കൊച്ചി: ഈ ഉല്‍സവ കാലത്തിനു മുന്നോടിയായി പാനസോണിക്
താങ്ങാനാവുന്ന വിലയ്‌ക്ക് രണ്ട് സ്‌മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു. 6790
രൂപയും 8290 രൂപയും വിലയുള്ള പി. 50 ഐഡള്‍, പി 65 ഫ്‌ളാഷ് എന്നീ സ്‌മാര്‍ട്ട്
ഫോണുകളാണ് പാനസോണിക് അവതരിപ്പിച്ചത്. കൂടുതല്‍ സൂക്ഷ്‌മതയേറിയ ഐ.പി.എസ്.
എച്ച്.ഡി. ഡിസ്‌പ്‌ളെ, ഇരട്ട ക്യാമറ, മെഗാ ബാറ്ററി ശേഷി തുടങ്ങിയ
സവിശേഷതകളുമായാണ് പി 50, പി 65 മോഡലുകള്‍ എത്തുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍
ആവശ്യപ്പെടുന്ന പ്രധാന സവിശേഷതകളാണിവ എന്നതും ശ്രദ്ധേയമാണ്. ഏറ്റവും പുതിയ
ആന്‍ഡ്രോയ്‌ഡ് 5.1 ലോലി പോപ്പ് ഓപ്പറേറ്റിങ് സംവിധാനവും 1.3 ജിഎച്ച് സെഡ്
ക്വാഡ് കോ പ്രോസസ്സറും ഇരു മോഡലുകളിലുമുണ്ട്. 1 ജി.ബി. റാം, എട്ട് ജി.ബി.
എക്‌സ്‌ടേണല്‍ മെമ്മറി, മൈക്രോ എസ്.ഡി.യോടു കൂടി 32 ജി.ബി. വരെ
വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. 8 എം.പി. മെയിന്‍ ക്യാമറ,
എല്‍.ഇ.ഡി. ഫ്‌ളാഷ്, 720 എച്ച്.ഡി. റെക്കോര്‍ഡിങ് 2 എം.പി. ഫ്രണ്ട് ഫെയ്‌സിങ്
ലെന്‍സ് എന്നിവയടക്കം ഒട്ടനവധി മറ്റു സവിശേഷതകളും ഇവയ്‌ക്കുണ്ട്. ഈ പുതിയ
മോഡലുകളോടെ പാനസോണിക്കിന്റേതായി താങ്ങാവുന്ന വിലയ്‌ക്കുള്ള മുപ്പതോളം സ്‌മാര്‍ട്ട്
ഫോണുകളാണ് ഉപഭോക്താക്കള്‍ക്കായുള്ളതെന്ന് പാനസോണിക് ഇന്ത്യയുടെ മൊബിലിറ്റി
ഡിവിഷന്‍ ബിസിനസ് മേധാവി പങ്കജ് റാണ ചൂണ്ടിക്കാട്ടി.
Thursday, October 15, 2015
Wednesday, October 14, 2015
അത്തിയ ഷെട്ടി മേബെല്ലൈന്റെ ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി : ലോകത്തിലെ തന്നെ ഏറ്റവും വലിയ കോസ്‌മെറ്റിക്
ബ്രാന്‍ഡായ മേബെല്ലൈന്‍ ന്യൂയോര്‍ക്കിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്‌ത
ബോളിവുഡ് യുവ നടി, അത്തിയ ഷെട്ടിയെ നിയമിച്ചു. മേബെല്ലൈന്റെ ഏറ്റവും പുതിയ
സ്റ്റൈലും ട്രെന്‍ഡുകളും അത്തിയ ഷെട്ടി ന്യൂയോര്‍ക്ക് ഫാഷന്‍ സര്‍ക്യൂട്ടില്‍,
മറ്റൊരു ബ്രാന്‍ഡ് അംബാസഡര്‍ ആയ ആലിയ ഭട്ടിനൊപ്പം അവതരിപ്പിക്കും.
