Wednesday, April 6, 2016

ട്രയംഫ്‌ ബോണേവില്ലേ ടി 120 ബുക്കിംഗ്‌ ആരംഭിച്ചു



കൊച്ചി : ബോണേവില്ലേ പരമ്പരയിലെ ഏറ്റവും വിസ്‌മയകരമായ മോട്ടോര്‍ സൈക്കിള്‍ ടി 120 കൊച്ചിയിലെത്തി. വൈറ്റിലയിലെ ശ്യാമ ഡൈനാമിക്‌ മോട്ടോര്‍ സൈക്കിള്‍സില്‍ ടി 120-യുടെ ബുക്കിംഗ്‌ ആരംഭിച്ചു. മോട്ടോര്‍ സൈക്കിള്‍ ലോകത്തെ ആഗോള ഇതിഹാസമായ ബോണേവില്ലേ ആഡ്യത്ത്വത്തിന്റേയും കരുത്തിന്റേയും സൗന്ദര്യത്തിന്റേയും പ്രതീകമാണ്‌.
കാലാതിവര്‍ത്തിയായ ബോണേവില്ലേ ടി 120 ചാരുതയാര്‍ന്ന മോട്ടോര്‍ സൈക്കിളാണ്‌. കുലീനമായ സാന്നിധ്യം, കരുത്തുറ്റ പ്രകടനം, നിറഞ്ഞ സൗന്ദര്യം എന്നിവ ടി 120 -യെ വ്യത്യസ്‌തമാക്കുന്നുവെന്ന്‌ ട്രയംഫ്‌ മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.
1200 സിസി ഹൈടോര്‍ക്‌ 8 വാല്‍വ്‌, പാരലല്‍ ട്വിന്‍ എഞ്ചിന്‍, സിക്‌സ്‌ സ്‌പീഡ്‌ 1200 സിസി വില്ലേ എഞ്ചിന്‍ എന്നിവയാണ്‌ പ്രത്യേകതകള്‍. സുഖകരമായ സീറ്റ്‌, മികച്ച സസ്‌പെന്‍ഷന്‍ എന്നിവയും ശ്രദ്ധേയമാണ്‌.
1959-ലെ ബോണേവില്ലേയെ മാതൃകയാക്കിയാണ്‌ ടി 120 യുടെ രൂപകല്‍പന. ക്രാന്‍ബറി റെഡ്‌, അലൂമിനിയം സില്‍വര്‍, കറുപ്പ്‌, തൂവെള്ള, ജെറ്റ്‌ ബ്ലാക്ക്‌, സിന്‍ഡര്‍ റെഡ്‌ എന്നീ നിറങ്ങളില്‍ ലഭ്യം.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...