Wednesday, June 17, 2015

ട്രയംഫ്‌ റോക്കറ്റ്‌ എക്‌സ്‌ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍



കൊച്ചി : മുന്‍നിര ബ്രിട്ടീഷ്‌ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ, ട്രയംഫ്‌ മോട്ടോര്‍ സൈക്കിള്‍സ്‌ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലിമിറ്റഡ്‌ എഡിഷന്‍ റോക്കറ്റ്‌ എക്‌സ്‌ വിപണിയില്‍ ഇറക്കി. 2004 -ല്‍ അവതരിപ്പിച്ച റോക്കറ്റ്‌ എക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്‌.
ആസ്വാദ്യകരവും സാഹസികവുമായ മോട്ടോര്‍ സൈക്കിള്‍ സവാരിക്കുവേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്‌തതാണ്‌ റോക്കറ്റ്‌ എക്‌സ്‌. വ്യക്തിഗതമായി നമ്പറിട്ട സൈഡ്‌ പാനലും ബില്ലറ്റ്‌ അലൂമിനിയം റോക്കറ്റ്‌ എക്‌സ്‌ നെയിം പ്ലേറ്റും പുതിയ മോട്ടോര്‍ സൈക്കിളിന്‌ വേറിട്ട വ്യക്തിത്വം നല്‍കുന്നതായി ട്രയംഫ്‌ മോട്ടോര്‍ സൈക്കിള്‍സ്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.
ഇന്ത്യയില്‍ ഇതിനകം 1600 ട്രയംഫ്‌ മോട്ടോര്‍ സൈക്കിളുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്‌. മൂന്ന്‌ സിലിണ്ടറുള്ള 2,294സിസി എന്‍ജിന്‍ ഷാസിയുമായി ചേര്‍ന്നിരിക്കുന്ന റോക്കറ്റ്‌ എക്‌സ്‌ ലോകത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ എന്‍ജിന്‍ മോട്ടോര്‍സൈക്കിളാണ്‌. കേവലം 2750 ആര്‍പിഎമിന്‌ 221 എന്‍എം ടോര്‍ക്കാണ്‌ ഡെലിവറി. 
ഏത്‌ ഗിയറിലും അസാധാരണ ആക്‌സിലറേഷനാണ്‌ റോക്കറ്റ്‌ എക്‌സിന്റെ പ്രത്യേകത. വിസ്‌മയിപ്പിക്കുന്ന നിറങ്ങളാണ്‌ മറ്റൊരു സവിശേഷത. ടാങ്കും മഡ്‌ഗാഡുകളും പൂര്‍ണ്ണമായും പിന്നിലേക്ക്‌ സ്‌ട്രൈപ്‌ഡ്‌ ആണ്‌. 
കസ്റ്റം പെയ്‌ന്റിനും 2.3 ലിറ്റര്‍ എന്‍ജിനും ഒപ്പം ബ്ലാക്ക്‌ എക്‌സോസ്റ്റ്‌ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നിസ്‌തുലമാണ്‌. ന്യൂഡല്‍ഹി എക്‌സ്‌ ഷോറൂം വില 22,21,200 രൂപയാണ്‌. 

