Wednesday, September 2, 2015

അതിരപ്പിള്ളി സന്ദർശിക്കുന്നവർക്ക് ഇനി ഇൻഷുറൻസ് ആനുകൂല്യം

അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് ഇനി അപകട, അപകട മരണ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെ അപകടങ്ങളിൽ മരിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിക്കു തുടക്കമായി.
30 പേർക്കാണ് ഓരോ വർഷവും ഇതിന്റെ പ്രയോജനം ലഭിക്കുക. വാഴച്ചാൽ വനവികസന ഏജൻസിയുടെ നേതൃത്വത്തിലാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടം പറ്റുന്നവർക്ക് 3000 രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം നൽകും. കൂടാതെ അപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ വാഹന ചെലവ് ഇനത്തിൽ 500 രൂപയും നൽകും. ഓരോ വർഷവും ആദ്യത്തെ 28 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
മുൻ വർഷങ്ങളിലെ കണക്കു പ്രകാരം അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം ഇതിലും കുറവാണ്. അതിനാൽ തന്നെ അപകടങ്ങളിൽ പെടുന്ന മുഴുവൻ പേർക്കും സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. വനസംരക്ഷണ സമിതിയുടെ പരിധിയിൽ വരുന്ന വിനോദസഞ്ചാര മേഖലയിൽ നടക്കുന്ന അപകടങ്ങളിൽ മാത്രമെ ധനസഹായം ലഭിക്കുകയുള്ളൂ. ഒ‌ാരോ മാസവും 70,000 പേർ സന്ദർശനം നടത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കമ്പനി റീജനൽ മാനേജർ വി.ആർ. രാമചന്ദ്രനിൽ നിന്ന് പോളിസി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ചാർപ്പ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.എസ്. സദാനന്ദൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് പി.കെ. ഇന്ദിര അധ്യക്ഷത വഹിച്ചു.
വനസംരക്ഷണ സമിതി അംഗങ്ങൾക്കും ഇൻഷുറൻസ് ആനുകൂല്യം നൽകും. ഇവരുടെ വേതനം ബാങ്ക് അക്കൗണ്ട് വഴിയാക്കി. അതിരപ്പിള്ളിയിൽ എടിഎം കൗണ്ടർ ഉടൻ പ്രവർത്തനസജ്ജമാകുന്നതോടെ വേതനം ലഭിക്കുന്നതിലെ താമസത്തിനു പരിഹാരമാകും. ആദിവാസികൾക്കായി വാഴച്ചാൽ‌ വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ വാഴച്ചാൽ വനംവകുപ്പിന്റെ ഡോർമിറ്ററിയിൽ‌ കരിയർ ഗൈഡൻസ്, പിഎസ്‌സി പരീക്ഷ പരിശീലന പദ്ധതി ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഓരോ മണിക്കൂർ വീതമായിരിക്കും ക്ലാസുകൾ. വനംവകുപ്പിലെ ഉദ്യോഗസ്ഥർ നേതൃത്വം നൽകുമെന്നു ചാർപ്പ റേഞ്ച് ഓഫിസർ ഇ.എസ്. സദാനന്ദൻ‌ അറിയിച്ചു.
വനസംരക്ഷണ സമിതി അംഗങ്ങളെ പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയിൽ ചേർത്തതിന്റെ പ്രഖ്യാപനം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എൻ. രാജേഷ് നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൽസരം, ഓണക്കിറ്റ് വിതരണം, കലാപരിപാടികൾ, ഓണസദ്യ, ഊരുസന്ദർശനം എന്നിവ നടത്തി. പഞ്ചായത്ത് അംഗം ദേവി സത്യൻ, ഊരുമൂപ്പത്തി വി.കെ. ഗീത, എഫ്ഡിഎ ഡിവിഷനൽ കോ–ഓർഡിനേറ്റർ കെ.എസ്. അരുൺകുമാർ, വനസംരക്ഷണ സമിതി സെക്രട്ടറി എം.എൻ. ഷൈമോൻ എന്നിവർ പ്രസംഗിച്ചു.

അമേരിക്കയില്‍ വന്‍ നിധി വേട്ട



300 വര്‍ഷത്തിലേറേയായി മറഞ്ഞിരുന്ന വന്‍ നിധി ശേഖരം കണ്ടെത്തി. അമേരിക്കയിലെ ഫ്ലോറിഡയിലെ വെറോ ബീച്ചില്‍ നിന്നാണ് വന്‍നിധിശേഖരം കണ്ടെത്തിയത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴം കുറഞ്ഞ ഭാഗത്ത് നിന്നാണ് 45 ലക്ഷം ഡോളര്‍ വിലവരുന്ന നിധിശേഖരം കണ്ടെത്തിയത്. 350 ഓളം സ്വര്‍ണനാണയങ്ങളാണ് ഈ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഏകദേശം 45 ലക്ഷം വിലമതിക്കുന്ന നിധി ശേഖരത്തില്‍ ഉള്‍പ്പെട്ട 9 സ്വര്‍ണനാണയങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
റോയല്‍ എസ്‌ക്യുഡെ വിഭാഗത്തില്‍പ്പെ’ ഈ സ്വര്‍ണ്ണനാണയങ്ങള്‍ ഇതിന് മുമ്പ് ഉണ്ടായിരുത് വെറും ഇരുപതെണ്ണം മാത്രമാണെന്ന് വിദഗ്ദ്ദര്‍ അഭിപ്രായപ്പെടുന്നു. 1715ല്‍ ഹവാനയില്‍ നിന്ന് സ്‌പെയിനിലേക്ക് നിധിപേടകവുമായി കപ്പലുകള്‍ കടലില്‍ മുങ്ങിയിരുന്നു. വില്ല്യം ബാര്‍ഡ്‌ലെറ്റ് എന്നയാളാണ് നിധി കണ്ടെത്തിയത്.

