Saturday, March 19, 2016
Tuesday, March 15, 2016
ഡായ് �ബ്രിങ് ബാക്ക് ജെന്റില്‍� സുതാര്യ ഗ്ലിസറിന്‍ സോപ്പുകള്‍ വിപണിയില്‍
കൊച്ചി: - വ്യക്തിഗത പരിപാലന ഉല്‌പന്നങ്ങളുടെ മുന്‍നിര
നിര്‍മ്മാതാക്കളായ വിവിഎഫ് (ഇന്ത്യ) ലിമിറ്റഡ് �ബ്രിങ് ബാക്ക് ജെന്റില്‍� ഡോയ്
ട്രാന്‍സ്‌പരന്റ് ഗ്ലിസറിന്‍ സോപ്പുകള്‍ അവതരിപ്പിച്ചു.
അമ്മമാരില്‍
സൗന്ദര്യവും സൗമ്യതയും കണ്ടെത്തി മൃദുത്വം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ
പ്യൂവര്‍ ആന്റ് മൈല്‍ഡ്, ക്ലിയര്‍ ആന്റ് നാച്ചുറല്‍, സോഫ്‌റ്റ് ആന്റ്
ജെന്റില്‍ എന്നീ മൂന്ന് വേരിയന്റുകളാണ് കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
50 ഗ്രാം, 75 ഗ്രാം, 125 ഗ്രാം മള്‍ട്ടിപാക്കുകളില്‍ ഇവ ലഭ്യമാണ്. അവതരണത്തിന്റെ
ആദ്യഘട്ടമായി ഇവ സ്‌പെഷ്യല്‍ ലോഞ്ച് നിരക്കുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍
വാങ്ങാനാകും. ചര്‍മ്മത്തിന് പോഷകവും ആര്‍ദ്രതയും നല്‍കുമെന്ന് വാഗ്‌ദാനം
ചെയ്യുന്ന പുതിയ ഡോയ് സോപ്പുകള്‍ ഗ്ലിസറില്‍, വിറ്റാമിന്‍ ഇ, പ്രകൃതിദത്ത എണ്ണകള്‍
എന്നിവയാല്‍ സമൃദ്ധമാണ്. ഇതിന്റെ പ്രത്യേകമാധുര്യമുള്ള സിഗ്നേച്ചര്‍ സുഗന്ധം
ആരേയും ആകര്‍ഷിക്കും.
കൊച്ചിയില്‍ ഒന്നാം വാര്‍ഷികത്തില്‍ ഒലെയുടെ വളര്‍ച്ച ഇരുപത്തിയഞ്ച് ഇരട്ടി
കൊച്ചി: കൊച്ചിയില്‍ എത്തിയതിന്റെ ഒന്നാം
വാര്‍ഷികത്തോടുനുബന്ധിച്ച് ഒലെ കൊച്ചിയിലെ യാത്രയ്‌ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്
പ്രഖ്യാപിച്ചു. കൊച്ചി 50 എന്ന കൂപ്പണ്‍ കോഡ് നല്‌കി ബുക്ക് ചെയ്‌താല്‍ മിനി,
സെഡാന്‍ യാത്രകള്‍ക്ക് ഈ സൗജന്യം ലഭിക്കും.
ദൈനംദിനം യാത്രയ്‌ക്കുള്ള
ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ ആപ് ആയ ഒലെ 2015 ആദ്യമാണു കൊച്ചിയില്‍ പ്രവര്‍ത്തനം
തുടങ്ങിയത്. ഒലെയുടെ വരവു കൊച്ചിയിലെ ദൈനംദിന യാത്രയുടെ സ്വഭാവം തന്നെ മാറ്റി
മറിച്ചു. നൂറു കാബുകളുമായി തുടങ്ങിയ കൊച്ചിയിലെ ഒലെ യാത്രാസേവന ശൃംഖലയില്‍ ഇന്നു
2500 കാബുകളുണ്ട്. ഇരുപത്തിയഞ്ചിരട്ടി വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഒലെ
മൊബൈല്‍ ആപ് വഴി ബുക്കു ചെയ്‌താല്‍ ആറുമിനിട്ടിനുള്ളില്‍ ഇന്നു കൊച്ചിയിലെ
യാത്രക്കാര്‍ക്ക് കാബ് ലഭിക്കും.
