Wednesday, August 12, 2015

റിസർവ് ബാങ്ക് രാജ്യത്ത് ഓൺലൈൻ,മൊബൈൽ,പ്ലാസ്റ്റിക് മണി ബാങ്കിങ്ങ് സമ്പ്രദായം വ്യപിപ്പിക്കും



റിസർവ് ബാങ്ക് രാജ്യത്ത് ഓൺലൈൻ,മൊബൈൽ,പ്ലാസ്റ്റിക് മണി ബാങ്കിങ്ങ് സമ്പ്രദായം വ്യപിപ്പിക്കും . ജനറൽ മാനേജർ യു ചിരഞ്ജീവി




കൊച്ചി :റിസർവ് ബാങ്ക് രാജ്യത്ത് ഓൺലൈൻ,മൊബൈൽ,പ്ലാസ്റ്റിക് മണി ബാങ്കിങ്ങ് സമ്പ്രദായം വ്യപിപ്പിക്കുന്നതിന് ഊന്നൽ നൽകുമെന്ന് റിസർവ് ബാങ്ക് ജനറൽ മാനേജർ യു ചിരഞ്ജീവി.ക്യാഷ് മുഖേനയുള്ള വിനിമയ നിരക്കു കൂടുതലുള്ള സമുഹത്തിൽ  അഴിമതിയുടെ തോതും കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന,പ്രധാൻ മന്ത്രി സുരക്ഷ ബീമ യോജന,അടൽ പെൻഷൻ യോജന എന്നീ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ജില്ലാതല അവലോകന, ബോധവൽക്കരണ  യോഗം  എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സെന്റ് തെരേസാസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികളെയും സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാക്കിയതിന്റെ പോളിസിയുടെ വിതരണവും കോളേജ് ഡയറക്ടർ സിസ്റ്റർ ഡോ. വിനീതയ്ക്ക് നൽകി അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ യൂണിയൻ ബാങ്ക് ഡി.ജി.എം. ആർ നല്ലൈയ്യപ്പൻ, എസ്.ബി.ഐ. ഡി.ജി.എം. ആർ മുത്തുവേൽ,എസ്.ബി.ടി. ഡി.ജി.എം.വാസു, സിഡ്ബി ഡി.ജി.എം. കെ.വറ്റ്‌സകുമാർ, കോളേജ് ഡയറക്ടർ സിസ്റ്റർ ഡോ.വിനീത,പ്രൻസിപ്പാൾ ഡോ.സജിമോൾ അഗസ്റ്റിയൻ, ലീഡ് ഡിസ്ട്രിക്ട് മാനേജർ വി അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.  

No comments:

Post a Comment

10 APR 2025