Tuesday, July 28, 2020

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്യൂട്ടി സെയില്‍ ആരംഭിക്കുന്നു




കൊച്ചി - ഇന്ത്യയിലെ പ്രമുഖ ബ്യൂട്ടി ആന്‍ഡ് പേഴ്സണല്‍ കെയര്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ പര്‍പ്പിള്‍,2020 ഓഗസ്റ്റ് 4 മുതല്‍ ഓഗസ്റ്റ് 8 വരെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്യൂട്ടി സെയില്‍ ആരംഭിക്കുന്നു. ഐ ലവ് ബ്യൂട്ടി എന്ന അഞ്ച് ദിവസത്തെ സെയില്‍ ഫെസ്റ്റിവലില്‍ പര്‍പ്പിള്‍ ഡോട്ട് കോമിലെ 500 ഇന്ത്യന്‍, അന്തര്‍ദ്ദേശീയ ബ്രാന്‍ഡുകളിലായി 15,000 ലധികം സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ മൂന്നിരട്ടി കിഴിവില്‍ വാങ്ങാന്‍ കഴിയും. ചര്‍മ്മസംരക്ഷണം, ഹെയര്‍കെയര്‍, മേക്കപ്പ് വിഭാഗങ്ങളിലുടനീളമുള്ള സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പനയാണ് ഇത്. പര്‍പ്പിളിന്റെ എക്സ്‌ക്ലൂസീവ് ബ്യൂട്ടി ബ്രാന്‍ഡുകളും ആഗോള ബ്രാന്‍ഡുകളും   ഫെസ്റ്റിവലില്‍ ഉണ്ടാകും. ഫെസ്റ്റിവല്‍ കാലയളവില്‍ ഇടപാടുകളുടെ എണ്ണത്തില്‍ ആറിരട്ടി വര്‍ദ്ധനവാണ് പര്‍പ്പിള്‍ ലക്ഷ്യമിടുന്നത്.

ഐ ലവ് ബ്യൂട്ടി സെയിലില്‍ ദേശീയ, അന്തര്‍ദ്ദേശീയ സൗന്ദര്യ ബ്രാന്‍ഡുകളുടെ ഒരു വലിയ നിര തന്നെയുണ്ടെന്നു പര്‍പ്പിളിന്റെ സഹസ്ഥാപകനും സിഇഒയുമായ മനീഷ് തനേജ പറഞ്ഞു. മൂന്നിരട്ടി കിഴിവുകളും സൗജന്യ സമ്മാനങ്ങളും കൃത്യ സമയത്തെ ഹോം ഡെലിവറിയും നല്‍കുമെന്നും ഓണ്‍ലൈനില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ വില്‍പ്പനയായിരിക്കുമെന്നും മനീഷ് തനേജ പറഞ്ഞു.

ഒരു ഉല്‍പന്നം വാങ്ങുമ്പോള്‍ മറ്റൊന്നു സൗജന്യമായി ലഭിക്കും രണ്ടെണ്ണം വാങ്ങുമ്പോള്‍ രണ്ട്, മൂന്നെണ്ണം വാങ്ങുമ്പോള്‍ മൂന്ന് എന്നിങ്ങനെ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നള്‍ സൗജന്യമായി ലഭിക്കും. എല്ലാ ഉപഭോക്തൃ ഓര്‍ഡറുകളും യഥാസമയം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് പ്രാദേശിക ഡെലിവറി സേവന ദാതാക്കളായ എക്‌സ്പ്രസ്ബീസ്, ബ്ലൂഡാര്‍ട്ട്, ദില്ലിവേരി, ഇകോം എക്‌സ്പ്രസ്, ഷാഡോഫാക്‌സ്, കണക്ട് ഇന്ത്യ എന്നിവയുമായി പര്‍പ്പിള്‍ പങ്കാളിയായി. ജെ.എസ്.ഡബ്ല്യു വെഞ്ചേഴ്സിന് നിക്ഷേപമുള്ള കമ്പനിയാണ് പര്‍പ്പിള്‍

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...