ഐടി പ്രഫഷണല്‍, ബിസിനസ് മാന്‍,
വിനോദസഞ്ചാരികള്‍ തുടങ്ങിയവരാണ് ഏറ്റവും കൂടുതലായി ഒലെ സേവനം ഉപയോഗിക്കുന്നതെന്ന്
ഒലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രണയ് ജിവ്‌രാജ്‌കാ അറിയിച്ചു. കൊച്ചിയിലും
കേരളത്തിലെ ഇതരഭാഗങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട മൊബൈല്‍ ആപ് ലഭ്യമക്കുന്നതിനുള്ള
ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം അറിയിച്ചു.
ഐഐടി ബോംബെ
പൂര്‍വ്വവിദ്യാര്‍ഥികളായ ഭാവിഷ് അഗര്‍വാള്‍, അങ്കിത് ഭാട്ടി എന്നിവര്‍ 2011-ലാണ്
ഒലെയ്‌ക്ക് രൂപം നല്‌കിയത്. ദൈനംദിന യാത്രയ്‌ക്കുള്ള രാജ്യത്തെ ഏറ്റവും വലുതും
ജനപ്രിയവുമായ മൊബൈല്‍ ആപ്പാണിന്ന് ഒലെ. യാത്രക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ
മൊബൈല്‍ ടെക്‌നോളജിയുടെ സഹായത്താല്‍ സംയോജിപ്പിക്കുകയാണ് ഒലെ മൊബൈല്‍ ആപ്
ചെയ്‌തിട്ടുള്ളത്.
ഒലെ മൊബൈല്‍ ടെക്‌നോളജി ഉപയോഗിച്ച് രാജ്യത്തെ 102
നഗരങ്ങളില്‍ ബുക്കിംഗ് നടത്താം. ഏതാണ്ട് 3,50,000 കാബ്, ഓട്ടോ, ടാക്‌സികളാണ് ഈ
ശൃംഖലയില്‍ അംഗങ്ങളായിട്ടുള്ളത്. ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ്
പ്ലാറ്റ്‌ഫോമുകളില്‍ ഈ ആപ് ലഭ്യമാണ്. 2015 ആദ്യം രാജ്യത്തെ ഏറ്റവും വലിയ
രണ്ടാമത്തെ കാബ് അഗ്രിഗേറ്ററായ ടാക്‌സി ഫോര്‍ ഷുവര്‍ കമ്പനി ഏറ്റെടുത്തിരുന്നു.
ഫെറാറിയുമായി ചേര്‍ന്ന് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍
കൊച്ചി: ഇറ്റാലിയില്‍ കാര്‍ നിര്‍മാതാക്കളായ ഫെറാറിയുമായി
ചേര്‍ന്ന് ഐസിഐസിഐ ബാങ്ക് ഫെറാറി ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഫെറാറി
പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്, ഫെറാറി സിഗ്നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ്
എന്നിങ്ങനെ രണ്ടിനം കാര്‍ഡുകളാണ് വിസ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കിയിട്ടുള്ളത്.
രാജ്യത്ത് ആദ്യമായിട്ടാണ് ഫെറാറി റേഞ്ച് ക്രെഡിറ്റ് കാര്‍ഡ്
പുറത്തിറക്കുന്നത്.
