Wednesday, October 21, 2015

ഗോള്‍ഡന്‍ പീകോക്ക്‌ അവാര്‍ഡ്‌ ഫോര്‍ സസ്റ്റൈനബിലിറ്റി' ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസിനു ലഭിച്ചു



കൊച്ചി: 2015-ലെ `ഗോള്‍ഡന്‍ പീകോക്ക്‌ അവാര്‍ഡ്‌ ഫോര്‍ സസ്റ്റൈനബിലിറ്റി' ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസിനു ലഭിച്ചു. സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റീസ്‌ എം. എന്‍ വെങ്കടചെല്ലയ്യ ചെയര്‍മാനായുള്ള ജൂറിയാണ്‌ അവാര്‍ഡിനായി കമ്പനിയെ തെരഞ്ഞെടുത്തത്‌.
ലണ്ടനില്‍ പ്രത്യേകം സംഘടിപ്പിച്ച ഗോള്‍ഡന്‍ പീകോക്ക്‌ അവാര്‍ഡ്‌സ്‌ ചടങ്ങില്‍ ഡച്ചി ഓഫ്‌ ലങ്കാസ്റ്റര്‍ ചാന്‍സലറും യുകെ കാബിനറ്റ്‌ മന്ത്രിയുമായ ഒലിവര്‍ ലെറ്റ്‌വിന്‍ ആണ്‌ കമ്പനിക്ക്‌ അവാര്‍ഡു സമ്മാനിച്ചത്‌. ലക്രം ഗ്രൂപ്പ്‌ സ്ഥാപകനും ചെയര്‍മാനുമായി മിലിന്‍ഡ്‌ കാംഗിള്‍, ഹിന്ദുജ ഗ്രൂപ്പ്‌ കമ്പനികളുടെ കോ ചെയര്‍മാന്‍ ഗോപിചന്ദ്‌ പി ഹിന്ദുജ, ഇന്‍സ്റ്റിസ്റ്റ്യൂട്ട്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ ഇന്ത്യ പ്രസിഡന്റ്‌ ലഫ്‌. ജനറല്‍ ജെ. എസ്‌. അലുവാലിയ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ അംഗം അലോക്‌ ശര്‍മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റിയല്‍ എസ്റ്റേറ്റ്‌ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌ 12 നഗരങ്ങളില്‍ വീട്‌,വാണിജ്യം, ടൗണ്‍ഷിപ്പ്‌ തുടങ്ങിയ മേഖലകളിലായി 110.3 ദശലക്ഷം ചതുരശ്രയടി കെട്ടിടം നിര്‍മിച്ചുവരികയാണ്‌. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മികവിന്റെ അംഗീകാരമായി നൂറോളം പുരസ്‌കാരങ്ങള്‍ കമ്പനിക്കു ലഭിച്ചിട്ടുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ കമ്പനി ഓഫ്‌ ദ ഈയര്‍, മോസ്റ്റ്‌ റിലയബിള്‍ ബില്‍ഡര്‍ ഓഫ്‌ 2014, സിഎന്‍ബിസി ആവാസ്‌ റിയല്‍ എസ്റ്റേറ്റ്‌ അവാര്‍ഡ്‌സ്‌ 2014 തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഇവയിലുള്‍പ്പെടുന്നു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...