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 180രൂപ കുറഞ്ഞ് 20080 രൂപയിലെത്തി.ഒരു ഗ്രാം സ്വര്‍ണത്തിന് 2510രൂപയാണ് വില.

ഡ്യൂലക്‌സ്‌ വെതര്‍ ഷീല്‍ഡിനൊപ്പം ബജാജ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയും



കൊച്ചി : അക്‌സോനോബല്‍ ഇന്ത്യയുടെ ഡെക്കറേറ്റീവ്‌ പെയിന്റായ ഡ്യൂലക്‌സ്‌ വാങ്ങുമ്പോള്‍ ബജാജ്‌ അലയന്‍സിന്റെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ലഭ്യമാക്കുന്ന കരാറില്‍ ഇരുസ്ഥാപനങ്ങളും ഒപ്പുവച്ചു. ഡ്യൂലക്‌സ്‌ പ്രൊട്ടക്‌ടഡ്‌ പ്ലാന്‍ 10 ലക്ഷം രൂപ വരെയുള്ള ഹോം ഇന്‍ഷുറന്‍സ്‌ പരിരക്ഷയാണ്‌ ഉറപ്പുനല്‍കുന്നത്‌.
ഡ്യൂലക്‌സ്‌ വെതര്‍ ഷീല്‍ഡ്‌ ശ്രേണിയായ പ്രൊട്ടക്‌ട്‌, മാക്‌സ്‌, പവര്‍ ഫ്‌ളക്‌സ്‌ എന്നിവയുടെ ഓരോ 20 ലിറ്റര്‍ പായ്‌ക്കിനൊപ്പം ഡ്യൂലക്‌സ്‌ പ്രൊട്ടക്‌ടഡ്‌ പ്ലാന്‍ ലഭിക്കും.
ഈ ഓഫരിന്‌ കീഴില്‍, ഓരോ വീട്ടുടമക്കും പരമാവധി 10 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ പ്രയോജനപ്പെടുത്താന്‍ കഴിയും. 100 ശതമാനം സംരക്ഷണ ചിഹ്നമുള്ള എല്ലാ പായ്‌ക്കുകള്‍ക്കുമൊപ്പം അത്‌ ലഭിക്കും. www.dulux.in/protection ലോഗ്‌ ചെയ്‌ത്‌ കൂപ്പണുകള്‍ റിഡീം ചെയ്യാവുന്നതാണ്‌. പ്രത്യേക റിഡംപ്‌ഷന്‍ കോഡ്‌ 2016 മാര്‍ച്ച്‌ 31 വരെ ബാധകമായിരിക്കും. ഈ ഇന്‍ഷുറന്‍സിന്റെ സാധുത പോളിസി നല്‍കിയ തീയതി മുതല്‍ 12 മാസത്തേക്കാണ്‌.
ഡ്യൂലക്‌സ്‌ വെതര്‍ഷീല്‍ഡ്‌ ഉല്‍പ്പന്ന ശ്രേണി വീടിന്റെ ചുമരുകള്‍ മഴ, വെയില്‍, പൊടി, പൂപ്പല്‍ എന്നിവയില്‍ നിന്ന്‌ സംരക്ഷിക്കുന്നു. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും ആകസ്‌മിക ദുരന്തങ്ങളില്‍ നിന്നും സംരക്ഷണമേകാന്‍ ബജാജ്‌ അലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സുമായുള്ള പങ്കാളിത്തത്തിന്‌ കഴിയുമെന്ന്‌ അക്‌സോനോബല്‍ ഇന്ത്യ ഡയറക്‌ടര്‍ രാജീവ്‌ രാജ്‌ഗോപാല്‍ പറഞ്ഞു.
തങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലമാക്കുന്നതിന്‌ പ്രീമിയം വീടുകളില്‍ ഡ്യൂലക്‌സിന്റെ കരുത്തോടെ എത്തിച്ചേരുകയാണ്‌ ലക്ഷ്യമെന്ന്‌ ബജാജ്‌ അലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ സിഇഒ തപന്‍ സിംഘെല്‍ പറഞ്ഞു.

