കൊച്ചി : പ്രാക്‌ടീസിങ് കമ്പനി സെക്രട്ടറിമാരുടെ 16-ാമത്
ദേശീയ സമ്മേളനം 13 - 14 തീയതികളില്‍ ( ബോള്‍ഗാട്ടി പാലസില്‍ നടക്കും.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) ആണ്
സംഘാടകര്‍. ആദ്യമായാണ് കേരളം ഈ സമ്മേളനത്തിനു ആതിഥേയത്വം വഹിക്കുന്നത്.
2013-
കമ്പനി നിയമത്തിലെ സാങ്കേതിക വശങ്ങള്‍ സമ്മേളനം പ്രധാനമായും ചര്‍ച്ച
ചെയ്യും.
ഇന്ന് രാവിലെ 11.45 ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം
സമ്മേളനം ഉദ്‌ഘാടനം ചെയ്യും. അതുല്‍ എച്ച്. മേത്ത ആധ്യക്ഷം വഹിക്കും. എസ്‌ഐആര്‍സി
ചെയര്‍മാന്‍ ഡി. നാഗേന്ദ്ര റാവു സി.രാമസുബ്രഹ്മണ്യം, ഐസിഎസ്‌ഐ വൈസ് പ്രസിഡന്റ്
മംമത ബിനാനി, ഐസിഎസ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് സുദാന്‍ശു സിന്‍ഹ എന്നിവര്‍
സംസാരിക്കും.
കാലിബറേറ്റിംഗ് കോംപീറ്റന്‍സ് ഫോര്‍ അച്ചീവിംഗ് എക്‌സലന്‍സ്
എന്നതാണ് ഇക്കൊല്ലത്തെ വിഷയം. ന്യൂ ടൂള്‍സ് ഫോര്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ്,
എമര്‍ജിംഗ് ഏരിയാസ് ഓഫ് പ്രാക്‌ടീസ്, നാഷണല്‍ കമ്പനി ലോ ട്രിബൂണല്‍ എന്നിവയാണ്
സമ്മേളനം ചര്‍ച്ച ചെയ്യുന്ന മറ്റ് വിഷയങ്ങളെന്ന് ഐസിഎസ്‌ഐ പ്രസിഡന്റ് അതുല്‍
എച്ച്. മേത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് നടക്കുന്ന വിവിധ സാങ്കേതിക
സമ്മേളനങ്ങളില്‍ ഐസിഎസ്‌ഐ മുന്‍ പ്രസിഡന്റുമാരായ ആര്‍.ശ്രീധരന്‍ പവന്‍ വിജയി,
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രമേശ് ലക്ഷ്‌മണ്‍ (മുംബൈ), ലോകബാങ്ക് പ്രോജക്‌ട്
ഇവാലുവേഷന്‍ എക്‌സ്‌പേര്‍ട്ട് സതി അച്ചാത്, രഘു ബാബു (ഹൈദരാബാദ്) എന്നിവര്‍
സംസാരിക്കും.
നാളെ രാവിലെ 9.30 ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തില്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും. പ്രാക്‌ടീസിംഗ് കമ്പനി സെക്രട്ടറി
സി.എസ്.സുധീര്‍ ബാബു അഭിസംബോധന ചെയ്യും.
ഐസിഎസ്‌ഐ ജോയിന്റ് പ്രോഗ്രാം
ഡയറക്‌ടര്‍ സി.രാമസുബ്രഹ്മണ്യം, ഐസിഎസ്‌ഐ വൈസ് പ്രസിഡന്റ് മംമ്‌ത ബിനാനി,
എസ്‌ടിആര്‍സി സെക്രട്ടറി പി.ശിവകുമാര്‍, സുധാന്‍ശു സിന്‍ഹ, പ്രോഗ്രാം ഡയറക്‌ടര്‍
ആഹ്‌ളാദ റാവു എന്നിവര്‍ പ്രസംഗിക്കും.
മൂന്നാം സാങ്കേതിക സമ്മേളനത്തെ
കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അഡൈ്വസര്‍ (നിയമം) ഡോ. സത്യപ്രകാശ്, അഡ്വ.
ജസ്‌മീത് വധേര എന്നിവര്‍ അഭിസംബോധന ചെയ്യും. സാങ്കേതിക സമ്മേളനത്തില്‍
സ്റ്റാന്‍ഡേര്‍ഡ്‌സ് ബോര്‍ഡ് സെക്രട്ടേറിയല്‍ മെമ്പര്‍ എല്‍.ജയരാമന്‍, ഐസിഎസ്‌ഐ
മുന്‍ പ്രസിഡന്റ് അനില്‍ മുറാര്‍ക്ക എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്‌ക്കു ശേഷം
പ്രാക്‌ടീസിങ് കമ്പനി സെക്രട്ടറി ഡോ. കെ.എസ്.രവിചനന്ദ്രന്‍ പ്രസംഗിക്കും. 3.45
ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍
മാനേജിംഗ് ഡയറക്‌ടര്‍ അലി അസ്‌ഗര്‍ പാഷ ആശംസപ്രസംഗം നടത്തും. പ്രൊഫ. കെ.വി.തോമസ്
എംപി മുഖ്യാതിഥിയായിരിക്കും.
വിവിധ കമ്പനികളുടെ മാനേജിംഗ് ഡയറക്‌ടര്‍മാര്‍,
സിഇഒ മാര്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടേള്‌സ് സീനിയര്‍ എക്‌സിക്യൂട്ടീവ്,
സെക്രട്ടേറിയല്‍, ലീഗല്‍, മാനേജ്‌മെന്റ് വിഭാഗങ്ങളിലെ പ്രാക്‌ടീസിങ്
പ്രൊഫഷണലുകള്‍ എന്നിവര്‍ അടക്കം 500ഓളം പേര്‍ സാങ്കേതിക സമ്മേളനങ്ങളില്‍
പങ്കെടുക്കുമെന്ന് അതുല്‍ എച്ച്. മേത്ത പറഞ്ഞു. സുധാനു സിന്‍ഹ,നാഗേന്ദ്ര
റാവു,എസ്.പി കാമത്ത്‌്, ആഹ്‌ളാദ റാവു എന്നിവരും പത്രസമ്മേളനത്തില്‍
പങ്കെടുത്തു.
No comments:
Post a Comment