കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പിലും (വിവോ ഐപിഎല്‍ 2016) വോഡഫോണ്‍ ഇന്ത്യ ഒഫീഷ്യല്‍ പങ്കാളിയും സ്‌പോണ്‍സറുമായിരിക്കും. 2008-ല്‍ ഐപിഎല്‍ ആരംഭിച്ചതു മുതല്‍ ഇതുമായി സഹകരിക്കുന്ന ഏക ദേശീയ ബ്രാന്‍ഡു കൂടിയാണ് വോഡഫോണ്‍ ഇന്ത്യ. ഈ മാസം 9ന് ആരംഭിക്കുന്ന ഐപിഎലിനോടനുബന്ധിച്ച് വോഡഫോണ്‍ വന്‍ പ്രചാരണത്തിനു തയാറെടുക്കുകയാണ്.
സ്‌പോര്‍ട്‌സ് പ്രേമികളുടെ മനസില്‍ ഐപിഎല്ലും വോഡഫോണും അവയില്‍ ഓരോന്നിന്റേയും പര്യായമായി മാറിയിരിക്കുകയാണെന്ന് വോഡഫോണ്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ ഡയറക്‌ടര്‍ സന്ദീപ് കടാരിയ പറഞ്ഞു. ``2008-ല്‍ ഐപിഎല്‍ തുടങ്ങിയതു മുതല്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വോഡഫോണ്‍ ഐപിഎല്‍ ആരാധകര്‍ക്കു ലഭ്യമാക്കാന്‍ പോകുന്നത് വലിയൊരു ആഘോഷവും വിനോദവുമാണ്. ഐപിഎല്ലിന്റെ മറ്റൊരു വിജയവര്‍ഷവമാണ് ഇത്തവണയും തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.