മൈക്രോമാക്‌സ്‌ ക്യാന്‍വാസ്‌ നൈട്രോ 4ജി വിപണിയിലിറക്കി


കൊച്ചി : വിപണിയിലിറക്കി ഒരു വര്‍ഷം പോലും തികയുന്നതിന്‌ മുമ്പേ 6,00,000 യൂണിറ്റുകള്‍ വിറ്റഴിഞ്ഞ വിജയകരമായ ക്യാന്‍വാസ്‌ നൈട്രോ റേഞ്ചിന്റെ പാരമ്പര്യം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട്‌, മൈക്രോമാക്‌സ്‌ ഇന്‍ഫോര്‍മാറ്റിക്‌സ്‌ റീഡിസൈന്‍ ചെയ്‌ത, ക്യാന്‍വാസ്‌ നൈട്രോ 4ജി പുറത്തിറക്കി. ബെസ്റ്റ്‌ ഇന്‍ ക്ലാസ്സ്‌ സാങ്കേതികവിദ്യയും കൂടുതല്‍ സവിശേഷതകളും സമന്വയിപ്പിച്ച പുതിയ ഫ്‌ളാഗ്‌ഷിപ്പ്‌ സ്‌മാര്‍ട്ട്‌ഫോണാണിത്‌.
തികവാര്‍ന്ന രൂപഭംഗിക്കും, നിസ്‌തുലമായ പ്രകടനത്തിനും, അതിവേഗ മള്‍ട്ടി-ടാസ്‌കിംഗിനും വേണ്ടി റീഡിസൈന്‍ ചെയ്‌ത, മൈക്രോമാക്‌സില്‍ നിന്നുള്ള പുതിയ 4ജി സ്‌മാര്‍ട്ട്‌ഫോണ്‍ അക്വാല്‍ക്കോം സ്‌നാപ്‌ഡ്രാഗന്‍ 1.4 ജിഗാഹെഡ്‌സ്‌ ഒക്‌ടാ കോര്‍ പ്രോസസ്സര്‍, 5 ഇഞ്ച്‌ എച്ച്‌ഡി ഡിസ്‌പ്ലേ, 2500 എംഎഎച്ച്‌ ബാറ്ററി, 2 ജിബി റാം, 13എംപി റിയര്‍ ക്യാമറ എന്നിവയാണ്‌ പ്രധാന ഘടകങ്ങള്‍.
ഇന്ത്യ 4ജി വിപ്ലവത്തിന്റെ വക്കിലാണെന്ന്‌ മൈക്രോമാക്‌സ്‌ ഇന്‍ഫോര്‍മാറ്റിക്‌സ്‌ സിഇഒ വിനീത്‌ തനേജ പറഞ്ഞു, ഉപഭോക്താക്കള്‍ 3ജി വിട്ട്‌ നേരെ 4ജി ലൈറ്റ്‌ കണക്‌ടിവിറ്റിയിലേക്ക്‌ കടക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു.
ക്യാന്‍വാസ്‌ നൈട്രോ 4ജി യില്‍ ഓണ്‍-സെല്‍ ടെക്കനോളജിയാണ്‌ ഉള്ളത്‌. ഡിസ്‌പ്ലേയിലേക്കുള്ള ടച്ച്‌ റെസ്‌പോണ്‍സ്‌ ലേയറിന്റെ സംയോജനം അതിനെ കൂടുതല്‍ സ്ലിമ്മാക്കുന്നു. ഗ്രാഫിക്‌സിനുള്ള ഒരു ആന്‍ഡ്രീനോ 405 ജിപിയു കൊണ്ട്‌ പിക്‌സലുകള്‍ കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിലും അതിവേഗ സ്‌പീഡിലും ഡയനാമിക്കലായി സ്‌ക്രീനിലേക്ക്‌ പരിവര്‍ത്തനപ്പെടുന്നു. പുതിയ സ്‌മാര്‍ട്ട്‌ഫോണിന്‌ ദിവസം മുഴുവനും കരുത്ത്‌ പകരുന്നത്‌ 2500 എംഎഎച്ച്‌ ബാറ്ററിയാണ്‌.
ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്‌ ലോലിപോപ്പ്‌ 5.0.2 ല്‍ പ്രവര്‍ത്തിക്കുന്ന പുതിയ ക്യാന്‍വാസ്‌ നൈട്രോ 4ജി ഉപയോക്താക്കള്‍ക്ക്‌ വീഡിയോ സെര്‍ച്ച്‌, ഗൂഗിള്‍ ഡ്രൈവ്‌, വീഡിയോ കോളുകള്‍ക്കുള്ള ഹാംഗൗട്ട്‌, സ്‌മാര്‍ട്ട്‌ സമ്പര്‍ക്ക മുന്‍ഗണനകള്‍ എന്നിവ ലഭ്യമാക്കുന്നു.
തികവാര്‍ന്ന രൂപഭംഗിയില്‍ മെനഞ്ഞെടുത്ത ഈ സ്‌മാര്‍ട്ട്‌ഫോണില്‍ മൃദുലമായ മൂണ്‍-ഡസ്റ്റ്‌ ഫിനിഷാണ്‌ ഉള്ളത്‌, ഒരു മാസ്റ്റര്‍പീസ്‌ പോലെ ഡിവൈസിന്റെ രൂപഭംഗി അത്‌ ഉറപ്പാക്കുന്നു. ആനുലര്‍ ലേസര്‍ ടെക്ക്‌നോളജിയാല്‍ ബ്രോഡ്‌സൈഡുകള്‍ മിനുക്കിയെടുത്തതിനാല്‍ ഫോണ്‍ കാഴ്‌ച്ചയില്‍ വളരെ ഒതുക്കമുള്ളതും ആകര്‍ഷകവുമാണ്‌.
പുതിയ ക്യാന്‍വാസ്‌ നൈട്രോ 4ജി സ്‌മാര്‍ട്ട്‌ഫോണിന്റെ വില 10,999 രൂപയാണ്‌. കൂടുതല്‍ വിവരത്തിന്‌ സന്ദര്‍ശിക്കുക www.micromaxinfo.com

ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഉത്‌പന്നങ്ങള്‍ കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ ശാഖകള്‍ വഴി


കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി, കാത്തലിക്‌ സിറിയന്‍ ബാങ്കുമായി ടൈ അപ്‌ പ്രഖ്യാപിച്ചു. ഇതിനുസരിച്ചു കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ കേരളം, തമിഴ്‌നാട്‌, കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങിളിലെ ബാങ്കിന്റെ ഇടപാടുകാര്‍ക്കു ഐസിഐസിഐ ലൊംബാര്‍ഡിന്റെ ജനറല്‍ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ ബാങ്കിന്റെ ശാഖകള്‍ വഴി ലഭ്യമാക്കും.
ദക്ഷിണേന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലും നല്ല സാന്നിധ്യമുള്ള കാത്തലിക്‌ സിറിയന്‍ ബാങ്കിന്‌ രാജ്യമൊട്ടാകെ 431 ശാഖകളും 16.1 ലക്ഷം ഇടപാടുകാരുമുണ്ട്‌. തൊണ്ണൂറ്റി നാലു വര്‍ഷത്തെ ബാങ്കിംഗ്‌ പാരമ്പര്യമുള്ള കാത്തിലിക്‌ സിറിയന്‍ ബാങ്കിന്‌ രാജ്യത്തെ 15 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും ശാഖകളുണ്ട്‌. റീട്ടെയില്‍ ഇടപാടുകാര്‍ക്കു പുറമേ വിദേശ ഇന്ത്യക്കാര്‍, ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലാണ്‌ ബാങ്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളളത്‌.
റീട്ടെയില്‍, കോര്‍പറേറ്റ്‌ മേഖലകള്‍ക്കാവശ്യമായ വൈവിധ്യമാര്‍ന്ന ബിസിനസ്‌, മോട്ടോര്‍, ഹെല്‍ത്ത്‌ജനറല്‍ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ ഇടപാടുകാരുടെ ആവശ്യം കണക്കിലെടുത്തു ലഭ്യമാക്കിയിട്ടുണ്ടെന്ന്‌ ഐസിഐസിഐ ലൊംബാര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ഭാര്‍ഗവ ദാസ്‌ഗുപ്‌ത പറഞ്ഞു.
``തങ്ങളുടെ ഇടപാടുകാര്‍ക്കു കൂടുതല്‍ ഇന്നോവേറ്റീവായ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നതില്‍ എപ്പോഴും പ്രത്യേക ശ്രദ്ധ നല്‌കാറുണ്ട്‌. പ്രത്യേകിച്ച്‌ എസ്‌എംഇ, റീട്ടെയില്‍ ഇടപാടുകാര്‍ക്ക്‌. ഐസിഐസിഐ ലൊംബാര്‍ഡുമായി സഹകരിച്ചു ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ തങ്ങളുടെ ഇടപാടുകാര്‍ക്കു വളരെയധികം പ്രയോജനം ചെയ്യുമെന്നു കരുതുന്നു. '' കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ആനന്ദ്‌ കൃഷ്‌ണമൂര്‍ത്തി പറഞ്ഞു.

ഡെൽ ഓണം ഓഫർ സെപ്തംബർ 6 വരെ



കൊച്ചി: കേരളത്തിലെ ടെക്നോളജി ഉപയോക്താക്കൾക്കുള്ള ഡെല്ലിന്റെ ഓണം ഓഫർ
സെപ്തംബർ 6 വരെ നീട്ടി.

ഡെൽ ഇൻസ്പിരോണ്‍ നോട്ട്ബുക്കുകൾ, 2 ഇൻ 1, ഡെസ്ക്ക് ടോപ്പുകൾ, ഓൾ ഇൻ വണ്‍,
എന്നിവ വാങ്ങുമ്പോൾ 4999 രൂപ വിലയുള്ള ദ്വിവർഷ അഡീഷനൽ ഓണ്‍സൈറ്റ് വാറന്റി
499 രൂപയ്ക്ക് കരസ്ഥമാക്കാം. ദ്വിവർഷ വാറന്റി മൂന്ന് വർഷത്തേക്ക്
ആയാസരഹിതമായ കമ്പ്യൂട്ടിങ്ങ്  അവസരമാണ് വാഗ്ദാനം ചെയ്യുന്നത്.

ഡെൽ ഇൻസ്പിരോണ്‍ 3000, ഇൻസ്പിരോണ്‍ 5000, ഇൻസ്പിരോണ്‍ 7000 സീരീസ്
ലാപ്‌ടോപ്പുകൾ ബഹുമുഖ കമ്പ്യൂട്ടിങ്ങ് അനുഭവം ആണ് ലഭ്യമാക്കുക. പ്രോസസർ
ഒപ്ഷനുകളുടെ നീണ്ട നിരയും ശ്രദ്ധേയമാണ്.

