കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മണി ട്രാന്‍സ്‌ഫര്‍ പേ ഔട്ട്
കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണം
ഓഫറുകള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 31 വരെ മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ
ശാഖകളില്‍ മണി ട്രാന്‍സ്‌ഫര്‍ വഴിയെത്തുന്ന പണം സ്വീകരിക്കുന്നവര്‍ക്കാണ് ഈ
ആനുകൂല്യങ്ങള്‍ ലഭിക്കുക. ഏതു മണി ട്രാന്‍സ്‌ഫര്‍ കമ്പനി വഴിയും മുത്തൂറ്റ്
ഫിനാന്‍സിലൂടെ പണം സ്വീകരിക്കുന്നവര്‍ക്ക് സ്വിഫ്‌റ്റ് കാറോ ലക്ഷങ്ങള്‍ വില
മതിക്കുന്ന ഗൃഹോപകരണങ്ങളോ നറുക്കെടുപ്പിലൂടെ ലഭിക്കാനുള്ള അവസരമുണ്ടാകും.
ഇതുമായി ബന്ധപ്പെട്ട റോഡ് ഷോ മുത്തൂറ്റ് മാനേജിങ് ഡറക്‌ടര്‍ ജോര്‍ജ്ജ്
അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഡയറക്‌ടര്‍ ജോര്‍ജ്ജ് എം. ജേക്കബ്ബ്, ഡയറക്‌ടര്‍
ഈപ്പന്‍ അലക്‌സാണ്ടര്‍ എന്നിവരോടൊപ്പം മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്‌ടര്‍ ജോര്‍ജ്ജ്
എം. ജോര്‍ജ്ജ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. ചീഫ് ജനറല്‍ മാനേജര്‍ കെ.ആര്‍. ബിജിമോന്‍,
ജനറല്‍ മാനേജര്‍ പി.ഇ. മത്തായി എന്നിവര്‍ ഉള്‍പ്പെടെയുള്ള കമ്പനി ഉദ്യോഗസ്ഥര്‍
ചടങ്ങില്‍ സംബന്ധിച്ചു.
മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും
റോഡ് ഷോ എത്തും. തങ്ങള്‍ ഉപഭോക്താക്കള്‍ക്കാണ് എന്നും പ്രഥമ പരിഗണന
നല്‍കുന്നതെന്നും അവര്‍ക്കുള്ള സേവനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും
ജോര്‍ജ്ജ് എം. ജോര്‍ജ്ജ് പറഞ്ഞു. തങ്ങളുടെ മണി ട്രാന്‍സ്‌ഫര്‍ ബിസിനസ് 20-25
ശതമാനം വളര്‍ച്ചയാണ് പ്രതിവര്‍ഷാടിസ്ഥാനത്തില്‍ കൈവരിക്കുന്നതെന്നും അദ്ദേഹം
പറഞ്ഞു
No comments:
Post a Comment