ആമസോണ്‍
ഇന്ത്യ ഫാഷന്‍ വീക്കില്‍, ന്യൂയോര്‍ക്ക് ഫാഷന്‍ രംഗത്തു നിന്നുള്ള വിസ്‌മയകരമായ
ബ്രാന്‍ഡുകള്‍ അത്തിയ ഷെട്ടി അവതരിപ്പിച്ചു. ഡിസൈനര്‍മാരായ രോഹിത് ഗാന്ധിയും
രാഹുല്‍ ഖന്നയും രൂപകല്‍പന ചെയ്‌ത നൂതന ഉല്‍പന്നനിര, ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി
റാംപില്‍, അത്തിയ ഷെട്ടിയും ആലിയ ഭട്ടും ചേര്‍ന്നാണെത്തിച്ചത്.
മേക്കപ്പ്
ആചാര്യനും യൂ ട്യൂബ് സെന്‍സേഷനുമായ, എല്‍ട്ടന്‍ ജെ ഫെര്‍ണാണ്ടസ്, മേബെല്ലൈന്‍
ന്യൂയോര്‍ക്കിന്റെ ഔദ്യോഗിക മേക്കപ്പ് ആര്‍ട്ടിസ്റ്റായി ചുമതലയേറ്റിട്ടുണ്ട്.
ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍ ട്രെന്‍ഡിയായ ഫാഷനുകള്‍ എല്‍ട്ടന്‍
അവതരിപ്പിക്കുകയുണ്ടായി.
വ്യക്തിത്വം അടയാളപ്പെടുത്തി ആത്മവിശ്വാസത്തോടെ
മുന്നേറാന്‍ സ്‌ത്രീകളെ പ്രേരിപ്പിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വമെന്ന്
അത്തിയ ഷെട്ടി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ വീക്കുകളുടെ ഏറ്റവും വലിയ
മേക്കപ്പ് പങ്കാളികളാണ് തങ്ങളെന്ന് മേബെല്ലൈന്‍ ന്യൂയോര്‍ക്ക് ഇന്ത്യ ജനറല്‍
മാനേജര്‍ പൂജാ സൈഗള്‍ പറഞ്ഞു. മേയ്‌ക്ക് ഇറ്റ് ഫാഷന്‍ എന്നതാണ് കമ്പനിയുടെ പുതിയ
മന്ത്രം. മേബെല്ലൈന്‍ ന്യൂയോര്‍ക്കിന് 129 രാജ്യങ്ങളില്‍ സാന്നിധ്യം
ഉണ്ട്.
എജ്യുകോംപ് സ്‌കൂള്‍ കോണ്‍ക്ലേവ് സമാപിച്ചു
തൃശ്ശൂര്‍ : സ്‌കൂളുകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെപ്പറ്റി,
സ്‌മാര്‍ട് ക്ലാസ് രംഗത്തെ പ്രമുഖരായ എജ്യുകോംപ് സൊലൂഷന്‍സ് തൃശൂരില്‍,
വിദ്യാഭ്യാസ വികസന കോണ്‍ക്ലേവ് സംഘടിപ്പിച്ചു. �ദേര്‍ ഈസ് അനദര്‍ വേ� എന്ന
വിഷയത്തെ അടിസ്ഥാനമാക്കി എജ്യുകോംപ് 55 നഗരങ്ങളില്‍ നടത്തുന്ന റോഡ്‌ഷോയുടെ
ഭാഗമായിരുന്നു സ്‌കൂള്‍കോണ്‍ക്ലേവ്.
വിദ്യാഭ്യാസ വിദഗ്‌ദ്ധരും നഗരത്തിലെ വിവിധ
സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാരും സ്‌കൂള്‍ മാനേജ്‌മെന്റും പങ്കെടുത്ത
കോണ്‍ക്ലേവ് 21-ാം നൂറ്റാണ്ടില്‍ സ്‌കൂളുകള്‍ നേരിടുന്ന വെല്ലുവിളികള്‍
ചര്‍ച്ചചെയ്‌ത് അവയ്‌ക്ക് പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും
ചെയ്‌തു.
തൃശ്ശൂരിലെ വിവിധ സ്‌കൂളുകളിലെ 40-ലേറെ പ്രിന്‍സിപ്പള്‍മാര്‍
ചര്‍ച്ചകളില്‍ പങ്കെടുത്തു. പുതിയ സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമുകളും കോണ്‍ക്ലേവില്‍
അവതരിപ്പിച്ചു. വിദ്യാഭ്യാസ പ്രക്രിയ നേരിടുന്ന നിര്‍ണായക വിടവുകള്‍
നികത്തുന്നതിനെപ്പറ്റിയും പ്രിന്‍സിപ്പള്‍മാരും മാനേജ്‌മെന്റ് പ്രതിനിധികളും
ചര്‍ച്ച ചെയ്‌തു.