സ്റ്റാൻഡേർഡ് ബ്ലാക്ക്, തിയറ്ററിക്കൽ ഗ്രേ, ആൽപൈൻ വൈറ്റ്, സ്കൈ ബ്ലൂ,
ഷാസി കളർ ഓപ്ഷനുകളിൽ ലഭ്യം. പോർട്ടബിളും ഭാരം കുറഞ്ഞവയുമാണ് ഇൻസ്പിരോണ്‍
ഓൾ ഇൻ വണ്‍. ഒരു ഡെൽ പി സി വാങ്ങുമ്പോൾ പുതിയ വിൻഡോസ് 10 ഓപ്പറെറ്റിംഗ്
സിസ്റ്റത്തിലേക്ക് സൗജന്യ വിൻഡോസ് അപ്ഗ്രേഡ് പ്രോഗ്രാമിനും ഡെൽ തുടക്കം
കുറിച്ചിട്ടുണ്ട്.
--

Tuesday, September 1, 2015

കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ രണ്ട്‌ പുതിയ അക്കൗണ്ടുകള്‍ അവതരിപ്പിച്ചു


കൊച്ചി : കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ആല്‍ഫ, മൈ ഫാമിലി എന്നീ രണ്ട്‌ പുതിയ അക്കൗണ്ടുകള്‍ അവതരിപ്പിച്ചു. സേവിംഗ്‌സും നിക്ഷേപ ഉപാധികളും സമന്വയിപ്പിക്കുന്നതാണ്‌ ആല്‍ഫ. സേവിംഗ്‌സ്‌ അക്കൗണ്ട്‌ ബാലന്‍സ്‌ കുടുംബത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കാനുള്ളതാണ്‌ മൈ ഫാമിലി.
ആല്‍ഫ ഇന്‍-ബില്‍റ്റ്‌ നിക്ഷേപ പ്ലാനായ മള്‍ട്ടി-ടാസ്‌ക്കിംഗ്‌ സേവിംഗ്‌സ്‌ അക്കൗണ്ടാണ്‌. ഇടപാടുകാര്‍ക്ക്‌ സേവിംഗ്‌സ്‌ അക്കൗണ്ട്‌ തുറക്കുമ്പോള്‍ ഒരു നിക്ഷേപ ഓപ്‌ഷന്‍ തെരഞ്ഞെടുക്കാം. ലളിതമായ, ഒറ്റത്തവണത്തെ ഡെബിറ്റ്‌ നിര്‍ദ്ദേശം അനായാസമായ നിക്ഷേപങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നു.
പരമ്പരാഗത ഉല്‍പന്നങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി സുരക്ഷ (ലൈഫ്‌ ഇന്‍ഷുറന്‍സ്‌), റിട്ടയര്‍മെന്റിന്‌ ശേഷമുള്ള വരുമാനം (പെന്‍ഷന്‍), ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കുള്ള സേവിംഗ്‌സ്‌ (റിക്കറിംഗ്‌ ഡിപ്പോസിറ്റ്‌), പരമാവധി റിസ്‌ക്ക്‌ അഡ്‌ജസ്റ്റ്‌ ചെയ്യുന്ന വളര്‍ച്ച (മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി) എന്നിങ്ങനെ
നിരവധി നേട്ടങ്ങളാണ്‌ ആല്‍ഫ പ്രദാനം ചെയ്യുന്നത്‌.
മൈ ഫാമിലി ഒരു കുടുംബത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ആവശ്യങ്ങളാണ്‌ നിറവേറ്റുന്നത്‌. സ്‌ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗര�ാര്‍ എന്നിവര്‍ക്കായി യഥാക്രമം സില്‍ക്ക്‌, ജൂനിയര്‍, ഗ്രാന്‍ഡ്‌ എന്നിവ ഉള്‍പ്പെടെയുള്ള സേവിംഗ്‌സ്‌ അക്കൗണ്ടുകളുടെ ഒരു ബൊക്കെയാണ്‌ അത്‌. പ്രത്യേകം നിയോഗിക്കപ്പെടുന്ന റിലേഷന്‍ഷിപ്പ്‌ മാനേജര്‍ സാമ്പത്തിക പ്ലാനിംഗിന്‌ യോജിക്കുന്ന ഓപ്‌ഷനുകള്‍ നിര്‍ദ്ദേശിക്കും.
കൂടാതെ, ഹോം ബാങ്കിംഗ്‌, ലോക്കര്‍ വാടകയില്‍ ഡിസ്‌ക്കൗണ്ട്‌, ട്രാവല്‍ കാര്‍ഡ്‌, വിവിധ ഡൈനിംഗ്‌, ആരോഗ്യ, സൗന്ദര്യ അവകാശങ്ങള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ്‌ മൈ ഫാമിലി വാഗ്‌ദാനം ചെയ്യുന്നത്‌.
ആല്‍ഫയും മൈ ഫാമിലിയും ഇടപാടുകാര്‍ക്ക്‌ തങ്ങളുടെ സേവിംഗ്‌സ്‌ അക്കൗണ്ടുകളിലെ ഒരു ലക്ഷം രൂപക്ക്‌ മുകളിലുള്ള ബാലന്‍സിന്‌ പ്രതിവര്‍ഷം 6 ശതമാനം പലിശ നല്‍കുന്നതാണ്‌.
പൊതുജനങ്ങള്‍ നിക്ഷേപത്തില്‍ തല്‍പ്പരരാണെങ്കിലും വിമുഖത, അറിവില്ലായ്‌മ, ലഭ്യമായ ഉല്‍പന്നങ്ങളുടെ സങ്കീര്‍ണത എന്നിവ മൂലം തീരുമാനങ്ങള്‍ ഒഴിവാക്കുകയോ വൈകിക്കുകയോ ആണ്‌ ചെയ്യുന്നതെന്ന്‌ കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, പേഴ്‌സണല്‍ അസെറ്റ്‌സ്‌ വിഭാഗം സീനിയര്‍ എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റും മേധാവിയുമായ സുമിത്ത്‌ ബാലി പറഞ്ഞു.