ഏറ്റവും വലിയ ഓണ്‍ലൈന്‍ വാച്ച്‌ മാള്‍ ഇബേയില്‍



കൊച്ചി : ലൈഫ്‌ സ്റ്റൈല്‍ മേഖലയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട്‌ ഇബേ ഇന്ത്യ, www.ebay.in, ഏറ്റവും വലിയ ഓണ്‍ലൈന്‍ വാച്ച്‌ മാള്‍ ആരംഭിച്ചു. 65000 -ലേറെ വാച്ചുകളുടെ ശേഖരമാണ്‌ ഇബേയില്‍ ഉള്ളത്‌.
മോണ്‍ടേയ്‌ന്‍, സ്വിസ്‌ ലെജന്‍ഡ്‌, വീക്വിന്‍, റോയല്‍ ലണ്ടന്‍, ബെന്‍ഷെര്‍മാന്‍ തുടങ്ങി 26 പ്രമുഖ അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ പ്രസ്‌തുത ശേഖരത്തില്‍ ഉള്‍പ്പെടുന്നു. 200-ലേറെ ആഗോള, പ്രാദേശിക ബ്രാന്‍ഡ്‌ വാച്ചുകള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കും.
ഇന്ത്യയിലെ മൊത്തം വാച്ചു വിപണി 834 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റേതാണ്‌. പ്രതിവര്‍ഷം വളര്‍ച്ച 10 ശതമാനം വീതമാണ്‌. ഓണ്‍ലൈന്‍ വാച്ച്‌ വിപണി 32 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റേതാണ്‌. പ്രതിവര്‍ഷം 35 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തുന്നുണ്ട്‌. ഇബേ ഇന്ത്യയുടെ വിപണി പങ്കാളിത്തം 21 ശതമാനമാണ്‌. 
മൊത്തം വാച്ചുവില്‍പനയുടെ 5 ശതമാനമാണ്‌ കേരളത്തിന്റെ വിഹിതം. ഓണ്‍ലൈന്‍ വഴി വാച്ച്‌ വാങ്ങുന്നവരില്‍ ഭൂരിഭാഗവും കൊല്ലം, കണ്ണൂര്‍, പാലക്കാട്‌ ജില്ലക്കാരാണ്‌. കേരളീയരുടെ പ്രിയ ബ്രാന്‍ഡുകള്‍ അര്‍മാനി, ഗസ്‌, ഡീസല്‍, ടൈറ്റാന്‍, ഗ്ലോര്‍ഡാനോ എന്നിവയാണെന്ന്‌ ഇബേ ലൈഫ്‌സ്റ്റൈല്‍ തലവന്‍ നവീന്‍ മിസ്‌ട്രി പറഞ്ഞു.
ebay.in -ലെ 85,000- ഓളം പട്ടികയില്‍ 50 ശതമാനം വാച്ചുകള്‍ ക്രോണോഗ്രാഫ്‌ വിഭാഗത്തിലുള്‍പ്പെടുന്നവയാണ്‌. 30 ശതമാനം അനലോഗ്‌ വിഭാഗത്തിലും 20 ശതമാനം സ്‌മാര്‍ട്‌ വാച്ച്‌ ഇനത്തിലും ഉള്‍പ്പെടുന്നു.
ഇബേയില്‍ വാച്ചുകള്‍ക്ക്‌ 30 ശതമാനം ഡിസ്‌കൗണ്ട്‌ ഉണ്ട്‌. ഐസിഐസിഐ, സിറ്റിബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ തവണ വ്യവസ്ഥയിലും ലഭ്യമാണ്‌. ഇബേ ഗാരന്റി, റീഫണ്ട്‌, റീപ്ലേയ്‌സ്‌മെന്റ്‌ എന്നിവയാണ്‌ മറ്റ്‌ ആകര്‍ഷക ഘടകങ്ങള്‍

ഐഡിബിഐ ബാങ്കിന്‌ ഇലെറ്റ്‌സ്‌ നോളഡ്‌ജ്‌ എക്‌സ്‌ചേഞ്ച്‌ അവാര്‍ഡ്‌


കൊച്ചി: `ധനകാര്യ ഉള്‍പ്പെടുത്തല്‍' മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന്‌ ഐഡിബിഐ ബാങ്കിന്‌ 2015-ലെ ഇലെറ്റ്‌സ്‌ നോളഡ്‌ജ്‌ എക്‌സ്‌ചേഞ്ച്‌ അവാര്‍ഡിനു തെരഞ്ഞെടുത്തു. പൊതുമേഖല ബാങ്കുകളുടെ വിഭാഗത്തില്‍ ധനകാര്യ ഉള്‍പ്പെടത്തലിനു ബാങ്കു നല്‌കിയ പ്രവര്‍ത്തനം കണക്കിലെടുത്താണ്‌ അവാര്‍ഡ്‌.
ധനകാര്യ ഉള്‍പ്പെടുത്തല്‍, ബാങ്കിംഗ്‌ സാങ്കേതികവിദ്യ, പേമെന്റ്‌ സംവിധാനം, മൊബൈല്‍ ബാങ്കിംഗ്‌ , ആരോഗ്യ ഇന്‍ഷുറന്‍സ്‌ തുടങ്ങിയ മേഖലകളില്‍ മികവു കാട്ടുന്ന വിവിധ സ്ഥാപനങ്ങളെ അംഗീകരിക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോളജി മീഡിയ ആന്‍ഡ്‌ റിസേര്‍ച്ച്‌ സ്ഥാപനമായ ഇലെറ്റ്‌സ്‌ ടെക്‌നോമീഡിയ ഏര്‍പ്പെടുത്തിയിട്ടുളളതാണ്‌ ഇലെറ്റ്‌സ്‌ നോളഡ്‌ജ്‌ എക്‌സ്‌ചേഞ്ച്‌ അവാര്‍ഡ്‌.