ഐടി, സൈബര്‍ സെക്യൂരിറ്റി വിദഗ്‌ദ്ധനായ രക്ഷിത് ടണ്ടന്‍
ആയിരുന്നു മുഖ്യപ്രഭാഷകന്‍. എജ്യുകോംപിന്റെ ഇ-ഡാക്, സ്‌മാര്‍ട് ക്ലാസ് ഓണ്‍ലൈന്‍
പ്രോജക്‌റ്റുകളും സെമിനാറില്‍ അവതരിപ്പിച്ചു. സ്‌കൂളുകളിലെ വരുംതലമുറ വിദ്യാഭ്യാസ
ഇക്കോസിസ്റ്റം പുനര്‍നിര്‍വചിക്കപ്പെടുന്ന സംവിധാനങ്ങളാണിവ.
പുത്തന്‍
സാങ്കേതികവിദ്യകളുടെ സഹായത്തോടെ കുട്ടികള്‍ക്ക് പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
പഠനവുമായി പരസ്‌പരം കൈമാറാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇ-ഡാക്,
സ്‌മാര്‍ട് ക്ലാസ് എന്നിവ കഴിയും.
വിദ്യാഭ്യാസ മേഖലയിലെ നൂതന
സാങ്കേതികവിദ്യകളെപ്പറ്റി അവബോധം ഉണ്ടാക്കാനും ഭാവി വെല്ലുവിളികളെ അതിജീവിക്കാനുള്ള
പ്രതിവിധികള്‍ക്ക് രൂപം കൊടുക്കാനും കോണ്‍ക്ലേവിന് കഴിഞ്ഞതായി എജ്യുകോംപ്
റീജിയണല്‍ സിഇഒ എം ആര്‍ കൃഷ്‌ണമൂര്‍ത്തി പറഞ്ഞു. സമഗ്രമായ സാങ്കേതികവിദ്യയുടെ
പിന്‍ബലം മികച്ച വിദ്യാഭ്യാസത്തിന് അനിവാര്യമാണ്. ഇത്തരം കോണ്‍ക്ലേവുകള്‍
സ്‌കൂളുകള്‍ക്ക് അവരുടെ പെഡഗോഗി ശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണെന്ന് അദ്ദേഹം
പറഞ്ഞു.
ഇന്ത്യയിലെ 55 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവുകളില്‍ 4000
സ്‌കൂളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍
ഉള്‍പ്പെടെയുള്ള നാല് മേഖലകളിലും റോഡ്‌ഷോ പര്യടനം നടത്തും. 55 നഗരങ്ങളില്‍ മൂന്നു
മാസം കൊണ്ട് നടത്തുന്ന കോണ്‍ക്ലേവ് സ്‌കൂള്‍തലത്തില്‍ നടത്തുന്ന ഏറ്റവും വലിയ
പരിപാടിയാണ്.
വിദ്യാഭ്യാസ നയരൂപീകരണത്തിലും നടത്തിപ്പിലും ഡിജിറ്റല്‍
ഇന്ത്യയുടെ ആഗോള സാധ്യതകള്‍ നിര്‍ണായകമാണ്. വിദ്യാഭ്യാസത്തിന്റെ ഗുണമേ�
വര്‍ധിപ്പിക്കുന്നതിലും ഇതിന്റെ സ്വാധീനം വലുതാണ്.
