Tuesday, October 12, 2021
വെര്‍ച്വല്‍ പ്രോപര്‍ട്ടി പ്രദര്‍ശനമായ ഹോം ഉത്സവ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്
കൊച്ചി: ഐസിഐസിഐ ബാങ്ക് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റിയല്‍
എസ്‌റ്റേറ്റ് പദ്ധതികള്‍ വെര്‍ച്വലായി അവതരിപ്പിക്കുന്ന ഹോം ഉത്സവ് ഡിജിറ്റല്‍
പ്രദര്‍ശനത്തിന് തുടക്കം കുറിച്ചു. ബാങ്ക് അംഗീകരിച്ച പ്രോജക്‌റ്റുകള്‍ വീട്ടിലോ
ഓഫിസിലോ ഇരുന്നുകൊണ്ട് ബ്രൗസുചെയ്‌ത് അവരുടെ സ്വപ്‌ന ഭവനം തിരഞ്ഞെടുക്കാന്‍
ഇതിലൂടെ അവസരം ലഭിക്കും. രാജ്യത്തെ പ്രമുഖ ഡെവലപര്‍മാരുടെ 350ല്‍ ഏറെ പദ്ധതികളാണ്
പ്രദര്‍ശിപ്പിക്കുന്നത്.
ആകര്‍ഷകമായ പലിശ നിരക്ക്, പ്രത്യേക പ്രോസസിങ്
ഫീസ്, വായ്‌പകള്‍ ഡിജിറ്റലായി അനുവദിക്കുന്നതിനുള്ള സൗകര്യം, ഡെവലപര്‍മാരില്‍
നിന്നുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളല്ലാത്തവര്‍ക്കും പ്രദര്‍ശനത്തിലൂടെ വസ്‌തു
വാങ്ങാനാവും. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്‍റെ മുന്‍കൂട്ടി
അനുമതിയുള്ള വായ്‌പകളുടെ ആനുകൂല്യവും നേടാം. മുംബൈ എംഎംആര്‍. ഡെല്‍ഹി എന്‍സിആര്‍,
ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കോല്‍ക്കത്ത, അഹമ്മദാബാദ്, പൂനെ, നാസിക്, വഡോദര,
സൂരത്ത്, ജെയ്‌പൂര്‍ എന്നീ നഗരങ്ങളിലെ ഇരുന്നൂറിലേറെ പ്രമുഖ ഡെവലപര്‍മാരുടെ
പദ്ധതികളാണ് ഡിസംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിലുള്ളത്.
മീന്‍ അച്ചാറുകള്‍, ചമ്മന്തിപ്പൊടി, മീന്‍കറി, ഉണക്കമീന്‍ എന്നിവ വീട്ടുപടിക്കലെത്തും.
\.
കൊല്ലം: വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കാനുള്ള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍റെ മീമീ ആപ്പിലൂടെ ഇനി വൈവിദ്ധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്‌പന്നങ്ങളും വീട്ടുപടിക്കലെത്തും. മീന്‍ അച്ചാറുകള്‍, മീന്‍വറുത്തത്, ചമ്മന്തിപ്പൊടി, മീന്‍കറി, ഉണക്കമീന്‍ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ വിഭവങ്ങള്‍.
ചെമ്മീന്‍. കൂന്തല്‍, ചൂര, കക്ക, കല്ലുമേക്കായ എന്നിവയാണ് അച്ചാറിനത്തില്‍ ലഭിക്കുന്നത്. കൊഴുവ, ഉണക്കച്ചെമ്മീന്‍ വറുത്തതും ഉണക്കച്ചെമ്മീന്‍ പൊടിയും ആപ്പിലൂടെ ലഭിക്കും. ഇതിനു പുറമെ മീന്‍ കൊണ്ടുള്ള കട്‌ലറ്റ്, സമൂസ, ബര്‍ഗര്‍ പട്ടീസ്, റോള്‍, ലോലിപോപ്പ്, സൂപ്പ്, നെയ്‌മീന്‍ കറി എന്നിവയും ഒരുക്കിയിരിക്കുന്നു. കൊഴുവ, കിളിമീന്‍, ചെമ്മീന്‍, ശീലാവ്, ഉളുവ, വാള, സ്രാവ്, കോര, പരവ, മത്തി, അയല, കൂന്തല്‍ എന്നീവ ഉണക്കിയതും ആപ്പിലൂടെ വീട്ടുപടിക്കലെത്തും.
സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ സഹകരണത്തോടെ വിഭാവനം ചെയ്‌ത പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. മൊബൈല്‍ ഫോണിലെ പ്ലേസ്‌റ്റോര്‍ ആപ്പിലൂടെ മീമീ ഫിഷ് എന്ന് ടൈപ്പ് ചെയ്‌ത് ഉപഭോക്താക്കള്‍ക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.
Subscribe to:
Posts (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്നിര എസ്യുവി നിര്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്പിയോ-എന് ഇസഡ്8 ശ്രേണിയില് പുതിയ പ്രീമിയം ...