Wednesday, August 12, 2015

കമ്പനി സെക്രട്ടറിമാരുടെ 16-ാമത്‌ ദേശീയ സമ്മേളനം ഇന്നും നാളെയും കൊച്ചിയില്‍




കൊച്ചി : പ്രാക്‌ടീസിങ്‌ കമ്പനി സെക്രട്ടറിമാരുടെ 16-ാമത്‌ ദേശീയ സമ്മേളനം 13 - 14 തീയതികളില്‍ ( ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ ഓഫ്‌ ഇന്ത്യ (ഐസിഎസ്‌ഐ) ആണ്‌ സംഘാടകര്‍. ആദ്യമായാണ്‌ കേരളം ഈ സമ്മേളനത്തിനു ആതിഥേയത്വം വഹിക്കുന്നത്‌.
2013- കമ്പനി നിയമത്തിലെ സാങ്കേതിക വശങ്ങള്‍ സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യും.
ഇന്ന്‌ രാവിലെ 11.45 ന്‌ കേരള ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം സമ്മേളനം ഉദ്‌ഘാടനം ചെയ്യും. അതുല്‍ എച്ച്‌. മേത്ത ആധ്യക്ഷം വഹിക്കും. എസ്‌ഐആര്‍സി ചെയര്‍മാന്‍ ഡി. നാഗേന്ദ്ര റാവു സി.രാമസുബ്രഹ്മണ്യം, ഐസിഎസ്‌ഐ വൈസ്‌ പ്രസിഡന്റ്‌ മംമത ബിനാനി, ഐസിഎസ്‌ഐ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ സുദാന്‍ശു സിന്‍ഹ എന്നിവര്‍ സംസാരിക്കും.
കാലിബറേറ്റിംഗ്‌ കോംപീറ്റന്‍സ്‌ ഫോര്‍ അച്ചീവിംഗ്‌ എക്‌സലന്‍സ്‌ എന്നതാണ്‌ ഇക്കൊല്ലത്തെ വിഷയം. ന്യൂ ടൂള്‍സ്‌ ഫോര്‍ കോര്‍പ്പറേറ്റ്‌ ഗവേണന്‍സ്‌, എമര്‍ജിംഗ്‌ ഏരിയാസ്‌ ഓഫ്‌ പ്രാക്‌ടീസ്‌, നാഷണല്‍ കമ്പനി ലോ ട്രിബൂണല്‍ എന്നിവയാണ്‌ സമ്മേളനം ചര്‍ച്ച ചെയ്യുന്ന മറ്റ്‌ വിഷയങ്ങളെന്ന്‌ ഐസിഎസ്‌ഐ പ്രസിഡന്റ്‌ അതുല്‍ എച്ച്‌. മേത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന്‌ നടക്കുന്ന വിവിധ സാങ്കേതിക സമ്മേളനങ്ങളില്‍ ഐസിഎസ്‌ഐ മുന്‍ പ്രസിഡന്റുമാരായ ആര്‍.ശ്രീധരന്‍ പവന്‍ വിജയി, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ രമേശ്‌ ലക്ഷ്‌മണ്‍ (മുംബൈ), ലോകബാങ്ക്‌ പ്രോജക്‌ട്‌ ഇവാലുവേഷന്‍ എക്‌സ്‌പേര്‍ട്ട്‌ സതി അച്ചാത്‌, രഘു ബാബു (ഹൈദരാബാദ്‌) എന്നിവര്‍ സംസാരിക്കും.
നാളെ രാവിലെ 9.30 ന്‌ ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും. പ്രാക്‌ടീസിംഗ്‌ കമ്പനി സെക്രട്ടറി സി.എസ്‌.സുധീര്‍ ബാബു അഭിസംബോധന ചെയ്യും. 
ഐസിഎസ്‌ഐ ജോയിന്റ്‌ പ്രോഗ്രാം ഡയറക്‌ടര്‍ സി.രാമസുബ്രഹ്മണ്യം, ഐസിഎസ്‌ഐ വൈസ്‌ പ്രസിഡന്റ്‌ മംമ്‌ത ബിനാനി, എസ്‌ടിആര്‍സി സെക്രട്ടറി പി.ശിവകുമാര്‍, സുധാന്‍ശു സിന്‍ഹ, പ്രോഗ്രാം ഡയറക്‌ടര്‍ ആഹ്‌ളാദ റാവു എന്നിവര്‍ പ്രസംഗിക്കും.
മൂന്നാം സാങ്കേതിക സമ്മേളനത്തെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ്‌ ഇന്ത്യ അഡൈ്വസര്‍ (നിയമം) ഡോ. സത്യപ്രകാശ്‌, അഡ്വ. ജസ്‌മീത്‌ വധേര എന്നിവര്‍ അഭിസംബോധന ചെയ്യും. സാങ്കേതിക സമ്മേളനത്തില്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ ബോര്‍ഡ്‌ സെക്രട്ടേറിയല്‍ മെമ്പര്‍ എല്‍.ജയരാമന്‍, ഐസിഎസ്‌ഐ മുന്‍ പ്രസിഡന്റ്‌ അനില്‍ മുറാര്‍ക്ക എന്നിവര്‍ പ്രസംഗിക്കും. 
ഉച്ചയ്‌ക്കു ശേഷം പ്രാക്‌ടീസിങ്‌ കമ്പനി സെക്രട്ടറി ഡോ. കെ.എസ്‌.രവിചനന്ദ്രന്‍ പ്രസംഗിക്കും. 3.45 ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ അലി അസ്‌ഗര്‍ പാഷ ആശംസപ്രസംഗം നടത്തും. പ്രൊഫ. കെ.വി.തോമസ്‌ എംപി മുഖ്യാതിഥിയായിരിക്കും.
വിവിധ കമ്പനികളുടെ മാനേജിംഗ്‌ ഡയറക്‌ടര്‍മാര്‍, സിഇഒ മാര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടേള്‌സ്‌ സീനിയര്‍ എക്‌സിക്യൂട്ടീവ്‌, സെക്രട്ടേറിയല്‍, ലീഗല്‍, മാനേജ്‌മെന്റ്‌ വിഭാഗങ്ങളിലെ പ്രാക്‌ടീസിങ്‌ പ്രൊഫഷണലുകള്‍ എന്നിവര്‍ അടക്കം 500ഓളം പേര്‍ സാങ്കേതിക സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്ന്‌ അതുല്‍ എച്ച്‌. മേത്ത പറഞ്ഞു. സുധാനു സിന്‍ഹ,നാഗേന്ദ്ര റാവു,എസ്‌.പി കാമത്ത്‌്‌, ആഹ്‌ളാദ റാവു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