ഏറ്റവും വലിയ സംരംഭക സമ്മേളനം 'ടൈക്കോണ്‍ കേരള' കൊച്ചിയില്‍
കൊച്ചി
: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം
'ടൈക്കോണ്‍ കേരള 2015' നവംബര്‍ 6, 7 തീയതികളിലായി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍
സെന്ററില്‍ വെച്ചു നടക്കും. സംരംഭകത്വം സംബന്ധിച്ച അറിവുകള്‍ യുവജനങ്ങള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്നുനല്‍കാനും കൂടുതല്‍ യുവ സംരംഭകരെ സൃഷ്ടിക്കുവാനും
വളര്‍ത്തുവാനൂമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
സംരംഭകത്വം
പ്രോത്സാഹിപ്പിക്കുതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍-പ്രണേഴ്‌സ്(ടൈ)ന്റെ
കേരളാ ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍. ടൈ ഒരുക്കുന്ന 4-ാം മത്തെ
സമ്മേളനമാണിത്. കേരളത്തിനകത്തും പുറത്തുനിന്നുമായി രണ്ടായിരത്തിലധികം യുവസംരംഭകരും
പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായുള്ള
സഹകരണത്തോടെയാണ് ടൈക്കോണ്‍ കേരള സംഘടിപ്പിക്കുന്നത്. ഫെഡറല്‍ ബാങ്കാണ്
സമ്മേളനത്തിന്റെ മുഖ്യ അവതാരകര്‍.
മെന്ററിങ്ങ്, നെറ്റ്‌വര്‍ക്കിങ്ങ്,
എജ്യുക്കേഷന്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ യുവ തലമുറയെ തൊഴിലന്വേഷകരില്‍ നിന്ന്
സംരംഭകരും തൊഴില്‍ദാതാക്കളുമായി പരിവര്‍ത്തനം ചെയ്യാനും അതുവഴി രണ്ടായിരത്തി
ഇരുപതോടെ ഒരു കുടുംബത്തില്‍ ഒരു വ്യവസായ സംരംഭകന്‍ എന്ന ആശയം
സാക്ഷാത്‌കരിക്കാനുമാണ് സമ്മേളനവും തുടര്‍നടപടികളും കൊണ്ട് ഉദ്ദേശിക്കുന്നത്.
'പ്രതിസന്ധികള്‍ തരണം ചെയ്‌തുകൊണ്ട് സംരംഭകത്വം' എന്നതാണ് ഈ നാലാമത്
സമ്മേളനത്തിന്റെ പ്രമേയമെന്ന്‌് ടൈകേരള പ്രസിഡന്റ് ശ്രീ എ.വി. ജോര്‍ജ്ജ്
പറഞ്ഞു.
ആറ് വേദികളിലായി നാല്‍പതു സെഷനുകളായാണ് പരിപാടികള്‍ നടക്കുക.
സംരംഭകര്‍, വ്യവസായികള്‍, പ്രൊഫഷണലുകള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകര്‍,
വിദ്യാഭ്യാസ വിചക്ഷണര്‍, മെന്റര്‍മാര്‍, മാനേജ്‌മെന്റ് വിദഗ്‌ധര്‍ തുടങ്ങി
നൂറിലധികം പ്രഭാഷകര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. ഇന്‍ഫോസിസ് സ്ഥാപകാംഗവും
സീനിയര്‍ അഡ്‌വൈസറുമായ ക്രിസ് ഗോപാലകൃഷ്‌ണന്‍, ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്ക്
പ്രസിഡന്റ് പദ്‌മജ രൂപരേല്‍, ഗോയിങ്ങ് ടു സ്‌കൂള്‍ സ്ഥാപകയും ഡയറക്ടറുമായ ലിസ
ഹെയ്‌ഡ്‌ലൊഫ്, പ്രശസ്‌ത ഹൃദ്രോഗ ശസ്‌ത്രക്രിയാ വിദഗ്‌ധനും, സംരംഭകനുമായ
ഡോ.ശ്രീറാം നെനെ, യുവര്‍ സ്റ്റോറി മീഡിയ സ്ഥാപക ശ്രദ്ധ ശര്‍മ്മ, ഹെഡ് ഹെല്‍ഡ് ഹൈ
സര്‍വ്വീസസ് മാനേജിങ്ങ് ഡയറക്ടര്‍ മദന്‍ പധകി, അപ്‌ഗ്രാഡ് സ്ഥാപകനും സിഇഒയുമായ
മായന്‍ക് കുമാര്‍, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങ് തലവന്‍ ഗോപി കല്ലായില്‍,
ഹോളിഡേ ഐക്യു സ്ഥാപകന്‍ ഹരി നായര്‍, പവര്‍ കമ്മ്യൂണിക്കേഷന്‍ സിഇഒ ജോസഫ്
പ്രഭാകര്‍, മള്‍ട്ടികോര്‍ വെയര്‍ ഇന്‍ക് പ്രസിഡന്റ് എ.ജി. കരുണാകരന്‍, മസാലാ
ബോക്‌സ് സ്ഥാപകയായ ഹര്‍ഷാ തച്ചേരി തുടങ്ങിയവരാണ് പങ്കെടുക്കുന്നവരില്‍
പ്രമുഖര്‍.
