മയിൽ ഒത്തുതീർപ്പുകളില്ലാതെ തടസ്സരഹിതവും സൗകര്യപ്രദവുമായ സർവീസ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ്. തുടർന്നും നിരവധി സെയിൽസ്, സർവീസ് അനുബന്ധ ആശയങ്ങളിലൂടെ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തും" - റോയൽ എൻഫീൽഡ്, ചീഫ് കൊമേഴ്സ്യൽ ഓഫീസർ, ലളിത് മാലിക് പറഞ്ഞു.
സർവീസ് ഓൺ വീൽസിന് പുറമെ റോയൽ എൻഫീൽഡ് സമ്പർക്കരഹിത വാങ്ങൽ, സർവീസ് അനുഭവത്തിനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ട്. ഹോം ടെസ്റ്റ് റൈഡുകൾ, മോട്ടോർസൈക്കിളുകൾ വാങ്ങുന്നതിനും സർവീസ് ചെയ്യുന്നതിനും<span style="font-size:10pt;font-
No comments:
Post a Comment