അനുഷ്‌ക ശര്‍മ പാന്റീന്‍ ബ്രാന്‍ഡ്‌ അംബാസഡര്‍



കൊച്ചി: ഇന്ത്യയിലെ മുന്‍നിര കേശസംരക്ഷണ ബ്രാന്‍ഡായ പാന്റീന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയി ബോളിവുഡ്‌ സൂപ്പര്‍സ്റ്റാര്‍ അനുഷ്‌ക ശര്‍മ നിയമിതയായി. 
തിരക്കേറിയ സിനിമാ ജീവിതത്തില്‍ തലമുടിയില്‍ ഒട്ടേറെ രാസപദാര്‍ത്ഥങ്ങള്‍ കയറിക്കൂടാറുണ്ടെന്ന്‌ അനുഷ്‌ക ശര്‍മ പറഞ്ഞു. ഒപ്പം മലീമസമായ പൊടിയും അസഹ്യമായ ചൂടും. പാന്റീന്‍ തന്നെ വിസ്‌മയിപ്പിച്ചതായി അനുഷ്‌ക പറഞ്ഞു. തലമുടിക്കുതന്നെ പ്രകടമായ മാറ്റം. മുടിനാരുകള്‍ക്ക്‌ ആരോഗ്യവും കരുത്തും തിരിച്ചുകിട്ടി. മുടിക്ക്‌ പ്രകൃതിദത്ത നിറവും. നടിയും നിര്‍മാതാവുമായ അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.
ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ശ്രേണിയാണ്‌ പാന്റീന്‍ ഇപ്പോള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്‌. വെള്ളത്തിലെ ദോഷകരമായ ധാതുക്കളെ കണ്ടെത്തുകയും അവയെ നിര്‍വീര്യമാക്കുകയും മുടിക്ക്‌ പോഷകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന കെരാറ്റിന്‍ ഡാമേജ്‌ ബ്ലോക്കേഴ്‌സോടുകൂടിയ ഷാംപൂ ആണ്‌ ഇതില്‍ പ്രധാനം. നൂതന കണ്ടീഷണിങ്ങ്‌ സാങ്കേതികവിദ്യയോടു കൂടിയ കണ്ടീഷണറുകളും പാന്റീന്‍ വിപണിയിലെത്തിച്ചിട്ടുണ്ട്‌.
ഇതിലെ ഹിസ്റ്റിഡൈന്‍ എന്ന പോഷകം മുടിയിഴകള്‍ക്ക്‌ കരുത്തേകും. ടോട്ടല്‍ ഡാമേജ്‌ കെയര്‍, ഹെയര്‍ ഫോള്‍ കണ്‍ട്രോള്‍ എന്നിവയും പാന്റീന്റെ ബ്രാന്‍ഡില്‍ ഉള്‍പ്പെടും.


മൈക്രോമാക്‌സില്‍ നിന്നും രണ്ടു പുതിയ സ്‌മാര്‍ട്‌ഫോണുകള്‍




കൊച്ചി : സൂപ്പര്‍ ഫാസ്റ്റ്‌ 4 ജി കണക്‌ടിവിറ്റിയോടുകൂടിയ രണ്ട്‌ പുതിയ സ്‌മാര്‍ട്‌ ഫോണുകള്‍, കാന്‍വാസ്‌ നൈറ്റ്‌ 2, കാന്‍വാസ്‌ സില്‍വര്‍ 5 ദക്ഷിണേന്ത്യന്‍ വിപണിയിലിറക്കി. മൈക്രോമാക്‌സ്‌ സൈമ 2015 എന്ന താരനിബിഡമായ ചടങ്ങിലായിരുന്നു രണ്ട്‌ സൂപ്പര്‍സ്റ്റാര്‍ സ്‌മാര്‍ട്‌ഫോണുകളുടെ പ്രകാശനം.

ദക്ഷിണേന്ത്യ ചലച്ചിത്ര താരങ്ങളായ റാണാ ഡഗുബതി, തപ്‌സി പന്നൂ, അമലപോള്‍, മൈക്രോമാക്‌സ്‌ സിമ ചെയര്‍പേഴ്‌സണ്‍ ബ്രിന്ദാപ്രസാദ്‌ എന്നിവര്‍ പങ്കെടുത്തു.

5.1 മിമി സ്ലിം, 97 ഗ്രാം തൂക്കം 4 ജി എന്‍ടിഇ ലഭ്യത ക്വാള്‍കോം സ്‌നാപ്‌ ഡ്രാഗണ്‍ 410 1.2 ജിഎച്ച്‌സെഡ്‌ ക്വാഡ്‌കോര്‍, 64 ബിറ്റ്‌, 2 ജിബി ഡിസിആര്‍എസ്‌ റാം എന്നിവയാണ്‌ കാന്‍വാസ്‌ സില്‍വര്‍ 5 ന്റെ സവിശേഷതകള്‍. 

ഗോറില്ല ഗ്ലാസ്‌ 3 ഉപയോഗിച്ച്‌ ശക്തമാക്കിയ ഗ്ലാസ്‌, മെറ്റല്‍ ബോഡി, 4.8 ഇഞ്ച്‌ എച്ച്‌ഡി അമോലെഡ്‌ ഡിസ്‌പ്ലേ, ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്പ്‌ 5.1, 8 എംപി റിയര്‍ കാമറ, 5എംപി ഫ്രണ്ട്‌ കാമറ, 2000 എംഎഎച്ച്‌ ബാറ്ററി, 16 ജിബി റോം എന്നീ സാങ്കേതികവിദ്യകള്‍ കാന്‍വാസ്‌ സില്‍വറിനെ വ്യത്യസ്‌തമാക്കുന്നതായി മൈക്രോമാക്‌സ്‌ ഇന്‍ഫോ മാറ്റിക്‌സ്‌ ചീഫ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ ശുഭ്‌ജിത്‌ സെന്‍ പറഞ്ഞു. വില 17,999 രൂപ.

ഇരട്ട സിം 4ജി ലഭ്യതയോടുകൂടിയ കാന്‍വാസ്‌ നൈറ്റ്‌ 2, ഒട്ടേറെ പുതുമകള്‍ നിറഞ്ഞതാണ്‌. ക്വാള്‍കോം സ്‌നാപ്‌ ഡ്രാഗണ്‍ 615 1.5 ജിഎച്ച്‌സെഡ്‌ ഒക്‌ടാകോര്‍, 64 ബിറ്റ്‌, 2 ജിബി ഡിസിആര്‍ 3 റാം, ഗോറില്ലാ ഗ്ലാസ്‌ 3 കരുത്തു പകരുന്ന ഗ്ലാസ്‌ ആന്‍ഡ്‌ മെറ്റല്‍ ബോഡി എന്നിവയാണ്‌ പ്രത്യേകതകള്‍.