ഫെറാറി ലക്ഷ്വറി ബ്രാന്‍ഡ് ഇഷ്‌ടപ്പെടുന്ന മോട്ടോര്‍
സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് നിരവധി പ്രത്യേക ആനൂകൂല്യങ്ങള്‍ ഈ കാര്‍ഡ്
ലഭ്യമാക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് ജനറല്‍ മാനേജര്‍ കുശാല്‍ റോയി കാര്‍ഡു
പുറത്തിറക്കിക്കൊണ്ടു പറഞ്ഞു. ഈ സംരഭത്തില്‍ പങ്കാളിയാകുന്നതില്‍ തങ്ങള്‍ക്കു വളരെ
സന്തോഷമുണ്ടെന്ന് വിസയുടെ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ഇന്ത്യ ടി.ആര്‍.
രാമചന്ദ്രന്‍ പറഞ്ഞു.
ഈ കാര്‍ഡ് ഉപയോഗിച്ചു ഏറ്റവും കൂടുതല്‍
ചെലവഴിച്ചവര്‍ക്ക് ഓരോ കലണ്ടര്‍ വര്‍ഷവും ഫെറാറി ചലഞ്ച് മത്സരത്തില്‍
പങ്കെടുക്കാന്‍ ക്ഷണം ലഭിക്കും. കൂടാതെ ഫെറാറി ഫാക്‌ടറിയും മ്യൂസിയവും
സന്ദര്‍ശിക്കുകയും ഫെറാറി സംഘടിപ്പിക്കുന്ന ഇവന്റില്‍ പങ്കെടുക്കുകയും ചെയ്യാം.
സ്‌കൂഡേറിയ ഫെറാറി വാച്ച് സമ്മാനമായി ലഭിക്കുകയും ചെയ്യും. ഈ കാര്‍ഡ് ഉടമകള്‍ക്കു
ഇറ്റലിയിലെ മാരനെല്ലോയിലെ ഫെറാറി സ്റ്റോറില്‍ 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
ഓണ്‍ലൈന്‍ ഫെറാറി സ്റ്റോര്‍, മൈന്ത്ര ഡോട്ട് കോം എന്നിവയില്‍ യഥാക്രമം 15 ശതമാനം,
10 ശതമാനം വീതം ഡിസ്‌കൗണ്ട് ലഭിക്കും.
എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ സൗജന്യ
പ്രവേശനം, ബുക്ക്‌മൈ ഷോയില്‍ ഒന്നു ബുക്ക് ചെയ്യുമ്പോള്‍ ഒന്നുംകൂടി ലഭിക്കുന്നു.
ഇന്ത്യയിലെ 800 റെസ്റ്റോറന്റുകളില്‍ 15 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
എച്ച്‌പിസിഎല്‍ പമ്പുകളില്‍ ഓരോ 4000 രൂപ ചെലവിടുമ്പോഴും ഇന്ധനച്ചെലവില്‍ 2.5
ശതമാനം സര്‍ച്ചാര്‍ജ് ലാഭിക്കുവാന്‍ സാധിക്കുന്നു.
ഐസിഐസിഐ ബാങ്കു ശാഖകള്‍
സന്ദര്‍ശിച്ചോ ഓണ്‍ലൈന്‍ വഴിയെ എസ്‌എംഎസ് (5676766-ലേക്ക് ഫെറാറി കാര്‍ഡ്
എന്നയയ്‌ക്കുക) വഴിയോ കാര്‍ഡിന് അപേക്ഷിക്കാം.
സോണിയുടെ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളുടെ പുതിയ ശ്രേണി പുറത്തിറക്കി
കൊച്ചി : സോണിയുടെ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളുടെ പുതിയ ശ്രേണി
എംഡിആര്‍-എക്‌സ്‌ബി650ബിറ്റി വിപണിയിലെത്തി. വയര്‍ലസ് ഹെഡ്‌ഫോണ്‍ നിരയിലെ
കരുത്തുറ്റ ഉല്‍പന്നമാണിത്.