ഐഡിബിഐ ബാങ്ക്‌ ലിമിറ്റഡ്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ( ഫിനാന്‍ഷ്യല്‍ ഇന്‍ക്‌ളൂഷന്‍) ധീരേന്ദ്ര കുമാര്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയില്‍നിന്ന്‌ 2015-ലെ ഇലെറ്റ്‌സ്‌ നോളഡ്‌ജ്‌ എക്‌സ്‌ചേഞ്ച്‌ അവാര്‍ഡ്‌ ഏറ്റു വാങ്ങുന്നു. ഗോവ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി സമീപം

കീസ്‌ ഹോട്ടല്‍സ്‌ കൊച്ചിയില്‍


കൊച്ചി: ഇടത്തരം ഹോട്ടല്‍ വിഭാഗത്തില്‍ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡായ കീസ്‌ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌ കൊച്ചിയില്‍ ഹോട്ടല്‍ തുറന്നു. കേരളത്തിലെ രണ്ടാമത്തേയും രാജ്യത്തെ പതിനാറാമത്തേയും `കീസ്‌ 'ഹോട്ടലാണിത്‌. തിരുവനന്തപുരത്താണ്‌ ആദ്യ കീസ്‌ ഹോട്ടല്‍ തുറന്നത്‌.
ന്യൂയോര്‍ക്ക്‌ കേന്ദ്രമാക്കിയുളള ബെര്‍ഗുരേന്‍ ഹോള്‍ഡിംഗ്‌സിന്റെ സഹായത്തോടെ 2006-ല്‍ സ്ഥാപിച്ച ബെര്‍ഗുരേന്‍ ഹോട്ടല്‍സ്‌ ആണ്‌ ``കീസ്‌ ഹോട്ടല്‍സ'' ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഇടത്തരം ഹോട്ടല്‍ ശൃംഖല സ്ഥാപിച്ചുവരുന്നത്‌.
എംജി റോഡ്‌, ഫോര്‍ട്ട്‌ കൊച്ചി, എന്‍എച്ച്‌ ബൈപാസ്‌, ഇന്‍ഫോപാര്‍ക്ക്‌ എന്നിവിടങ്ങളില്‍നിന്നു എളുപ്പത്തില്‍ എത്തിച്ചേരവുന്ന `കീസ്‌ കൊച്ചി' ഹോട്ടല്‍ കുണ്ടന്നൂര്‍-ഐലന്റ്‌ നാഷണല്‍ഹൈവേയ്‌ക്കും തേവര ഫെറി റോഡിനും(പണ്ഡിറ്റ്‌ കറുപ്പന്‍ റോഡ്‌) അഭിമുഖമായി കായലിന്‌ സമീപമാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. കോണ്‍ഫറന്‍സ്‌ ആവശ്യത്തിനുളള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുളള ഹോട്ടലില്‍ 151 മുറികള്‍ ഒരുക്കിയിരിക്കുന്നു. മൂന്നു സ്വീറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്‌. കേരളത്തിന്റെ ബാക്ക്‌വാട്ടര്‍ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തിലാണ്‌ ഹോട്ടലിലെ പല മുറികളും രൂപകല്‌പന ചെയ്‌തിട്ടുളളത്‌. 24 മണിക്കൂര്‍ റൂം സര്‍വീസും വൈഫി സൗകര്യവുമൊരുക്കിയിട്ടുണ്ട്‌.