യുവസംരംഭകര്‍ക്ക് ബിസിനസ് പ്ലാനുകള്‍ക്ക് രൂപം നല്‍കാന്‍
സഹായിക്കുതോടൊപ്പം തന്നെ നല്ല പ്ലാനുകള്‍ അനുഭവ സമ്പരായ നിക്ഷേപകര്‍ക്കും
വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം
ഒരുക്കുന്ന പിച്ച് ഫെസ്റ്റിവെല്‍, ഐഡിയ എക്‌സ്‌ചേഞ്ച് സെഷന്‍ എന്നിവ
സമ്മേളനത്തിന്റെ പ്രത്യേകതയാണ്. തിരഞ്ഞെടുത്ത സംരഭകര്‍ക്ക് നുതന ആശയങ്ങളും,
ഉല്‍പ്പന്നങ്ങളും സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുക്കുന്ന
സ്‌റ്റാര്‍ട്ടപ്പ്‌് പവലിയനുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. നിക്ഷേപകരേയും
മെന്റര്‍മാരേയും ആകര്‍ഷിക്കാന്‍ നേരിട്ട് അവസരമൊരുക്കുന്നതാണ് പവലിയനുകള്‍. ഉന്നത
നിലവാരം പുലര്‍ത്തുന്നവയ്‌ക്ക് ക്യാഷ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടെറുമോ പെന്‍പോള്‍, കേരള ഗവണ്‍മെന്റ് സ്‌റ്റാര്‍ട്ടപ്പ് മിഷന്‍, കേരള
ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ പിന്തുണയോെടയാണ് സ്‌റ്റാര്‍ട്ടപ്പ്
പവലിയനുകള്‍ ഒരുങ്ങുന്നത്.
സമ്മേളനത്തിന്റെ ഗുണഫലങ്ങള്‍ പരമാവധി
യുവജനങ്ങളിലെത്തിക്കാന്‍ വിപുലമായ പ്രചരണ പരിപാടികളാണ് ആസൂത്രണം
ചെയ്‌തിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി വിവിധ
ജില്ലകളിലായി പ്രൊഫഷണല്‍ കോളേജുകള്‍, ഇന്‍ഫോപാര്‍ക്ക്, ടെക്‌നോപാര്‍ക്ക്,
സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ എന്നിവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ റോഡ്
ഷോകള്‍ സംഘടിപ്പിക്കും.
സമ്മേളനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന
സംരംഭകര്‍ക്കും സ്‌റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും, പ്രൊഫഷണലുകള്‍ക്കും,
വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. . www.tieconkerala.org ,
ഫോണ്‍ നമ്പര്‍: 9387522021 , ഇമെയില്‍: info@tiekerala.org എന്നിവ വഴി
പ്രതിനിധികളായി രജിസ്‌റ്റര്‍ ചെയ്യാം.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിങ്ങ്
കമാന്‍ഡര്‍ (Retd.) ശ്രീ.കെ.ചന്ദ്രശേഖരന്‍, മറ്റു സംഘാടകരായ ടൈ കേരളാ പ്രസിഡന്റ്
ശ്രീ. എ.വി. ജോര്‍ജ്ജ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജേഷ് നായര്‍,
മുന്‍ പ്രസിഡന്റുമാരായ എസ്. ആര്‍. നായര്‍, ശിവദാസ് മേനോന്‍, ചാര്‍ട്ടേഡ്
മെമ്പര്‍മാരായ കുര്യന്‍ എബ്രഹാം, ദീപക് അസ്വാനി, പര്‍വീണ്‍ ഹാഫിസ് , അലക്‌സ്
തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
*****
Tuesday, October 13, 2015
ഉത്സവകാല ഓഫറുകളുമായി ഡെല്‍
കൊച്ചി : മുന്‍നിര സാങ്കേതികവിദ്യ സേവന
ദാതാക്കളായ, ഡെല്‍ ഇന്ത്യ, ഉത്സവകാലം പ്രമാണിച്ച് ഒട്ടേറെ ഓഫറുകള്‍ പ്രഖ്യാപിച്ചു.