ഏറ്റവും മികച്ച ശബ്‌ദനിലവാരം, എക്‌സ്‌ട്രാ
ബാസ്റ്റ് പോര്‍ട്ടബിലിറ്റി, മനോഹരമായ ഡിസൈന്‍, ആകര്‍ഷണീയത എന്നിവ ഇതില്‍
സമന്വയിപ്പിച്ചിരിക്കുന്നു. വില 7,000 രൂപ. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളില്‍
ലഭ്യമാണ്.
190 ഗ്രാം ഭാരം മാത്രമാണ് പുതിയ ഹെഡ്‌ഫോണിലുള്ളത്. ഡിസി3.7വി
ബില്‍റ്റ്-ഇന്‍ ലി-ഇയോണ്‍ റീച്ചാര്‍ജ്ജബിള്‍ ബാറ്ററിയാണ് ഇതിനുള്ളത്. 4
മണിക്കൂര്‍ ഫുള്‍ ചാര്‍ജ് ലഭിക്കും. എവിടേയും യുഎസ്‌ബി മുഖേന ചാര്‍ജ്
ചെയ്യാവുന്നതിനാല്‍ 30 മണിക്കൂര്‍ തുടര്‍ച്ചയായ മ്യൂസിക് പ്ലേബാക് ലഭ്യമാണ്.
20 എച്ച്‌ഇസഡ് മുതല്‍ 20,000 എച്ച്‌ഇസഡ് വരെ ഫ്രീക്വന്‍സിയാണ് പ്രതികരണശേഷി.
എസ്‌ബിസി, എഎസി, എപിടിഎക്‌സ് എന്നീ ഓഡിയോ ഫോര്‍മാറ്റുകളുടെ പിന്തുണയുണ്ട്.
ഡീപ്പ് ബാസ്സിനുള്ള പ്ലേബാക്ക് മെച്ചപ്പെടുത്തുന്നതിനാണ് ഹെഡ്‌ഫോണുകള്‍
പ്രത്യേകമായി ഡിസൈന്‍ ചെയ്‌തിരിക്കുന്നത് കൂടുതല്‍ കോണ്ടാക്ട് സര്‍ഫസ് ഏരിയ
സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇയര്‍ പാഡുകള്‍ക്ക് സോഫ്‌റ്റ് ഘടനയാണ്, അത്
ചര്‍മ്മത്തോട് ചേര്‍ന്നിരിക്കും. അതുകൊണ്ടുതന്നെ സുഖകരമായ ശബ്‌ദവിന്യാസം
ആസ്വദിക്കാന്‍ കഴിയും. സ്വിവെല്‍ ഘടനയിലുള്ള ഡിസൈന്‍, ഫ്‌ളാറ്റായി മടക്കാനും
സൂക്ഷിച്ചുവെക്കാനും എവിടെയും കൊണ്ടുപോകാനും അനായാസം കഴിയും.
സ്‌കൈബാഗ് ബാക്ക്‌പാക്ക് കളക്ഷന്‍ വരുണ്‍ ധവാന്‍ പുറത്തിറക്കി
മുംബൈ :
പ്രമുഖ ലഗേജ് കമ്പനിയായ വി ഐ പി ഇന്‍ഡസ്‌ട്രീസിന്റെ
സ്‌കൈബാഗ് ബാക്ക്‌പാക്ക്
കളക്ഷന്‍ 2016 ബോളിവുഡ് നടനും ബ്രാന്‍ഡ് അംബാസഡറുമായ വരുണ്‍ ധവാന്‍
അവതരിപ്പിച്ചു. ഏറ്റവും പുതിയ ഡിസൈനുകളില്‍ ആകര്‍ഷകമായ നിറങ്ങളിലും തികച്ചും
പുതുമയാര്‍ന്ന പ്രിന്റുകളിലും ഇവ ലഭ്യമാക്കുന്നു.