നിറ്റ്‌കോയുടെ പുതിയ ടൈല്‍ ശേഖരം വിപണിയില്‍




കൊച്ചി : ടൈല്‍സിലും ഉള്‍ത്തള സൗന്ദര്യവല്‍ക്കരണത്തിലും ഇന്ത്യയിലെ മുന്‍നിരക്കാരായ നിറ്റ്‌കോ, എക്‌സ്‌പ്ലോറര്‍ എഡിഷന്‍ 2015 എന്ന പേരില്‍ ടൈലുകളുടെ ഏറ്റവും പുതിയ ശേഖരം വിപണിയിലിറക്കി. രൂപകല്‍പ്പനയിലും മികവിലും സൗന്ദര്യത്തിലും ഇവ മുന്നിലാണെന്ന്‌ മാത്രമല്ല ദീര്‍ഘകാലം
ഈടു നില്‍ക്കുന്നവ കൂടിയാണ്‌.
വാള്‍ ടൈലുകള്‍, സെറാമിക്‌ ഫ്‌ളോര്‍ ടൈലുകള്‍, ഗ്ലേയ്‌സ്‌ഡ്‌ വിട്രിഫൈഡ്‌ ടൈലുകള്‍, വിട്രിഫൈഡ്‌ ഡബിള്‍ ചാര്‍ജ്‌ഡ്‌ ടൈലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിറ്റ്‌കോ കാസ, ഡ്യുറ ഡിഗി, ഡ്യുറകോട്ടുറ, ട്രൂലൈഫ്‌ എന്നീ ശ്രേണികളിലായി മനോഹര വര്‍ണങ്ങളിലും രൂപകല്‍പ്പനയിലും എക്‌സ്‌പ്ലോറര്‍ എഡിഷന്‍ 2015 ലഭിമാണ്‌.
കാലാതീതമായ ആകൃതികളിലും രൂപങ്ങളിലും പാറ്റേണുകളിലും കലാപ്രചോദിതമായ നിറ്റ്‌കോ കാസ ടൈലുകള്‍ മാസ്റ്റര്‍പീസു തന്നെയാണ്‌. റിയാക്‌ടീവ്‌ ഫിനിഷോടു കൂടിയ കാസ വോള്‍ ടൈലുകള്‍ എന്‍ഗ്രേവ്‌ ചെയ്‌ത പ്രതലത്തിന്റെ പ്രതീതിയോടൊപ്പം പ്രകാശത്തെ പ്രതിഫലിപ്പിച്ച്‌ കൂടുതല്‍ ദൃശ്യഭംഗി ലഭ്യമാക്കുന്നു. വീടുകള്‍ക്ക്‌ ആര്‍ട്ട്‌ ഗ്യാലറിയുടെ പ്രതീതിയാണ്‌ ഇവ നല്‍കുന്നത്‌.
വരുംതലമുറ ടൈലുകളാണ്‌ ഡ്യുറഡിഗി ശ്രേണിയിലുള്ളത്‌. മരം മുതല്‍ സ്ലേറ്റ്‌ വരെയും, കല്ല്‌ മുതല്‍ മാര്‍ബിള്‍, ജ്യാമിതി വരെയും വൈവിധ്യത്തോടെ ഡിജിറ്റലായി നിര്‍മിച്ചവയാണിവ. ഫ്‌ളാറ്റ്‌, ഡിജിറ്റല്‍ പ്രിന്റിങ്‌ സാങ്കേതികവിദ്യകളുടെ സമന്വയം കൂടിയാണ്‌ പുതിയ ടൈലുകള്‍.
ഡ്യുറ കോട്ടുറയാകട്ടെ സമകാലീനവും അതേസമയം അന്തസുറ്റവയുമായ കലാസൃഷ്‌ടികളാണ്‌. ട്രൂലൈഫ്‌ ശ്രേണി പ്രകൃതിതാളങ്ങളില്‍ നിന്നും പ്രചോദിതമാണ്‌. അകത്തളങ്ങള്‍ക്ക്‌ ജീവിതഗന്ധിയായ സൗമ്യതയാണ്‌ ഇവ നല്‍കുക.
ജീവിക്കുന്ന ഇടങ്ങള്‍ക്ക്‌ പുതിയ രൂപഭാവങ്ങളും ശൈലികളും നല്‍കുന്നതില്‍ ശ്രദ്ധാലുക്കളാണ്‌ ഉപഭോക്താക്കളെന്ന്‌ നിറ്റ്‌കോ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ അശോക്‌ ഗോയല്‍ പറഞ്ഞു. എക്‌സ്‌പ്ലോറര്‍ എഡിഷന്‍ 2015 പ്രകൃതിയില്‍ നിന്നും പ്രചോദിതമായ ടൈലുകളുടെ ശേഖരമാണ്‌.