സ്‌ത്രീ യാത്രക്കാര്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‌പന ചെയ്‌ത 10 മുറികളും ലഭ്യമാക്കിയിട്ടുണ്ട്‌. ഇതിനായി ഹോട്ടലിന്റെ ഒരു നില മാറ്റി വച്ചിരിക്കുകയാണ്‌. ഒറ്റയ്‌ക്കു യാത്ര ചെയ്യേണ്ടിവരുന്ന സ്‌ത്രീകളുടെ യാത്രയ്‌ക്കും താമസത്തിനും ആവശ്യമായ എല്ലാ സുരക്ഷിതത്വ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്‌. ഭിന്ന ശേഷിയുളള ആളുകള്‍ക്കു യോജിച്ച വിധത്തില്‍ ഏതാനും മുറികള്‍ കീസ്‌ കൊച്ചിയില്‍ പ്രത്യേകം രൂപകല്‌പന ചെയ്‌തിട്ടുണ്ട്‌.
ഇന്ത്യന്‍, ചൈനീസ്‌, കോണ്ടിനെന്റല്‍ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിയിട്ടുളള കീസ്‌ കഫേയാണ്‌ മറ്റൊരു പ്രത്യേകത. `വീട്ടിലെ സ്വാദ്‌' എന്ന പേരില്‍ പ്രത്യേക വിഭാഗം തന്നെ തുറന്നിട്ടുണ്ട്‌.
ആഭ്യന്തര,രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കിടയില്‍ കേരളത്തിനു കൂടിക്കൂടി വരുന്ന സ്വീകാര്യതയാണ്‌ കേരളത്തില്‍ ഹോട്ടലുകള്‍ തുറക്കാന്‍ പ്രേരണയാകുന്നതെന്ന്‌ ബെര്‍ഗുരേന്‍ ഹോട്ടല്‍സ്‌ സിഇഒ അന്‍ഷു സരിന്‍ പറഞ്ഞു.
ബെര്‍ഗുരേന്‍ ഹോട്ടല്‍സ്‌ ഇതുവരെ പതിനാറു കീസ്‌ ഹോട്ടലുകള്‍ ഇന്ത്യയില്‍ തുറന്നിട്ടുണ്ട്‌. ഇതില്‍ ആറെണ്ണം സ്വന്തവും 6 എണ്ണത്തില്‍ മാനേജ്‌മെന്റ്‌ നിയന്ത്രണവും 4 എണ്ണം ഫ്രാഞ്ചൈസ്‌ കോണ്‍ട്രാക്‌ട്‌ അടിസ്ഥാനത്തിലുമുളളതാണ്‌. ഇത്തരത്തില്‍ 19 ഹോട്ടലുകള്‍ കൂടി തുറക്കാന്‍ ഉദ്ദേശിക്കുന്നു. വിവിധ സ്റ്റേജുകളില്‍ ഇവയുടെ പണി നടന്നുവരികയാണ്‌.
കീസ്‌ ഹോട്ടല്‍സിന്‌ ഇപ്പോള്‍ ഇന്ത്യയില്‍ 1500 മുറികളാണുളളത്‌. ഔറംഗബാദ്‌, ബംഗളരു, ചെന്നൈ, ഗോവ, ജയപ്പൂര്‍, ലുധിയാന, മഹാബാലേശ്വര്‍, മുംബൈ, പൂന, സില്‍വാസ, ശ്രിദ്ധി, തിരുപ്പതി, തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിലാണ്‌ ഹോട്ടലുകളുളളത്‌. 