സ്‌കൂള്‍, കോളേജ്, ഓഫീസ്
ആവശ്യങ്ങള്‍ കൂടാതെ പുതുതായി വീക്കെന്‍ഡര്‍ ബാഗുകളും പുറത്തിറക്കിയിട്ടുണ്ട്
എന്ന് കമ്പനിയുടെ എംഡി രാധികാ പിരമള്‍ പറഞ്ഞു.
ട്രൈ ടെക്ക് ശ്രേണിയിലെ
ബാക്ക്‌പാക്കുകള്‍ കൂടുതല്‍ വിശാലം, ലാപ്പ് ടോപ്പ്-ടാബ്‌ലെറ്റ് പൊരുത്തം,
ഓര്‍ഗനൈസര്‍, വാട്ടര്‍പ്രൂഫ് റെയ്‌ന്‍കവര്‍, ബാക്ക് കംഫര്‍ട്ട് സോണ്‍ എന്നിവയോടു
കൂടിയതാണ്. എന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുദീപ് ഘോസ്
അറിയിച്ചു.
തനിമയാര്‍ന്ന ഡിസൈനും ആകര്‍ഷകത്വവും 2016ലെ ബാക്ക് പാക്ക്
ശ്രേണിയുടെ സവിശേഷതകളായി ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ വരുണ്‍ ധവാന്‍ ചൂണ്ടികാട്ടി.
കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി സോനം കപൂറിനെ നിയമിച്ചു
കൊച്ചി: ഇന്ത്യയിലെ വിശ്വാസ്യതയാര്‍ന്ന പ്രമുഖ ആഭരണ
ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് പ്രമുഖ നടിയും സ്റ്റൈല്‍ ഐക്കണുമായ സോനം കപൂറിനെ
ദേശീയ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ചിത്രീകരണം
നടക്കുന്ന പുതിയ പരസ്യം ഈ മാസം അവസാനം ടെലിവിഷനുകളില്‍
പ്രത്യക്ഷപ്പെടും.
ശക്തമായ മനസും ആത്മവിശ്വാസവും ധൈര്യവും നിറഞ്ഞുനില്‍ക്കുന്ന
ഇന്നത്തെ വനിതയുടെ പ്രതിരൂപമാണ് സോനം എന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും
മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. കുറ്റമറ്റ വ്യക്തിഗത
ശൈലിയിലൂടെ പരമ്പരാഗതമായ ഫാഷന്‍ സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കാനും സ്വന്തം വഴി
വെട്ടിത്തുറക്കാനും സോനത്തിനു കഴിഞ്ഞു. സോനത്തിന്റെ ഫാഷന്‍ ശൈലിയും ഫാഷന്‍ അറിവും
രാജ്യമെങ്ങും പ്രതിഫലിക്കുന്നുണ്ട്. ഇത് കല്യാണ്‍ ജൂവലേഴ്‌സിന്റെ വളര്‍ച്ചയിലും
ജനമനസുകളില്‍ ഈ ബ്രാന്‍ഡിനെ ഉറപ്പിക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ബ്രാന്‍ഡ് എന്ന നിലയില്‍ ഉറപ്പിച്ചുകഴിഞ്ഞ കല്യാണ്‍ ജൂവലേഴ്‌സ്
പ്രാദേശികമായ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും വിതരണ വിപുലപ്പെടുത്തുന്നതിനും
നവയുഗമാധ്യമങ്ങളിലൂടെ ഇതുവരെയും എത്തിച്ചേരാത്ത ഉപയോക്താക്കളില്‍ എത്തുന്നതിനുമാണ്
ശ്രമിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ -
ഫിനാന്‍സ്, രാജേഷ് കല്യാണരാമന്‍ പറഞ്ഞു. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍
സോനം കപൂര്‍ കല്യാണിന്റെ വിലമതിക്കാത്ത ബ്രാന്‍ഡ് മൂല്യവും വിശ്വാസവും
ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കരുതുന്നതെന്ന് രാജേഷ് പറഞ്ഞു.