ഫോര്‍ഡ്‌ സര്‍വീസ്‌ പാര്‍ട്‌സുകള്‍ ഇനി ഫോക്കസിലും



കൊച്ചി : ഫോര്‍ഡ്‌ ഇന്ത്യയുടെ ജനുവിന്‍ സര്‍വീസ്‌ പാര്‍ട്‌സുകളുടെ വിതരണക്കാരായി കൊച്ചിയിലെ ഫോക്കസ്‌ ഓട്ടോ ഏജന്‍സീസിനെ നിയമിച്ചു. ഫോര്‍ഡിന്റെ തനത്‌ സര്‍വീസ്‌ പാര്‍ട്‌സുകള്‍ ന്യായവിലയ്‌ക്ക്‌ അതിവേഗം ലഭ്യമാക്കാന്‍ പുതിയ വിതരണ സംവിധാനം സഹായകമാകും. മഞ്ഞുമ്മല്‍ സെന്റ്‌. ജോസഫ്‌ ആശുപത്രിക്കു സമീപമാണ്‌ ഫോക്കസ്‌ ഓട്ടോ ഏജന്‍സി.
ഫോര്‍ഡ്‌ വാഹന ഉടമകള്‍ക്ക്‌ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമാണ്‌ പുതിയ വിതരണ ഏജന്‍സിയുടെ നിയമനമെന്ന്‌ ഫോര്‍ഡ്‌ ഇന്ത്യ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അനുരാഗ്‌ മെഹ്‌റോത്ര പറഞ്ഞു.
വാഹന ഉടമകള്‍ക്ക്‌ കൂടുതല്‍ സേവനങ്ങള്‍ കമ്പനി ഉറപ്പാക്കുന്നുണ്ട്‌. റിപ്പയറിനുള്ള സബ്‌ അസംബ്ലി ലെവലുകള്‍, ഓട്ടോപാര്‍ട്ട്‌, സബ്‌ കമ്പോണന്റുകളാക്കിയതിനാല്‍ വാഹനഉടമയുടെ ചെലവ്‌ ഗണ്യമായി കുറയുന്നുണ്ട്‌. ഫിഗോ ആസ്‌പെയര്‍ സബ്‌ അസംബ്ലിക്കു കീഴില്‍ 850 ഓളം പാര്‍ട്‌സുകളാണ്‌ ലഭ്യമാക്കിയിട്ടുള്ളത്‌.
ഫോര്‍ഡിന്റെ ഹാപ്പി പോക്കറ്റ്‌ സര്‍വ്വീസ്‌ ശ്രദ്ധേയമാണ്‌. കേവലം 2199 രൂപയില്‍ ആരംഭിക്കുന്നതാണ്‌ പ്രസ്‌തുത സര്‍വീസ്‌.
ഫോര്‍ഡ്‌ വെഹിക്കിള്‍ പേഴ്‌സണലൈസേഷന്‍ സെന്റര്‍ ആണ്‌ മറ്റൊരു ഘടകം. വിപണിയില്‍ കസ്റ്റമൈസേഷന്‍ കൊണ്‍ണ്ടുവന്ന ആദ്യത്തെ ഓട്ടോ നിര്‍മ്മാതാവാണ്‌ ഫോര്‍ഡ്‌.
ഫോര്‍ഡ്‌ അതിന്റെ പ്രതിബദ്ധതയുടെ ഭാഗമായി പാന്‍-ഇന്ത്യ റോഡ്‌സൈഡ്‌ സഹായം, 90 മിനിട്ട്‌ ക്വിക്ക്‌ സര്‍വ്വീസ്‌ ബേകള്‍, മൊബൈല്‍ സര്‍വ്വീസ്‌ വാനുകള്‍, വെഹിക്കിള്‍ റിപ്പോര്‍ട്ട്‌ കാര്‍ഡ്‌ എന്നിങ്ങനെ നിരവധി ഉപഭോക്തൃ ബന്ധിത സേവനങ്ങളും പ്രദാനം ചെയ്യുന്നുണ്ട്‌. 

മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌ മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡ്‌ രൂപീകരിച്ചു




കൊച്ചി: രാത്രി കാലങ്ങളില്‍ തങ്ങളുടെ ശാഖകളിലെ സുരക്ഷിതത്വം കൂടുതല്‍ ശക്തമാക്കുന്നതിനായി മുത്തൂറ്റ്‌ ഫിനാന്‍സ്‌ മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡിന്‌ രൂപം നല്‍കി. ഈ സ്‌ക്വാഡുകള്‍ രാത്രികാലങ്ങളില്‍ കമ്പനിയുടെ ശാഖകള്‍ സന്ദര്‍ശിച്ചാവും അധിക സുരക്ഷിതത്വം ഉറപ്പാക്കുക. 
ബാങ്ക്‌ ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്‌ ഫിനാന്‍സിന്റെ ശാഖകളില്‍ സൂക്ഷിക്കുന്ന ഉപഭോക്താക്കളുടെ സ്വര്‍ണം അടക്കമുള്ളവയ്‌ക്ക്‌ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ്‌ ഈ പുതിയ സംവിധാനം ഒരുക്കുന്നത്‌. കവര്‍ച്ചക്കാര്‍ കൂട്ടത്തോടെ എത്തുന്നതു പോലുള്ള സംഭവങ്ങളില്‍ പോലും കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഈ പുതിയ സംവിധാനം സഹായിക്കും. രാത്രി കാവല്‍ക്കാര്‍, ശാഖകളില്‍ സുരക്ഷാ അലാം തുടങ്ങി നിലവിലുള്ള സംവിധാനങ്ങള്‍ക്കു പുറമേയാണ്‌ മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. വിദൂര കേന്ദ്രങ്ങളിലുള്ള ശാഖകള്‍ക്കു പോലും ഏറ്റവും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാന്‍ ഇതിലൂടെ സാധ്യമാകും. 

സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ്‌ മുത്തൂറ്റ്‌ ഫിനാന്‍സ്‌ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായുള്ള സംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്‌. മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകള്‍ രാത്രി കാലങ്ങളില്‍ തങ്ങള്‍ക്കു കീഴിലുള്ള ശാഖകള്‍ സന്ദര്‍ശിക്കും. 

സുരക്ഷിതത്വം സംബന്ധിച്ച്‌ ഏറ്റവും ഉന്നത നിലവാരം കാത്തു സൂക്ഷിക്കാനാണ്‌ തങ്ങള്‍ മുത്തൂറ്റ്‌ ഫിനാന്‍സില്‍ ശ്രമിക്കുന്നതെന്ന്‌ മുത്തൂറ്റ്‌ ഫിനാന്‍സ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ജോര്‍ജ്ജ്‌ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌ ഇതേക്കുറിച്ചു സംസാരിക്കവെ ചൂണ്ടിക്കാട്ടി. മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകളുടെ രൂപീകരണത്തോടെ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ പുതിയൊരു നിലവാരത്തിലേക്ക്‌ ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോഷണങ്ങള്‍ക്ക്‌ ഇടയാകുന്ന സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേരളത്തിലും തമിഴ്‌നാട്ടിലുമായി കമ്പനിയുടെ 1371 ശാഖകള്‍ നിരീക്ഷിക്കാനായി സെപ്‌റ്റംബര്‍ ഒന്നു മുതലാണ്‌ മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകള്‍ രംഗത്തെത്തുക. അടുത്ത ഘട്ടത്തില്‍ കര്‍ണാടക, ആന്ധ്രാ പ്രദേശ്‌, തെലുങ്കാന എന്നിവിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും. 

മൂന്ന്‌ അംഗങ്ങള്‍ ഉള്ള ഈ സംഘം നാലു ചക്ര വാഹനങ്ങളില്‍ ശാഖകള്‍ സന്ദര്‍ശിക്കുകയും സുരക്ഷ സംബന്ധിച്ച പരിശോധനകള്‍ നടത്തുകയും ചെയ്യും. സംഘങ്ങളിലുള്ള ഗാര്‍ഡുകള്‍ക്കും ഡ്രൈവര്‍ക്കും ഫലപ്രദമായ സുരക്ഷാ ജോലികള്‍ നിര്‍വ്വഹിക്കുന്നതിനു പരിശീലനം നല്‍കിയിട്ടുണ്ട്‌. ശാഖകളില്‍ നിന്നു ലഭിക്കുന്ന അലാറം അലര്‍ട്ട്‌ കോളുകള്‍ക്ക്‌ പ്രതികരിക്കാനും വേണ്ട നടപടികള്‍ എടുക്കാനും ഈ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്‌. ജി.പി.എസ്‌. സംവിധാനം ഘടിപ്പിച്ചിട്ടുള്ള ഈ സംഘങ്ങളുടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്‌ നിരീക്ഷിക്കാനും സംവിധാനമുണ്ട്‌. 

ശാഖകളില്‍ ഘടിപ്പിച്ചിട്ടുള്ള അത്യാധുനിക അലാം സംവിധാനം അകത്തും പുറത്തും ചെറിയ തോതിലുള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ പോലും അത്‌ കണ്ടു പിടിക്കുകയും സ്വയം അലാം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. ഇതിന്റെ കേന്ദ്രീകൃത നിയന്ത്രണ സംവിധാനം അപകടസൂചന മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡിനെ നിരീക്ഷിക്കുന്ന കണ്‍ട്രോള്‍ സെന്ററിനെ അറിയിക്കുകയും ചെയ്യും. അവിടെ നിന്നു ക്ലസ്റ്ററുകളിലുള്ള സ്‌ക്വാഡിന്‌ വിവരം ലഭിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ ശാഖയിലെത്തുകയും ചെയ്യും. ഇതു വഴി ക്രിമിനലുകളുടെ നീക്കങ്ങള്‍ തടയാനാവും. തങ്ങളുടെ സഞ്ചാരത്തിനിടെ ദൃശ്യമാകുന്ന സംശയകരമായ നീക്കങ്ങള്‍ പോലീസിനെ അറിയിച്ച്‌ മറ്റു കുറ്റകൃത്യങ്ങളും മോഷണങ്ങളും തടയാനും മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകള്‍ക്കു കഴിയും. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...