സ്‌ക്കോഡ ആകര്‍ഷകമായ ഫിനാന്‍സ്‌ പദ്ധതികള്‍ അവതരിപ്പിച്ചു


കൊച്ചി: സ്‌ക്കോഡ കാറുകള്‍ വാങ്ങുന്നവര്‍ക്കായി ആകര്‍ഷകമായ ഫിനാന്‍സ്‌ പദ്ധതികള്‍ അവതരിപ്പിച്ചു. റാപിഡ്‌, യെതി, സൂപര്‍ബ്‌ മോഡല്‍ ശ്രേണികളില്‍ ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്‌. റാപിഡ്‌, സൂപര്‍ബ്‌ മോഡല്‍ ശ്രേണികളില്‍ ആറു മാസത്തേക്ക്‌ ഒരു രൂപ മാത്രം ഇ.എം.ഐ. വരുന്ന ഇ.എം.ഐ. ഹോളീഡേ ആണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇവയുടെ എല്ലാ വേരിയന്റുകള്‍ക്കും 7.99 ശതമാനം പലിശയും പ്രഖ്യാപിച്ചിട്ടുണ്ട്‌. യെതി 4 എക്‌സ്‌ 2 വേരിയന്റിന്‌ ഏഴു ശതമാനമാണ്‌ പലിശ. ജൂണ്‍ 30 വരെയാണ്‌ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുക.
ഏളുപ്പത്തിലുള്ളതും സൗകര്യപ്രദമായതുമായ ഫിനാന്‍സ്‌ സൗകര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ്‌ ഈ പദ്ധതി പ്രഖ്യാപിച്ചതിലൂടെ സ്‌ക്കോഡ വാങ്ങുന്നവര്‍ക്കു ലഭിക്കുന്നത്‌. റാപിഡ്‌, സൂപര്‍ബ്‌ മോഡലുകള്‍ക്കുള്ള ഇ.എം.ഐ. ഹോളീഡേ ആനുകൂല്യം അനുസരിച്ച്‌ ഏഴു വര്‍ഷത്തേക്കുള്ള (84 മാസം) ഫിനാന്‍സ്‌ പദ്ധതിയാണ്‌ ലഭിക്കുന്നത്‌. റാപിഡ്‌, സൂപര്‍ബ്‌ ശ്രേണിയില്‍ 7.99 ശതമാനം പലിശയുള്ള ആനുകൂല്യം തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ അഞ്ചു വര്‍ഷം വരെയുള്ള പദ്ധതിയാണു ലഭിക്കുക. എക്‌സ്റ്റന്റഡ്‌ വാറണ്ടി തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കു ലഭിക്കും.
സ്‌ക്കോഡയുടെ ആകര്‍ഷകമായ എസ്‌.യു.വി. യെതിക്ക്‌ ഏഴു വര്‍ഷ പലിശ നിരക്കിലുള്ള ആനുകൂല്യം അഞ്ചു വര്‍ഷത്തെ പദ്ധതിക്കാണു ലഭ്യമാക്കിയിരിക്കുന്നത്‌. 4 എക്‌സ്‌ 2 വേരിയന്റിനാവും ഇതു ലഭ്യമാകുക.
സ്‌ക്കോഡ ഫിനാന്‍സ്‌ വഴിയാവും ഈ ആനുകൂല്യങ്ങളെല്ലാം ലഭ്യമാകുക. എല്ലാ സ്‌കോഡ ഡീലര്‍മാരും ജൂണ്‍ 30 വരെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

