Saturday, February 13, 2016

ടിവിഎസ്‌ എക്‌സ്‌ എല്‍ 100 ഫോര്‍ സ്‌ട്രോക്‌ മോപഡ്‌ കേരള വിപണിയിലെത്തി




കൊച്ചി : ടിവിഎസിന്റെ പ്രശസ്‌തമായ മോപഡ്‌ ബ്രാന്‍ഡായ ടിവിഎസ്‌ എക്‌സ്‌ എല്‍ 100 കേരള വിപണിയിലെത്തി. മുമ്പത്തെ മോപഡിന്റെ ഫോമും ഉപയോഗമൂല്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ, പുതിയ ടിവിഎസ്‌ എക്‌സ്‌ എല്‍ 100 ഇന്നത്തെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധമാണ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
99.7 സിസി ഫോര്‍ സ്‌ട്രോക്‌ എഞ്ചിന്‍ 4.2 പിഎസ്‌ കരുത്താണ്‌ പ്രദാനം ചെയ്യുന്നത്‌. മണിക്കൂറില്‍ 60 കിലോമീറ്ററാണ്‌ ഉയര്‍ന്ന വേഗത. ഒരു ലിറ്ററിന്‌ 67 കിലോമീറ്ററാണ്‌ മൈലേജ്‌.
ഉപഭോക്താവിന്‌ അനുയോജ്യമായ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക. എന്ന പ്രതിബദ്ധതയുടെ ഭാഗമാണ്‌ പുതിയ എക്‌സ്‌ എല്‍ 100 മോപ്പഡ്‌ എന്ന്‌ ടിവിഎസ്‌ മോട്ടോര്‍ കമ്പനി സെയില്‍സ്‌ ആന്‍ഡ്‌ സര്‍വീസ്‌ വൈസ്‌ പ്രസിഡന്റ്‌ ജെ എസ്‌ ശ്രീനിവാസന്‍ പറഞ്ഞു.
പുതിയ മോപ്പഡിന്റെ വീതിയേറിയ സീറ്റ്‌ യാത്ര കൂടുതല്‍ സുഖകരമാക്കുന്നു. പിന്‍ഭാഗത്തെ സീറ്റ്‌ ഇളക്കി മാറ്റാം. പ്ലാറ്റ്‌ഫോം പോലെ ലഭിക്കുന്ന ഭാഗത്ത്‌ കൂടുതല്‍ ലോഡ്‌ കയറ്റാന്‍ കഴിയും. മുന്‍ഭാഗത്തെ പ്ലാറ്റ്‌ഫോമിന്‌ വീതിയും നീളവും കൂടുതലാണ്‌. അതുകൊണ്ടുതന്നെ കൂടുതല്‍ സ്ഥലസൗകര്യവും ലഭിക്കും.
സെന്റര്‍ സ്റ്റാന്‍ഡിങ്ങ്‌ അനായാസമാണ്‌. ലളിതമായ കിക്‌സ്റ്റാര്‍ട്ട്‌, ബോള്‍ഡ്‌ സ്റ്റൈല്‍ മഫ്‌ളര്‍, വലിയ ടാങ്ക്‌, സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ ബ്രേയ്‌ക്‌ കേബിളുകള്‍ എന്നിവയാണ്‌ മറ്റ്‌ ശ്രദ്ധേയമായ ഘടകങ്ങള്‍.
കറുപ്പ്‌, ചുവപ്പ്‌, പച്ച, നീല, ഗ്രേ നിറങ്ങളില്‍ ലഭ്യം. കേരളത്തിലെ എക്‌സ്‌ ഷോറൂം വില 29,914 രൂപ. ടിവിഎസ്‌ എക്‌സ്‌ എല്‍ സൂപ്പര്‍, എക്‌സ്‌ എല്‍ സൂപ്പര്‍ ഹെവി ഡ്യൂട്ടി എന്നിവയും കേരള വിപണിയില്‍ ഉണ്ട്‌.

