കൊച്ചി : മുന്‍നിര ബിസ്‌കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയ, പുതിയ പ്രീമിയം ചോക്കളേറ്റ് ബിസ്‌കറ്റ്, പ്യൂര്‍ മാജിക് ചോക്കോലഷ്, വിപണിയില്‍ അവതരിപ്പിച്ചു.
1500 കോടി രൂപയുടെ പ്രീമിയം ക്രീം ബിസ്‌കറ്റ് വിഭാഗത്തിന്റെ, പത്ത്
ശതമാനം വരുന്ന ചോക്കളേറ്റ് സെന്റര്‍ ഫില്‍ഡ് ബിസ്‌കറ്റ് രംഗത്ത് തികച്ചും
വൈവിധ്യമാര്‍ന്നതാണ് പ്യുര്‍ മാജിക് ചോക്കോലഷ്.
40 ശതമാനം ചോക്കളേറ്റ് നിറച്ച ബിസ്‌കറ്റുകളിലൊന്നാണ് ചോക്കോലഷ്. ദ്രവ ചോക്കളേറ്റിനെ മൊരുമൊരുത്തതും ദീര്‍ഘചതുരത്തിലുള്ളതുമായ ചോക്കളേറ്റി ബിസ്‌കറ്റില്‍ പൊതിഞ്ഞാണ് ചോക്കോലഷിനെ രൂപപ്പെടുത്തിയിരിക്കുന്നത്.
അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ തയാറാക്കുന്ന ഈ ബിസ്‌കറ്റ്, ദ്രവ ചോക്കളേറ്റിന്റെയും മൊരുമൊരുത്ത ബിസ്‌കറ്റിന്റെയും മാന്ത്രിക
സന്തുലനമാണ്.
ദീര്‍ഘ ചതുരത്തിലുള്ള പ്യൂര്‍ മാജിക്ക് ചോക്കോലഷ് നല്‍കുന്ന ബെല്‍ജിയന്‍ ചോക്കളേറ്റ് രുചി അവാച്യമാണെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്‌ട്രീസ് മാര്‍ക്കറ്റിങ്ങ്
ഡയറക്‌ടര്‍ അലി ഹാരിസ് ഷെറെ പറഞ്ഞു.
ഓണ്‍ലൈന്‍ വിപണിയുടെ ചുവടു പിടിച്ച് ട്വിറ്ററില്‍ കഴിഞ്ഞ മാസം ചോക്കോലഷിന്റെ പ്രീ ലോഞ്ച് നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ട ഈ പ്രചാരണം
നൂറ് ദശലക്ഷത്തിലേറെ ഇംപ്രഷനുകളും അഞ്ച് ദശലക്ഷത്തിലേറെ റീച്ചും
നേടിയെടുത്തു.
ട്വിറ്ററില്‍ നടത്തിയ ഈ പ്രീ ലോഞ്ച്, പ്യുര്‍ മാജിക് ചോക്കോലഷിനെ ചില്ലറ വിപണിയിലെത്തുന്നതിന് മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കി മാറ്റി. ആദ്യ പ്രതികരണങ്ങള്‍ ഏറെ ആവേശം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമായ പാക്കേജിങാണ്
ചോക്കോലഷിനുള്ളത്. വില 75 ഗ്രാം പായ്‌ക്കിന് 30 രൂപ.
No comments:
Post a Comment