ബ്രിട്ടാനിയയുടെ പ്യൂര്‍ മാജിക്‌ ചോക്കോലഷ്‌ വിപണിയില്‍


കൊച്ചി : മുന്‍നിര ബിസ്‌കറ്റ്‌ നിര്‍മാതാക്കളായ ബ്രിട്ടാനിയ, പുതിയ പ്രീമിയം ചോക്കളേറ്റ്‌ ബിസ്‌കറ്റ്‌, പ്യൂര്‍ മാജിക്‌ ചോക്കോലഷ്‌, വിപണിയില്‍ അവതരിപ്പിച്ചു.
1500 കോടി രൂപയുടെ പ്രീമിയം ക്രീം ബിസ്‌കറ്റ്‌ വിഭാഗത്തിന്റെ, പത്ത്‌
ശതമാനം വരുന്ന ചോക്കളേറ്റ്‌ സെന്റര്‍ ഫില്‍ഡ്‌ ബിസ്‌കറ്റ്‌ രംഗത്ത്‌ തികച്ചും
വൈവിധ്യമാര്‍ന്നതാണ്‌ പ്യുര്‍ മാജിക്‌ ചോക്കോലഷ്‌.
40 ശതമാനം ചോക്കളേറ്റ്‌ നിറച്ച ബിസ്‌കറ്റുകളിലൊന്നാണ്‌ ചോക്കോലഷ്‌. ദ്രവ ചോക്കളേറ്റിനെ മൊരുമൊരുത്തതും ദീര്‍ഘചതുരത്തിലുള്ളതുമായ ചോക്കളേറ്റി ബിസ്‌കറ്റില്‍ പൊതിഞ്ഞാണ്‌ ചോക്കോലഷിനെ രൂപപ്പെടുത്തിയിരിക്കുന്നത്‌.
അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ തയാറാക്കുന്ന ഈ ബിസ്‌കറ്റ്‌, ദ്രവ ചോക്കളേറ്റിന്റെയും മൊരുമൊരുത്ത ബിസ്‌കറ്റിന്റെയും മാന്ത്രിക
സന്തുലനമാണ്‌.
ദീര്‍ഘ ചതുരത്തിലുള്ള പ്യൂര്‍ മാജിക്ക്‌ ചോക്കോലഷ്‌ നല്‍കുന്ന ബെല്‍ജിയന്‍ ചോക്കളേറ്റ്‌ രുചി അവാച്യമാണെന്ന്‌ ബ്രിട്ടാനിയ ഇന്‍ഡസ്‌ട്രീസ്‌ മാര്‍ക്കറ്റിങ്ങ്‌
ഡയറക്‌ടര്‍ അലി ഹാരിസ്‌ ഷെറെ പറഞ്ഞു.
ഓണ്‍ലൈന്‍ വിപണിയുടെ ചുവടു പിടിച്ച്‌ ട്വിറ്ററില്‍ കഴിഞ്ഞ മാസം ചോക്കോലഷിന്റെ പ്രീ ലോഞ്ച്‌ നടത്തിയിരുന്നു. അഞ്ച്‌ ദിവസം നീണ്ട ഈ പ്രചാരണം
നൂറ്‌ ദശലക്ഷത്തിലേറെ ഇംപ്രഷനുകളും അഞ്ച്‌ ദശലക്ഷത്തിലേറെ റീച്ചും
നേടിയെടുത്തു.
ട്വിറ്ററില്‍ നടത്തിയ ഈ പ്രീ ലോഞ്ച്‌, പ്യുര്‍ മാജിക്‌ ചോക്കോലഷിനെ ചില്ലറ വിപണിയിലെത്തുന്നതിന്‌ മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക്‌ പ്രിയങ്കരമാക്കി മാറ്റി. ആദ്യ പ്രതികരണങ്ങള്‍ ഏറെ ആവേശം പകരുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമായ പാക്കേജിങാണ്‌
ചോക്കോലഷിനുള്ളത്‌. വില 75 ഗ്രാം പായ്‌ക്കിന്‌ 30 രൂപ.

