കൊച്ചി :
സൂപ്പര്‍ ഫാസ്റ്റ് 4 ജി കണക്‌ടിവിറ്റിയോടുകൂടിയ രണ്ട് പുതിയ സ്‌മാര്‍ട്
ഫോണുകള്‍, കാന്‍വാസ് നൈറ്റ് 2, കാന്‍വാസ് സില്‍വര്‍ 5 ദക്ഷിണേന്ത്യന്‍
വിപണിയിലിറക്കി. മൈക്രോമാക്‌സ് സൈമ 2015 എന്ന താരനിബിഡമായ ചടങ്ങിലായിരുന്നു
രണ്ട് സൂപ്പര്‍സ്റ്റാര്‍ സ്‌മാര്‍ട്‌ഫോണുകളുടെ പ്രകാശനം.
ദക്ഷിണേന്ത്യ
ചലച്ചിത്ര താരങ്ങളായ റാണാ ഡഗുബതി, തപ്‌സി പന്നൂ, അമലപോള്‍, മൈക്രോമാക്‌സ് സിമ
ചെയര്‍പേഴ്‌സണ്‍ ബ്രിന്ദാപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
5.1 മിമി സ്ലിം,
97 ഗ്രാം തൂക്കം 4 ജി എന്‍ടിഇ ലഭ്യത ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 410 1.2
ജിഎച്ച്‌സെഡ് ക്വാഡ്‌കോര്‍, 64 ബിറ്റ്, 2 ജിബി ഡിസിആര്‍എസ് റാം എന്നിവയാണ്
കാന്‍വാസ് സില്‍വര്‍ 5 ന്റെ സവിശേഷതകള്‍.
ഗോറില്ല ഗ്ലാസ് 3 ഉപയോഗിച്ച്
ശക്തമാക്കിയ ഗ്ലാസ്, മെറ്റല്‍ ബോഡി, 4.8 ഇഞ്ച് എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേ,
ആന്‍ഡ്രോയ്‌ഡ് ലോലിപോപ്പ് 5.1, 8 എംപി റിയര്‍ കാമറ, 5എംപി ഫ്രണ്ട് കാമറ, 2000
എംഎഎച്ച് ബാറ്ററി, 16 ജിബി റോം എന്നീ സാങ്കേതികവിദ്യകള്‍ കാന്‍വാസ് സില്‍വറിനെ
വ്യത്യസ്‌തമാക്കുന്നതായി മൈക്രോമാക്‌സ് ഇന്‍ഫോ മാറ്റിക്‌സ് ചീഫ്
മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശുഭ്‌ജിത് സെന്‍ പറഞ്ഞു. വില 17,999 രൂപ.
ഇരട്ട
സിം 4ജി ലഭ്യതയോടുകൂടിയ കാന്‍വാസ് നൈറ്റ് 2, ഒട്ടേറെ പുതുമകള്‍ നിറഞ്ഞതാണ്.
ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 615 1.5 ജിഎച്ച്‌സെഡ് ഒക്‌ടാകോര്‍, 64 ബിറ്റ്, 2
ജിബി ഡിസിആര്‍ 3 റാം, ഗോറില്ലാ ഗ്ലാസ് 3 കരുത്തു പകരുന്ന ഗ്ലാസ് ആന്‍ഡ് മെറ്റല്‍
ബോഡി എന്നിവയാണ് പ്രത്യേകതകള്‍.
5 ഇഞ്ച് എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേ
ആന്‍ഡ്രോയ്‌സ് ലോലിപോപ്പ് 5.0, 13 എംപി റിയര്‍ കാമറ, 5 എംപി ഫ്രണ്ട് കാമറ, 2260
എംഎഎച്ച് ബാറ്ററി, 32 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് മറ്റു
പ്രത്യേകതകള്‍
No comments:
Post a Comment