ഷെയര്‍ ദ ജോയ് എന്ന പ്രസ്‌തുത പരിപാടി നവംബര്‍ 15 വരെ നീണ്ടുനില്‍ക്കും.
ഡെല്‍
ഇന്‍സ്‌പയറോണ്‍ നോട്ട്‌ബുക്ക് വാങ്ങുമ്പോള്‍ 11,499 രൂപ മൂല്യമുള്ള ഉല്‍പന്നങ്ങള്‍
2,299 രൂപയ്‌ക്ക് ലഭിക്കും. രണ്ടു വര്‍ഷത്തെ അഡീഷണല്‍ വാറന്റി, ജബോങ്ങിന്റെ 1500
രൂപ വിലയുള്ള ഷോപ്പിംഗ് വൗച്ചര്‍, എംകഫീ ആന്റിവൈറസ് സെക്യൂരിറ്റി
സോഫ്‌റ്റ്‌വെയറിന്റെ 15 മാസത്തെ വരി, ലോജാക് മോഷണ സംരക്ഷണ സോഫ്‌റ്റ്‌വെയര്‍ എന്നിവ
ഈ പാക്കേജിംഗില്‍ ഉള്‍പ്പെടും.
ഡെല്‍ ഇന്‍സ്‌പയറോണ്‍ 5458, 5558 എന്നിവയ്‌ക്ക്
നിലവിലുള്ള ദ്വിവര്‍ഷ വാറന്റിക്കു പുറമേ, ഒരു കൊല്ലത്തെ വാറന്റി, ജബോങ്ങിന്റെ 1500
രൂപയുടെ ഷോപ്പിംഗ് വൗച്ചര്‍, ആന്റിവൈറസ് സെക്യൂരിറ്റി സോഫ്‌റ്റ്‌വെയര്‍, മോഷണ
സംരക്ഷണ സോഫ്‌റ്റ്‌വെയര്‍ എന്നിവയുടെ 9499 രൂപയുടെ പാക്കേജ് 1799 രൂപയ്‌ക്ക്
ലഭിക്കും.
ഡെല്‍ ഇന്‍സ്‌പയറോണ്‍ ഡെസ്‌ക്‌ടോപ്, ഓള്‍-ഇന്‍-വണ്‍ എന്നിവയ്‌ക്ക്
6499 രൂപയുടെ പാക്കേജ് 2299 രൂപയ്‌ക്കും ഡെല്‍ വോസ്‌ട്രോ നോട്‌ബുക്കിന് 10499
രൂപയുടെ പാക്കേജ് 3499 രൂപയ്‌ക്കും ലഭിക്കും.
ഡെല്‍ സ്റ്റോര്‍സ്, മള്‍ട്ടി
ബ്രാന്‍ഡ് റീട്ടെയ്‌ല്‍ സ്റ്റോര്‍, റിലയന്‍സ്, ക്രോമ എന്നിവിടങ്ങളിലെ ഡെല്ലിന്റെ
ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ Compuindia.com ലും ആനുകൂല്യങ്ങള്‍
ലഭ്യമാണ്.
വീഡിയോ, ഫോട്ടോ എസ്‌ഡി കാര്‍ഡുകളുടെ പുതിയ ശ്രേണിയുമായി സോണി
കൊച്ചി :
ഫോട്ടോ, വീഡിയോ പ്രൊഫണലുകള്‍ക്കുവേണ്ടി എസ്‌എഫ്-32പി, എസ്‌എഫ് 64പി, എസ്‌ഡി
കാര്‍ഡുകളുടെ പുതിയ ശ്രേണി, സോണി ഇന്ത്യ പുറത്തിറക്കി. പ്രൊഫഷണലുകള്‍ക്കുവേണ്ടി
പ്രത്യേകം രൂപകല്‍പന ചെയ്‌ത 10 എക്‌സ് ദൃഡതയുള്ള ഈ കാര്‍ഡുകള്‍ക്ക് ഒട്ടേറെ
സവിശേഷതകള്‍ ഉണ്ട്.