അമിതാഭ്
ബച്ചന്‍, ജയ ബച്ചന്‍, നാഗാര്‍ജുന, പ്രഭു, ശിവരാജ് കുമാര്‍, മഞ്‌ജു വാര്യര്‍
എന്നിങ്ങനെ തിളക്കമുളള താരനിരയ്‌ക്കൊപ്പമാണ് സോനം കപൂര്‍ ബ്രാന്‍ഡ് അംബാസിഡറായി
ചേരുന്നത്. കമ്പനിയുടെ പ്രചാരണപരിപാടികള്‍ക്ക്, പ്രത്യേകിച്ച് വടക്ക്,
പടിഞ്ഞാറന്‍ വിപണികളില്‍ സോനം കപൂര്‍ നേതൃത്വം നല്‌കും.
കഴിഞ്ഞ മൂന്നു
വര്‍ഷങ്ങളായി ബ്രാന്‍ഡ് കല്യാണിന് പ്രചാരം നല്‌കിയ ഐശ്വര്യ റായ് ബച്ചന്
ആത്മാര്‍ത്ഥമായി നന്ദി പറയുകയാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ്
ഡയറക്ടര്‍ - മാര്‍ക്കറ്റിംഗ് ആന്‍ഡ് ഓപ്പറേഷന്‍സ് രമേഷ് കല്യാണരാമന്‍ പറഞ്ഞു.
ദേശീയ ബ്രാന്‍ഡ് എന്ന നിലയില്‍ ഉയര്‍ന്നുവരാന്‍ ഇത് ഏറെ സഹായിച്ചു. ഭാവിയില്‍
കല്യാണ്‍ ഉത്‌പന്നങ്ങളുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതിന് സോനം കപൂറിന്റെ
സ്റ്റൈല്‍ ഐക്കണ്‍ എന്ന സ്ഥാനവും ജനപ്രിയതയും സഹായിക്കുമെന്നും ഇതിനായി സോനം
കപൂറിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യ, മഹാരാഷ്ട്ര,
ഗുജറാത്ത്, ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളിലെ
സാന്നിദ്ധ്യവുമായി കല്യാണ്‍ ജൂവലേഴ്‌സ് ശക്തമായ ദേശീയസാന്നിദ്ധ്യമായി
മാറിയിരിക്കുകയാണ്. ഇന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമായി കമ്പനിക്ക് 87
എക്‌സ്‌ക്ലൂസീവ് ഷോറൂമുകളാണുളളത്
ബാങ്കോക്കിലേക്ക് ദിവസേന നേരിട്ടുളള സര്‍വീസുകളുമായി എയര്‍ഏഷ്യ
� ഒരു വശത്തേക്കുളള യാത്രയ്‌ക്ക് 2999 രൂപ മുതലുളള
ടിക്കറ്റുകള്‍
കൊച്ചി: കൊച്ചിയില്‍ നിന്നു ദിവസവും ബാങ്കോക്കിലേക്കുളള ആദ്യ
ഡയറക്‌റ്റ്
വിമാന സര്‍വീസുമായി തായ് എയര്‍ ഏഷ്യ. മാര്‍ച്ച് 17ന് ആരംഭിക്കുന്ന
സര്‍വീസിന് ഒരു വശത്തേക്ക് 2999 രൂപ മുതലുളള ഓഫറുകളാണ് അവതരിപ്പിക്കുന്നത്.