ലെനോവോ സ്‌മാര്‌ട്ട്‌ ഫോണുകള്‍ക്ക്‌ ഇപ്പോള്‍ പൂര്‍ണ്ണ സുരക്ഷ


കൊച്ചി
ലെനോവോ സ്‌മാര്‍ട്ട്‌ ഫോണുകളുടെ ദേശീയ വിതരണക്കാരായ സിംടെല്‍ ട്രേഡിംഗ്‌ കോര്‍പ്പറേഷന്‍ ഹാഷ്‌ടാഗുമായി ചേര്‍ന്ന്‌ രാജ്യത്തിലാദ്യമായി കേരളത്തില്‍ ലെനോവോ സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്ക്‌ പൂര്‍ണ്ണ സുരക്ഷ ലഭ്യമാകുന്ന പദ്ധതി അവതരിപ്പിച്ചു. ഈ സംരക്ഷണത്തിനായി ഉപഭോക്താവ്‌ 99 രൂപ നല്‍കുമ്പോള്‍ നാല്‌ വിവിധതരത്തിലുള്ള സുരക്ഷയാണ്‌ ലഭിക്കുന്നത്‌.വെള്ളം കയറി സംഭവിക്കാവുന്ന കേടുപാടുകള്‍,താഴെ വീണു സംഭവിക്കാവുന്ന കേടുപാടുകള്‍, നഷ്‌ടപ്പെടുകയോ ,മോഷണമോ,തകരാറുകളുടെ റിപ്പയറിംഗ്‌ ഉള്‍പ്പെടുന്ന എല്ലാ ഭാഗങ്ങളിലും ഇതിന്റെ പരിധിയില്‍ വരുന്നതാണ്‌. വാറണ്ടയില്‍ ഉള്‍പ്പെടാത്ത റിപ്പയര്‍ ചാര്‍ജുകളും ലഭിക്കുന്നതാണ്‌.
ഇന്ന്‌ വിപണയില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക്‌ 500 രൂപ മുതല്‍ 3000 രൂപ വരെ വില നല്‍കേണ്ട സ്ഥാനത്ത്‌ സിംടെല്‍ ലെനോവയുമായി ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന ഹാഷ്‌ടാഗ്‌ സ്‌കീമിന്‌ 99 രൂപ മാത്രം നല്‍കിയാല്‍ മതിയാകും.
ഹാഷ്‌ടാഗിന്റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗിഫ്‌റ്റ്‌ കോഡിലൂടെ ഉപഭോക്താവിന്‌ പ്രമുഖ കമ്പനികളുടെ ( Go lbibo,Reliance Footprint,Jabong,Mynttra,Ticket goose,Uber,Foot Panda,Dominos Piza & Appolo Clinic ) ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഡിസികൗണ്ട്‌ സേവന സേവന കാലയളവില്‍ ലഭിക്കുന്നതാണ്‌. ഏകദേശം 1500 രൂപയോളം വിലവരുന്ന ഡിസ്‌കൗണ്ട്‌ കൂപ്പണുകളാണ്‌ ലഭിക്കുന്നത്‌. ഉപഭോക്താവിന്‌ വളരെ ലളിതമായ രീതിയിലൂടെ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്‌. ലെനോവോ ഫോണുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഹാഷ്‌ടാഗ്‌ പാക്കറ്റിനുള്ളില്‍ നിന്നും ലഭിക്കുന്ന കോഡ്‌ നമ്പര്‍ എസ്‌എംഎസ്‌ ചെയ്‌താല്‍ ഈ പദ്ധതിയിലേക്ക്‌ ലോഗിന്‍ ചെയ്യാവുന്ന പാസ്‌ വേഡ്‌ ലഭിക്കുകയും അതിലൂടെ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഈ പദ്ധതിയില്‍ അംഗമാകാം.
ഉപഭോക്താവിന്‌ എന്തെങ്കിലും ബുദ്ധിമുട്ട്‌ അനുഭവപ്പെടുകായണെങ്കില്‍ പായക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ മിസ്‌ഡ്‌ കോള്‍ അയച്ചാല്‍ കമ്പനിയുടെ പ്രതിനിധികള്‍ ബന്ധപ്പെട്ട്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും. അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ഓണ്‍ലൈനായി ഈ പദ്ധതിയില്‍ ചേരാവുന്നതാണ്‌ .എല്ലാ നിര്‍ദ്ദേശങ്ങളും പായ്‌ക്കില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.
ഭാവിയില്‍ നിസാരമായ നിരക്കില്‍ ഉപഭോക്താവിന്‌ സൗകര്യപ്രദമായ സമയത്ത്‌ ചെന്ന്‌ ഫോണ്‍ വാങ്ങുകയും അംഗീകൃതമായ കേന്ദ്രങ്ങളില്‍ അത്‌ എത്തിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം തിരിച്ച്‌ ഉപഭോക്താവിന്‌ തന്നെ നല്‍കുകയും ചെയ്യുന്നു. മഴക്കാലവും ഓണാഘോഷവും കണക്കിലെടുത്താണ്‌ ലെനോവോ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്‌. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...