വിപണിയില്‍ ഇപ്പോള്‍ ഉള്ളതില്‍ ദീര്‍ഘകാല ഈടാണ് കമ്പനിയുടെ
ഉറപ്പ്. വര്‍ധിത ഫയല്‍ റസ്‌ക്യൂ സോഫ്‌റ്റ്‌വെയറിനും മെച്ചപ്പെട്ട തോതിലുള്ള ഡാറ്റാ
റിക്കവറിക്കും ഒപ്പമാണ് പുതിയ എസ്‌ഡി കാര്‍ഡ് എത്തുന്നത്.
ഏറ്റവും പുതിയ സോണി
വീഡിയോ ഫോര്‍മാറ്റുകളെ പ്രസ്‌തുത കാര്‍ഡുകള്‍ പിന്തുണയ്‌ക്കുന്നു. വീഡിയോ ഫയല്‍
ആന്‍ഡ് ഫോര്‍ഡര്‍, സ്‌ട്രക്‌ചര്‍ റിക്കവറിക്കുള്ള ഒരു ഓപ്‌ഷന്‍ ഉപഭോക്താവിന്
നല്‍കുന്നുണ്ട്.
എസ്‌ഡി കാര്‍ഡുകള്‍ വാട്ടര്‍ പ്രൂഫും ഡസ്റ്റ് പ്രൂഫുമാണ്.
സാധാരണ എസ്‌ഡി കാര്‍ഡുകളെ അപേക്ഷിച്ച് 2500 ജി ആഘാതം താങ്ങാനുള്ള ശേഷിയും
ഉണ്ട്.
സമാനതകള്‍ ഇല്ലാത്ത 4കെ വീഡിയോ റോക്കോഡിംഗ് ഫോര്‍മാറ്റാണ്
ഇതിനുള്ളത്. എസ്‌ഡി കാര്‍ഡ് എക്‌സ്‌എവിസി ലോംഗ് 420-ഉം, എക്‌സ്‌എവിസി -എസ് ഉം,
4കെ വീഡിയോ റെക്കോഡിംഗ് ഉറപ്പു നല്‍കുന്നു. എസ്‌എഫ് 32 പിയുടെ വില 4310 രൂപ. എസ്
എഫ് 64 പിയുടെ വില 7770 രൂപയും.
ഗോലിവടാപാവ് കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ക്വിക് സര്‍വീസ് റസ്റ്റോറന്റ് ശൃംഖലയായ ഗോലിവടാപാവ്, കൊച്ചിയില്‍ ഏഴാമത്തെ സ്റ്റോര്‍ തുറന്നു. പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിക്കു സമീപമാണ് പുതിയ സ്റ്റാര്‍.
ഇതോടെ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലെ ഗോലിവടാപാവ് സ്റ്റോറുകളുടെ എണ്ണം 135 ആയി. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 88 നഗരങ്ങളിലായി 350-ലേറെ സ്റ്റോറുകളാണുള്ളത്.
ദക്ഷിണേന്ത്യയില്‍ മാത്രമായി 50 പുതിയ സ്റ്റോറുകള്‍ ഉടനെ തുറക്കും. കേരളത്തിലും തമിഴ്‌നാട്ടിലുമായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 200 സ്റ്റോറുകള്‍ തുറക്കാനാണ് പരിപാടി. 2020-ഓടെ സ്റ്റോറുകളുടെ എണ്ണം 1000 ആയി ഉയര്‍ത്തും. കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും സാന്നിധ്യം ശക്തമാക്കും.
ദക്ഷിണേന്ത്യന്‍ വിപണി തങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് ഗോലിവടാപാവ് സഹസ്ഥാപകനും സിഇഒയുമായ വെങ്കടേഷ് അയ്യര്‍ പറഞ്ഞു. ഗോലിവടാപാവിന് ഏറ്റവും വലിയ റവ്യൂ വരുമാനം ലഭിക്കുന്നതും ദക്ഷിണേന്ത്യന്‍ വിപണിയില്‍ നിന്നാണ്. അതുകൊണ്ട് ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ഒരു ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനും പരിപാടി ഉണ്ട്.
