കൊച്ചി: ഗ്രാമീണ മേഖലയില്‍
ബാങ്കിംഗ് വന്‍ വളര്‍ച്ചയ്‌ക്കു തയാറെടുക്കുകയാണെന്നും കുറെ വര്‍ഷങ്ങള്‍ക്കു
മുമ്പ് ടെലികോം മേഖല നേടിയ വളര്‍ച്ചയ്‌ക്കു സമാനമായിരിക്കുമിതെന്നും പ്രധാനമന്ത്രി
നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഡല്‍ഹയില്‍ ഐഡിഎഫ്‌സി ബാങ്കിന്റെ ഉദ്‌ഘാടനം
നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐഡിഎഫ്‌സിയുടെ 18 വര്‍ഷത്തെ
വിജയകരമായ യാത്രയെ പ്രധാനമന്ത്രി ശ്ലാഘിച്ചു. ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ്
വികസിപ്പിക്കുകയെന്ന വലിയ വെല്ലുവിളി നിറഞ്ഞ മേഖലയിലേക്കാണ് ഐഡിഎഫ്‌സി
എത്തിയിട്ടുള്ളത്. ഇവിടെ ബാങ്കിനു വലിയ പങ്കുവഹിക്കാനുണ്ട്.
അടിസ്ഥാനസൗകര്യവികസനമേഖലയിലെ വികസനത്തിനു സഹായിച്ചുകൊണ്ടു തുടങ്ങിയ സ്ഥാപനം ഇനി
ജീവിത നിര്‍മാണത്തിലേക്കാണു ( ജീവന്‍ നിര്‍മാണ്‍) കടക്കുന്നതെന്നു പ്രധാനമന്ത്രി
ഓര്‍മിപ്പിച്ചു. പുതിയ സാങ്കേതിക വിദ്യ ബാങ്കിംഗ് മേഖലയില്‍ ആകെ മാറ്റത്തിനു
വഴിതെളിക്കുകയാണ്. ഭാവിയില്‍ ബാങ്കിംഗ് പേപ്പര്‍ലെസ്, ബില്‍ഡിംഗ് ലെസ്
മാത്രമല്ല കറന്‍സി ലെസ് ആകുമെന്നും അതുവഴി കള്ളപ്പണം പൂര്‍ണമായും തടയാമെന്നും
പ്രധാനമന്തി പറഞ്ഞു.
ബാങ്കിന്റെ ആദ്യ`സഖി ശക്തി'അക്കൗണ്ട് ഉടമകള്‍ക്ക്
പ്രധാനമന്ത്രി അക്കൗണ്ട് കിറ്റുകള്‍ കൈമാറി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍
അവര്‍ ബാങ്കിന്റെ മൈക്രോ എടിഎമ്മില്‍ ഇടപാടു നടത്തുകയും ചെയ്‌തു. ബാങ്കിന്റെ
ജോയിന്റ് ലയബിളിറ്റി വിമന്‍സ് ലൈവ്‌ലിഹുഡ് ഗ്രൂപ്പ് ലോണ്‍ ആണ് സഖി ശക്തി
അക്കൗണ്ട്.
ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് വെരിഫിക്കേഷന്‍, നെറ്റ്
ബാങ്കിംഗ്, കാര്‍ഡ് സൈ്വപ് എന്നവ കൂട്ടിയോജിപ്പിച്ചുകൊണ്ട് ബാങ്ക് പ്രത്യേകം
തയാറാക്കിയതാണ് മൈക്രോ എടിഎം.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി, ധനവകുപ്പ്
സഹമന്ത്രി ജയന്ത് സിന്‍ഹ, ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അനില്‍
ബായ്‌ജല്‍, ഐഡിഎഫ്‌സി മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ ഡോ. രാജീവ് ലാല്‍
തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
ബയോമെട്രിക് ഐഡന്റിഫിക്കേഷനോടുകൂടിയ 90
കോടി ആധാര്‍ കാര്‍ഡുകളും സ്‌മാര്‍ട്ടുഫോണുകളുള്ള 15 കോടി
ഇന്ത്യക്കാരുമുണ്ടിപ്പോള്‍. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ സ്‌മാര്‍ട്ട്‌ഫോണ്‍
ഉള്ള ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയാകുവാന്‍ പോവുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തിനു
എന്നുമില്ലാത്ത വിധം വേഗം കൂടുകയാണ്. ഈ സാഹചര്യത്തില്‍ പാരമ്പര്യത്തില്‍നിന്നു
വ്യത്യസ്‌തമായ ബാങ്കിംഗ് അനിവാര്യമാണെന്നു ബാങ്ക് മാനേജിംഗ് ഡയറക്‌ടര്‍ ഡോ.