5 ഇഞ്ച്‌ എച്ച്‌ഡി അമോലെഡ്‌ ഡിസ്‌പ്ലേ ആന്‍ഡ്രോയ്‌സ്‌ ലോലിപോപ്പ്‌ 5.0, 13 എംപി റിയര്‍ കാമറ, 5 എംപി ഫ്രണ്ട്‌ കാമറ, 2260 എംഎഎച്ച്‌ ബാറ്ററി, 32 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ്‌ മറ്റു പ്രത്യേകതകള്‍

ബിഎംഡബ്ല്യു എക്‌സ്‌ 6 ഇന്ത്യന്‍ വിപണിയിലെത്തി




കൊച്ചി : ബിഎംഡബ്ല്യുവിന്റെ ആഡംബര ശ്രേണിയിലെ ഏറ്റവും പുത്തന്‍ മോഡലായ എക്‌സ്‌ 6 രണ്ടാം തലമുറ പതിപ്പ്‌ ലോഞ്ച്‌ ചെയ്‌തു. സ്‌പോര്‍ട്‌ ആക്‌ടിവിറ്റി കൂപെ (എസ്‌എസി) മോഡലിന്റെ വില എക്‌സ്‌ ഷോറൂം 1.15 കോടി രൂപ.
എക്‌സ്‌ നിരകളുടെ ഗുണങ്ങളോടൊപ്പം കൂപ്പെയുടെ പ്രൗഡിയും ചേര്‍ന്നതാണ്‌ പുതിയ മോഡലെന്ന്‌ ബിഎംഡബ്ല്യു ഗ്രൂപ്പ്‌ ഇന്ത്യ പ്രസിഡന്റ്‌ ഫിലിപ്‌ വോണ്‍ സഹര്‍ പറഞ്ഞു. ബിഎംഡബ്ല്യുവിന്റെ ഫ്‌ളാഗ്‌ഷിപ്പ്‌ എസ്‌യുവി മോഡലാണ്‌ എക്‌സ്‌ 6. വിപണിയിലുള്ള എക്‌സ്‌ 6 നെ അപേക്ഷിച്ച്‌ രണ്ടാം തലമുറ കാറിന്‌ 40 കിലോ ഭാരം കുറവാണ്‌. 
630 എന്‍എം ടോര്‍ക്കില്‍ 313 കുതിര ശക്തി കരുത്തേകുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറ്‌ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ്‌ പുതിയ എക്‌സ്‌ 6 ന്‌. പെട്രോള്‍, ഡീസല്‍ വേരിയെന്റുകളില്‍ ലഭിക്കും. എക്‌സ്‌ 6 മോഡലിന്റെ മുന്‍വശത്തും പിന്‍വശത്തും രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌.
മുന്‍ഭാഗത്തെ വലിയ ഗ്രില്ലും എയര്‍ ഇന്‍ലെറ്റ്‌സും ത്രിഡീ എല്‍ഇഡി ലൈറ്റ്‌സും മനോഹാരിത കൂട്ടുന്നു. തുകലുപയോഗിച്ചുള്ള ഇന്റീരിയറും ആകര്‍ഷകമാണ്‌.
ഇക്കോ പ്രോ മോഡുള്ള ഡ്രൈവിങ്ങില്‍ ഇന്ധന ലാഭത്തിനുള്ള ഫീച്ചറുകളുമുണ്ട്‌. 5.8 സെക്കന്റില്‍ 240 കി.മീ സ്‌പീഡിലേക്ക്‌ എത്താനാകും. ഡ്രൈവര്‍ക്ക്‌ മാനുവലായും ഗിയര്‍ ഷിഫ്‌റ്റ്‌ പാഡുകള്‍ ഉപയോഗിച്ചും ഓടിക്കാനുള്ള സൗകര്യമുണ്ട്‌.
സുരക്ഷയുടെ കാര്യത്തില്‍ അതീവ ജാഗ്രതയാണ്‌ വാഹനത്തിലുള്ളത്‌. ആറ്‌ എയര്‍ബാഗുകള്‍, ഡിഎസ്‌സി, ഡിടിസി, കോര്‍ണറിംഗ്‌ ബ്രേക്ക്‌ കണ്‍ട്രോള്‍, ഹില്‍ ഡീസന്റ്‌ കണ്‍ട്രോള്‍, ക്രാഷ്‌ സെന്‍സര്‍, ഇലക്‌ട്രിക്‌ പവര്‍ സ്റ്റീറിംഗ്‌ തുടങ്ങിയ ഒട്ടേറെ സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ന്നിരിക്കുന്നു. നൈറ്റ്‌വിഷന്‍, ഹൈ എന്‍ഡ്‌ സൗണ്ട്‌ സിസ്‌റ്റം എന്നിവയുമുണ്ട്‌. ആല്‍പൈന്‍ വൈറ്റ്‌, കാര്‍ബണ്‍ ബ്ലാക്‌, ഫ്‌ളമെങ്കോ റെഡ്‌, സ്‌പൈസ്‌ ഗ്രേ, മിനറല്‍ വൈറ്റ്‌ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌.

ജെകെ ടയറിന്റെ റേഞ്ചര്‍ വിപണിയില്‍




കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ റേഡിയല്‍ ടയര്‍ നിര്‍മാതാക്കളായ ജെകെ ടയര്‍, മള്‍ട്ടി ടെറേയ്‌ന്‍ ടയറുകളായ റേഞ്ചര്‍ വിപണിയിലെത്തിച്ചു. അന്താരാഷ്‌ട്ര വിപണികളിലേക്കുള്ള കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്‌. 
ഇന്ത്യയില്‍ ലഭ്യമായ എല്ലാ എസ്‌യുവി-കളുടേയും ഡ്രൈവിംഗ്‌ അനുഭൂതി വര്‍ധിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്‌തവയാണ്‌ റേഞ്ചര്‍.
വാഹനത്തിന്റെ കരുത്തിന്റേയും വലിപ്പത്തിന്റേയും അടിസ്ഥാനത്തില്‍ പരമാവധി ഗ്രിപ്പും നിയന്ത്രണവും നല്‍കുന്ന സുപ്പീരിയര്‍ ഡ്യുവല്‍ ട്രെഡ്‌ കോംപൗണ്ടാണ്‌ റേഞ്ചറില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എല്ലാ പ്രതലത്തിലും ഉപയോഗിക്കാവുന്ന റേഞ്ചര്‍ എറ്റി, ടാര്‍മാക്കിനുള്ള എച്ച്‌റ്റി എന്നീ രണ്ട്‌ വേരിയന്റുകളില്‍ ലഭിക്കും. 
ഓഡി ക്യൂ ലാന്‍ഡ്‌ റോവര്‍, ഫ്രീലാന്‍ഡര്‍, ഫോര്‍ച്ചുനര്‍, നിസാന്‍, എക്‌സ്‌ട്രെയ്‌ല്‍, ടെറാനോ, പജേരോ, ഇക്കോസ്‌പോര്‍ട്‌, ഡസ്റ്റര്‍ എന്നീ വിവിധ എസ്‌യുവി-കള്‍ക്കുവേണ്ടി പത്തിനം ടയറുകള്‍ റേഞ്ചര്‍ ശ്രേണിയിലുണ്ട്‌. 
ഗവേഷണവും സാങ്കേതികവിദ്യയുമാണ്‌ ജെകെ ടയറിന്റെ കരുത്തെന്ന്‌ ജെകെ ടയര്‍ ഇന്ത്യ പ്രസിഡന്റ്‌ വിവേക്‌ കമ്ര പറഞ്ഞു. കൂടുതല്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ പരിപാടിയുണ്ട്‌.
ആഗോളതലത്തില്‍ കാറോട്ട ഡ്രൈവര്‍മാര്‍ പരീക്ഷിച്ചവയാണ്‌ റേഞ്ചര്‍ ശ്രേണി. നനവില്ലാത്ത റോഡില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ നിന്ന്‌ പൂജ്യത്തിലെത്താന്‍ 4 സെക്കന്‍ഡുകള്‍ മതിയാകും. നനവുള്ള റോഡില്‍ 80 കിലോമീറ്ററില്‍ നിന്ന്‌ പൂജ്യത്തിലെത്തനും 4 സെക്കന്‍ഡുകള്‍ മതി. 
ഇന്ത്യയിലും മെക്‌സികോയിലുമായി 9 പ്ലാന്റുകളാണ്‌ ജെകെ ടയറിനുള്ളത്‌. പ്രതിവര്‍ഷ ശേഷി 20 ദശലക്ഷം ടയര്‍. 100 ലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്‌.

