Wednesday, October 21, 2015

ഡിവില്ലിയേഴ്‌സ്‌ എംആര്‍എഫ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍




കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്യാപ്‌റ്റനും ക്രിക്കറ്റിലെ ബഹുമുഖ പ്രതിഭയുമായ എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സിനെ (എബിഡി) നിയമിച്ചു. 
ചെന്നൈ എംആര്‍എഫ്‌ ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ കെ എം മാമ്മന്‍, കരാര്‍ കൈമാറി. മൂന്നു വര്‍ഷത്തേയ്‌ക്കാണ്‌ നിയമനം. ബാറ്റിങ്ങിന്‌ പുതിയ തലങ്ങളും മാനവും കണ്ടെത്തിയ അത്ഭുതപ്രതിഭയാണ്‌ ഡിവില്ലിയേഴ്‌സ്‌ എന്ന്‌ കെ എം മാമ്മന്‍ പറഞ്ഞു. 
ഫീല്‍ഡിംഗിലെ മികവുറ്റ പ്രകടനവും ശ്രദ്ധേയമാണ്‌. റഗ്‌ബിയിലും ഗോള്‍ഫിലും ടെന്നീസിലും എല്ലാം പ്രാഗത്ഭ്യം തെളിയിച്ച ഓള്‍ റൗണ്ടര്‍ ആണ്‌ ഡിവില്ലിയേഴ്‌സ്‌. 2009-ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ്‌ ദി ഇയര്‍, ഐസിസി ടെസ്റ്റ്‌ പ്ലെയര്‍ ഓഫ്‌ ദി ഇയര്‍, സൂപ്പര്‍ സ്‌പോര്‍ട്‌സ്‌ ഫാന്‍സ്‌ പ്ലെയര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡുകള്‍ വാരികൂട്ടിയ ഡിവില്ലിയേഴ്‌സിന്‌ 2015 വരെ നേട്ടങ്ങളുടെ പട്ടിക മാത്രമാണ്‌ നിരത്താനുള്ളത്‌.
2010 ഡിസംബര്‍ 18 ന്‌ ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ എബിഡി നേടിയ അതിവേഗതയുള്ള സെഞ്ചുറി, ടെസ്റ്റ്‌ ക്രിക്കറ്റില്‍ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ താരത്തിനും കഴിഞ്ഞിട്ടില്ല. 75 ബോളില്‍ നിന്ന്‌ അഞ്ചു സിക്‌സറും 11 ബൗണ്ടറിയും പായിച്ചാണ്‌ എബിഡി അതിവേഗ സെഞ്ചുറി നേടിയത്‌. 2011 ജൂണ്‍ 6-നാണ്‌ എബിഡി ഏകദിന ടീമിന്റെ ക്യാപ്‌റ്റനായി ചുമതലയേറ്റത്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...