കൊച്ചി: കേരളത്തിലെ
ബാങ്കുകളിലുള്ള വിദേശ മലയാളികളുടെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ കടന്നു.
വര്‍ഷങ്ങളായി വിദേശ മലയാളികളുടെ നിക്ഷേപം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്
ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2013 മാര്‍ച്ചില്‍
66,190 കോടി രൂപയായിരുന്ന നിക്ഷേപം 2014 മാര്‍ച്ച് 31 ന് 93,883 കോടിയിലെത്തി.
2015 മാര്‍ച്ചില്‍ ഇത് 1,09,603 കോടിയായി ഉര്‍ന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ്
ട്രാന്‍വന്‍കൂറിലാണ് ഏറ്റവുമധികം വിദേശ മലയാളികളുടെ നിക്ഷേപമുള്ളത്; 26,613 കോടി
രൂപ. രണ്ടാം സ്ഥാനത്തുള്ള ഫെഡറല്‍ ബാങ്കില്‍ 23,214 കോടി രൂപയുടെ നിക്ഷേപമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍
ഈ വിഭാഗത്തില്‍ 14,456 കോടി രൂപയുടെ നിക്ഷേപം മാത്രമാണുള്ളത്.
കേരളത്തില്‍
21 പൊതുമേഖലാ ബാങ്കുകളിലായി ആകെ 23,203 കോടി രൂപയുടെ വിദേശ മലയാളികളുടെ
നിക്ഷേപമാണുള്ളത്. എസ്.ബി.ടി.യിലും ഫെഡറല്‍ ബാങ്കിലും പ്രത്യേകമായി
ഉള്ളതിനേക്കാള്‍ കുറവാണിത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളതാണ് കേരളത്തിലെ
നിക്ഷേപങ്ങളിലധികവും
No comments:
Post a Comment