ടാലി യുടെ റിലീസ് 5.1 വിപണിയില്‍
കൊച്ചി : ഇന്ത്യയിലെ പ്രീമിയര്‍
സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ ടാലി സൊലൂഷന്‍സ്, സ്യൂട്ടിന്റെ റിലീസ് 5 പരമ്പരയിലെ
ഏറ്റവും പുതിയ പതിപ്പായ റിലീസ് 5.1 പുറത്തിറക്കി. കേരളം ഉള്‍പ്പെടെ ആറ്
സംസ്ഥാനങ്ങളിലെ നികുതി സംബന്ധമായ വിഷയങ്ങളും പുതിയ വാറ്റ് ഘടനയും റിലീസ്
5.1-ലുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ വിപണിയിലെത്തിയ റിലീസ് 5.0-ല്‍ ഉള്ള എല്ലാ
പ്രത്യേകതകള്‍ക്കും പുറമേ വാറ്റിന്റെ ശേഷിയും ഉള്‍പ്പെടുന്നതാണ് റിലീസ് 5.1 ടാലി.
ഇആര്‍പി 9, റിലീസ് 5 നൊപ്പം 100 ശതമാനം കൃതമായ നികുതി റിട്ടേണുകള്‍
മിനിട്ടുകള്‍ക്കുള്ളില്‍ തയ്യാറാക്കാന്‍ സഹായിക്കുന്നു. അനായാസം, അതിലളിതം, അതിവേഗം
എന്നതാണ് റിലീസ് 5 പരമ്പരയുടെ തീം.
ടാലി ഇആര്‍പി 9 റിലീസ് 6 ന്റെ
ഓണ്‍-ഡിമാന്‍ഡ് സിങ്കണൈസേഷന്‍ ശേഷി ഒന്നിലേറെ സ്ഥലങ്ങളിലുള്ള ബ്രാഞ്ചുകള്‍ക്ക്
പരസ്‌പരം വിവരങ്ങള്‍ സ്വതന്ത്രമായും ആശ്രയയോഗ്യമായും സൗകര്യപ്രദമായ വിധത്തില്‍
കൈമാറാന്‍ സഹായകമാണ്.
റിലീസ് 5 വരുന്നത് തടസ്സരഹിതമായ ഒരു പ്രോഡക്‌ട്
അപ്‌ഡേറ്റ് സൗകര്യത്തിനൊപ്പമാണ്, അത് ഉപയോക്താക്കളെ പഴയ എല്ലാ പതിപ്പുകളില്‍
നിന്നും നിലവിലെ പതിപ്പിലേക്ക് അനായാസം അപ്‌ഗ്രേഡ് ചെയ്യാന്‍ സഹായിക്കുന്നു.
ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഭൂപ്രദേശത്തിനും ഉപയോഗത്തിനും വേണ്ടിയുള്ള
വ്യക്തിഗത പ്രോഡക്‌ട് അപ്‌ഡേറ്റുകള്‍ ലഭിക്കും. ഇത് അപ്‌ഡേറ്റ് വലിപ്പം
ഗണ്യമായി കുറയ്‌ക്കുകയും അങ്ങനെ അപ്‌ഡേറ്റ് അനുഭവം മെച്ചപ്പെടുത്തുകയും
ചെയ്യുന്നു. ഈ പുതിയ പതിപ്പ് കുറഞ്ഞ മെമ്മറി സ്‌പേസ് മാത്രം മതി.
ടാലി
ഇആര്‍പി 9 റിലീസ് 5 മിനിട്ടുകള്‍ക്കം ലേഔട്ട് സൃഷ്‌ടിക്കുന്നതിനുള്ള പ്രത്യേകം
ടൂളുകളും ലഭ്യമാക്കുന്നുണ്ട്. ഒപ്പം സമയം ലാഭിക്കുകയും ചെയ്യും. പങ്കാളികള്‍ക്ക്
തങ്ങള്‍ ടാലി ഇആര്‍പി 9 ന്റെ നേരത്തെയുള്ള റിലീസുകളില്‍ വികസിപ്പിച്ചവ കുറഞ്ഞ സമയം
കൊണ്ട് തടസ്സരഹിതമായി പുതിയ പതിപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ കഴിയും, നേരത്തെ
ചെലവാക്കിയ സമയവും പണവും പാഴാകുകയുമില്ല.
Subscribe to:
Posts (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...