ലെനോവോ യോഗ ലാപ്‌ടോപ്പും ടാബും വിപണിയില്‍

ലെനോവോ യോഗ
ലാപ്‌ടോപ്പും ടാബും വിപണിയില്‍

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ, യോഗ 900 കണ്‍വര്‍ട്ടിബിള്‍ ലാപ്‌ടോപ്പുകളും യോഗ ടാബ്‌ 30 പ്രോയും വിപണിയില്‍ ഇറക്കി. പിസിയുടേയും ടാബ്‌ലറ്റിന്റേയും ഉപയോഗങ്ങള്‍ക്ക്‌ പുതിയ മാനം നല്‍കുകയാണ്‌ പുതിയ ഉല്‍പന്നങ്ങള്‍ വഴി ലെനോവോയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും നേരിയ ഇന്റല്‍കോര്‍ കണ്‍വര്‍ട്ടിബിള്‍ ലാപ്‌ടോപ്‌ ആണ്‌ യോഗ 900.
ഇന്റലിന്റെ ഏറ്റവും പുതിയ 6-ാം ജെന്‍ കോര്‍ 17 പ്രോസസര്‍ ശാക്തീകരിക്കുന്ന യോഗ 900, ഏറ്റവും നേര്‍ത്ത സുന്ദരിയാണ്‌. 1.49 സെമിയും 1.29 കിലോഗ്രാമും മാത്രമേ ഉള്ളുവെങ്കിലും 8ജിബി ശേഷിയുള്ള ഡബിള്‍ റാമിന്റെ കരുത്താണുള്ളത്‌. ലാപ്‌ടോപ്‌ സ്റ്റാന്‍ഡ്‌, ടെന്റ്‌, ടാബ്‌ലറ്റ്‌ എന്നീ നാല്‌ മോഡുകളില്‍ ഉപയോഗിക്കാം.
മറ്റുള്ളവയെ അപേക്ഷിച്ച്‌ 50 ശതമാനം കൂടുതലുള്ള ബാറ്ററി ലൈഫ്‌ ഒമ്പതു മണിക്കൂര്‍ വീഡിയോ പ്ലേബാക്‌ പ്രദാനം ചെയ്യുന്നു. 34 സെമി ക്യുഎച്ച്‌ഡി (3200 ഃ1800) ഐപിഎസ്‌ ഡിസ്‌പ്ലേയാണുള്ളത്‌. വില 1,22,090 രൂപ. ക്രോമാസ്റ്റോഴ്‌സ്‌, സെലക്‌ട്‌ ലെനോവോ സ്റ്റോര്‍, ഒഫിഷ്യല്‍ ലെനോവോ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
യോഗാ ടാബ്‌ 3 പ്രോ ലോകത്തിലെ ഏറ്റവും ചെറിയ ഹോം തീയറ്റര്‍ ആണ്‌. 178 സെ.മി സ്‌ക്രീന്‍ ഏറ്റവും മികച്ച ഹോം തീയറ്ററാണ്‌ ഒരുക്കുന്നത്‌. യാത്രാവേളയില്‍ സിനിമ കാണാനും വീഡിയോ ഗെയിംസിനും ബ്രൗസിങ്ങിനും സഹായകവുമാണ്‌. 180 ഡിഗ്രി റൊട്ടേറ്റബിള്‍ ആണ്‌ പ്രൊജക്‌റ്റിന്റെ സ്ഥാനം. ഇഞ്ചിന്‌ 299 പിക്‌സല്‍, 26 സെ.മി ക്യൂഎച്ച്‌ഡി സ്‌ക്രീന്‍ എന്നിവയും ശ്രദ്ധേയമാണ്‌. വില 39,990 രൂപ. ഫ്‌ളിപ്‌കാര്‍ട്ടില്‍ ലഭ്യം.
യോഗ 900 ഇന്ത്യയിലെ എല്ലാ ക്രോമാ സ്റ്റോറുകളിലും ലഭിക്കുമെന്ന്‌ ഇന്‍ഫിനിറ്റി റീട്ടെയ്‌ല്‍ സിഎംഒ റിതേഷ്‌ ഘോഷ്‌ അറിയിച്ചു. യോഗാ ബ്രാന്‍ഡ്‌ ഉപഭോക്തൃ അധിഷ്‌ടിത ഉല്‍പ്പന്നമാണെന്ന്‌ ലെനോവോ ഇന്ത്യ മാര്‍ക്കറ്റിംഗ്‌ ഡയറക്‌ടര്‍ ഭാസ്‌കര്‍ ചൗധരി പറഞ്ഞു.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...