കൊച്ചി : 
ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ 
മെച്ചപ്പെടുത്തുന്നതിന് ഒരു 
ഇ-ഹെല്‍ത്ത് ഐടി പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കാന്‍, കേരള സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ 
സംരക്ഷണ വകുപ്പ്, എച്ച്‌പി എന്റര്‍പ്രൈസസ് സര്‍വീസസിനെ നിയോഗിച്ചു. ആതുര സംരക്ഷണം 
കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷനുകള്‍ 
ഡോക്‌ടര്‍മാരെ സഹായിക്കും. 
സംസ്ഥാനത്തെ 33 ദശലക്ഷം ജനങ്ങളുടെ ആരോഗ്യസംരക്ഷണ 
ചുമതല സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനാണ്. 1000-ലേറെ പിഎച്ച്‌സികളും, 
200 ആശുപത്രികളും, മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടെ 1250-ലേറെ ആതുര ചികിത്സാ 
കേന്ദ്രങ്ങളാണ് പ്രസ്‌തുത വകുപ്പിന്റെ കീഴിലുള്ളത്. ഇവിടെയൊക്കെ 
പതിനായിരക്കണക്കിന് രോഗികളുടെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നുമുണ്ട്. പ്രസ്‌തുത 
കടലാസുകെട്ടുകളാകട്ടെ പലപ്പോഴും നഷ്‌ടപ്പെട്ടും കീറിപ്പോകാറുമുണ്ട്.
ഈ 
1250-ലേറെ ആതുരാലയങ്ങളെ ബന്ധിപ്പിക്കുന്ന ഒരു റോഡ് മാപ്പിലൂടെ ഡിജിറ്റല്‍ ആരോഗ്യ 
സംരക്ഷണ സംവിധാനം ഉണ്ടാക്കാനാണ് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എച്ച്‌പിയെ 
തെരഞ്ഞെടുത്തത്. ഓരോ രോഗിയുടേയും സമ്പൂര്‍ണ വിവരങ്ങള്‍, എച്ച്‌പി ഇലക്‌ട്രോണിക് 
മെഡിക്കല്‍ റോക്കോര്‍ഡ് (ഇഎംആര്‍) ആക്കി മാറ്റും.
പൊതുജനാരോഗ്യ 
പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് വിലയിരുത്താനും ആസൂത്രണം ചെയ്യാനുമുള്ള 
കേന്ദ്രീകൃത മോണിട്ടറിംഗ് - മാനേജ്‌മെന്റ് സംവിധാനമായിരിക്കും ഇത്. 
ഇ-ക്ലിനിക്കല്‍ സംവിധാനമാണ് മറ്റൊന്ന്. ഇലക്‌ട്രോണിക് മെഡിക്കല്‍ 
റോക്കോര്‍ഡിംഗ് ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ കുറിപ്പടി, ഓണ്‍ലൈന്‍ 
ഡയഗ്‌നോസ്റ്റിക്‌സ്, ഇമേജിംഗ് സര്‍വീസ് എന്നിവയും ഇതിലുണ്ട്. 
ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുന്ന 
ഡിസീസ് സര്‍വയലന്‍സ് ഡെമോഗ്രാഫിക് ഡാറ്റാ, മെഡിക്കല്‍ റിസര്‍ച്ച് എന്നിവയെല്ലാം 
ഇതില്‍ ഉള്‍പ്പെടുന്നു.
ഇ-ഹെല്‍ത്ത് ഐടി പ്ലാറ്റ്‌ഫോം സംസ്ഥാനത്തെ ആതുര ചികിത്സ 
സേവന രംഗത്ത് ഒരു കുതിച്ചു ചാട്ടമായിരിക്കുമെന്ന് എച്ച്‌പി ഇന്ത്യ എന്റര്‍പ്രൈസ് 
സര്‍വീസസ് വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ മാര്‍ഷല്‍ കൊറേല പറഞ്ഞു.
 
 
.jpg) 
No comments:
Post a Comment