കൊച്ചി : പല്ല് പുളിപ്പിനെ കുറിച്ച് ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനുള്ള സമഗ്രമായ തീവ്രയജ്ഞ പരിപാടി ഗ്ലാക്‌സോ
സ്‌മിത്ത്‌ക്ലൈന്റെ ടൂത്ത് പേയ്‌സ്റ്റ് ബ്രാന്‍ഡായ സെന്‍സൊഡൈന്‍ തുടക്കം
കുറിച്ചു.
ഇന്ത്യയിലെ 15-60 പ്രായപരിധിയില്‍പ്പെട്ട 35 ശതമാനം ജനങ്ങളും
സെന്‍സിറ്റിവിറ്റിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. മരണം വരെ പല്ല് പുളിപ്പും
അതിന്റെ അസ്വസ്‌തതകളുമായി ജീവിക്കുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും.
ഈ
ജീവിതരീതി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് സെന്‍സൊഡൈന്‍ ബോധവല്‍കരണ പരിപാടി
ആരംഭിക്കുന്നതെന്ന് ഗ്ലാക്‌സോ സ്‌മിത്ത് ക്ലൈന്‍ മാര്‍ക്കറ്റിങ് ഡയറക്‌ടര്‍
പ്രശാന്ത് പാണെ്‌ഡ പറഞ്ഞു.
സെന്‍സിറ്റിവിറ്റി ബോധവല്‍കരണ സൂചിക 2010-ലെ 17
ശതമാനത്തില്‍ നിന്ന് 2014-ല്‍ 35 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 55 ശതമാനം
പേര്‍ക്കും രോഗത്തിന്റെ ഗൗരവം മനസിലാക്കിയിട്ടുള്ളവരാണ്. അത്തരം ആളുകള്‍
സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അതു തുറന്നു പറയണം. എങ്കില്‍ മാത്രമേ ഫലപ്രദമായ
ഒരു ടൂത്ത്‌പേയ്‌സ്റ്റ് അവര്‍ക്കു ശുപാര്‍ശ ചെയ്യാനാവൂ.
ടിഎന്‍എസ് നടത്തിയ
ഒരു സര്‍വേയില്‍, സെന്‍സിറ്റീവ് ടൂത്ത് പേയ്‌സ്റ്റ് വിപണിയില്‍ സെന്‍സൊഡൈന്
മുന്‍നിര സ്ഥാനം നല്‍കിയിട്ടുണ്ട്. 700 വിതരണക്കാരും 8 ലക്ഷം റീട്ടെയ്‌ല്‍
ഔട്ട്‌ലറ്റ്‌സും ഉള്ള വിപണന ശൃംഖലവഴി 2015 സാമ്പത്തിക വര്‍ഷം 33 ശതമാനം വിപണി
പങ്കാളിത്തം ആണ് കമ്പനി നേടിയത്. ഇനോ, ക്രോസിന്‍, അയോഡെക്‌സ് എന്നിവയാണ്
മറ്റ് ഉല്‍പന്നങ്ങള്‍.
No comments:
Post a Comment