Thursday, October 15, 2015

ഉല്‍സവ വേളയിലേക്കായി പി 50 ഐഡള്‍, പി 65 ഫ്‌ളാഷ്‌ സ്‌മാര്‍ട്ട്‌ ഫോണുകളുമായി പാനസോണിക്‌



കൊച്ചി: ഈ ഉല്‍സവ കാലത്തിനു മുന്നോടിയായി പാനസോണിക്‌ താങ്ങാനാവുന്ന വിലയ്‌ക്ക്‌ രണ്ട്‌ സ്‌മാര്‍ട്ട്‌ ഫോണുകള്‍ അവതരിപ്പിച്ചു. 6790 രൂപയും 8290 രൂപയും വിലയുള്ള പി. 50 ഐഡള്‍, പി 65 ഫ്‌ളാഷ്‌ എന്നീ സ്‌മാര്‍ട്ട്‌ ഫോണുകളാണ്‌ പാനസോണിക്‌ അവതരിപ്പിച്ചത്‌. കൂടുതല്‍ സൂക്ഷ്‌മതയേറിയ ഐ.പി.എസ്‌. എച്ച്‌.ഡി. ഡിസ്‌പ്‌ളെ, ഇരട്ട ക്യാമറ, മെഗാ ബാറ്ററി ശേഷി തുടങ്ങിയ സവിശേഷതകളുമായാണ്‌ പി 50, പി 65 മോഡലുകള്‍ എത്തുന്നത്‌. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന പ്രധാന സവിശേഷതകളാണിവ എന്നതും ശ്രദ്ധേയമാണ്‌. ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ്‌ 5.1 ലോലി പോപ്പ്‌ ഓപ്പറേറ്റിങ്‌ സംവിധാനവും 1.3 ജിഎച്ച്‌ സെഡ്‌ ക്വാഡ്‌ കോ പ്രോസസ്സറും ഇരു മോഡലുകളിലുമുണ്ട്‌. 1 ജി.ബി. റാം, എട്ട്‌ ജി.ബി. എക്‌സ്‌ടേണല്‍ മെമ്മറി, മൈക്രോ എസ്‌.ഡി.യോടു കൂടി 32 ജി.ബി. വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്‌. 8 എം.പി. മെയിന്‍ ക്യാമറ, എല്‍.ഇ.ഡി. ഫ്‌ളാഷ്‌, 720 എച്ച്‌.ഡി. റെക്കോര്‍ഡിങ്‌ 2 എം.പി. ഫ്രണ്ട്‌ ഫെയ്‌സിങ്‌ ലെന്‍സ്‌ എന്നിവയടക്കം ഒട്ടനവധി മറ്റു സവിശേഷതകളും ഇവയ്‌ക്കുണ്ട്‌. ഈ പുതിയ മോഡലുകളോടെ പാനസോണിക്കിന്റേതായി താങ്ങാവുന്ന വിലയ്‌ക്കുള്ള മുപ്പതോളം സ്‌മാര്‍ട്ട്‌ ഫോണുകളാണ്‌ ഉപഭോക്താക്കള്‍ക്കായുള്ളതെന്ന്‌ പാനസോണിക്‌ ഇന്ത്യയുടെ മൊബിലിറ്റി ഡിവിഷന്‍ ബിസിനസ്‌ മേധാവി പങ്കജ്‌ റാണ ചൂണ്ടിക്കാട്ടി.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...