ആരോഗ്യ സേവനം : സംസ്ഥാന സര്‍ക്കാരും എച്ച്‌പിയുമായി ധാരണ



കൊച്ചി : ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ 
മെച്ചപ്പെടുത്തുന്നതിന്‌ ഒരു ഇ-ഹെല്‍ത്ത്‌ ഐടി പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കാന്‍, കേരള സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ സംരക്ഷണ വകുപ്പ്‌, എച്ച്‌പി എന്റര്‍പ്രൈസസ്‌ സര്‍വീസസിനെ നിയോഗിച്ചു. ആതുര സംരക്ഷണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഹെല്‍ത്ത്‌ കെയര്‍ സൊലൂഷനുകള്‍ ഡോക്‌ടര്‍മാരെ സഹായിക്കും. 
സംസ്ഥാനത്തെ 33 ദശലക്ഷം ജനങ്ങളുടെ ആരോഗ്യസംരക്ഷണ ചുമതല സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനാണ്‌. 1000-ലേറെ പിഎച്ച്‌സികളും, 200 ആശുപത്രികളും, മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടെ 1250-ലേറെ ആതുര ചികിത്സാ കേന്ദ്രങ്ങളാണ്‌ പ്രസ്‌തുത വകുപ്പിന്റെ കീഴിലുള്ളത്‌. ഇവിടെയൊക്കെ പതിനായിരക്കണക്കിന്‌ രോഗികളുടെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നുമുണ്ട്‌. പ്രസ്‌തുത കടലാസുകെട്ടുകളാകട്ടെ പലപ്പോഴും നഷ്‌ടപ്പെട്ടും കീറിപ്പോകാറുമുണ്ട്‌.
ഈ 1250-ലേറെ ആതുരാലയങ്ങളെ ബന്ധിപ്പിക്കുന്ന ഒരു റോഡ്‌ മാപ്പിലൂടെ ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സംവിധാനം ഉണ്ടാക്കാനാണ്‌ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്‌ എച്ച്‌പിയെ തെരഞ്ഞെടുത്തത്‌. ഓരോ രോഗിയുടേയും സമ്പൂര്‍ണ വിവരങ്ങള്‍, എച്ച്‌പി ഇലക്‌ട്രോണിക്‌ മെഡിക്കല്‍ റോക്കോര്‍ഡ്‌ (ഇഎംആര്‍) ആക്കി മാറ്റും.
പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‌ വിലയിരുത്താനും ആസൂത്രണം ചെയ്യാനുമുള്ള കേന്ദ്രീകൃത മോണിട്ടറിംഗ്‌ - മാനേജ്‌മെന്റ്‌ സംവിധാനമായിരിക്കും ഇത്‌. 
ഇ-ക്ലിനിക്കല്‍ സംവിധാനമാണ്‌ മറ്റൊന്ന്‌. ഇലക്‌ട്രോണിക്‌ മെഡിക്കല്‍ റോക്കോര്‍ഡിംഗ്‌ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ കുറിപ്പടി, ഓണ്‍ലൈന്‍ ഡയഗ്‌നോസ്റ്റിക്‌സ്‌, ഇമേജിംഗ്‌ സര്‍വീസ്‌ എന്നിവയും ഇതിലുണ്ട്‌. 
ഔട്ട്‌പേഷ്യന്റ്‌ ക്ലിനിക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുന്ന ഡിസീസ്‌ സര്‍വയലന്‍സ്‌ ഡെമോഗ്രാഫിക്‌ ഡാറ്റാ, മെഡിക്കല്‍ റിസര്‍ച്ച്‌ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഇ-ഹെല്‍ത്ത്‌ ഐടി പ്ലാറ്റ്‌ഫോം സംസ്ഥാനത്തെ ആതുര ചികിത്സ സേവന രംഗത്ത്‌ ഒരു കുതിച്ചു ചാട്ടമായിരിക്കുമെന്ന്‌ എച്ച്‌പി ഇന്ത്യ എന്റര്‍പ്രൈസ്‌ സര്‍വീസസ്‌ വൈസ്‌ പ്രസിഡന്റും ജനറല്‍ മാനേജരുമായ മാര്‍ഷല്‍ കൊറേല പറഞ്ഞു.

ഓണത്തിന്‌ ഭാഗ്യക്കുടുക്കയുമായി ലോയ്‌ഡിനൊപ്പം മോഹന്‍ലാല്‍.




കൊച്ചി : പ്രമുഖ ഗ്യഹോപകരണ നിര്‍മാതാക്കളായ ലോയ്‌ഡ്‌ ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ്‌ അംബാസഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു.രണ്ടുവര്‍ഷത്തേയ്‌ക്കാണ്‌ കരാര്‍. കമ്പനിയുടെ ഓണസമ്മാനങ്ങളുടെ ഉദ്‌ഘാടനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ലോയാഡ്‌ എ.സി.,എല്‍ഇഡി ടി.വി.,റ്‌ഫ്രിജറേറ്റര്‍ വാഷിംങ്‌മെഷീന്‍ എന്നിവ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഭാഗ്യകുടുക്കയിലെ സ്‌ക്രാച്ച്‌ കാര്‍ഡിലൂടെയാണ്‌ സമ്മാനങ്ങള്‍ ലഭിക്കുക. മോഹന്‍ലാലിന്റെ വരവോടെ ബ്രാന്‍ഡ്‌ ദക്ഷിണേന്ത്യയില്‍ ഒന്നാമതാകുമെന്ന്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ നിപൂന്‍ സിംഗാല്‍ പറഞ്ഞു. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ലോയ്‌ഡ്‌ പ്രതിരോധ ടാങ്കുകള്‍,രാജധാനി ട്രെയിനുകള്‍,ഡി.എം.ആര്‍.സി. എന്നിവയില്‍ ശീതീകരണ സംവിധാനം ഒരുക്കുന്ന്‌ുണ്ട്‌.ചെക്‌റിപ്പബ്ലിക്കുല്‍ നിന്നുള്ള ഉല്‍പാദനം വൈകാതെ ഇരട്ടിയാക്കുമെന്നും നിപുന്‍ സിംഗാള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മേഹന്‍ലാല്‍,കമ്പനിയുടെ കേരള തമിഴ്‌നാട്‌ സോണല്‍ ഹെഡ്‌ അനീഷ്‌ വി നായര്‍ എന്നിവരും പങ്കെടുത്തു