പുതിയ വിമാനങ്ങളുടെ അവതരണത്തോടനുബന്ധിച്ചാണ് 2999 രൂപയുടെ പ്രൊമോഷണല്‍ ഓഫറുകള്‍
അവതരിപ്പിച്ചിരിക്കുന്നത്. മെയ് 17 മുതല്‍ 22 വരെയുളള വിമാന സര്‍വീസിന് ഇന്നു
മുതല്‍ മാര്‍ച്ച് 27 വരെ എയര്‍ ഏഷ്യ വെബ്‌സൈറ്റു വഴി ംംം.മശൃമശെമ.രീാ ബുക്ക്
ചെയ്യാം.ഇന്ത്യ വളരെ പ്രധാന വിപണിയാണെന്നും കൊച്ചിയില്‍ നിന്നു ബാങ്കോക്കിലേക്കും പുറത്തേക്കും വ്യോമഗതാഗതം സജ്ജമാക്കുന്നതില്‍ തങ്ങള്‍ വളരെ ശ്രദ്ധിക്കുന്നുണ്ടെന്നും തായ് എയര്‍ ഏഷ്യ സിഇഒ തസപോന്‍ ബിജ്‌ലെവെല്‍ഡ് പറഞ്ഞു. കൊച്ചിയില്‍ നിന്നും ബാങ്കോക്കിലേക്ക് നേരിട്ടുളള ആദ്യ ഫ്‌ളൈറ്റ് നാലു മണിക്കൂര്‍ കൊണ്ട് ബാങ്കോക്കിലെത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ രാജ്യത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുമെന്നതിലും സന്തോഷമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബാങ്കോക്ക് എന്നതിലുപരി തായ്‌ലന്റിലെ ഇരുപതിലേറെ സ്ഥലങ്ങളുമായി ബന്ധിപ്പിക്കാനും തായ് എയര്‍ ഏഷ്യയ്‌ക്ക് സാധിക്കും. ഫുകെറ്റിലെയും ക്രാബിലെയും ലോകപ്രശസ്‌ത ബീച്ചുകളും വടക്കേ തായ്‌ലന്റിലെ ഹരിതാഭമായ പാറക്കൂട്ടങ്ങളും ചിയാങ് റായ്യുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര കേന്ദ്രങ്ങളായ ഹോങ്കോങ്, ഹോ ചി മിന്‍ സിറ്റി, ഹനോയ്, സിയെം റീപ്, മ്യാന്‍മര്‍, മന്‍ഡലായ്, ലുവാങ് പ്രബാങ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വളരെ വേഗം എത്താനാവും.
ഇന്ത്യന്‍ യാത്രികരെ തായ്‌ലന്റിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണ്. 2015ല്‍ 1,069,149 ഇന്ത്യന്‍ യാത്രികരാണ് തായ്‌ലന്റ് സന്ദര്‍ശിച്ചത്. സ്വാദിഷ്ടമായ തായ് വിഭവങ്ങളെക്കൂടാതെ തായ്‌് ഹോസ്‌പിറ്റലുകളും രാജ്യത്തുണ്ട്. ബാങ്കോങിലെ ഷോപ്പിംഗ് മാളുകള്‍, രാത്രി ജീവിതം, ബീച്ചുകള്‍, മനോഹരമായ പ്രകൃതി, പച്ചപ്പ് നിറഞ്ഞ പാറക്കൂട്ടങ്ങള്‍ എന്നിവയെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണെന്ന് മിസ് സൊറായ ഹോംചുവേന്, ടി.എ.ടി ഡയറക്ടര്,
ബാങ്കോക്കില് നിന്ന് എയര് ഏഷ്യ യാത്രക്കാര്‌ക്ക് പുക്കെറ്റ്, ക്രാബി, ചിയാങ് മായ്, ചിയാങ് റായി എന്നീ സ്ഥലങ്ങളിലേക്ക് ത്രൂ ചെക്കിങ്ങ് സര്വീസ് സേവനങ്ങള് ലഭ്യമാണ്. കൊച്ചിയില് നിന്ന് ഈ സേവനം ഉടന് ആരംഭിക്കാനും കമ്പനിക്ക്‌് പദ്ധതിയുണ്ട്. ഏപ്രില് മധ്യത്തോടുകൂടി ഈ സര്വീസിന്റെ ബുക്കിങ്ങ് ആരംഭിക്കും.
Subscribe to:
Posts (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...