രാജീവ് ലാല്‍ പറഞ്ഞു.
ടെക്‌നോളജിയുടെ സഹായത്തോടയാണ് ഇരുപത്തിനാലു മണിക്കൂറും
ബാങ്കിംഗ് സേവനം ലഭ്യമക്കുന്നതും ബാങ്കിന്റെ സാന്നിധ്യം കൂടുതല്‍ സ്ഥലത്തു
ലഭ്യമാകുന്നതും. ഇപ്പോള്‍ ബാങ്കിംഗ് സേവനത്തിനു പുറത്തു നില്‌ക്കുന്ന,
പ്രത്യേകിച്ചു സ്വയം തൊഴില്‍ സംരംഭകരുടേയും ഗ്രാമീണമേഖലയുടേയും അടുത്തേക്ക്
ബാങ്ക് പോകുവാന്‍ ഉദ്ദേശിക്കുന്നതായും ലാല്‍ പറഞ്ഞു.
രാജ്യത്തെ പ്രമുഖ
ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫിനാന്‍സ് കമ്പനിയായ ഐഡിഎഫ്‌സി ലിമിറ്റഡിന്റെ
സബ്‌സിഡിയറിയായ ബാങ്ക് 23 ശാഖകളുമായിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.
മുംബൈ ആണ് ആസ്ഥാനം. ഐഡിഎഫ്‌സിയുടെ വായ്‌പാ ബിസിനസ് വേര്‍പെടുത്തിയാണ് ഐഡിഎഫ്‌സി
ബാങ്കിനു രൂപം നല്‌കിയിട്ടുള്ളത്. ബാങ്കിന്റെ 15 ശാഖകള്‍ മധ്യപ്രദേശിലെ മൂന്നു
ജില്ലകളിലാണ്. ഭാരത് ബാങ്കിംഗ്, പേഴ്‌സണല്‍ ആന്‍ഡ് ബിസിനസ് ബാങ്കിംഗ്,
ഹോള്‍സെയില്‍ ബാങ്കിംഗ് എന്നീ മുന്നു ഡിവിഷനുകളാണ് ബാങ്കിനു
പ്രധാനമായിട്ടുള്ളത്. അടിസ്ഥാനസൗകര്യ മേഖലയില്‍ വായ്‌പ നല്‌കുന്ന ഐഡിഎഫ്‌സി
ലിമിറ്റഡിന് കഴിഞ്ഞ ജൂലൈയിലാണ് ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ലൈസന്‍സ്
അനുവദിച്ചത്.
ടെക്‌നോളജി- സര്‍വീസ് എന്നിവ സംയോജിപ്പിച്ച് ഇടപാടുകാര്‍ക്കു
പുതിയ ബാങ്കിംഗ് അനുഭവം രചിക്കാനാണ് ഐഡിഎഫ്‌സി ബാങ്കിന്റെ നീക്കം. ബാങ്കിംഗ്
ലളിതമാകുന്നതിനൊപ്പം എവിടെനിന്നും എപ്പോഴും ഏല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതും
ബാങ്കിന്റെ ലക്ഷ്യമാണ്. വ്യക്തികള്‍, കമ്പനികള്‍, ഇടത്തരം, ചെറുകിട സ്ഥാപനങ്ങള്‍,
സംരഭകര്‍, ധനകാര്യ സ്ഥാപനങ്ങള്‍,ഗവണ്മെന്റ് തുടങ്ങി ഓരോ വിഭാഗത്തിനും യോജിച്ച
ധനകാര്യ സേവനങ്ങളാണ് ബാങ്ക് വിഭാവനം ചെയ്യന്നത്.
No comments:
Post a Comment