റിസർവ് ബാങ്ക് രാജ്യത്ത് ഓൺലൈൻ,മൊബൈൽ,പ്ലാസ്റ്റിക് മണി ബാങ്കിങ്ങ് സമ്പ്രദായം വ്യപിപ്പിക്കും



റിസർവ് ബാങ്ക് രാജ്യത്ത് ഓൺലൈൻ,മൊബൈൽ,പ്ലാസ്റ്റിക് മണി ബാങ്കിങ്ങ് സമ്പ്രദായം വ്യപിപ്പിക്കും . ജനറൽ മാനേജർ യു ചിരഞ്ജീവി




കൊച്ചി :റിസർവ് ബാങ്ക് രാജ്യത്ത് ഓൺലൈൻ,മൊബൈൽ,പ്ലാസ്റ്റിക് മണി ബാങ്കിങ്ങ് സമ്പ്രദായം വ്യപിപ്പിക്കുന്നതിന് ഊന്നൽ നൽകുമെന്ന് റിസർവ് ബാങ്ക് ജനറൽ മാനേജർ യു ചിരഞ്ജീവി.ക്യാഷ് മുഖേനയുള്ള വിനിമയ നിരക്കു കൂടുതലുള്ള സമുഹത്തിൽ  അഴിമതിയുടെ തോതും കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന,പ്രധാൻ മന്ത്രി സുരക്ഷ ബീമ യോജന,അടൽ പെൻഷൻ യോജന എന്നീ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ജില്ലാതല അവലോകന, ബോധവൽക്കരണ  യോഗം  എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സെന്റ് തെരേസാസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികളെയും സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാക്കിയതിന്റെ പോളിസിയുടെ വിതരണവും കോളേജ് ഡയറക്ടർ സിസ്റ്റർ ഡോ. വിനീതയ്ക്ക് നൽകി അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ യൂണിയൻ ബാങ്ക് ഡി.ജി.എം. ആർ നല്ലൈയ്യപ്പൻ, എസ്.ബി.ഐ. ഡി.ജി.എം. ആർ മുത്തുവേൽ,എസ്.ബി.ടി. ഡി.ജി.എം.വാസു, സിഡ്ബി ഡി.ജി.എം. കെ.വറ്റ്‌സകുമാർ, കോളേജ് ഡയറക്ടർ സിസ്റ്റർ ഡോ.വിനീത,പ്രൻസിപ്പാൾ ഡോ.സജിമോൾ അഗസ്റ്റിയൻ, ലീഡ് ഡിസ്ട്രിക്ട് മാനേജർ വി അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.  

ടിസ്റ്റിലെ ആദ്യവര്‍ഷ എന്‍ജിനീയറിംഗ് ക്ലാസ്സുകള്‍ ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു




     കൊച്ചി: ടോക്ക്-എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ടിസ്റ്റ്) ആദ്യവര്‍ഷ ബി ടെക്ക് ക്ലാസുകള്‍ രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു.  പഠനത്തിനൊപ്പം സംരംഭകത്വത്തിലും ശ്രദ്ധയൂന്നാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണമെന്ന് ടിസ്റ്റില്‍ പ്രവേശനം നേടിയ 450 ഓളം ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവേ ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു. രാജ്യത്തിന് സാമ്പത്തിക വിഹിതം നല്‍കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയുന്നുണ്ടോയെന്ന് മാതാപിതാക്കള്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

    54 ശതമാനം വരുന്ന യുവതലമുറ രാജ്യത്തിന്റെ സമ്പത്താണെങ്കില്‍ തന്നെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ സംരംഭകശീലം വളര്‍ത്തേണ്ടത് മാതാപിതാക്കളുടേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു. 

   മുന്‍ രാഷ്ട്രപതി ശ്രീമതി പ്രതിഭാപാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ദയിത്വ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ ബിസിനസിന്റെ സ്ഥാപക ഡയറക്ടറാണ്. കൃഷി, പെട്രോളിയം മന്ത്രാലയങ്ങളുടെ ജോയിന്റ് സെക്രട്ടറി, സാമ്പത്തിക മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി, ടൂറിസം വകുപ്പു സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

    ടോക്ക്-എച്ച് പബ്ലിക് സ്‌കൂള്‍ സൊസൈറ്റി പ്രസിഡന്റ് സി എസ് വര്‍ഗ്ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടറും മാനേജറുമായ ഡോ കെ വര്‍ഗ്ഗീസ് മുഖ്യാതിഥിക്ക് ഉപഹാരം നല്‍കി. സെക്രട്ടറി ശ്രീ പ്രകാശ് ജോര്‍ജ്ജ് മാത്തന്‍, ഡയറക്ടര്‍മാരായ ഡോ പി ജെ ജോസഫ്, ഡോ അലക്‌സ് മാത്യു, ടിസ്റ്റ് പ്രിന്‍സിപ്പാള്‍ പ്രൊഫ ഡോ ഡി വിന്‍സന്റ് എച്ച് വില്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വികസന പരിപാടിക്ക് ടിസ്റ്റില്‍ തുടക്കം



കൊച്ചി:  എഞ്ചിനീയറിംഗ് തൊഴില്‍ മേഖലയില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മികവ് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിന് ആരക്കുന്നത്തെ ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ടിസ്റ്റ്) എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വികസന പരിപാടിക്ക് (സ്പീഡ്) തുടക്കമായി. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ (ഐഎസ്ടിഇ) സഹകരണത്തോടെ ആരംഭിച്ച എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വികസന പരിപാടി പ്രമുഖ അമേരിക്കന്‍ സോഷ്യല്‍ സയന്റിസ്റ്റ് ഡോ. ഹാന്‍സ് ജെ. ഹോയര്‍ ഉദ്ഘാടനം ചെയ്തു. 

 വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ മികവുറ്റവരാക്കുന്നതിനുള്ള ഹ്രസ്വകാല പരിശീലനവും പാഠ്യപദ്ധതിയുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിഷയവുമായി ബന്ധപ്പെട്ട് ദേശീയ തലങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങള്‍, ശില്‍പശാലകള്‍, മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നതിനനുയോജ്യരായ എഞ്ചിനീയര്‍മാരുടെ കുറവ് കമ്പനികള്‍ അഭിമുഖീകരിക്കുന്നതായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എഞ്ചീനീയറിംഗ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ സെക്രട്ടറി ജനറല്‍  ഡോ. ഹോയര്‍ പറഞ്ഞു. എഞ്ചിനീയറിംഗ് കോളേജുകള്‍ പിന്തുടരുന്ന പാഠ്യപദ്ധതിയും എഞ്ചിനീയറിംഗ് തൊഴില്‍ മേഖലയ്ക്കാവശ്യമായവയും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

മികവുറ്റ എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്നതിനാണ്  കോളേജുകള്‍ പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ മേഖലയ്ക്കുവേണ്ട പാഠ്യപദ്ധതി പിന്തുടരണം. ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും ബന്ധം സ്ഥാപിച്ച് എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വികസനത്തിന് വേദിയൊരുക്കുകയാണ് ലക്ഷ്യമെന്നും ഗ്ലോബല്‍ എഞ്ചിനീയറിംഗ് ഡീന്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി കൂടിയായ അദ്ദേഹം പറഞ്ഞു.  



ആഫ്രിക്കന്‍ എഞ്ചിനീയറിംഗ് ഡീന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ആഡഗ്‌ബോനിയന്‍ മോസസ് ഓ ഒബിയാസി, ഐഎസ്ടിഇ മുന്‍ എക്‌സിക്യുട്ടീവ് സെക്രട്ടറി ഡോ. ബേസില്‍  നാനപ്പ, ഐഎസ്ടിഇ (ന്യൂഡല്‍ഹി) പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പ്രൊഫ. ആര്‍ ഹരിഹരന്‍, ടിസ്റ്റ് പ്രിന്‍സിപ്പല്‍ ഡോ. ഡി വിന്‍സെന്റ് എച്ച് വില്‍സണ്‍ എന്നിവര്‍  ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

ഐസിഐസിഐ ബാങ്ക്‌ `സരള്‍-ഗ്രാമീണ ഭവന വായ്‌പ'ആരംഭിച്ചു



കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്‌ ഗ്രാമീണ മേഖലയിലെ വനിതകള്‍, ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക ഭവനവായ്‌പാ പദ്ധതി ആരംഭിച്ചു. `സരള്‍-ഗ്രാമീണ ഭവന വായ്‌പ' എന്നു പേരിട്ടിരിക്കുന്ന ഈ വായ്‌പയുടെ പലിശ ബേസ്‌ നിരക്കായ 9.7 ശതമാനമായിരിക്കും. ഈ പദ്ധതിയനുസരിച്ചു 5-15 ലക്ഷം രൂപ വായ്‌പ ലഭിക്കും. മൂന്നു മുതല്‍ 20 വര്‍ഷം വരെയാണ്‌ വായ്‌പ കാലാവധി. ഫ്‌ളോട്ടിംഗ്‌ നിരക്കാണ്‌ ഈ വായ്‌പയ്‌ക്ക്‌ ബാധകം.
സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ സാമൂഹ്യ, സാമ്പത്തിക വികസനത്തിന്‌ ഐസിഐസിഐ ബാങ്ക്‌ പ്രതിജ്ഞാബദ്ധമാണെന്നും കുറഞ്ഞ പലിശനിരക്കിലുളള സരള്‍- ഗ്രാമീണ ഭവന വായ്‌പ ഈ മേഖലയിലെ ഇടപാടുകാരുടെ ശാക്തീകരണത്തിനു സഹായിക്കുമെന്നും ബാങ്കിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ രാജീവ്‌ സബര്‍വാള്‍ പറഞ്ഞു.
ഗ്രാമീണ മേഖലയില്‍ വീടു വാങ്ങുന്നതിനും നിര്‍മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും ഈ വായ്‌പ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. താല്‌പര്യമുളളവര്‍ക്ക്‌ അതാതു പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഐസിഐസിഐ ബാങ്കു ശാഖകളെ സമീപിക്കാം.
ഐസിഐസിഐ ബാങ്കിന്‌ രാജ്യത്തൊട്ടാകെ 4052 ശാഖകളും 12811 എടിഎമ്മുകളുമുണ്ട്‌. കൂടാതെ കോള്‍ സെന്റര്‍, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌, മൊബൈല്‍ ബാങ്കിംഗ്‌, ഫേസ്‌ബുക്ക,്‌ ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയുളള ബാങ്കിംഗ്‌ തുടങ്ങിയ സൗകര്യങ്ങളും ബാങ്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 

ക്‌ളീന്‍ ഇന്ത്യ, ക്‌ളീന്‍ സ്‌കൂള്‍സ്‌ പദ്ധതിയുമായി മഹീന്ദ്ര




കൊച്ചി: സ്വച്ച്‌ ഭാരത്‌ സ്വച്ച്‌ വിദ്യാലയ പദ്ധതി പ്രകാരം മഹീന്ദ്ര ഗ്രൂപ്പ്‌ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 104 ജില്ലകളിലെ 1171 ലൊക്കേഷനുകളിലായി 3784 ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു കൈമാറി. ഏതാനു ദിവസങ്ങള്‍ക്കുളളില്‍ 556 ടോയ്‌ലെറ്റുകൂടി പൂര്‍ത്തിയാകും. ഇതോടെ കമ്പനി നിര്‍മിച്ച ടോയ്‌ലറ്റുകളുടെ എണ്ണം 4340 ആയി ഉയരുമെന്നും മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗവും എച്ച്‌ആര്‍ ആന്‍ഡ്‌ കോര്‍പറേറ്റ്‌ സര്‍വീസസ്‌ ഗ്രൂപ്പ്‌ പ്രസിഡന്റുമായ രജീവ്‌ ദൂബെ അറിയിച്ചു.
``ക്‌ളീന്‍ ഇന്ത്യ, ക്‌ളീന്‍ സ്‌കൂള്‍സ്‌'' എന്ന ദേശീയ നിര്‍മലീകരണ പ്രചാരണപരിപാടിയുടെ ഭാഗമായിട്ടാണ്‌ മഹീന്ദ്ര സ്‌കൂളുകളില്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നത്‌. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു ശുചിയായി പ്രവര്‍ത്തിപ്പിച്ചു കൊണ്ടുപോകുന്നതു ലക്ഷ്യമിട്ടുളളതാണ്‌ ക്‌ളീന്‍ ഇന്ത്യ, ക്‌ളീന്‍ സ്‌കൂള്‍സ്‌ പ്രചാരണ പരിപാടി.
അഞ്ചു വ്യത്യസ്‌ത യൂണിറ്റുകള്‍ അടങ്ങിയ ടോയ്‌ലറ്റുകളാണ്‌ മഹീന്ദ്ര പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ നിര്‍മിച്ചിട്ടുളളത്‌. ഭിന്നശേഷിയുളളവരുടെ ആവശ്യങ്ങളും കണക്കിലെടുത്താണ്‌ ഇവ നിര്‍മിച്ചിട്ടുളളത്‌. കമ്പനി സ്ഥാപിച്ച ടോയ്‌ലെറ്റുകളില്‍ നല്ലൊരു പങ്കും ഗ്രാമീണ സ്‌കൂളുകളിലാണ്‌. പ്രാദേശികമായ നിര്‍മാണ വസ്‌തുക്കളും മനുഷ്യശേഷിയുമുപയോഗിച്ചാണ്‌ ഇവയില്‍ നല്ലൊരു പങ്കും നിര്‍മിച്ചിട്ടുളളതെന്ന്‌ ദൂബെ പറഞ്ഞു. 
ടോയ്‌ലെറ്റില്‍ വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കല്‍, മലിനജല ശുദ്ധീകരണം തുടങ്ങിയവയും കണക്കിലെടുത്താണ്‌ ടോയ്‌ലെറ്റ്‌ രൂപകല്‌പന ചെയ്‌തിട്ടുളളത്‌.
അടുത്ത ഒരു വര്‍ഷത്തേയ്‌ക്കു കമ്പനി ഈ ടോയ്‌ലറ്റുകളുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതിനൊപ്പം ഇവ വൃത്തിയായി സൂക്ഷിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളെക്കുറിച്ചു അവബോധപരിപാടികളും കമ്പനി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.


