കൊച്ചി : രാജ്യത്തെ ചെറുകിട ഇടത്തരം
സംരംഭകര്‍ക്ക് ലളിതമായി സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ഏകജാലക ട്രേഡ്
ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കാനായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ
ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്കും ആലിബാബ ഡോട്ട്‌കോമും സഹകരിക്കും. ആലിബാബ
ഡോട്ട്‌കോമില്‍ അംഗങ്ങളായ ഇന്ത്യന്‍ സംരംഭകര്‍ക്ക് ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ
ബിസിനസ് ലോണുകള്‍ അടക്കമുള്ള ഏതു ബിസിനസ് സേവനവും അതിവേഗത്തില്‍ ലഭിക്കാന്‍ ഇതു
സഹായിക്കും. കാഷ് മാനേജുമെന്റ് സേവനം, വിദേശ നാണ്യ വിനിമയം, ബാങ്ക് ഗാരണ്ടികള്‍,
അതിര്‍ത്തിക്കപ്പുറത്തേക്കുള്ള പണമടക്കലുകള്‍ തുടങ്ങിയവയിലും ഇത്തരം സഹായങ്ങള്‍
ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ഇളവുകളും ഇതോടൊപ്പമുണ്ടാകും.
ഓണ്‍ലൈന്‍
ട്രേഡ് ഫെസിലിറ്റേന്‍ സെന്ററിനായി ആലിബാബ ഡോട്ട്‌കോമുമായി സഹകരിക്കുന്ന ഇന്ത്യയിലെ
ആദ്യ ബാങ്കാകാനായതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് ഐ.സി.ഐ.സി.ഐ. ബാങ്ക്
എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ രാജീവ് സഭര്‍വാള്‍ പറഞ്ഞു. ഓണ്‍ലൈനായി പുതിയ നിരവധി
നീക്കങ്ങള്‍ക്കാണ് ബാങ്ക് തുടക്കം കുറിക്കുന്നത്. ലളിതമായ ബാങ്കിങ്
പരിഹാരങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധത തന്നെയാണ് ഇവടേയും
ദൃശ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗത്തിലുള്ള സംയോജിത സേവനങ്ങള്‍
ലഭ്യമാകുന്നത് ഇന്ത്യന്‍ സംരംഭകരെ ആഗോള തലത്തില്‍ മുന്നേറാന്‍ സഹായിക്കുമെന്നും
അദ്ദേഹം ചൂണ്ടിക്കാട്ടി. ആലിബാബ ഡോട്ട്‌കോമിന്റെ അംഗങ്ങള്‍ക്ക് ഏറ്റവും മികച്ച
നിരക്കുകളും ഇളവുകളും ലഭിക്കാന്‍ ഇതു സഹായിക്കുമെന്ന് ആലിബാബ ചാനല്‍സ് ഡയറക്‌ടര്‍
ഭൂഷണ്‍ പാട്ടില്‍ പറഞ്ഞു.