കൊച്ചി : സ്‌പൈസി ചിക്കന്‍ മോമോസ്, ചിക്കന്‍ റിങ്‌സ് എന്നിവയുമായി രുചിമുകുളങ്ങള്‍ക്ക് ഉത്തജനം പകരാന്‍ ഫൈവ് സ്റ്റാര്‍ ചിക്കന്‍. ഭൂട്ടാന്‍, സിക്കിം, നേപ്പാള്‍, ചൈന എന്നിവിടങ്ങളില്‍ ഏറ്റവും ജനകീയമായ തെരുവോരഭക്ഷണമാണ് ചിക്കന്‍ മോമോസ്. ചിക്കന്റെ കുഞ്ഞു കഷണങ്ങളും സുഗന്ധവ്യഞ്‌ജനങ്ങളും മിശ്രണം ചെയ്‌ത്, പൊരിച്ച്, എരിവും സുഗന്ധവുമുള്ള സോസിനൊപ്പം നല്‍കുന്നതാണിവ.
ഏറ്റവും ഉന്നതനിലവാരത്തിലുള്ള കോഴിയിറച്ചിയും സ്വാഭാവിക ചേരുവകളും ചേര്‍ത്താണ് ഫൈവ് സ്റ്റാര്‍ ചിക്കന്‍ പ്രൊഫഷണലുകളുടെ മേല്‍നോട്ടത്തില്‍ ഇവ തയാറാക്കുക. സോസില്‍ മുക്കി നേരിട്ട് കഴിക്കുകയാണ് ഈ മോമോസിന്റെ സ്വാദ് ആസ്വദിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം.
നിങ്ങളുടെ ഭക്ഷണം ആസ്വാദ്യവും രസകരവുമാക്കുകയാണ് റിങ് രൂപത്തിലുള്ള ചിക്കന്‍ വിഭവം. ഉത്തമമായ ചിക്കന്‍ തിഞ്ഞെടുത്ത് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ മിശ്രണം ചെയ്‌താണ് ഇവ തയാറാക്കുക. പുതുമയും മൊരുമൊരുപ്പും ചിക്കന്‍ റിങ്‌സിനെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കും.
മൊരുമൊരുപ്പും സത്ത് നിറഞ്ഞതുമായ ഈ ചിക്കന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് പീസൊന്നിന് 39 രൂപ നിരക്കിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ ഫൈവ് സ്റ്റാര്‍ ഔട്ട്‌ലെറ്റുകളിലും ഇവ ലഭിക്കും.
No comments:
Post a Comment