മുത്തൂറ്റ്‌ ഫിനാന്‍സ്‌ ഓണം 2015: ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍




കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മണി ട്രാന്‍സ്‌ഫര്‍ പേ ഔട്ട്‌ കമ്പനിയായ മുത്തൂറ്റ്‌ ഫിനാന്‍സ്‌ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ്‌ 31 വരെ മുത്തൂറ്റ്‌ ഫിനാന്‍സിന്റെ കേരളത്തിലെ ശാഖകളില്‍ മണി ട്രാന്‍സ്‌ഫര്‍ വഴിയെത്തുന്ന പണം സ്വീകരിക്കുന്നവര്‍ക്കാണ്‌ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഏതു മണി ട്രാന്‍സ്‌ഫര്‍ കമ്പനി വഴിയും മുത്തൂറ്റ്‌ ഫിനാന്‍സിലൂടെ പണം സ്വീകരിക്കുന്നവര്‍ക്ക്‌ സ്വിഫ്‌റ്റ്‌ കാറോ ലക്ഷങ്ങള്‍ വില മതിക്കുന്ന ഗൃഹോപകരണങ്ങളോ നറുക്കെടുപ്പിലൂടെ ലഭിക്കാനുള്ള അവസരമുണ്ടാകും. 
ഇതുമായി ബന്ധപ്പെട്ട റോഡ്‌ ഷോ മുത്തൂറ്റ്‌ മാനേജിങ്‌ ഡറക്‌ടര്‍ ജോര്‍ജ്ജ്‌ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌, ഡയറക്‌ടര്‍ ജോര്‍ജ്ജ്‌ എം. ജേക്കബ്ബ്‌, ഡയറക്‌ടര്‍ ഈപ്പന്‍ അലക്‌സാണ്ടര്‍ എന്നിവരോടൊപ്പം മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഡയറക്‌ടര്‍ ജോര്‍ജ്ജ്‌ എം. ജോര്‍ജ്ജ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ചീഫ്‌ ജനറല്‍ മാനേജര്‍ കെ.ആര്‍. ബിജിമോന്‍, ജനറല്‍ മാനേജര്‍ പി.ഇ. മത്തായി എന്നിവര്‍ ഉള്‍പ്പെടെയുള്ള കമ്പനി ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
മുത്തൂറ്റ്‌ ഫിനാന്‍സിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും റോഡ്‌ ഷോ എത്തും. തങ്ങള്‍ ഉപഭോക്താക്കള്‍ക്കാണ്‌ എന്നും പ്രഥമ പരിഗണന നല്‍കുന്നതെന്നും അവര്‍ക്കുള്ള സേവനങ്ങളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജോര്‍ജ്ജ്‌ എം. ജോര്‍ജ്ജ്‌ പറഞ്ഞു. തങ്ങളുടെ മണി ട്രാന്‍സ്‌ഫര്‍ ബിസിനസ്‌ 20-25 ശതമാനം വളര്‍ച്ചയാണ്‌ പ്രതിവര്‍ഷാടിസ്ഥാനത്തില്‍ കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

സെന്‍സൊഡൈന്‍ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു




കൊച്ചി : പല്ല്‌ പുളിപ്പിനെ കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള സമഗ്രമായ തീവ്രയജ്ഞ പരിപാടി ഗ്ലാക്‌സോ സ്‌മിത്ത്‌ക്ലൈന്റെ ടൂത്ത്‌ പേയ്‌സ്റ്റ്‌ ബ്രാന്‍ഡായ സെന്‍സൊഡൈന്‍ തുടക്കം കുറിച്ചു.

ഇന്ത്യയിലെ 15-60 പ്രായപരിധിയില്‍പ്പെട്ട 35 ശതമാനം ജനങ്ങളും സെന്‍സിറ്റിവിറ്റിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരാണ്‌. മരണം വരെ പല്ല്‌ പുളിപ്പും അതിന്റെ അസ്വസ്‌തതകളുമായി ജീവിക്കുന്നവരാണ്‌ ഇവരില്‍ ഭൂരിപക്ഷവും. 

ഈ ജീവിതരീതി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ സെന്‍സൊഡൈന്‍ ബോധവല്‍കരണ പരിപാടി ആരംഭിക്കുന്നതെന്ന്‌ ഗ്ലാക്‌സോ സ്‌മിത്ത്‌ ക്ലൈന്‍ മാര്‍ക്കറ്റിങ്‌ ഡയറക്‌ടര്‍ പ്രശാന്ത്‌ പാണെ്‌ഡ പറഞ്ഞു.

സെന്‍സിറ്റിവിറ്റി ബോധവല്‍കരണ സൂചിക 2010-ലെ 17 ശതമാനത്തില്‍ നിന്ന്‌ 2014-ല്‍ 35 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്‌. 55 ശതമാനം പേര്‍ക്കും രോഗത്തിന്റെ ഗൗരവം മനസിലാക്കിയിട്ടുള്ളവരാണ്‌. അത്തരം ആളുകള്‍ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അതു തുറന്നു പറയണം. എങ്കില്‍ മാത്രമേ ഫലപ്രദമായ ഒരു ടൂത്ത്‌പേയ്‌സ്റ്റ്‌ അവര്‍ക്കു ശുപാര്‍ശ ചെയ്യാനാവൂ.

ടിഎന്‍എസ്‌ നടത്തിയ ഒരു സര്‍വേയില്‍, സെന്‍സിറ്റീവ്‌ ടൂത്ത്‌ പേയ്‌സ്റ്റ്‌ വിപണിയില്‍ സെന്‍സൊഡൈന്‌ മുന്‍നിര സ്ഥാനം നല്‍കിയിട്ടുണ്ട്‌. 700 വിതരണക്കാരും 8 ലക്ഷം റീട്ടെയ്‌ല്‍ ഔട്ട്‌ലറ്റ്‌സും ഉള്ള വിപണന ശൃംഖലവഴി 2015 സാമ്പത്തിക വര്‍ഷം 33 ശതമാനം വിപണി പങ്കാളിത്തം ആണ്‌ കമ്പനി നേടിയത്‌. ഇനോ, ക്രോസിന്‍, അയോഡെക്‌സ്‌ എന്നിവയാണ്‌ മറ്റ്‌ ഉല്‍പന്നങ്ങള്‍.

