Tuesday, March 15, 2016

ഫെറാറിയുമായി ചേര്‍ന്ന്‌ ഐസിഐസിഐ ബാങ്ക്‌ ക്രെഡിറ്റ്‌ കാര്‍ഡുകള്‍



കൊച്ചി: ഇറ്റാലിയില്‍ കാര്‍ നിര്‍മാതാക്കളായ ഫെറാറിയുമായി ചേര്‍ന്ന്‌ ഐസിഐസിഐ ബാങ്ക്‌ ഫെറാറി ക്രെഡിറ്റ്‌ കാര്‍ഡ്‌ പുറത്തിറക്കി. ഫെറാറി പ്ലാറ്റിനം ക്രെഡിറ്റ്‌ കാര്‍ഡ്‌, ഫെറാറി സിഗ്നേച്ചര്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്നിങ്ങനെ രണ്ടിനം കാര്‍ഡുകളാണ്‌ വിസ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കിയിട്ടുള്ളത്‌. രാജ്യത്ത്‌ ആദ്യമായിട്ടാണ്‌ ഫെറാറി റേഞ്ച്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ പുറത്തിറക്കുന്നത്‌.
ഫെറാറി ലക്ഷ്വറി ബ്രാന്‍ഡ്‌ ഇഷ്‌ടപ്പെടുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ പ്രേമികള്‍ക്ക്‌ നിരവധി പ്രത്യേക ആനൂകൂല്യങ്ങള്‍ ഈ കാര്‍ഡ്‌ ലഭ്യമാക്കുന്നുവെന്ന്‌ ഐസിഐസിഐ ബാങ്ക്‌ ജനറല്‍ മാനേജര്‍ കുശാല്‍ റോയി കാര്‍ഡു പുറത്തിറക്കിക്കൊണ്ടു പറഞ്ഞു. ഈ സംരഭത്തില്‍ പങ്കാളിയാകുന്നതില്‍ തങ്ങള്‍ക്കു വളരെ സന്തോഷമുണ്ടെന്ന്‌ വിസയുടെ ഗ്രൂപ്പ്‌ കണ്‍ട്രി മാനേജര്‍ ഇന്ത്യ ടി.ആര്‍. രാമചന്ദ്രന്‍ പറഞ്ഞു.
ഈ കാര്‍ഡ്‌ ഉപയോഗിച്ചു ഏറ്റവും കൂടുതല്‍ ചെലവഴിച്ചവര്‍ക്ക്‌ ഓരോ കലണ്ടര്‍ വര്‍ഷവും ഫെറാറി ചലഞ്ച്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കും. കൂടാതെ ഫെറാറി ഫാക്‌ടറിയും മ്യൂസിയവും സന്ദര്‍ശിക്കുകയും ഫെറാറി സംഘടിപ്പിക്കുന്ന ഇവന്റില്‍ പങ്കെടുക്കുകയും ചെയ്യാം. സ്‌കൂഡേറിയ ഫെറാറി വാച്ച്‌ സമ്മാനമായി ലഭിക്കുകയും ചെയ്യും. ഈ കാര്‍ഡ്‌ ഉടമകള്‍ക്കു ഇറ്റലിയിലെ മാരനെല്ലോയിലെ ഫെറാറി സ്റ്റോറില്‍ 20 ശതമാനം ഡിസ്‌കൗണ്ട്‌ ലഭിക്കും. ഓണ്‍ലൈന്‍ ഫെറാറി സ്റ്റോര്‍, മൈന്ത്ര ഡോട്ട്‌ കോം എന്നിവയില്‍ യഥാക്രമം 15 ശതമാനം, 10 ശതമാനം വീതം ഡിസ്‌കൗണ്ട്‌ ലഭിക്കും.
എയര്‍പോര്‍ട്ട്‌ ലോഞ്ചുകളില്‍ സൗജന്യ പ്രവേശനം, ബുക്ക്‌മൈ ഷോയില്‍ ഒന്നു ബുക്ക്‌ ചെയ്യുമ്പോള്‍ ഒന്നുംകൂടി ലഭിക്കുന്നു. ഇന്ത്യയിലെ 800 റെസ്റ്റോറന്റുകളില്‍ 15 ശതമാനം ഡിസ്‌കൗണ്ട്‌ ലഭിക്കും. എച്ച്‌പിസിഎല്‍ പമ്പുകളില്‍ ഓരോ 4000 രൂപ ചെലവിടുമ്പോഴും ഇന്ധനച്ചെലവില്‍ 2.5 ശതമാനം സര്‍ച്ചാര്‍ജ്‌ ലാഭിക്കുവാന്‍ സാധിക്കുന്നു.
ഐസിഐസിഐ ബാങ്കു ശാഖകള്‍ സന്ദര്‍ശിച്ചോ ഓണ്‍ലൈന്‍ വഴിയെ എസ്‌എംഎസ്‌ (5676766-ലേക്ക്‌ ഫെറാറി കാര്‍ഡ്‌ എന്നയയ്‌ക്കുക) വഴിയോ കാര്‍ഡിന്‌ അപേക്ഷിക്കാം.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...