കൊച്ചി : പ്രമുഖ പ്രവാസി വ്യവസായിയും കൊരട്ടി സ്വദേശിയുമായ തോമസ് ചാക്കോയുടെ ദുബായ് ഒപ്‌റ്റിക്കല്‍സിന്റെ ഏഴാമത്തെ ഷോറൂം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ ആദ്യത്തെ ഷോറൂമാണിത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന നിര്‍ദ്ധനരായ 100 രോഗികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്‍കുന്ന പദ്ധതിയും, ഏവര്‍ക്കും എല്ലാ ദിവസവും സൗജന്യമായി കണ്ണ് പരിശോധനയ്‌ക്കുള്ള ക്ലിനിക്കിന്റെ ഉദ്‌ഘാടനവും നടത്തി. ്‌് ു.ഉദ്‌ഘാടനത്തോടനുബന്ധിച്ച് സണ്‍
ഗ്ലാസുകള്‍ക്കും, ഫ്രെയിമുകള്‍ക്കും ഒന്നെടുത്താല്‍ ഒന്ന് സൗജന്യം ഓഫര്‍ മെയ് മാസം വരെ ഉണ്ടായിരിക്കുമെന്ന് ഷോറൂം മാനേജര്‍ ശ്രീകുമാര്‍ അറിയിച്ചു. പോലീസ്,റെയ്‌ബാന്‍,ഒഖ്‌ലി, പ്രാഡോ, കരേര, ഫാസ്‌ട്രാക്, റോഡന്‍സ്‌റ്റോക്, കാര്‍ട്ടിയര്‍ തുടങ്ങി ലോക പ്രശസ്‌തങ്ങളായ ബ്രാന്‍ഡുകള്‍ ഇവിടെ ലഭിക്കും
No comments:
Post a Comment