കമ്പനി സെക്രട്ടറിമാരുടെ 16-ാമത്‌ ദേശീയ സമ്മേളനം കൊച്ചിയില്‍




കൊച്ചി : പ്രാക്‌ടീസിങ്‌ കമ്പനി സെക്രട്ടറിമാരുടെ 16-ാമത്‌ ദേശീയ സമ്മേളനം 13 - 14 തീയതികളില്‍ ( ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ ഓഫ്‌ ഇന്ത്യ (ഐസിഎസ്‌ഐ) ആണ്‌ സംഘാടകര്‍. ആദ്യമായാണ്‌ കേരളം ഈ സമ്മേളനത്തിനു ആതിഥേയത്വം വഹിക്കുന്നത്‌.
2013- കമ്പനി നിയമത്തിലെ സാങ്കേതിക വശങ്ങള്‍ സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യും.
ഇന്ന്‌ രാവിലെ 11.45 ന്‌ കേരള ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം സമ്മേളനം ഉദ്‌ഘാടനം ചെയ്യും. അതുല്‍ എച്ച്‌. മേത്ത ആധ്യക്ഷം വഹിക്കും. എസ്‌ഐആര്‍സി ചെയര്‍മാന്‍ ഡി. നാഗേന്ദ്ര റാവു സി.രാമസുബ്രഹ്മണ്യം, ഐസിഎസ്‌ഐ വൈസ്‌ പ്രസിഡന്റ്‌ മംമത ബിനാനി, ഐസിഎസ്‌ഐ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ സുദാന്‍ശു സിന്‍ഹ എന്നിവര്‍ സംസാരിക്കും.
കാലിബറേറ്റിംഗ്‌ കോംപീറ്റന്‍സ്‌ ഫോര്‍ അച്ചീവിംഗ്‌ എക്‌സലന്‍സ്‌ എന്നതാണ്‌ ഇക്കൊല്ലത്തെ വിഷയം. ന്യൂ ടൂള്‍സ്‌ ഫോര്‍ കോര്‍പ്പറേറ്റ്‌ ഗവേണന്‍സ്‌, എമര്‍ജിംഗ്‌ ഏരിയാസ്‌ ഓഫ്‌ പ്രാക്‌ടീസ്‌, നാഷണല്‍ കമ്പനി ലോ ട്രിബൂണല്‍ എന്നിവയാണ്‌ സമ്മേളനം ചര്‍ച്ച ചെയ്യുന്ന മറ്റ്‌ വിഷയങ്ങളെന്ന്‌ ഐസിഎസ്‌ഐ പ്രസിഡന്റ്‌ അതുല്‍ എച്ച്‌. മേത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന്‌ നടക്കുന്ന വിവിധ സാങ്കേതിക സമ്മേളനങ്ങളില്‍ ഐസിഎസ്‌ഐ മുന്‍ പ്രസിഡന്റുമാരായ ആര്‍.ശ്രീധരന്‍ പവന്‍ വിജയി, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ രമേശ്‌ ലക്ഷ്‌മണ്‍ (മുംബൈ), ലോകബാങ്ക്‌ പ്രോജക്‌ട്‌ ഇവാലുവേഷന്‍ എക്‌സ്‌പേര്‍ട്ട്‌ സതി അച്ചാത്‌, രഘു ബാബു (ഹൈദരാബാദ്‌) എന്നിവര്‍ സംസാരിക്കും.
നാളെ രാവിലെ 9.30 ന്‌ ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും. പ്രാക്‌ടീസിംഗ്‌ കമ്പനി സെക്രട്ടറി സി.എസ്‌.സുധീര്‍ ബാബു അഭിസംബോധന ചെയ്യും. 
ഐസിഎസ്‌ഐ ജോയിന്റ്‌ പ്രോഗ്രാം ഡയറക്‌ടര്‍ സി.രാമസുബ്രഹ്മണ്യം, ഐസിഎസ്‌ഐ വൈസ്‌ പ്രസിഡന്റ്‌ മംമ്‌ത ബിനാനി, എസ്‌ടിആര്‍സി സെക്രട്ടറി പി.ശിവകുമാര്‍, സുധാന്‍ശു സിന്‍ഹ, പ്രോഗ്രാം ഡയറക്‌ടര്‍ ആഹ്‌ളാദ റാവു എന്നിവര്‍ പ്രസംഗിക്കും.
മൂന്നാം സാങ്കേതിക സമ്മേളനത്തെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ്‌ ഇന്ത്യ അഡൈ്വസര്‍ (നിയമം) ഡോ. സത്യപ്രകാശ്‌, അഡ്വ. ജസ്‌മീത്‌ വധേര എന്നിവര്‍ അഭിസംബോധന ചെയ്യും. സാങ്കേതിക സമ്മേളനത്തില്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ ബോര്‍ഡ്‌ സെക്രട്ടേറിയല്‍ മെമ്പര്‍ എല്‍.ജയരാമന്‍, ഐസിഎസ്‌ഐ മുന്‍ പ്രസിഡന്റ്‌ അനില്‍ മുറാര്‍ക്ക എന്നിവര്‍ പ്രസംഗിക്കും. 
ഉച്ചയ്‌ക്കു ശേഷം പ്രാക്‌ടീസിങ്‌ കമ്പനി സെക്രട്ടറി ഡോ. കെ.എസ്‌.രവിചനന്ദ്രന്‍ പ്രസംഗിക്കും. 3.45 ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ അലി അസ്‌ഗര്‍ പാഷ ആശംസപ്രസംഗം നടത്തും. പ്രൊഫ. കെ.വി.തോമസ്‌ എംപി മുഖ്യാതിഥിയായിരിക്കും.
വിവിധ കമ്പനികളുടെ മാനേജിംഗ്‌ ഡയറക്‌ടര്‍മാര്‍, സിഇഒ മാര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടേള്‌സ്‌ സീനിയര്‍ എക്‌സിക്യൂട്ടീവ്‌, സെക്രട്ടേറിയല്‍, ലീഗല്‍, മാനേജ്‌മെന്റ്‌ വിഭാഗങ്ങളിലെ പ്രാക്‌ടീസിങ്‌ പ്രൊഫഷണലുകള്‍ എന്നിവര്‍ അടക്കം 500ഓളം പേര്‍ സാങ്കേതിക സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്ന്‌ അതുല്‍ എച്ച്‌. മേത്ത പറഞ്ഞു. സുധാനു സിന്‍ഹ,നാഗേന്ദ്ര റാവു,എസ്‌.പി കാമത്ത്‌്‌, ആഹ്‌ളാദ റാവു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...