Tuesday, October 13, 2015

ഉത്സവകാല ഓഫറുകളുമായി ഡെല്‍




കൊച്ചി : മുന്‍നിര സാങ്കേതികവിദ്യ സേവന ദാതാക്കളായ, ഡെല്‍ ഇന്ത്യ, ഉത്സവകാലം പ്രമാണിച്ച്‌ ഒട്ടേറെ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഷെയര്‍ ദ ജോയ്‌ എന്ന പ്രസ്‌തുത പരിപാടി നവംബര്‍ 15 വരെ നീണ്ടുനില്‍ക്കും.
ഡെല്‍ ഇന്‍സ്‌പയറോണ്‍ നോട്ട്‌ബുക്ക്‌ വാങ്ങുമ്പോള്‍ 11,499 രൂപ മൂല്യമുള്ള ഉല്‍പന്നങ്ങള്‍ 2,299 രൂപയ്‌ക്ക്‌ ലഭിക്കും. രണ്ടു വര്‍ഷത്തെ അഡീഷണല്‍ വാറന്റി, ജബോങ്ങിന്റെ 1500 രൂപ വിലയുള്ള ഷോപ്പിംഗ്‌ വൗച്ചര്‍, എംകഫീ ആന്റിവൈറസ്‌ സെക്യൂരിറ്റി സോഫ്‌റ്റ്‌വെയറിന്റെ 15 മാസത്തെ വരി, ലോജാക്‌ മോഷണ സംരക്ഷണ സോഫ്‌റ്റ്‌വെയര്‍ എന്നിവ ഈ പാക്കേജിംഗില്‍ ഉള്‍പ്പെടും.
ഡെല്‍ ഇന്‍സ്‌പയറോണ്‍ 5458, 5558 എന്നിവയ്‌ക്ക്‌ നിലവിലുള്ള ദ്വിവര്‍ഷ വാറന്റിക്കു പുറമേ, ഒരു കൊല്ലത്തെ വാറന്റി, ജബോങ്ങിന്റെ 1500 രൂപയുടെ ഷോപ്പിംഗ്‌ വൗച്ചര്‍, ആന്റിവൈറസ്‌ സെക്യൂരിറ്റി സോഫ്‌റ്റ്‌വെയര്‍, മോഷണ സംരക്ഷണ സോഫ്‌റ്റ്‌വെയര്‍ എന്നിവയുടെ 9499 രൂപയുടെ പാക്കേജ്‌ 1799 രൂപയ്‌ക്ക്‌ ലഭിക്കും.
ഡെല്‍ ഇന്‍സ്‌പയറോണ്‍ ഡെസ്‌ക്‌ടോപ്‌, ഓള്‍-ഇന്‍-വണ്‍ എന്നിവയ്‌ക്ക്‌ 6499 രൂപയുടെ പാക്കേജ്‌ 2299 രൂപയ്‌ക്കും ഡെല്‍ വോസ്‌ട്രോ നോട്‌ബുക്കിന്‌ 10499 രൂപയുടെ പാക്കേജ്‌ 3499 രൂപയ്‌ക്കും ലഭിക്കും.
ഡെല്‍ സ്റ്റോര്‍സ്‌, മള്‍ട്ടി ബ്രാന്‍ഡ്‌ റീട്ടെയ്‌ല്‍ സ്റ്റോര്‍, റിലയന്‍സ്‌, ക്രോമ എന്നിവിടങ്ങളിലെ ഡെല്ലിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ പോര്‍ട്ടലായ Compuindia.com ലും ആനുകൂല്യങ്ങള്‍ ലഭ്യമാണ്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...