Tuesday, October 12, 2021

വെര്‍ച്വല്‍ പ്രോപര്‍ട്ടി പ്രദര്‍ശനമായ ഹോം ഉത്സവ്‌ അവതരിപ്പിച്ച്‌ ഐസിഐസിഐ ബാങ്ക്‌






കൊച്ചി: ഐസിഐസിഐ ബാങ്ക്‌ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ്‌ പദ്ധതികള്‍ വെര്‍ച്വലായി അവതരിപ്പിക്കുന്ന ഹോം ഉത്സവ്‌ ഡിജിറ്റല്‍ പ്രദര്‍ശനത്തിന്‌ തുടക്കം കുറിച്ചു. ബാങ്ക്‌ അംഗീകരിച്ച പ്രോജക്‌റ്റുകള്‍ വീട്ടിലോ ഓഫിസിലോ ഇരുന്നുകൊണ്ട്‌ ബ്രൗസുചെയ്‌ത്‌ അവരുടെ സ്വപ്‌ന ഭവനം തിരഞ്ഞെടുക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. രാജ്യത്തെ പ്രമുഖ ഡെവലപര്‍മാരുടെ 350ല്‍ ഏറെ പദ്ധതികളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
ആകര്‍ഷകമായ പലിശ നിരക്ക്‌, പ്രത്യേക പ്രോസസിങ്‌ ഫീസ്‌, വായ്‌പകള്‍ ഡിജിറ്റലായി അനുവദിക്കുന്നതിനുള്ള സൗകര്യം, ഡെവലപര്‍മാരില്‍ നിന്നുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്‌. ഐസിഐസിഐ ബാങ്ക്‌ ഉപഭോക്താക്കളല്ലാത്തവര്‍ക്കും പ്രദര്‍ശനത്തിലൂടെ വസ്‌തു വാങ്ങാനാവും. ഐസിഐസിഐ ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ ബാങ്കിന്‍റെ മുന്‍കൂട്ടി അനുമതിയുള്ള വായ്‌പകളുടെ ആനുകൂല്യവും നേടാം. മുംബൈ എംഎംആര്‍. ഡെല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്‌, ബെംഗളൂരു, ചെന്നൈ, കോല്‍ക്കത്ത, അഹമ്മദാബാദ്‌, പൂനെ, നാസിക്‌, വഡോദര, സൂരത്ത്‌, ജെയ്‌പൂര്‍ എന്നീ നഗരങ്ങളിലെ ഇരുന്നൂറിലേറെ പ്രമുഖ ഡെവലപര്‍മാരുടെ പദ്ധതികളാണ്‌ ഡിസംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിലുള്ളത്‌.

No comments:

Post a Comment

10 APR 2025